ശിവാനന്ദം 💞: ഭാഗം 9

 

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അപ്പോഴും കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയായിരുന്നു അരുന്ധതി "ശിവാനി എന്റെ മകളാണ് ....." ശിവറാമിന്റെ വാക്കുകൾ അരുന്ധതിയുടെ ഉള്ളിൽ ഇടിമുഴക്കം പോലെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു " എ ..... എന്താ പറഞ്ഞത് ..... ശി .... ശിവാനി ...." അവൾ കേട്ടത് വിശ്വസിക്കാനാവാതെ ഞെട്ടലോടെ റാമിനെ നോക്കി മറുപടിയായി അവൾക്ക് കിട്ടിയത് കരണം പുകച്ചുള്ള അടിയായിരുന്നു കവിളിൽ കൈയും വെച് നിറകണ്ണുകളോടെ അവർ റാമിനെ നോക്കി ..... ചുവന്നു കലങ്ങിയ കണ്ണുകൾ കൊണ്ടുള്ള റാമിന്റെ തീഷ്ണമായ നോട്ടം താങ്ങാനാവാതെ അവർ തലതാഴ്ത്തി "

എന്റെ മോളെ ദ്രോഹിച്ച നിനക്ക് ഇത്രയെങ്കിലും തന്നില്ലെങ്കിൽ ഞാൻ അവളുടെ അച്ഛനാണെന്ന് പറഞ്ഞു നടന്നിട്ട് കാര്യമുണ്ടാകില്ല ....." അവർക്ക് നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞതും അരുന്ധതി ഞെട്ടലോടെ അയാളെ നോക്കി ..... അരവിന്ദും ഭാമയും ദയനീയമായി നോക്കിനിൽക്കുന്നുണ്ട് ..... ആനന്ദിന് എന്താണ് അവിടെ സംഭവിക്കുന്നതെന്നൊന്നും മനസ്സിലായിരുന്നില്ല " ശി ..... ശിവ നമ്മുടെ മകൾ ..... മകളാണോ ....?" നിറകണ്ണുകളോടെ റാമിന് മുന്നിൽ നിന്ന് അരുന്ധതി ചോദിച്ചതും റാം അവരെ പുച്ഛത്തോടെ നോക്കി " നമ്മുടെ മകളോ ...... എന്ന് മുതൽ .... അന്നും ഇന്നും അവൾ എന്റേത് മാത്രമാ കുഞ്ഞായിരുന്നപ്പോൾ പോലും എന്നോടുള്ള വാശിക്ക് നീ എന്റെ മോളെ ഉപദ്രവിച്ചിട്ടില്ലേ ....?

എന്നോടുള്ള ദേശ്യം തീർക്കാനല്ലാതെ നീ അവളെ അടുത്തേക്ക് പോയിട്ടുണ്ടോ ...? സ്നേഹിച്ചിട്ടുണ്ടോ .....? ഒരു അമ്മയുടെ കടമ എന്തെങ്കിലും നീ ചെയ്തിട്ടുണ്ടോ .....? പ്രസവിച്ചാൽ മാത്രം 'അമ്മ ആകില്ല .... അതിനെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കണം എന്റെ കുഞ്ഞിനെ ഒരുപാട് നീ ദ്രോഹിച്ചു ..... ഇപ്പോഴും അത് തന്നെയല്ലേ നീ ചെയ്യുന്നത് ..... ഇനിയും നിനക്ക് തട്ടി കളിയ്ക്കാൻ എന്റെ മകളെ ഞാൻ വിട്ട് തരില്ല ..... ഇറങ്ങിപ്പൊയ്ക്കോ ഇവിടുന്ന് ......" അമർഷത്തോടെ പറഞ്ഞു തുടങ്ങിയ റാം ഒരു അലർച്ചയോടെ പറഞ്ഞു നിർത്തിയതും അരുന്ധതി പേടിച്ചു രണ്ടടി പിറകിലേക്ക് നീങ്ങിപ്പോയി .....

കുറ്റബോധം കൊണ്ട് അവളുടെ ശിരസ്സുകൾ താഴ്ന്നു ആനന്ദ് കേട്ടതൊന്നും വിശ്വസിക്കാനാകാതെ അരവിന്ദിനെ നോക്കിയതും അയാൾ സത്യമാണെന്നു രീതിയിൽ തലയാട്ടി " റാം പ്ലീസ്‌ ...... പഴേ കാര്യങ്ങൾ ഓർമിപ്പിച്ചു എന്നെ വേദനിപ്പിക്കരുത് ..... ഞാൻ പോലും ഓർക്കാൻ ആഗ്രഹിക്കാത്ത ദിനങ്ങളാണ് അതൊക്കെ എന്റെ കുഞ്ഞിനോട് ചെയ്തതൊക്കെ ഓർത്തു കരയാത്ത രാത്രികൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ..... എനിക്കതിൽ നല്ല കുറ്റബോധമുണ്ട് ..... പ്ലീസ്‌ റാം എനിക്ക് എന്റെ മോളെ വേണം ..." അരുന്ധതി കണ്ണീരോടെ പറഞ്ഞതും റാം അവരെ പുച്ഛത്തോടെ ഒന്ന് നോക്കി " ഹും കുറ്റബോധം ......

ഇത്തിരിയില്ലാത്ത കുഞ്ഞിനോട് ക്രൂരത കാണിച്ച നിനക്ക് എങ്ങനെ കുറ്റബോധം വരാനാ .....? മൃഗങ്ങൾക്ക് പോലും സ്വന്തം കുഞ്ഞിനോട് സ്നേഹം ഉണ്ടാവും ....." റാം പുച്ഛത്തോടെ പറഞ്ഞതും അവർ കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു " ആനന്ദ് ..... ഇവളുള്ള വീട്ടിൽ എന്റെ മോളെ അയക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു ...... നിന്നെ വിശ്വസിച്ചു മാത്രമാ ഞാൻ എന്റെ മോളെ വിട്ടു തന്നത് നിങ്ങളൊക്കെ ഉണ്ടായിട്ടും ഇവൾ എന്റെ കുഞ്ഞിനെ ....." അരുന്ധതിയെ നോക്കി തീപാറുന്ന കണ്ണുകളോടെയാണ് റാം അത് പറഞ്ഞത് .....

ആനന്ദിന്റെ ശിരസും കുറ്റബോധത്താൽ താഴ്ന്നു അരുന്ധതി നിലത്തേക്ക് ഊർന്നിരുന്നുകൊണ്ട് പൊട്ടിപ്പൊട്ടി കരഞ്ഞു അരവിന്ദ് ആരെ ആശ്വസിപ്പിക്കണമെന്നറിയാതെ നിസ്സഹായനായി നിന്നു ...... ആനന്ദ് കലങ്ങിമറിഞ്ഞ മനസ്സുമായി ഓപ്പറേഷൻ തീയേറ്ററിലേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്നു അന്നുവരെ ദൈവത്തെ വിളിക്കാത്ത അരുന്ധതി മനമുരുകി ഈശ്വരനെ വിളിച്ചു ..... തന്റെ മകളുടെ ജീവനായി ഈശ്വരനോട് യാചിച്ചു സ്വന്തം മകളുടെ ജീവനെടുക്കാൻ ശ്രമിച്ചതോർത്തു അവരുടെ ഉള്ളം നീറിപ്പുകഞ്ഞു തന്റെ മകൾ ജീവന് വേണ്ടി പിടയുമ്പോൾ താനിവിടെ പണത്തിന് വേണ്ടി തർക്കിച്ചതോർത്തു അവളുടെ കണ്ണുകൾ അണപൊട്ടിയൊഴുകി കണ്ണീരിനും പ്രാർത്ഥനക്കുമൊടുവിൽ ഡോക്ടർ പുറത്തേക്ക് വന്നതും അരുന്ധതി പ്രതീക്ഷയോടെ അങ്ങോട്ടേക്ക് ഓടി

" ഡോക്ടർ എന്റെ മോള് ....." റാം പ്രതീക്ഷയോടെ ചോദിച്ചതും ഡോക്ടറിന്റെ മുഖത്തുണ്ടായ ദയനീയത അവരെ തളർത്തി " ശിവാനിയുടെ ജീവന് ആപത്തൊന്നുമില്ല ...." ഡോക്ടർ പറഞ്ഞതും എല്ലാവരുടെയും മുഖത്തു ആശ്വാസം അല തല്ലി ..... റാം നെഞ്ചിൽ കൈ വെച്ചുകൊണ്ട് ഈശ്വരനെ സ്തുതിച്ചു " but ..... Sorry to say this ..... തലക്ക് ഏറ്റ ക്ഷതം നെർവ് സിസ്റ്റത്തിനെ സാരമായി ബാധിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ പേഷ്യന്റിന്റെ അരക്ക് കീഴ്പ്പോട്ട് paralysed ആയി So ..... ശിവാനിക്ക് ഇനി നടക്കാനോ സ്വയമേ എണീക്കാനോ ഒന്നിനും സാധിക്കില്ല ...." ഡോക്ടർ നിസ്സഹായതയോടെ പറഞ്ഞു നിർത്തിയതും എല്ലാവര്ക്കും ഒരു ഷോക്ക് ആയിരുന്നു

അത് അരുന്ധതി ഒരു പൊട്ടിക്കരച്ചിലോടെ നിലത്തേക്കിരുന്നുകൊണ്ട് എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു റാം ഡോക്ടർ പറഞ്ഞത് കേട്ട് ഒന്ന് ആടിക്കൊണ്ട് ഭിത്തിയിലേക്ക് ചേർന്ന് നിന്നു ..... ആനന്ദ് നിസ്സംഗമായ ഭാവത്തോടെ ഗ്ലാസ് ഡോറിലൂടെ അകത്തു കിടക്കുന്ന ശിവാനിയെ നോക്കിനിന്നു ഡോക്ടറിന്റെ വാക്കുകൾ തീച്ചൂള പോലെ അവനെ പൊള്ളലേൽപ്പിച്ചു അവൾക്കീ ഗതി വരാൻ താനും ഒരു കാരണമാണെന്ന് അവന്റെ ഉൽമനസ്സ്‌ പറഞ്ഞുകൊണ്ടിരുന്നു "ഡോക്ടർ ..... ട്രീറ്റ്മെന്റിലൂടെ ശിവാനിയെ സുഖപ്പെടുത്താൻ കഴിയില്ലേ ....." അരവിന്ദ് പ്രതീക്ഷയോടെ ചോദിച്ചു

" may be ..... ഒരിക്കലും നടക്കാൻ കഴിയില്ല എന്നൊന്നുമല്ല ഞാൻ പറഞ്ഞതിന്റെ അർഥം ചിലപ്പോ ട്രീട്മെന്റിലൂടെ വേഗം റിക്കവർ ആകും .... അല്ലെങ്കിൽ അത് കാലത്തിനൊപ്പം മാറും എന്തും സംഭവിക്കാം ..... പിന്നെ ആ കുട്ടിയെ ഡിസ്റ്റർബ് ചെയ്യുന്ന സിറ്റുവേഷൻസ്‌ മാക്സിമം അവോയ്ഡ് ചെയ്യുക ..... നിങ്ങളൊക്കെ ഇങ്ങനെ dull ആയി ഇരുന്നാൽ അത് ആ കുട്ടിയെ കൂടി തളർത്തും .... Maximum സന്തോഷിപ്പിക്കുക ....ഈ അവസ്ഥയിൽ തളർന്നു പോകാതിരിക്കാൻ നിങ്ങളെക്കൊണ്ട് കഴിയുന്നത് പോലെ ശിവാനിയെ മോട്ടിവേറ്റ് ചെയ്യണം ....." ഡോക്ടർ അത്രയും പറഞ്ഞതും റാം കണ്ണ് രണ്ടും തുടച്ചു മുന്നോട്ട് വന്നു " ഡോക്ടർ എനിക്ക് എന്റെ മകളെ ഒന്ന് കാണാൻ പറ്റുമോ ...?"

നിറകണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് റാം പ്രതീക്ഷയോടെ ചോദിച്ചു "ഓപ്പറേഷൻ കഴിഞ്ഞതല്ലേ ഉള്ളൂ ..... കുറച്ചു കഴിഞ്ഞ്‌ മുറിയിലേക്ക് ഷിഫ്റ്റ് ചെയ്യും .... അപ്പൊ കാണാം ...." അത്രയും പറഞ്ഞു റാമിന്റെ തോളിൽ തട്ടി ഡോക്ടർ പോയതും റാം കണ്ണും മുഖവും അമർത്തി തുടച്ചുകൊണ്ട് അരുന്ധതിക്ക് നേരെ തിരിഞ്ഞു " ഇനി എന്തിനാ ഇവിടെ നിൽക്കുന്നെ ..... നിനക്ക് ഇപ്പൊ തൃപ്തിയായി കാണുമല്ലോ ഇനിയും എന്റെ മോളുടെ അവസ്ഥ കണ്ട് സന്തോഷിക്കാതെ ഇറങ്ങിപ്പോക്കോണം ഇവിടെ നിന്ന് ...." അയാൾ അരുന്ധതിക്ക് നേരെ അലറിയതും അവർ നിറകണ്ണുകളുമായി റമിനടുത്തേക്ക് പോയി " റാം പ്ലീസ്‌ ..... എനിക്ക് എന്റെ കുഞ്ഞിനെ കാണണം ..... ഞാൻ അവളുടെ അമ്മയല്ലേ ....

ഏനിക്ക്‌ വേണം അവളെ ..... അവളെ ഒന്ന് കാണാൻ അനുവധിക്ക് റാം പ്ലീസ്‌ ...." റാമിന്റെ ഷർട്ടിൽ പിടിച്ചുകൊണ്ട് അവർ ഏങ്ങിക്കരഞ്ഞതും റാം അവരെ തള്ളിമാറ്റി " വേണ്ടാ ..... ഇനിയെങ്കിലും അവളുടെ അമ്മയുടെ സ്നേഹം കിട്ടിക്കോട്ടെ എന്ന് കരുതിയാ ഞാൻ അവളെ നിന്റടുക്കലേക്ക് അയച്ചത് അപ്പൊ എന്റെ കുഞ്ഞിന്റെ ജീവനെടുക്കാനാ നോക്കിയത് .... ബാക്കിയുള്ള ജീവനെങ്കിലും എനിക്ക് സംരക്ഷിച്ചേ പറ്റൂ ഇനി നിന്റെ നിഴൽ പോലും എന്റെ ശിവയുടെ മേൽ പതിയാൻ പാടില്ല .... Just get out from here ...."

റാം അവൾക്ക് നേരെ ചീറിയതും അവർ ദയനീയമായി അരവിന്ദിനെ നോക്കി " റാം .... നീ ഒന്ന് സമാധാനിക്ക് .... ഞാൻ എന്റെ സഹോദരിയെ ന്യായീകരിക്കുന്നതല്ല ..... എത്രയൊക്കെയായാലും അരുന്ധതി ശിവയുടെ പെറ്റമ്മയല്ലേ .....?" അരവിന്ദ് റാമിന്റെ തോളിൽ കൈവെച്ചുകൊണ്ട് പറഞ്ഞതും അയാളത് തട്ടി മാറ്റി " പെറ്റമ്മ 😏..... ഓപ്പറേഷൻ നടത്താൻ ക്യാഷ് ചോദിച്ചപ്പോ ഇവളെന്താ പറഞ്ഞത് ..... ആ അസത്തു ചാവട്ടെന്നു അല്ലെ . മറക്കില്ലടോ ..... എന്റെ കുഞ്ഞിനോട് ഇവൾ കാണിച്ച ക്രൂരത ഒരിക്കലും എന്റെ മനസ്സിൽ നിന്ന് പോവില്ല ഇനി ഒരിക്കലും നീ അവളെ കാണില്ല ..... അവൾക്കിനി നിങ്ങൾ ആരും വേണ്ട ..... അവളെ ഞാൻ നോക്കും .....

എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കാൻ അവളുടെ ഈ അച്ഛൻ ഉണ്ടാകും ....." അത്രയും പറഞ്ഞുകൊണ്ട് റാം അവിടെ നിന്നും നടന്നു നീങ്ങി " പിന്നൊരു കാര്യം ..... ഇനിമേലിൽ അമ്മയാണ് അമ്മാവനാണ് എന്നൊക്കെ പറഞ്ഞു ആരെങ്കിലും എന്റെ മോളുടെ അടുത്തേക്ക് വന്നാൽ കൊന്ന് കലയും ഞാൻ എല്ലാത്തിനെയും....." നടത്തം നിർത്തി തിരിഞ്ഞു നിന്നുകൊണ്ട് അവർക്ക് നേരെ വിരല് ചൂണ്ടി പറഞ്ഞതും അരുന്ധതി കരഞ്ഞുകൊണ്ട് റാമിനെ ദയനീയമായി നോക്കി " പിന്നെ നിന്നോട് ..... നീ സ്വന്തമാണെന്ന് പറഞ്ഞു അടക്കി പിടിച്ചു വച്ചിരിക്കുന്ന സ്വത്ത് ഇല്ലേ ..... എന്റെ കുഞ്ഞിന്റെ ജീവന് നീ വിലപേശിയ അതെ സ്വത്ത് .....

അതിന്റെ അവകാശി എന്റെ ശിവയാണെന്ന് നീ മറക്കണ്ട അവൾക്ക് കാര്യപ്രാപ്ത്തി വരുന്നത് വരെ നോക്കി നടത്താനുള്ള അവകാശമേ എന്റെ അച്ഛൻ നിനക്കും നിന്റെ ചേട്ടനും നൽകിയിട്ടുള്ളൂ ..... അത് ഓര്മ വേണം ഇപ്പൊ നീ എന്റെ മോളോട് ചെയ്തതിന് നിന്നെ തെരുവിലിറക്കി വിടാൻ എനിക്ക് അറിയാഞ്ഞിട്ടല്ല ..... എന്റെ കുഞ്ഞ്‌ നിന്റെ വയറ്റിൽ പിറന്നു എന്ന ഒറ്റ കാരണം കൊണ്ടാ ഞാൻ അത് ചെയ്യാത്തെ ഇനിയും ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നുകൊണ്ട് എന്നെക്കൊണ്ട് കടുംകൈ ഒന്നും ചെയ്യിപ്പിക്കരുത് ...." ഒരു താക്കീതുപോലെ അവൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് റാം അവിടെ നിന്നും പോയതും അവർ അരവിന്ദിന്റെ നെഞ്ചിലേക്ക് വീണുകൊണ്ട് പൊട്ടിക്കരഞ്ഞു "

എനിക്ക് വേണം ഏട്ടാ അവളെ ..... എന്റെ മോളെ എനിക്ക് വേണം ഏട്ടാ ..... കൊണ്ട് വാ ഏട്ടാ എന്റെ മോളെ കൊണ്ട് വാ ഏട്ടാ അവളെ ഒരുനോക്ക് കണ്ടില്ലെങ്കിൽ ഞാൻ ചത്തുപോകും ..... എന്റെ കുഞ്ഞിനെ ആണല്ലോ ഞാൻ എന്റെ കൈ കൊണ്ട് കൊല്ലാൻ നോക്കിയത് സ്വന്തം കുഞ്ഞിന്റെ താലി ഈ കൈ കൊണ്ടല്ലേ ഞാൻ അറുക്കാൻ നോക്കിയത് ..... ഇന്ന് ഞാൻ കാരണം എന്റെ പൊന്നുമോള് ഒന്ന് അനങ്ങാൻ കൂടി കഴിയാതെ അവിടെ കിടന്നു നരകിക്കുന്നു ..... പാപിയാ ഏട്ടാ ഞാൻ എന്റെ കുഞ്ഞ്‌ എന്നോട് പൊറുക്കോ ഏട്ടാ .....?"

അവർ അരവിന്ദിന്റെ കൈക്കുള്ളിൽ നിന്ന് എങ്ങി എങ്ങി കരഞ്ഞതും അയാൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ചെയറിൽ ഇരുത്തി അപ്പോഴും ആനന്ദ് ശിവയെ തന്നെ നിസ്സംഗമായി നോക്കി നിൽക്കുകയായിരുന്നു പെട്ടെന്ന് എന്തോ ഓർത്തപോലെ അവൻ റാമിനടുത്തേക്ക് ഓടി ആനന്ദിനെ കണ്ടതും റാം അവനെ ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു " ആനന്ദ് എന്റെ മോള് ....." കൊച്ചു കുഞ്ഞുങ്ങളെ പോലെ റാം പൊട്ടിക്കരഞ്ഞതും ആനന്ദിന്റെ കണ്ണിലും കണ്ണുനീർ ഉരുണ്ടുകൂടി " പോവാ .... എന്റെ കുഞ്ഞിനേയും കൊണ്ട് ഞാൻ ഈ നാട്ടിൽ നിന്ന് തന്നെ പോവാ ...." ആനന്ദിൽ നിന്ന് അടർന്നുമാറിക്കൊണ്ട് അത്രയും പറഞ്ഞുകൊണ്ട് പോകാൻ നിന്ന റാമിന്റെ കയ്യിൽ ആനന്ദിന്റെ പിടുത്തം വീണു

അയാൾ എന്തെന്ന ഭാവത്തിൽ തലയുയർത്തി നോക്കി •••••••••••••••••••••••••••••••••••••••••••• " നിൽക്ക്‌ ...." അനുവിനെ റൂമിലേക്ക് മാറ്റിയതും അരുന്ധതി മകളെ ഒരുനോക്ക് കാണാൻ ആവേശത്തോടെ മുറിയിലേക്ക് കയറാൻ നിന്നതും റാം അവരെ തടഞ്ഞു " നിന്റെ നിഴലുപോലെ ശിവയുടെ മേൽ ഏൽക്കാൻ പാടില്ലെന്ന് ഞാൻ പറഞ്ഞതല്ലേ ...." റാം അരിശത്തോടെ ചോദിച്ചതും അവരുടെ കണ്ണുകൾ നിറഞ്ഞു " റാം ..... എന്നെയിങ്ങനെ ശിക്ഷിക്കല്ലേ .... ഞാൻ അവളെ ഒരുനോക്ക് കണ്ടോട്ടെ പ്ളീസ് ..... ഞാൻ നിങ്ങളോട് യാചിക്കുവാ ..... എന്റെ മോളെ എനിക്ക് തന്നേക്ക് ...." അവർ അയാൾക്ക് മുന്നിൽ കൈകൂപ്പി നിറകണ്ണുകളോടെ നിന്നു "

എന്തിനാ .... ബാക്കിയുള്ള ജീവനും കൂടി എടുക്കാനാണോ ....? ദേ എന്റെ കുഞ്ഞിന്റെ ജീവിതത്തിലേക്ക് ഒരു കരടായിട്ട് നീ വരാൻ പാടില്ല ..... ആനന്ദ് പറഞ്ഞതുകൊണ്ട് മാത്രമേ ഞാൻ ഇവിടെ നിന്നും പോകാത്തെ .... എന്നു കരുതി നിന്നോട് ഞാൻ ക്ഷമിച്ചു എന്നു കരുതണ്ട അവൾ നീ അമ്മയാണെന്ന് ഒരിക്കലും അറിയാൻ പാടില്ല ..... അല്ലെങ്കിൽ തന്നെ അമ്മയോട് അവൾക്ക് അടങ്ങാത്ത വെറുപ്പ് മാത്രമേ ഉള്ളൂ .... അതിന്റെ അളവ് കൂട്ടാനുള്ളതൊക്കെ നീയായി തന്നെ ചെയ്തു വച്ചിട്ടുമുണ്ട് ഇനി എന്റെ കുഞ്ഞിനെ കാണാനോ മിണ്ടാനോ ശ്രമിക്കരുത് ...... ശ്രമിച്ചാൽ ....,,?" ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞുകൊണ്ട് റാം അകത്തേക്ക് കയറി വാതിലടച്ചു ........തുടരും………

ശിവാനന്ദം : ഭാഗം 8