ശിവാനന്ദം 💞: ഭാഗം 8

shivanantham

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ശിവാനി ..... ഇത് ഇതെങ്ങനെ പറ്റിയതാ .....?" അവളുടെ കൈ പിടിക്കാനായി ആഞ്ഞുകൊണ്ട് അവൻ പറഞ്ഞതും അവൾ പിന്നിലേക്ക് നീങ്ങി നിന്നു "തൊട്ട് പോകരുത് ....." അവനെ നോക്കി പറയുന്ന അവളുടെ കണ്ണുകളിൽ അവനെ ദഹിപ്പിക്കാൻ കെൽപ്പുള്ള അഗ്നി എരിയുന്നത്‌ അവൻ കണ്ടു "നിങ്ങൾ അപ്പുറത്തിരിക്കുന്ന ഫിയാൻസിയെ പരിചാരിച്ചാൽ മതി ..... എന്റെ കാര്യത്തിൽ വേവലാതിപ്പെടേണ്ട ആവശ്യമില്ല അല്ലെങ്കിൽ തന്നെ നിങ്ങൾ എന്തിനാ എന്നെക്കുറിച്ചോർത് വേവലാതിപ്പെടുന്നെ .....? ആരെ ബോധിപ്പിക്കാനാ .....? എന്റെ പപ്പക്ക്‌ കൊടുത്ത വാക്കിന്റെ പേരിൽ ആണോ ഈ ഔദാര്യങ്ങളൊക്കെ കാണിക്കുന്നത് ...? എങ്കിൽ എനിക്കിനി അതൊന്നും ആവശ്യമില്ല .....

താലി കെട്ടിയ പെണ്ണിനെ വിശ്വസിക്കാതെ അവളുടെ മുന്നിൽ വെച്ചു മറ്റൊരുത്തിയെ ചേർത്ത് പിടിക്കാൻ ഒരു കുറ്റബോധവും നിങ്ങൾക്കുണ്ടായില്ലല്ലോ ..... അതുപോലെ തന്നെ ഇനി എന്റെ കാര്യത്തിലും ഒരു കുറ്റബോധത്തിന്റെ ആവശ്യമില്ല ....."അത്രയും പറഞ്ഞുകൊണ്ട് പോകാൻ നിന്ന ശിവയെ അവൻ തടഞ്ഞു " ശിവാനി ..... പറയുന്ന വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല .... അത് എപ്പോഴും ഓര്മ വേണം പിന്നെ നിന്നെ ഞാൻ വിശ്വസിച്ചില്ലന്ന് പറഞ്ഞത് ..... നീ പറഞ്ഞത് തന്നെയാ സത്യം എന്നെനിക്ക് നന്നായി അറിയാം ധനുവിനെ നി ഇതുവരെ കണ്ടിട്ടില്ലെന്ന് എനിക്കും അറിയുന്ന കാര്യമാണ് .....

ആ നീ മനഃപൂർവം അവളെ insult ചെയ്യേണ്ട കാര്യമില്ല എന്ന് ചിന്തിക്കാനുള്ള common sense ഒക്കെ എനിക്കുണ്ട് പിന്നെ നീ എന്തിനാ അവളെ insult ചെയ്യുന്നേ .... ഒരു ഭർത്താവായി നീ എന്നെയോ ഒരു ഭാര്യയായി ഞാൻ നിന്നെയോ ഇന്നുവരെ കണ്ടിട്ടില്ല ..... പിന്നെ നിനക്ക് ധനുവിനോട് എന്തിന് ദേശ്യം വരണം .....?" അവൾക്ക് മുന്നിൽ നിന്നുകൊണ്ട് അവൻ ശാന്തമായി പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു " പിന്നെ എന്തിനായിരുന്നു ഇങ്ങനെ ഒരു ഡ്രാമ .....? അത്രേം ആളുകളുടെ മുന്നിൽ വെച്ച് എന്തിനായിരുന്നു എന്നെ തെറ്റുകാരി ആക്കിയത് ......?" അവൾ അമർഷത്തോടെ ചോദിച്ചു " coz I can’t hurt her ....."

അവൻ ഒരു നിസ്സഹായ ഭാവത്തിൽ പറഞ്ഞതും അവൾ അവനെ പുച്ഛത്തോടെ നോക്കി " So are you hurting me ....? അവൾക്ക് hurt ചെയ്യാതിരിക്കാൻ എന്നെ hurt ചെയ്യുന്നു അല്ലെ ..... അതെന്താ അവൾക്ക് മാത്രമേ hurt ആകുള്ളൂ ...? നമ്മൾ husband and wife ആയി ജീവിക്കുന്നില്ല ..... പക്ഷെ സമൂഹത്തിന് മുന്നിൽ ഞാൻ നിങ്ങളുടെ ഭാര്യ ആണ് ഇന്ന് നിങ്ങൾ എനിക്കൊപ്പം നിൽക്കാതെ അവളെ ചേർത്തുപിടിച്ചു പോയപ്പോൾ ആളുകൾക്ക് മുന്നിൽ പരിഹസിക്കപ്പെട്ടത് ഞാനാണ് നിങ്ങളെ അതൊന്നും ബാധിക്കില്ലല്ലോ .....

അപമാനിക്കപ്പെട്ടത് ഞാൻ അല്ലെ ....." അവനു മുന്നിൽ അമർഷത്തോടെ പറഞ്ഞു നിർത്തിയതും ആനന്ദിന് മറുപടി ഉണ്ടായിരുന്നില്ല "എന്നെ നിങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ട ഒരു ആവശ്യവുമില്ല ...... തനിക്കൊപ്പം ജീവിക്കാനും ഞാൻ തയ്യാറല്ല നാട്ടിൽ എത്തിയാൽ താനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് ആ വീട് വിട്ട് ഞാൻ ഇറങ്ങും ....." അത്രയും പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് നടക്കാൻ തുനിഞ്ഞതും "അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ ....?" ഗൗരവത്തോടെയുള്ള അവന്റെ ചോദ്യം കേട്ടതും അവളൊന്ന് നിന്നു തിരിഞ്ഞു നോക്കിയതും അവൻ ഗൗരവത്തോടെ നിൽക്കുന്നത് കണ്ട് അവളൊന്ന് തുറിച്ചു നോക്കി

"പിന്നെ ആര് തീരുമാനിക്കണം ... എന്റെ ലൈഫ് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് ഞാനാ ഞാൻ നാളെ തന്നെ പോകും ..... അല്ലാതെ എനിക്ക് ഇനി സമാധാനം കിട്ടില്ല ..... തനിക്കൊപ്പം നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് ശ്വാസം മുട്ടുന്നത് പോലെയാ ....." അവൾ അറപ്പോടെ പറഞ്ഞതും അവനൊന്ന് ചിരിച്ചു കൊണ്ട് അവൾക് മുന്നിലായി വന്നുകൊണ്ട് മാറിൽ കൈകെട്ടി നിന്നു " എന്റെ പ്രെസെൻസ് നിന്നെ ശ്വാസം മുട്ടിക്കുന്നുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ നീ ആ ശ്വാസം മുട്ടൽ അനുഭവിക്കും എന്റെ സമ്മതത്തോടെയാണ് നീ എന്റെ ജീവിതത്തിലേക്ക് വന്നതെങ്കിൽ എന്റെ സമ്മതത്തോടെ അല്ലാതെ നീ എന്റെ ജീവിതത്തിൽ നിന്ന് പോകില്ല നീ എന്റെ ലൈഫിൽ വേണമെന്ന് ഞാൻ ആഗ്രഹിച്ചത് നിന്റെ അച്ഛന് കൊടുത്ത വാക്ക് ഒന്നുകൊണ്ട് മാത്രമാ .....

എന്നാൽ ഇന്ന് അത് എന്റെ ഒരു വാശിയാ നീ ജീവിതകാലം മുഴുവൻ ഈ ആനന്ദ് വർമയുടെ ഭാര്യ ആയി തന്നെ ജീവിക്കും .... " ഒരു വാശി നിറഞ്ഞ പുഞ്ചിരിയോടെ അവനത് പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയതും അവൾ മുഷ്ടി രണ്ടും ചുരുട്ടി അവനെ അമർഷത്തോടെ നോക്കി •••••••••••••••••••••••••••••••••••••••••• "ഇന്ന് തന്നെ പോണോ ആനന്ദ് .... കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാൽ പോരെ ....?" കുമാർ അത് ചോദിച്ചതും അവന്റെ നോട്ടം ലഗേജുമായി പുറത്തേക്ക് നടക്കുന്ന ശിവയിൽ ആയിരുന്നു " ഇല്ല അങ്കിൾ ..... Exam ഒക്കെ അടുത്ത് വരാ .... ഇപ്പൊ തന്നെ two weeks ലീവ് ആയി ഇനിയും നിന്നാൽ പ്രശ്നമാകും ...."

അവൻ ശിവയിലേക്ക് നോട്ടം പായിച്ചുകൊണ്ട് പറഞ്ഞതും കുമാർ അവനെ കെട്ടിപ്പിടിച്ചു അവൻ എല്ലാവരോടും യാത്ര പറഞ്ഞു പുറത്തിറങ്ങിയതും ധനു ഓടി വന്ന് അവന്റെ കയ്യിലൂടെ കൈ കോർത്ത് പിടിച്ചു അവൻ അത് വിടുവിക്കാൻ ശ്രമിച്ചെങ്കിലും അവൾ വിടാൻ ഒരുക്കമല്ലായിരുന്നു ശിവ അത് മൈൻഡ് ചെയ്യാതെ ലിഫ്റ്റിലേക്ക് കയറിയതും പിന്നാലെ അവരും കയറി ലിഫ്റ്റിൽ വെച്ചു ധനു അവളെ കാണിക്കാനായി ആനന്ദിനോട് ക്ലോസ് ആയി ബീഹെവ് ചെയ്തു ..... അവൾ അവന്റെ കയ്യിലൂടെ കോർത്തുപിടിച്ചുകൊണ്ട് തോളിലേക്ക് ചാരിയതും അവൻ ശിവയെ ഒന്ന് നോക്കി അവളെ ഇതൊന്നും ബാധിക്കില്ല എന്ന ഭാവമായിരുന്നു

അവളുടെ മുഖത്തു അത് കണ്ട് അവൻ ധനുവിനെ അടർത്തി മാറ്റിയതും അവൾ മുഖം വീർപ്പിച്ചുകൊണ്ട് തിരിഞ്ഞു നിന്നു എയർപോർട്ടിലേക്ക് കയറുമ്പോഴും ശിവ അവരിൽ നിന്ന് മാറി നടന്നു ..... അവൾക്ക് തികച്ചും അപരിചിതരെ പോലെ ആയിരുന്നു ആനന്ദും ധനുവും ഒടുവിൽ ഏറെനേരത്തെ ഫ്ലൈറ്റ് യാത്രക്കൊടുവിൽ അവർ നാട്ടിലെത്തി അവരെ സ്വീകരിക്കാൻ വന്ന അരവിന്ദ് ധനുവിനെ കണ്ട് ഞെട്ടി .... ഇതൊക്കെ അരുന്ധതിയുടെ പ്ലാൻ ആണെന്ന് അയാൾക്ക് മനസ്സിലായി വീട്ടിലെത്തിയതും ഭാമ അവളോട് വിശേഷം തിരക്കുകയും ഭക്ഷണം കഴിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടതും ധനു ദേശ്യത്തോടെ അരുന്ധതിയുടെയും അഥിതിയുടെയും അടുത്തേക്ക് പോയി നിന്നു ഭാമ ശിവയെ സ്നേഹത്തോടെ സത്കരിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സിൽ ഇവിടെ നിന്നും എങ്ങനെ പോകുമെന്ന ചിന്തയായിരുന്നു

സത്യം പറഞ്ഞാൽ ഇവർ വിടില്ലായെന്നു അവൾക്കറിയാമായിരുന്നു ഒടുവിൽ അച്ഛനൊപ്പം കുറച്ചു ദിവസം നിൽക്കണമെന്ന ആഗ്രഹം മുന്നോട്ട് വെച്ചുകൊണ്ട് അവൾ അരവിന്ദിന്റേയും ഭാമയുടെയും അനുവാദം വാങ്ങി ..... ആനന്ദ് എതിർത്തെങ്കിലും അരവിന്ദ് അവനെ തടഞ്ഞു "ഇവിടെ നിന്ന് നിനക്ക് എന്നന്നേക്കുമായി ഇറങ്ങിപ്പോകാൻ കഴിയില്ല ശിവാനി ..... നീ അതിന് ശ്രമിച്ചാലും ഇവിടെ തന്നെ നീ വന്നെത്തും ..... എത്തിക്കും ഈ ആനന്ദ് വർമ്മ ...." ബാഗ് പാക്ക് ചെയ്തു പുറത്തേക്ക് ഇറങ്ങിയ ശിവയുടെ പിന്നിൽ നിന്നുകൊണ്ട് ആനന്ദ് പറഞ്ഞതും അവൾ അവനെ പുച്ഛിച്ചു തള്ളി സ്റ്റെയർ ലക്ഷ്യമാക്കി നടന്നു .....

അവൾ നടന്നുകൊണ്ട് റാമിന് ഡയല് ചെയ്തു ഫോൺ ചെവിയിൽ വെച്ചുകൊണ്ട് സ്റ്റെയർ ഇറങ്ങാൻ തുനിഞ്ഞു അവൾ സ്റ്റെയർ ഇറങ്ങാൻ നിന്നതും അവളെ കാത്തെന്ന പോലെ അവിടെ അരുന്ധതിയും ധനുവും ഉണ്ടായിരുന്നു അവൾക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് അവർ മുന്നിലേക്ക് വന്നതും അവർ അവളെ സംശയത്തോടെ നോക്കി " നീ പോകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് ..... പക്ഷെ ആ സന്തോഷം ഇരട്ടിക്കണമെങ്കിൽ ഇത് നിന്റെ അവസാനത്തെ പോക്ക് ആയിരിക്കണം .... നിനക്ക് ജീവനിൽ കൊതി ഉണ്ടെങ്കിൽ നീ ഇനി ഇവിടേക്ക് തിരികെ വരാൻ പാടില്ല ...." ഭീഷണിയുടെ സ്വരത്തിൽ അരുന്ധതി പറഞ്ഞതും അവൾ ഫോൺ താഴ്ത്തി അവരെ രണ്ടുപേരെയും ഒന്ന് നോക്കി ഫോൺ അറ്റൻഡ് ചെയ്ത റാം ഇതൊക്കെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു

"നിങ്ങളോട് ഞാൻ പറഞ്ഞതാ ഈ ഭീഷണിക്ക് മുന്നിൽ ഒന്നും ഈ ശിവാനി പേടിക്കില്ലെന്ന് പിന്നെ ഞാൻ പോയാലെ നിങ്ങൾക്ക് സന്തോഷം കിട്ടുള്ളൂ എങ്കിൽ കേട്ടോ ..... ഞാൻ ഇന്ന് പോകുന്നത് ഈ വീട്ടിൽ നിന്ന് മാത്രമല്ല നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ നിന്ന് കൂടിയാണ് ..... ഇനി ഒരിക്കലും എനിക്ക് ഈ വീട്ടിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകില്ല ...." ശിവ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞതും അവരുടെ മുഖം തെളിഞ്ഞു "അപ്പൊ നിനക്ക് ബുദ്ധി ഉണ്ട് .... നീയായിട്ട് ഇറങ്ങിപ്പോകുന്നത് നന്നായി ..... അല്ലെങ്കിൽ പൊന്നുമോൾ ഒരുപാട് അനുഭവിക്കേണ്ടി വന്നേനെ ....". അരുന്ധതി അവൾക്ക് മുന്നിൽ നിന്ന് വീറോടെ പറഞ്ഞതും അവൾ അവരെയൊന്ന് പുച്ഛിച്ചുകൊണ്ട് അവരെ മറി കടക്കാൻ തുനിഞ്ഞതും ധനു അവൾക്ക് മുന്നിലേക്ക് കയറി നിന്നു

"ആനന്ദുമായി ഉള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചല്ലേ നീ പോകുന്നത് ..... പിന്നെ എന്തിനാ നിനക്ക് ഈ താലി ..... അതിങ് അഴിച്ചു തന്നേക്ക് .... അതെനിക്ക് അവകാശപ്പെട്ടതാ ....." അത്രയും പറഞ്ഞുകൊണ്ട് ധനു താലിയിൽ കൈ വെച്ചതും ശിവാനി അവളുടെ കൈ തട്ടി മാറ്റി "നിനക്ക് വേണ്ടി വഴി മാറി തന്നു എന്ന് കരുതി എന്റെ താലി കൂടി അഴിച്ചു വാങ്ങാമെന്ന് നീ വ്യാമോഹിക്കണ്ട ...." തീ പാറുന്ന നോട്ടം സമ്മാനിച്ചുകൊണ്ട് അവൾ പറഞ്ഞു നിർത്തിയതും അരുന്ധതിയുടെയും ധനുവിന്റെയും മുഖം മാറി "നിനക്ക് ഇത്രക്ക് അഹങ്കാരമോ ..... ഈ താലി പൊട്ടിക്കാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ ...." വീറോടെ അവളുടെ അടുത്തേക്ക് പാഞ്ഞുകൊണ്ട് അരുന്ധതി അവളുടെ താലിയിൽ പിടിച്ചു വലിച്ചതും അവൾ അവരെ തള്ളിയിട്ടു നിലത്തു നിന്ന് എണീറ്റ അരുന്ധതി പകയോടെ അവളുടെ കവിളിൽ കുത്തി പിടിച്ചു

"എന്റെ ദേഹത്തു കൈ വെക്കാൻ മാത്രം വളർന്നോടീ അഹങ്കാരി നീ ..... കൊല്ലുമെടി നിന്നെ ....." അത്രയും പറഞ്ഞുകൊണ്ട് അവർ അവളെ പിന്നിലേക്ക് ഉന്തിയതും അവൾ ഒരു അലർച്ചയോടെ സ്റ്റെയർ കേസിൽ നിന്ന് നിലത്തേക്ക് തെറിച്ചു വീണു തല ശക്തിയായി ഇടിച്ചുവീണതും ചോര അണപൊട്ടിയൊഴുകി "മോളെ .........." ഫോണിലൂടെ എല്ലാം കേട്ട റാം അലറി വിളിച്ചു ശബ്ദം കേട്ട് വന്ന ആനന്ദ് കാണുന്നത് ചോരയിൽ കുളിച്ചു പ്രാണന് വേണ്ടി പിടയുന്ന ശിവയെയാണ് ഒരു നിമിഷം സംഭവിച്ചത് മനസ്സിലാക്കാനാവാതെ അവൻ തറഞ്ഞു നിന്നു "ശിവാനി ....." ഒരു അലർച്ചയോടെ അവൻ അവൽക്കരികിലേക്ക് ഓടി ......

അവളെ കോരിയെടുത്തു സോഫയിൽ കിടത്തി തട്ടി വിളിക്കുമ്പോൾ അവന്റെ ഹൃദയം നിലച്ചതുപോലെ അവനു തോന്നി ശ്വാസം പോലും വിടാൻ മറന്ന് അവൻ അവളെ തട്ടി വിളിക്കുമ്പോഴും വാർന്നൊഴുകുന്ന രക്തത്തുള്ളികൾ അല്ലാതെ മറ്റൊരു പ്രതികരണവും അവളിൽ നിന്നുണ്ടായില്ല അരവിന്ദിന്റേയും ഭാമയുടെയും സഹായത്തോടെ അവൻ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി ചോര വാർന്നൊലിച്ചു അരവിന്ദിന്റെ കൈയിൽ കിടക്കുന്ന അവളെ കണ്ടതും അരുന്ധതിയുടെ ഹൃദയത്തിൽ കത്തികൊണ്ട് കുത്തി വലിക്കുന്നത് പോലെ തോന്നി അവർ പോലും അറിയാതെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണ്നീർ ഇറ്റു വീണു വാശിയോടെ ആ കണ്ണുനീർ തുടച്ചു മാറ്റിക്കൊണ്ട് അവർക്ക് പിന്നാലെ അരുന്ധതിയും പോയി ••••••••••••••••••••••••••••••••••••••••••

"തലയുടെ പിൻഭാഗത് നല്ല ക്ഷതം ഏറ്റിട്ടുണ്ട് ..... ഒരു മേജർ സർജറി വേണ്ടി വരും ..... സർജറിക്ക് 5 lakhs വേണ്ടി വരും .... നിങ്ങൾ ക്യാഷ് പേ ചെയ്താൽ ഉടനെ സർജറി നടത്താം ....വൈകിപ്പിച്ചാൽ ആ കുട്ടിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം ...." ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് പുറത്തു വന്ന ഡോക്ടർ പറഞ്ഞതും ആനന്ദ് അവന്റെ പോക്കറ്റ് തപ്പി നോക്കി .... പെട്ടെന്ന് ആയതുകൊണ്ട് അവൻ card എടുക്കാൻ മറന്നിരുന്നു ..... അവൻ ഒട്ടും സമയം പാഴാക്കാതെ കാർഡ് അരവിന്ദിന്റെ പോക്കറ്റിൽ നിന്ന് എടുത്തുകൊണ്ട് ക്യാഷ് കൗണ്ടറിലേക്ക് ഓടിയതും അരുന്ധതി അവനു മുന്നിൽ വന്നു നിന്നു "എന്റെ പണം കൊണ്ട് അവളുടെ ജീവൻ രക്ഷിക്കണ്ട ....."

അവന്റെ കയ്യിലെ കാർഡ് വാങ്ങിക്കൊണ്ട് അരുന്ധതി ക്രൂരമായി പറഞ്ഞതും ആനന്ദ് അവരെ അറപ്പോടെ നോക്കി "അപ്പേ ..... നിങ്ങൾ ഇത്രക്കും ക്രൂര ആകരുത് .... ഒന്നുല്ലേലും അപ്പ കാരണമല്ലേ അവൾക്ക് ഈ അവസ്ഥ വന്നത് ....." അവൻ അവരെ നോക്കി അറപ്പോടെ പറഞ്ഞതും അവർ അവനെ ഉറ്റുനോക്കി "നീ എന്തിനാ ആനന്ദ് അവൾക്ക് വേണ്ടി ഇങ്ങനെ ഓടി നടക്കുന്നത് ....? അവൾ നിന്റെ ആരാ ....?" അവർ മുഖം ചുളിച്ചുകൊണ്ട് ചോദിച്ചതും ചുവന്നു കലങ്ങിയ കണ്ണുകൾ കൊണ്ടുള്ള തീഷ്ണമായ നോട്ടമായിരുന്നു മറുപടി

"ഓ ഭാര്യ ആയതുകൊണ്ടാണോ ..... നിന്റെ ഭാര്യയെ ചികില്സിക്കണമെങ്കിൽ നീ അധ്വാനിച്ചുണ്ടാക്കിയ പണം എടുക്കണം .....എന്റെ പണം ആണ് ഏട്ടന്റെ അക്കൗണ്ടിൽ ഉള്ളത് ..... അത് ഉപയോഗിച്ച് ആ അഹങ്കാരി ജീവിക്കണ്ട ..... ചാവട്ടെ ആ അസത്തു " അവർ പുച്ഛത്തോടെ പറഞ്ഞതും ആനന്ദിന്റെ മുഖം വലിഞ്ഞു മുറുകി " എന്റെ മകളെ ചികിൽസിക്കാൻ എനിക്കറിയാം advocate .ശിവറാം മേനോന്റെ മകൾക്ക് ആരുടേയും ഔദാര്യം ആവശ്യമില്ല ....." പുറകിൽ നിന്ന് വന്ന ശബ്ദം കേട്ട് എല്ലാവരും ഞെട്ടലോടെ തിരിഞ്ഞു നോക്കി "ഡോക്ടർ ഞാൻ അഡ്വ.ശിവറാം മേനോൻ ..... ശിവാനി എന്റെ മകളാണ് .....

ക്യാഷ് ഞാൻ പേ ചെയ്തിട്ടുണ്ട് ..... എന്റെ മകളെ എങ്ങനെ എങ്കിലും രക്ഷിക്കണം പ്ലീസ് ഡോക്ടർ ....." റാം ഡോക്ടർക്ക് മുന്നിൽ യാചനയോടെ നിന്നതും അയാളുടെ തോളിൽ തട്ടി ഡോക്ടർ അകത്തേക്ക് പോയി അപ്പോഴും കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയായിരുന്നു അരുന്ധതി "ശിവാനി എന്റെ മകളാണ് ....." ശിവറാമിന്റെ വാക്കുകൾ അരുന്ധതിയുടെ ഉള്ളിൽ ഇടിമുഴക്കം പോലെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു .........തുടരും………

ശിവാനന്ദം : ഭാഗം 7

Share this story