ശിവരുദ്ര്: ഭാഗം 27

 

എഴുത്തുകാരി: NISHANA

"നാളെ നിനക്ക് അവരുടെ കൂടെ പോവാം,, ഒരു താലിയുടെ ബന്ധമെ ഞാനും നീയും ഒളളൂ,, അത് അഴിച്ച് കളഞ്ഞാൽ അവസാനിക്കുന്ന ബന്ധം, തന്റെ അഛനോടുളള ദേഷ്യത്തിലാണ് ഞാൻ ആ താലി നിന്റെ കഴുത്തിലണിയിച്ചത്, നിന്നെ ഉപദ്രവിച്ചത്, എല്ലാത്തിനും സോറി,, ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണാതിരിക്കാൻ ശ്രമിക്കാം,," ശിവ താലിയിൽ മുറുകെ പിടിച്ച് പൊട്ടിക്കരഞ്ഞ് നിലത്തേക്ക് ഊർന്നിരുന്നു, അവളുടെ കരച്ചിൽ കണ്ട് രുദ്രന് വിഷമം തോന്നി എങ്കിലും അത് പുറത്ത് കാണിക്കാതെ ഗൗരവത്തോടെ അവൻ നിന്നു, " ഈ താലി എന്റെ കഴുത്തിൽ വീണത് എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണ്,

ഏങ്കിലും ഇതിന്റെ പവിത്രത ലക്ഷ്മിയമ്മ പറഞ്ഞ് അറിഞ്ഞത് മുതൽ ഈ നിമിഷം വരെ ഞാൻ ഈ താലിയേയും ഇതിന്റെ അവകാശിയേയും ഭഹുമാനിച്ചിട്ടെ ഒളളൂ,,," ഒരു ഏങ്ങലോടെ അവൾ രുദ്രനെ മിഴികളുയർത്തി നോക്കി, "എനിക്ക് അറിയാം സ്വന്തം അഛന്റെയും അമ്മയുടെയും കൊലയാളിയുടെ മകളെ അംഗീകരിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എങ്കിലും ചോദിക്കാ,, എന്നെ,, എന്നെ പറഞ്ഞ് വിടാതിരുന്നൂടെ, നിങ്ങളുടെ മുമ്പിൽ പോലും വരാതെ ഈ വീടിന്റെ ഏതെങ്കിലും ഒരു മൂലയിൽ ഞാൻ കഴിഞ്ഞോളാം,, ദയവു ചെയ്ത് എന്നെ പറഞ്ഞ് വിടല്ലേ,, ഈ കാലത്തിനിടയിൽ ഇവിടെ വന്നതിന് ശേഷമാണ് ഞാൻ മനസ്സമാധാനത്തോടെ ഉറങ്ങിയത് പോലും,

എനിക്ക് പേടിയാ തിരിച്ച് പോവാൻ,, എന്നെ പറഞ്ഞ് വിടല്ലേ,," കരഞ്ഞ് കൊണ്ട് ശിവ രുദ്രന്റെ കാലിലേക്ക് വീണതും അവൻ ഞെട്ടലോടെ പിറകിലേക്ക് നീങ്ങി, "നീ,, നീ എന്താ ഈ കാണിക്കുന്നത്,,? നീ ഇനി എന്തൊക്കെ പറഞ്ഞാലും ചെയ്താലും,, എന്റെ തീരുമാനത്തിൽ യാതൊരു മാറ്റവും ഉണ്ടാവില്ല," പതർച്ചയോടെ പറഞ്ഞ് ശിവയെ ഒന്ന് നോക്കി രുദ്രൻ മുറിക്ക് പുറത്തേക്ക് നടന്നു, ശിവയുടെ ഏങ്ങലടികൾ പിറകിൽ നിന്ന് കേട്ടെങ്കിലും രുദ്രനത് മൈന്റ് ചെയ്യാതെ തന്റെ മുറിയിലേക്ക് പോയി, ശിവ കരഞ്ഞ് തളർന്ന് നിലത്തേക്ക് വീണു, എന്നെ പരീക്ഷിച്ചതൊന്നും നിനക്ക് മതിയായില്ലെ ഈശ്വരാ,, ഞാൻ എന്ത് തെറ്റാ ചെയ്തത്, ? എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത,?

അഛനെങ്ങാനും എന്നെ തിരിച്ച് കൂട്ടിക്കൊണ്ട് പോയാൽ ഈശ്വരാ ഓർക്കാൻ പോലും വയ്യ, അതിലും ഭേദം മരിക്കുന്നതാ,, ശിവ ചുവരിലേക്ക് ചാരി ഇരുന്ന് മിഴികൾ തുടച്ചു, രുദ്രന്റെ അവസ്ഥയും മറിച്ചായിരുന്നില്ല, താൻ അവളോട് തിരിച്ച് പോകാൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിലെ ഭയം എന്ത് കൊണ്ടോ അവനെ വല്ലാതെ വീർപ്പ് മുട്ടിച്ചു, അവൾ ഒരിക്കലും ഈ വിവാഹ ബന്ധം അംഗീകരിക്കില്ലെന്നാ കരുതിയിരുന്നത് പക്ഷേ,, ഞാൻ എടുത്ത തീരുമാനങ്ങളൊക്കെ തെറ്റായിപ്പോവുകയാണോ ഈശ്വരാ,, കണ്ണുകൾ ഇറുകെ അടച്ചെങ്കിലും കരഞ്ഞ് തളർന്ന ശിവയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞ് വന്നയും അവൻ അസ്വസ്ഥതയോടെ മുറിയിലൂടെ നടന്നു, പ്രയോചനമില്ലെന്ന് മനസ്സിലായതും ദീർഗമായി നിശ്വസിച്ച് അവൻ ശിവയുടെ അടുത്തേക്ക് നടന്നു,

കാലിനടിയിലേക്ക് മുഖം പൂഴ്ത്തി മുറിയിലെ ഒരു മൂലയിൽ ചുരണ്ട് കൂടി ഇരിക്കുന്ന ശിവയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചെന്ന് തട്ടി വിളിച്ചു നോക്കി, കരഞ്ഞ് ക്ഷീണിച്ച് അവൾ മയങ്ങിപ്പോയിരുന്നു, രുദ്രനവളെ ഇരു കയ്യിലും കോരിയെടുത്ത് ബെഡിലേക്ക് കിടത്തി, "എന്നെ,, പറഞ്ഞ് വിടല്ലേ,, വിഷ്ണു ഏട്ടൻ ന്നെ ഉപദ്രവിക്കും,, നിക്ക് പേടിയാ,, ന്നെ കൊല്ലും.." അവൃക്തമായി ശിവ പുലമ്പിക്കൊണ്ടിരുന്നു, രുദ്രൻ അവളെ മുഖത്തേക്ക് ഉറ്റു നോക്കി, കണ്ണീരിന്റെ പാട് ഇരു കവിളിലും ഉണ്ട്, അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകളെ അവൻ ചെവിക്ക് പിറകിലേക്ക് തിരുകി വെച്ച് ആ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് പുതപ്പെടുത്ത് കഴുത്തറ്റം പുതപ്പിച്ച് പലതും തീരുമാനിച്ചുറപ്പിച്ച് തന്റെ മുറിയിലേക്ക് നടന്നു, •••••

രാവിലെ ശിവയെ പുറത്തേക്ക് കാണാത്തത് കൊണ്ട് മീനു അന്യേഷിച്ച് വന്നപ്പോ കണ്ടു വിൻഡോയിലൂടെ പുറത്തേക്ക് മിഴകൾ നട്ടിരിക്കുന്ന ശിവ, "ചേച്ചിക്കുട്ടി എന്ത് പറ്റി,? ഇന്ന് പുറത്തേക്ക് കണ്ടില്ല സുഖമില്ലേ,,?" മിനു ശിവയെ പിടിച്ച് തനിക്ക് നേരെ നിർത്തി ചോദിച്ചു, ശിവ മറുപടി പറയാതെ തലതാഴ്ത്തി, ശിവയുടെ വീർത്ത് ചുവന്ന മുഖവും അഴിഞ്ഞുലഞ്ഞ മുടിയും അലസമായ വസ്ത്രവും കണ്ട് മീനു സംശയത്തോടെ അവളുടെ മുഖം ഉയര്‍ത്തി തന്റെ നേരെ തിരിച്ചു, "ഇത് എന്ത് കോലാ ചേച്ചിക്കുട്ടി,, എന്ത് പറ്റി,, എന്താണെങ്കിലും പറയ്,,?" ശിവയെ പിടിച്ച് കുലുക്കി മീനു ചോദിച്ചതും ശിവ പൊട്ടിക്കരഞ്ഞ് അവളെ കെട്ടിപ്പിടിച്ച് രുദ്രൻ പറഞ്ഞതെല്ലാം പറഞ്ഞു,

എല്ലാം കേട്ട് കഴിഞ്ഞ് മീനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൾ ദേഷ്യത്തോടെ രുദ്രനടുത്തേക്ക് പോകാൻ തുനിഞ്ഞതും ശിവ അവളുടെ കൈ പിടിച്ച് വിതുമ്പുന്ന ചുണ്ടുകളോടെ വേണ്ടെന്ന് തലയാട്ടി, "ചേച്ചിക്കുട്ടി ഇത്ര പാവമായിപ്പോയല്ലോ,, ഇത് അങ്ങനെ വെറുതെ വിടാൻ പറ്റില്ല, " അരിശത്തോടെ മീനു പറഞ്ഞു. "വേണ്ട മീനുട്ടി, നിക്ക് മനസ്സിലാവും രുദ്രേട്ടനെ,, ആ മനസ്സിൽ എനിക്ക് യാതൊരു അവകാശവും ഇല്ല, രുദ്രേട്ടൻ പറഞ്ഞത് പോലെ ഈ താലി ബന്ധമല്ലാതെ,, എപ്പോഴൊക്കെയോ ഞാൻ അർഹിക്കാത്തത് ആഗ്രഹിച്ചു പോയി,, നിക്ക് അതിനൊന്നും അർഹത ഇല്ലെന്ന് ഓർത്തില്ല,," പറഞ്ഞ് തീർന്നപ്പോഴെക്ക് അവൾ കരഞ്ഞ് പോയിരുന്നു,

മീനു സങ്കടത്തോടെ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു, "ശിവ,," പെട്ടന്ന് പിറകിൽ നിന്നുളള രുദ്രന്റെ ശബ്ദം കേട്ടതും രണ്ട് പേരും അകന്ന് മാറി രുദ്രനെ നോക്കി, "പെട്ടെന്ന് റെഡിയായി വാ,, ഒരു സ്ഥലം വരെ പോകാനുണ്ട്,,,?" ഗൗരവത്തോടെ രുദ്രൻ പറഞ്ഞതും മീനു ദേഷ്യത്തോടെ അവനെ നോക്കി. "എന്തിനാ കൊല്ലാനാണോ,,? അത് തന്നെയാ നല്ലത് ഇങ്ങനെ കൊല്ലാതെ കൊല്ലുന്നതിനേക്കാൾ,," മീനു പറഞ്ഞത് കേട്ടില്ലെന്ന ഭാവത്തോടെ രുദ്രൻ പുറത്തേക്ക് നടന്നതും ലക്ഷ്മിയമ്മ ഒരു കവറുമായി അകത്തേക്ക് കടന്നു വന്നു. "മോളേ നീ പോയി കുളിച്ചിട്ട് വാ എന്നിട്ട് ഈ സാരി ഉടുക്ക്,"

തന്റെ കയ്യിലെ കവറിൽ നിന്ന് സാരി എടുത്ത് ശിവയുടെ കയ്യിലേക്ക് വെച്ച് കൊടുത്ത് ലക്ഷ്മിയമ്മ പറഞ്ഞതും അവൾ നിർവികാരതയോടെ അവരെ നോക്കി ആ സാരിയുമായി വാഷ്റൂമിലേക്ക് നടന്നു, "അമ്മക്കിത് എന്തിന്റെ കേടാ,, നെഞ്ച് പൊട്ടി നിൽക്കാ ആ പാവം അതിനിടയിലാ സാരിയും മറ്റും,, അമ്മക്ക് ഏട്ടനോടൊന്ന് സംസാരിച്ചൂടെ,," മീനു ദേഷ്യത്തോടെ ലക്ഷ്മിയമ്മയോട് ചോദിച്ചു. "ഞാൻ എന്ത് പറയാനാ,, അവരുടെ ജീവിതമല്ലേ എനിക്കതിൽ എന്ത് പറയാൻ പറ്റും,," ലക്ഷ്മിയമ്മ ഒന്ന് നെടുവീപ്പിട്ട് തിരിഞ്ഞ് നടന്നു, ••••• ഫ്രഷായി ലക്ഷ്മിയമ്മ കൊടുത്ത കരിനീല സാരിയും ഉടുത്ത് ശിവ മുറിയിലേക്ക് വന്നതും മീനു അവളെ സങ്കടത്തോടെ കണ്ണ് നിറച്ച് നോക്കി,

അപ്പോഴേക്ക് രുദ്രൻ ശിവയെ തിരക്കി വന്നു, "പെട്ടെന്ന് വാ ഇപ്പോഴെ സമയം ഒരുപാട് ആയി, എനിക്ക് ഇത് കഴിഞ്ഞ് വേറെ പണിയുളളതാ,," ഗൗരവത്തോടെ രുദ്രൻ പറഞ്ഞ് നടന്നു, "ഓഹ് കൊണ്ട് കളയാഞ്ഞിട്ട് എന്താ തിടുക്കം,," മീനു പല്ലിറുമ്പി പറഞ്ഞതും ശിവ നിറഞ്ഞ മിഴികൾ ഒളിപ്പിച്ച് അവളെ ഒന്ന് പുണർന്ന് തിരിഞ്ഞ് നോക്കാതെ രുദ്രന് പിറകെ നടന്നു,......തുടരും………

ശിവരുദ്ര് : ഭാഗം 26