ശിവരുദ്ര്: ഭാഗം 11

 

എഴുത്തുകാരി: NISHANA

'ഈ താലി ഏട്ടത്തിയുടെ കഴുത്തിൽ നില നിർത്താൻ കൂടെ ഉണ്ടാകും ഞാൻ,, ' ഉണ്ണി ശിവയെ നോക്കി മനസ്സിൽ പറഞ്ഞ് തലയാട്ടി മുറിയിലേക്ക് പോയി, ശിവ അവൻ പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു, പിന്നെ പതിയെ കിച്ചണിലേക്ക് നടന്നതും പെട്ടെന്ന് ആരോ അവളുടെ കൈ പിടിച്ച് വലിച്ച് അടുത്തുളള മുറിയിലേക്ക് തളളി, പേടിയോടെ കണ്ണുകൾ തുറന്ന് നോക്കിയതും അവളുടെ തൊട്ട് മുമ്പിൽ നിൽക്കുന്ന രുദ്രനെ കണ്ട് ഒരു വിറയൽ അവളുടെ ശരീരത്തിലൂടെ പാഞ്ഞ് പോയി,, രുദ്രൻ അവളുടെ കൈകൾ ചുവരിലേക്ക് ചേര്‍ത്ത് പിടിച്ച് അവളോട് ചേര്‍ന്ന് നിന്നു, ശിവ പേടിയോടെ കണ്ണുകൾ ഇറുകെ അടച്ചു, രുദ്രന്റെ ശരീരത്തിലെ ചൂട് അവളുടെ ശരീരത്തിലെക്ക് പതിച്ചതും അവൾ വിയർക്കാൻ തുടങ്ങി,

അവളുടെ ചുണ്ടുകൾ വിറച്ചു, രുദ്രന്റെ മിഴികൾ അവളുടെ മുഖത്താകെ ഒഴുകി നടന്നു, ഒടുവിൽ ആ മിഴികൾ അവളുടെ നീലക്കൽ മുക്കുത്തിയിൽ പതിച്ചു, അവന്റെ മനസ്സിലൂടെ പഴയ ഓർമ്മകൾ കടന്ന് പോയി, അമ്മയുടെ മടിയിൽ തലവെച്ച് അമ്മയുടെ മുക്കുത്തിയിൽ വിരലോടിച്ച് കിടക്കുന്ന അവന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞു,, "നീയും നിന്റെ അഛനെ പോലെയാ,, ഏത് നേരവും ഈ മുക്കുത്തിയിലാണ് രണ്ടിന്റെയു കണ്ണ്,," അവന്റെ കവിളിലൊന്ന് തട്ടി സുഭദ്ര പറഞ്ഞതും രുദ്രൻ ചിരിച്ചു, "ഈ മുക്കുത്തിയിൽ അമ്മയെ കാണാൻ എന്ത് ഭംഗിയാ,, ഞാൻ വിവാഹം കഴിക്കുമ്പോൾ ഇത് പോലെ നീല കല്ല് വെച്ച മുക്കുത്തിയുളള പെണ്ണിനെയെ കെട്ടൂ,,"

ആ മുക്കുത്തിയിലുടെ വിരലോടിച്ച് രുദ്രൻ പറഞ്ഞതും സുഭദ്ര പൊട്ടിച്ചിരിച്ചു, "നിന്റെ അഛനും വീണത് ഈ മുക്കുത്തി കണ്ടാണെന്ന് എപ്പോഴും പറയാറുണ്ടായിരുന്നു, ഇതിന് മാത്രം എന്ത് പ്രത്യേകതയാ ഈ മുക്കുത്തിക്കുളളത്, ഇത് എന്റെ പിറന്നാളിന് അമ്മ തന്ന സമ്മാനമാണ്,, " അത് പറയുമ്പോൾ അവരുടെ ഉളളിൽ ഒരു വേദന നിറഞ്ഞു, അതിന്റെ അർത്ഥം മനസ്സിലായത് പോലെ രുദ്രൻ അവരെ കെട്ടിപ്പിടിച്ചു, രുദ്രന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തത് കൊണ്ട് ശിവ പതിയെ കണ്ണ് തുറന്നു, രുദ്രന്റെ കണ്ണുകൾ അവളുടെ മുഖത്താണെന്ന് കണ്ടതും അവൾക്ക് ചെറിയ പേടി തോന്നി, എങ്കിലും അവന്റെ മുഖഭാവം കണ്ട് അവൻ ഈ ലോകത്തൊന്നുമല്ലെന്ന് അവൾക്ക് തോന്നി,

അവൾ കുതറി മാറാൻ ശ്രമിച്ചതും രുദ്രൻ ഒന്ന് ഞെട്ടി, ശിവ രുദ്രന്റെ കയ്യിൽ നിന്ന് തന്റെ കൈ മാറ്റാനുളള പരിശ്രമത്തിലാണെന്ന് മനസ്സിലായതും അവൻ പതിയെ തന്റെ കൈകൾ അയച്ച് അവളുടെ കൈകളെ മോചിപ്പിച്ചു, ശിവ ആശ്വാസത്തോടെ പെട്ടെന്ന് മുറിയിൽ നിന്ന് പുറത്തേക്ക് പോകാൻ തുനിഞ്ഞതും രുദ്രൻ അവളുടെ ദാവണിയിൽ പിടിച്ച് വലിച്ചു, ശിവ ഒരു ഞെട്ടലോടെ ഒരു കൈ കൊണ്ട് അഴിഞ്ഞ് വീഴാറായ ദുപ്പട്ടയുടെ തുമ്പിലും മറു കൈ കൊണ്ട് മാറ് മറച്ച് പിടിക്കുകയും ചെയ്തും രുദ്രൻ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ച് നിന്നു, അറിയാതെ പറ്റിപ്പോയതാണ്, അവള് ഓടിപ്പോകുന്നത് കണ്ട് പിടിച്ച് നിർത്താൻ നോക്കിയതാണ്, പക്ഷേ കയ്യിൽ കിട്ടിയത് ദുപ്പട്ടയാണ്,

രുദ്രൻ പെട്ടെന്ന് തന്നെ ദുപ്പട്ടയിൽ നിന്ന് പിടി വിട്ട് തിരിഞ്ഞ് നിന്നു, "സ,,, സോറി,, ഞാൻ,, പിന്നെ,, ഒരു കാര്യം പറയാൻ,,," രുദ്രൻ കണ്ണുകൾ രണ്ടും ഇറുകെ അടച്ച് ആഞ്ഞ് ശ്വാസമെടുത്തു, അവന്റെ മുഖത്ത് ദേഷ്യം നിഞ്ഞു. അവൻ അവളെ ഉറ്റ് നോക്കി, "എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് തീർക്കണം, ഉണ്ണിയെ അതിലേക്ക് വലിച്ചിഴക്കണ്ട, ഇന്ന് കാണിച്ച അഭിനയമൊന്നും ഇനി മുതൽ വേണ്ട, നാളെ താൻ ഈ വീട്ടിൽ നിന്നും ഇറങ്ങിയാൽ അവന്റെ മനസ്സ് വേദനിക്കും,, ഇനിയും അത് പോലെയുളള അഭിനയവും കൊണ്ട് അവന്റെ അടുത്തേക്ക് പോകരുത്,," ഗൗരവത്തോടെ രുദ്രൻ പറഞ്ഞതും ശിവയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി,

"ഞ,, ഞാൻ,, അവനോട് പറഞ്ഞത് മനസ്സിൽ തട്ടിത്തന്നെയാ,, ഈ താലി കഴുത്തിൽ ഉളളയിടത്തോളം കാലം അവന്റെ ഏട്ടത്തിയമ്മ ആയി ഞാൻ അവന്റെ കൂടെ തന്നെ കാണും,, " പതിഞ്ഞ ശബ്ദത്തിൽ ഉറപ്പോടെ ശിവ പറഞ്ഞതും രുദ്രൻ ദേഷ്യത്തോടെ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു അവളെ ചുവരിലേക്ക് ചേര്‍ത്ത് പിടിച്ചു, അവന്റെ വലിഞ്ഞ് മുറുകിയ മുഖവും ചുവന്ന കണ്ണുകളും കണ്ട് ശിവ പേടിച്ചു, "ആ ഗോവിന്ദന്റെ ചോരയല്ലെ നീ,, അയാളുടെ സ്വഭാവ ഗുണം കാണിക്കാതിരിക്കില്ല ല്ലോ,. അവസരം കിട്ടിയാൽ കൊന്ന് തളളാനും മടിക്കാത്ത വർഗമാണ്,, ഇനിയും ഇത് പോലുളള വേലത്തരവും കൊണ്ട് ഉണ്ണിയുടെ അടുത്തേക്ക് നീ ചെന്നാൽ,, ഈ രുദ്ര ദേവ് ആരാണെന്ന് നീ ശരിക്ക് അറിയും,,"

അവളെ തളളിമാറ്റി ദേഷ്യത്തോടെ രുദ്രൻ പുറത്തേക്ക് പോയതും ശിവ മുഖം പൊത്തിപ്പിടിച്ച് കരഞ്ഞു, കരഞ്ഞത് കൊണ്ട് ഒരു പ്രയോചനവുമില്ലെന്ന് മനസ്സിലായതും പലതും തീരുമാനിച്ചുറപ്പിച്ച് കണ്ണുകൾ അമർത്തി തുടച്ച് ദുപ്പട്ട നേരെയിട്ട് അവൾ പുറത്തേക്ക് നടന്നു, •••••• രുദ്രൻ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ടേബിളിൽ ഉണ്ണിയോടും മീനുവിനോടും കളിച്ച് ചിരിച്ച് സംസാരിക്കുന്ന ശിവയെ കണ്ട് ദേഷ്യത്തോടെ കൈകൾ ചുരുട്ടി പിടിച്ച് നിന്നു, ശിവ അവനെ കണ്ടെങ്കിലും കാണാത്തത് പോലെ രുദ്രന്റെ പിറകെ വന്ന അഭിക്ക് ഭക്ഷണം വിളമ്പി കൊടുത്തു, രുദ്രൻ ശിവയോടുളള ദേഷ്യത്തിൽ ചെയറ് വലിയ ശബ്ദത്തിൽ വലിച്ചിട്ട് ഇരുന്നു,

അഭി കണ്ണ് കൊണ്ട് ഉണ്ണിയോടും മീനുവിനോടും എന്താണെന്ന് ചോദിച്ചതും രണ്ട് പേരും കൈ മലർത്തി, ശിവ ഇതൊന്നും തന്നെ ബാതിക്കുന്ന കാര്യമല്ലെന്ന ഭാവത്തോടെ ഇഡ്ഡലി എടുത്ത് രുദ്രന്റെ പ്ലേറ്റിലേക്ക് വെക്കാൻ തുനിഞ്ഞതും രുദ്രൻ ആ പ്ലേറ്റ് കയ്യിലെടുത്ത് പിടിച്ചു, "ലക്ഷ്മിയമ്മേ,,," അവൻ ഉച്ചത്തിൽ അലറിയതും അഭിയും ഉണ്ണിയും മീനുവും ചെവി പൊത്തിപ്പിടിച്ചു, അവന്റെ വിളിയുടെ അർത്ഥം മനസ്സിലായത് പോലെ ലക്ഷ്മിയമ്മ തിടുക്കത്തിൽ അടുക്കളയിൽ നിന്നും വന്ന് രുദ്രന് വിളമ്പി കൊടുത്തു, അഭി രുദ്രനെ ദേഷ്യത്തോടെ നോക്കി എങ്കിലും രുദ്രനത് കണ്ടഭാവം നടിക്കാതെ കഴിക്കാൻ തുടങ്ങി, അഭിയും ഉണ്ണിയും നിർബന്ധിച്ച് ശിവയെയും ലക്ഷ്മിയമ്മയെയും അവരുടെ കൂടെ പിടിച്ച് ഇരുത്തി,

രുദ്രന്റെ ദേഷ്യത്തോടെ ഉളള തുറിച്ച് നേട്ടം കണ്ട് എണീക്കാൻ തുടങ്ങിയ ശിവയെ ഉണ്ണി പിടിച്ചിരുത്തി അവളുടെ പ്ലേറ്റിലേക്ക് ഇഡ്ഡലി വിളമ്പി കൊടുത്തു, ചെറിയ മടിയോ ശിവ ഒരു ഇഡ്ഡലി എടുത്ത് ചട്നിയിൽ മുക്കി വായിലേക്ക് വെക്കാൻ തുനിഞ്ഞതും ഉണ്ണി അവളുടെ കൈ പിടിച്ച് അത് അവന്റെ വായിലാക്കി, ശിവ കണ്ണും മിഴിച്ച് അവനെ നോക്കിയതും അവനൊന്ന് കണ്ണടച്ച് കാണിച്ച് കഴിക്കാൻ തുടങ്ങി, ശിവ ഇടംകണ്ണിട്ട് രുദ്രനെ ഒന്ന് നോക്കി, അവന്റെ മുഖത്തെ ദേഷ്യം കണ്ടതും അവൾ വേഗം നോട്ടം മാറ്റി ഭക്ഷണത്തിലേക്ക് ശ്രദ്ധിച്ചു, •••••••• "ഏട്ടത്തയമ്മേ,,,,,," അടുക്കളയിൽ പാത്രം കഴുകുന്ന ശിവയെ ഉണ്ണി പ്രത്യേക ഈണത്തിൽ നീട്ടി വിളിച്ചത് കേട്ട് അവൾ അവനെ കൂർപ്പിച്ച് നോക്കി,

"ഇങ്ങനെ നോക്കി പേടിപ്പിക്കല്ലെ ഏട്ടത്തീ,, ഞാനൊരു സഹായം ചോദിച്ച് വന്നതാ,," ശിവ എന്ത് കാര്യം എന്ന അർത്ഥത്തിൽ ഉണ്ണിയെ നോക്കി, "അതൊക്കെ പറയാം,, വന്നേ എന്റെ കൂടെ,," ഉണ്ണി ശിവയുടെ കൈ പിടിച്ച് വലിച്ച് അവളെ ഹാളിലേക്ക് കൂട്ടിക്കൊണ്ട് പോയി സോഫയിലേക്ക് ഇരുന്നു, "ഭയങ്കര തലവേദന ഏട്ടത്തീ,, എനിക്ക് ഒന്ന് മസ്സാജ് ചെയ്ത് തരോ,," കൊഞ്ചലോടെ ഉണ്ണി ചോദിച്ചതും അവൾ ചെറു ചിരിയോടെ തലയാട്ടി സോഫയിലേക്ക് ഇരുന്ന് ഉണ്ണിയെ അവളുടെ മടിയിലേക്ക് കിടത്തി മസ്സാജ് ചെയ്ത് കൊടുത്തു, ഉണ്ണി ആകാംശയോടെ സ്റ്റയറിലേക്കും നോക്കി കിടന്നു,

പെട്ടെന്ന് സ്റ്റയർ ഇറങ്ങി മീനു വന്ന് ഉണ്ണിയെ നോക്കി കണ്ണടച്ച് കാണിച്ച് പോയതും ഉണ്ണി ചിരിയോടെ ശിവയുടെ മടിയിൽ നിന്ന് എണീറ്റു, അവൾ ചോദ്യ ഭാവത്തോടെ അവനെ നോക്കി, "അത് പിന്നെ ഏട്ടത്തീ,, ഏട്ടന്റെ കയ്യിൽ മസ്സാജ് ഓയിലുണ്ട്, അത് കൊണ്ട് മസ്സാജ് ചെയ്താൽ തലവേദന പെട്ടെന്ന് തന്നെ ഓടിപ്പോവും,, ഏട്ടത്തി അതൊന്ന് എടുത്ത് തരോ,, പ്ലീസ്,," ഉണ്ണി ശിവയുടെ കയ്യിലെ പിടിച്ച് കെഞ്ചിയതും അവൾ ഒന്ന് ഞെട്ടി, പിന്നെ ദയനീയതയോടെ അവനെ നോക്കി, "പ്ലീസ് ഏട്ടത്തീ എനിക്ക് സ്റ്റപ്പ് കയറാൻ വയ്യ,, ഏട്ടൻ ആണെങ്കിൽ പുറത്തും ആണ്.. അല്ലെങ്കിൽ ഏട്ടനോട് എടുത്ത് തരാൻ പറയായിരുന്നു,"

ശിവയെ ഇടം കണ്ണിട്ട് നോക്കി മുഖത്ത് സങ്കടം വരുത്തി ഉണ്ണി പറഞ്ഞതും ശിവ തലയാട്ടി പതിയെ രുദ്രന്റെ മുറിയിലേക്ക് നടന്നു, മുറിയിൽ രുദ്രൻ ഇല്ലെന്ന് ഉറപ്പ് വരുത്തി അവൾ അകത്ത് കയറി ആകെ ഒന്ന് നോക്കി, ടേബിളിൽ ഇരിക്കുന്ന ഓയിൽ ബോട്ടിൽ കണ്ട് അവൾ അതിനടുത്തേക്ക് നടന്നതും കാൽ സ്ലിപ്പായി വീണു, ••••••• "രുദ്രേട്ടാ,, ഏട്ടന്റെ ലാപ്ടോപ്പ് ഒന്ന് തരോ,,? എനിക്ക് ഒരു പ്രോജക്ട് ചെയ്യാനുണ്ട്,, " ഓഫീസ് മുറിയിലിരുന്ന് എന്തോ ഫയൽ നോക്കി ഇരിക്കുന്ന രുദ്രനടുത്തേക്ക് ചെന്ന് മീനു ചോദിച്ചു, "ഉണ്ണിയുടെ കയ്യിലില്ലെ ലാപ്,?" "അത് അവന് എന്തോ ആവശ്യ മുണ്ടെന്ന്,, പ്ലീസ് ഏട്ടാ ഒന്ന് എടുത്ത് താ,,"

മീനു കൊഞ്ചിക്കൊണ്ട് അവന്റെ കയ്യിൽ പിടിച്ച് വലിച്ചതും രുദ്രൻ ഒന്ന് മൂളി മുറിയിലേക്ക് നടന്നു, മീനു തങ്ങളുടെ പ്ലാൻ സക്സസായ സന്തോഷത്തിൽ തുളളിച്ചാടി രുദ്രന്റെ പിറകെ നടന്നു, മുറിയിൽ എത്തിയ രുദ്രൻ താഴെ വീണു കിടക്കുന്ന ശിവയെ കണ്ട് ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് പാഞ്ഞ് ചെന്നതും സ്ലിപ്പായി ശിവയുടെ മേലേക്ക് വീണു, അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിച്ചു, ശിവയുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു, രുദ്രന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു, അവൻ തറയിൽ കൈ കുത്തി എഴുനേൽക്കാൻ ശ്രമിച്ചതും വീണ്ടും സ്ലിപ്പായി അവളുടെ മേലേക്ക് തന്നെ വീണു, വാതിലിന് മറവിൽ നിന്ന് ഉണ്ണിയും മീനുവും ആ കാഴ്ച കണ്ട് പരസ്പരം ഹൈ ഫൈ കൊടുത്തു,  ..........തുടരും………

ശിവരുദ്ര് : ഭാഗം 10