ശിവരുദ്ര്: ഭാഗം 15

 

എഴുത്തുകാരി: NISHANA

"ഡി,,," പെട്ടന്ന് പിറകിൽ രുദ്രന്റെ അലർച്ച കേട്ടതും അവൾ ഞെട്ടലോടെ തിരിഞ്ഞ് നോക്കി, വാതിലിനരികിൽ ദേഷ്യത്തോടെ നിൽക്കുന്ന രുദ്രനെ കണ്ട് അവൾ പേടിയോടെ രണ്ടടി പിറകിലേക്ക് നീങ്ങി, രുദ്രൻ പാഞ്ഞ് വന്ന് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു, "എത്ര ധൈര്യം ഉണ്ടായിട്ടാടീ നീ ഈ മുറിയിൽ കയറിയത്, " ശിവ കണ്ണുകൾ ഇറുകെ അടച്ച് അവന്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും അവൻ കൈ കൂടുതൽ ശക്തിയിൽ അവളിൽ മുറുക്കി, വേദന കൊണ്ട് ശിവയുടെ മിഴികൾ നിറഞ്ഞു, അവളുടെ കൺ കോണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങിയത് കണ്ടതും രുദ്രന്റെ ദേഷ്യം ഒന്ന് അടങ്ങി, അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി,

അവന്റെ കണ്ണുകൾ അവളുടെ നെറ്റിയിലെ ബാഡേജിൽ പതിച്ചു, രാവിലത്തെ സംഭവം ഓർമ്മയിലേക്ക് വന്നതും അവൻ കണ്ണുകൾ ഇറുകെ അടച്ച് തിരിഞ്ഞ് നിന്നു, രുദ്രന്റെ കൈകൾ തന്നിൽ നിന്ന് അകന്നതും ശിവ പതിയെ കണ്ണ് തുറന്ന് നോക്കി, തിരിഞ്ഞ് നിൽക്കുന്ന രുദ്രനെ കണ്ട് അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് ശ്വാസമെടുത്തു, "ശിവ,, ഇറങ്ങിപ്പോ മുറിയിൽ നിന്ന്, " കുറച്ച് സൗമ്യതയോടെ രുദ്രൻ പറഞ്ഞു. ശിവയുടെ മിഴികൾ ചുവരിലേ ഫോട്ടോകളിലേക്ക് പതിച്ചു,

"അപ്പച്ചി,,," അവൾ ആ ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞതും രുദ്രൻ ദേഷ്യത്തോടെ ശിവയെ നോക്കി, "നിന്നോട് ഇറങ്ങിപ്പോകാനല്ലെ പറഞ്ഞത്,,?" രുദ്രന്റെ അലർച്ച കേട്ട് ശിവ പേടിച്ചെങ്കിലും ധൈര്യം സംഭരിച്ച് നിന്നു, 'ഇനിയും പേടിയോടെ പിന്മാറിയാൽ സത്യങ്ങൾ ഒരിക്കലും താൻ അറിയില്ല, ഇന്ന് അറിയണം എല്ലാം, എന്തിന്റെ പേരിലാണ് താൻ ഈ വേദന അനുഭവിക്കുന്നതെന്ന്,, അപ്പച്ചിയാണ് രുദ്രേട്ടന്റെ അമ്മ എങ്കിൽ അഛൻ എന്തിനാണ് അവരെ ഇല്ലാതാക്കിയതെന്ന്,

' ശിവ ധൈര്യം സംഭരിച്ച് രുദ്രനെ നോക്കി,, അവൻ അവളെ തന്നെ ഉറ്റു നോക്കി നിൽക്കുകയാണ്, "ഞാൻ,, എനിക്ക് അറിയണം ഇന്ന് എല്ലാ സത്യവും,, എന്തിനാണ് എന്റെ അഛൻ അപ്പച്ചിയെ കൊല്ലുന്നത്,, സ്വന്തം സഹോദരിയെ കൊന്ന് കളയാൻ മാത്രം എന്ത് പ്രശ്ണമാണ് അഛന് അപ്പച്ചിയോടുളളണ്,,?" ശിവയുടെ ചോദ്യം കേട്ട് രുദ്രന്റെ കണ്ണുകൾ ചുവന്ന് തുടുത്തു, ദേഷ്യം കൊണ്ട് അവന്റെ ചെന്നിയിലെ നരമ്പുകൾ ഉയർന്നു,

അവൻ ഒരു ഭ്രാന്തനെ പോലെ അലറി ടേബിളിലെ സാധനങ്ങൾ തട്ടിത്തെറുപ്പിച്ചു, ശിവ ചെവികൾ പൊത്തിപ്പിടിച്ച് കണ്ണ് ഇറുക്കി അടച്ച് നിന്നു, കുറച്ച് കഴിഞ്ഞ് അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി, തകർന്ന് കിടക്കുന്ന സാധനങ്ങളൊക്കെ കണ്ട് അവൾ പേടിയോടെ രുദ്രനെ നോക്കി, അവൻ തലക്ക് കൈ കൊടുത്ത് ബെഡിലിരിക്കുന്നുണ്ടായിരുന്നു, ശബ്ദം കേട്ട് എല്ലാവരും മുറിയിലേക്ക് വന്നു, മുറിയുടെ അവസ്ഥ കണ്ട് അവർ രുദ്രനെയും ശിവയേയും മാറി മാറി നോക്കി,

"ദേവാ,," അഭി രുദ്രന്റെ അടുത്തേക്ക് ചെന്ന് അവനെ തട്ടി വിളിച്ചതും അവൻ ചുവന്ന കണ്ണുകളോടെ അഭിയെ നോക്കി, പിന്നെ ദേഷ്യത്തോടെ അവന്റെ കൈ തട്ടിമാറ്റി ചാടി എണീറ്റ് ശിവയുടെ അടുത്തേക്ക് ചെന്ന് അവളുടെ കൈ പിടിച്ച് വലിച്ച് അവന്റെ മുറിയിലേക്ക് നടന്നു, അഭിയും ഉണ്ണിയും അവനെ തടുക്കാൻ ശ്രമിച്ചെങ്കിലും രുദ്രൻ അവരെ തളളിമാറ്റി ശിവയെ അവന്റെ മുറിയിലേക്ക് തളളി വാതിലടച്ചു, ശിവ പേടിയോടെ അവനെ നോക്കി

പിറകിലേക്ക് നീങ്ങി എങ്കിലും രുദ്രൻ അവളുടെ കൈ പിടിച്ച് പിറകിലേക്ക് പിടിച്ച് ശിവയെ അവനോട് ചേര്‍ത്ത് നിർത്തി, "നിനക്ക് അറിയണം അല്ലെ,, നിന്റെ അഛൻ എന്തിനാ എന്റെ അമ്മയെ കൊന്നതെന്ന്,, അറിയണോ നിനക്ക്"" ശിവയുടെ കണ്ണിലേക്ക് ഉറ്റ് നോക്കി അവളുടെ കവിളിൽ കുത്തിപ്പിടിച്ച് രുദ്രൻ ചോദീച്ചതും വേദനക്കിടയിലും ശിവ അറിയണമെന്ന് തലയാട്ടി, "നിനക്ക്,, നിനക്ക് വേണ്ടിയാ എന്റെ അമ്മയെ അയാൾ കൊന്നത്,,

നിനക്ക് വേണ്ടി,," ശിവയെ പിറകിലേക്ക് തളളിമാറ്റി രുദ്രൻ പറഞ്ഞതും കേട്ട വാക്കുകളുടെ അഘാതത്തിൽ ശിവ ഞെട്ടിത്തരിച്ച് നിന്നു, ••••••• "മോനെ,, അഭി,, എന്തെങ്കിലും ഉടനെ ചെയ്യണം,, ഇല്ലെങ്കിൽ ദേവൻ ശിവയെ,," ലക്ഷ്മിയമ്മ കരച്ചിലിനിടയിൽ പറഞ്ഞതും അഭി ഒന്നും മിണ്ടാതെ തിരിഞ്ഞ് നടന്നു, "അഭിയേട്ടാ,, എവിടെ പോവാ,, ചേച്ചിക്കുട്ടിയെ ഏട്ടൻ ഉപദ്രവിക്കും, അഭിയേട്ടൻ കണ്ടതല്ലേ ഏട്ടന്റെ ദേഷ്യേം, "

അഭി മൗനം തുടർന്നതും ഉണ്ണി അവന്റെ കയ്യിൽ പിടിച്ചു, "അഭിയേട്ടാ,, ഇത്രയും ദിവസം ഞാൻ ഏട്ടത്തിയെ കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല, പക്ഷേ ഇന്ന് എനിക്ക് അറിയണം നിങ്ങള് രണ്ട് പേരും ഞങ്ങളിൽ നിന്ന് ഒളിപ്പിക്കുന്ന ആ സത്യം,, ഏട്ടത്തിയെ കുറച്ചുളള എല്ലാ കാര്യവും എനിക്ക് അറിയണം,," "പറ മോനെ,, ദേവന് ശിവ മോളോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം എന്താ,,?" അവർ നിർബന്ധിച്ചതും അഭി ഒന്ന് ദീർഗമായി നിശ്വസിച്ച് പറഞ്ഞ് തുടങ്ങി,,,.........തുടരും………

ശിവരുദ്ര് : ഭാഗം 14