സ്മൃതിപദം: ഭാഗം 28

എഴുത്തുകാരി: Jaani Jaani നിനക്ക് ഇത് എന്തിന്റെ സൂക്കേടാ എനിക്ക് അറിയാം എന്ത് ചെയ്യണമെന്ന് എന്നെ പഠിപ്പിക്കാൻ വരേണ്ട അല്ലെങ്കിൽ തന്നെ നീ ആരാടി എന്നെ ഉപദേശിക്കാൻ
 

എഴുത്തുകാരി: Jaani Jaani

നിനക്ക് ഇത്‌ എന്തിന്റെ സൂക്കേടാ എനിക്ക് അറിയാം എന്ത് ചെയ്യണമെന്ന് എന്നെ പഠിപ്പിക്കാൻ വരേണ്ട അല്ലെങ്കിൽ തന്നെ നീ ആരാടി എന്നെ ഉപദേശിക്കാൻ പറയുന്നത് കേട്ടാൽ തോന്നും നിന്റെ അമ്മയാണെന്ന് എവിടുന്നോ വലിഞ്ഞു കേറി വന്നവളൊന്നും എന്നോട് പറയാൻ നിൽക്കേണ്ട ഇറങ്ങി പൊടി എന്റെ മുറിയിൽ നിന്ന് ചേച്ചി ഞാൻ മിണ്ടാതെ ഇറങ്ങി പോടീ എന്റെ മുറിയിൽ നിന്ന് ഐഷു പിന്നെ ഒന്നും സംസാരിക്കാതെ അടുക്കയിലേക്ക് പോയി. കാർത്തിയും സന്ദീപും അനുവുമൊക്കെ പുറത്തിരുന്ന് സംസാരിക്കുന്നത് കൊണ്ട് ആരും ഒന്നും കേട്ടില്ല മോളെ ഈ ചായ ഒന്ന് ഗ്ലാസിൽ ആക്കിയേക്ക് ഹാ ചായ കുടിച്ചും ചോറ് കഴിച്ചും പരസ്പരം സംസാരിച്ചും എല്ലാരും സമയം തള്ളി നീക്കി.

ഭക്ഷണം കഴിക്കാനുമൊക്കെ അച്ചു എല്ലാവരുടെയും കൂടെയിരുന്നു അല്ലാത്ത സമയം റൂമിൽ ചിലവഴിച്ചു അവളോട് പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിയുന്നത് കൊണ്ട് സന്ദീപ് പോലും അവളോട് ഒന്നും പറഞ്ഞില്ല സുമ രണ്ട് മൂന്നു വട്ടം അവളുടെ മുറിയിൽ പോയപ്പോൾ തലവേദനയാണ് ഒന്നും സംസാരിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞു അവരെ ഒഴിവാക്കി. തലവേദനയാണെന്ന് ഫോണിൽ കുത്തി കൊണ്ടാണ് പറഞ്ഞത്, അതൊക്കെ കണ്ടപ്പോൾ തന്നെ സുമക്ക് മനസിലായി തന്നെ ഒഴിവാക്കുകയാണെന്ന് കുറെ സമയം ഐഷിവിനോട് എന്തൊക്കെയോ പതം പറഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു പിന്നെ ബാക്കി ആരും അറിയാതിരിക്കാൻ ഒന്നും സംഭവിക്കാത്ത പോലെ തന്നെ സുമ പെരുമാറി.

ഇപ്പൊ ഇതൊരു പ്രശ്മാമാക്കി എടുക്കേണ്ട എന്ന് കരുതി സന്ദീപും കാർത്തിയുമൊക്കെ ഉള്ളതല്ലേ അച്ചുവിന്റെ സ്വഭാവം വച്ചു അവള് എന്തെങ്കിലും പറയും അത് കാർത്തിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവൻ നല്ലോണം പെരുമാറും എന്ന് അറിയാവുന്നത് കൊണ്ടാണ് സുമ പിന്നെ ഒന്നും പറയാതിരുന്നത് എത്രയൊക്കെ ആയാലും മകൾ അല്ലെ സ്വന്തം അമ്മയുടെ മുന്നിൽ വച്ചു ദേഷ്യത്തോടെ പെരുമാറുന്നത് ഒരു അമ്മയും സഹിക്കില്ലല്ലോ ഉച്ചക്ക് ശേഷം സുമ പായസം വെക്കാൻ പോയപ്പോൾ സുമയോട് കുറച്ചു സമയം റസ്റ്റ്‌ ചെയ്തോളാൻ പറഞ്ഞു ഐഷു അടുക്കളയിലേക്ക് വന്നു പുറത്തു നിന്ന് ഗംഭീര ചർച്ചയിലാണ് എല്ലാവരും പെട്രോളിന് വില കൂടിയതും മാറ്റമായി, കാർത്തിയും സന്ദീപും പറയുന്നത് കേട്ട് കിളിപോയ അവസ്ഥയിൽ നിൽക്കുകയാണ് അനു.

പേപ്പറും ന്യൂസും വായിക്കാത്തതും കേൾക്കാത്തത് കൊണ്ടും അവന് ഒന്നും തന്നെ മനസിലാവുന്നുണ്ടായിരുന്നില്ല. സേമിയ പായസം ഇളക്കി കൊണ്ട് നിൽക്കുമ്പോഴാണ് പുറകിലായി ആളനക്കം ഐഷു ശ്രദിച്ചത്. ആരാന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഐഷുവിന്റെ ചൊടിയിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു കാർത്തി അവളെ പിന്നിൽ നിന്ന് പുണർന്നു. എത്ര സമയമായി എൻറെ പെണ്ണിനെ അടുത്ത് കിട്ടിയിട്ട് അവളുടെ പിൻ കഴുത്തിൽ പല്ലുകൾ ആഴ്ത്തി കൊണ്ട് കാർത്തി പറഞ്ഞു സ്സ്.. കണ്ണേട്ടാ ആരെങ്കിലും വരും നിറച്ചും ആളുള്ളതാണ് അവള് പുറം തിരിഞ്ഞു നിന്ന് കൊണ്ട് തന്നെ പറഞ്ഞു

ആരും വരില്ലെടി അവര് രണ്ടും അവിടുന്ന് പെസ്സ് കളിക്കുകയാ അതാ ഞാൻ ഇങ് പൊന്നെ ചേച്ചിയോ അമ്മയോ വരും ഏയ്യ് അമ്മ നല്ല ഉറക്കമാ മറ്റവൾ വന്നാലും കണ്ടാലും എനിക്കൊരു പ്രശ്നമല്ല ചൂണ്ടു വിരൽ കൊണ്ട് കവിളിൽ ഒന്ന് കുത്തി കണ്ണേട്ടാ അവള് ചിണുങ്ങി കൊണ്ട് വിളിച്ചു എന്തോ വിട് പ്ലീസ് ഇല്ല മോളെ നീ നിന്റെ പണി ചെയ്തോ ഞാൻ എന്റേതും ചെയ്തോളാം അവളുടെ ഇടുപ്പിൽ അമർത്തി കൊണ്ട് കാർത്തി മീശ പിരിച്ചു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു ഐഷു ഒന്ന് ഉയർന്നു പൊങ്ങി അവന്റെ കണ്ണുകളിലേക്ക് തന്നെ നോട്ടം പായിച്ചു പിടക്കുന്ന കണ്ണുകളും വിയർപ്പ് പൊടിഞ്ഞ മൂക്കിൻ തുമ്പുമൊക്കെ ഒരു കൗതുകത്തോടെ അവൻ നോക്കി നിന്നു മുഖം പതിയെ താഴ്ത്തി ഇരു കണ്ണിലും മൃദുവായി ചുംബിച്ചു

ഐഷു ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ ഷിർട്ടിൽ മുറുക്കെ പിടിച്ചു കണ്ണുകൾ ഇറുക്കെ അടച്ചത് കണ്ട് ഒരു ചിരിയോടെ അവൻ ഇരു കണ്ണിലും പതിയെ ഊതി ഐഷു മെല്ലെ കണ്ണ് തുറന്നയുടനെ അവൻ അവളുടെ രണ്ട് കവിളിലും മാറി മാറി ചുംബിച്ചു അവനെ ചേര്ത്ത പിടിച്ചു നാണം കലര്ന്ന ചിരിയോടെ നിൽക്കുന്ന ഐഷുവിന്റെ കവിളിൽ മെല്ലെ കടിച്ചു അത് പ്രതീക്ഷിക്കാത്തത് കൊണ്ട് ഐഷു കണ്ണ് തുറന്നു നോക്കി അവൻ കള്ള ചിരിയോടെ അവളോട് പായസം നോക്കാൻ കണ്ണ് കൊണ്ട് കാണിച്ചു അവിടെ നോക്കിയപ്പോഴാണ് പായസം പതച്ചു പൊങ്ങി വരുന്നത് കണ്ടേ ഐഷു വേഗം സ്റ്റീമ് കുറച്ചു വച്ചു പിന്നെ സ്പൂൺ കൊണ്ട് ഇളക്കാൻ തുടങ്ങി കാർത്തി അവിടെയുള്ള സ്ലാബിൽ കയറി ഇരുന്ന് പായസത്തിൽ ഇടാൻ വച്ചു അണ്ടിപരിപ്പും മുന്തിരിയും എടുത്ത് വായിലിടാൻ തുടങ്ങി

എന്റെ പായസം ഇപ്പൊ കുളമായേനെ ഐഷു അവനെ കപട ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു ഞാൻ മാത്രമല്ലല്ലോ നീയും കൂടെയില്ലെ ഞാൻ എന്ത് ചെയ്തു ഞാൻ ഒന്ന് അടുത്ത് വരുമ്പോൾ തന്നെ ഇങ്ങനെ പൂത്തുലഞ്ഞു നിന്നിട്ടല്ലേ ഐഷു പിന്നെ ഒന്നും മിണ്ടാതെ പായസത്തിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു കാർത്തിക് ഒരു ഫോൺ വന്നത് കൊണ്ട് പുറത്തു നിന്ന് സംസാരിക്കാൻ പോയി അപ്പോഴേക്കും ഐഷു എല്ലാം തയ്യാറാക്കി വെച്ചു അമ്മയെ പോയി വിളിച്ചു അവളുടെ റൂമിൽ കേറി ബുക്കും ബാഗുമൊക്കെ എടുത്ത് വച്ചു അപ്പോഴേക്കും കാർത്തിയും കേറി വന്നു എല്ലാം എടുത്ത് വച്ചോ ഹ്മ്മ് ആകെ ബുക്കും ബാഗും മാത്രമേയുള്ളൂ പിന്നെ കുറച്ചു ധാവണിയും ബാഗ് എടുക്കേണ്ട നമുക്ക് പുതിയത് വാങ്ങാം അതൊന്നും വേണ്ട ഏട്ടാ ഇതിന് കുഴപ്പമൊന്നുമില്ല

കല്യാണമൊക്കെ കഴിഞ്ഞ് കോളേജിൽ പോകുന്നത് അല്ലെ അതോണ്ട് നമുക്ക് എന്തായാലും പുതിയത് വാങ്ങാം കേട്ടോ കുഞ്ഞുസേ ഹ്മ്മ് നേരത്തെ പൂർത്തിയാക്കാൻ കഴിയാത്തത് ഞാൻ പൂർത്തിയാക്കട്ടെ എന്ത് കാർത്തിയുടെ കണ്ണുകൾ അവളുടെ മുഖമാകെ പാറി നടന്നു അവന്റെ കണ്ണിലെ പ്രണയം കണ്ടതും ഐഷുവും അവന്റെ കണ്ണിൽ തന്നെ നോട്ടം എയ്തു അത് കണ്ടതും മെല്ലെ മുഖം താഴ്ത്തി അവളുടെ അധരത്തിൽ അമർത്തി ചുംബിച്ചു ഐഷു കണ്ണുകൾ അടച്ചു അവന്റെ ചുംബനം സ്വീകരിച്ചു അവളുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയരുന്നുണ്ടായിരുന്നു പൂവിൽ നിന്ന് തേൻ നുകരുന്ന വണ്ടിനെ പോലെ അവൻ ആസ്വദിച്ചു നുകർന്നു കൊണ്ടിരുന്നു ഐഷു എല്ലാം മറന്ന് അവനിൽ തന്നെ ലയിച്ചു പോയിരുന്നു

കുറച്ചു നിമിഷത്തിന് ശേഷം അവളുടെ ചുണ്ടിൽ നിന്ന് അകന്ന് മാറി അവളുടെ തോളിൽ മുഖമർത്തി കിടന്നു ഐഷുവും കണ്ണ് അടച്ചു കിതപ്പ് അടക്കാൻ പാട് പെടുകയായിരുന്നു അവള് മെല്ലെ കണ്ണ് തുറന്നതും കണ്ടത് ദേഷ്യത്തോടെ നോക്കുന്ന അച്ചുവിന്റെ മിഴികളാണ് കാർത്തി എതിർവശം തിരിഞ്ഞു നിൽക്കുന്നത് കാരണം അവൻ അച്ചുവിനെ കാണുന്നുണ്ടായിരുന്നില്ല കുഞ്ഞുസേ…… കാർത്തിയുടെ ശബ്ദത്തിലാണ് ഐഷു അച്ചുവിൽ നിന്ന് കണ്ണ് മാറ്റിയത് അവന് മറുപടി കൊടുക്കാതെ അവന്റെ കൈയിൽ മുറുകെ പിടിച്ചു ഐഷുവിന്റെ മാറ്റം മനസിലാക്കിയ കാർത്തി തിരിഞ്ഞു നോക്കി കാർത്തിയും അച്ചുവിനെ കണ്ടതോടെ അവള് വെട്ടി തിരിഞ്ഞു സ്വന്തം റൂമിലേക്ക് പോയി ചെ കാർത്തി ദേഷ്യത്തോടെ കൈ മേശയിൽ അടിച്ചു ഐഷുവും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു തങ്ങളുടെ മാത്രം സ്വകര്യതയെ മറ്റൊരാൾ കണ്ടെന്ന തോന്നൽ അവളിൽ ഒരു നീറ്റൽ പടർത്തി കുഞ്ഞുസേ….

ഐഷുവിന്റെ മുഖം കൈകുമ്പിളിൽ എടുത്ത് കൊണ്ട് മെല്ലെ വിളിച്ചു ഞാൻ ഡോർ അടക്കാൻ മറന്നു പോയെടി പോട്ടെ ഇനി അത് ഓർത്തു സങ്കടപ്പെടേണ്ട അവളല്ലേ സീൻ പിടിക്കാൻ വന്നത് കണ്ടപ്പോൾ അവൾക്ക് മാറി പോകാമായിരുന്നല്ലോ എന്നിട്ടും അവള് അവിടെ തന്നെ നിന്നെങ്കിൽ അത് അവളുടെ സ്വഭാവത്തിന്റെ കുഴപ്പം കൊണ്ടാ എന്റെ കുഞ്ഞുസ് അത് മറന്നേക്ക് കേട്ടോ ഹ്മ്മ് തെളിച്ചമില്ലാത്ത ഒരു പുഞ്ചിരിയാണ് ഐഷു നൽകിയത് അവളുടെ നെറ്റിയിൽ മെല്ലെ മുകർന്ന കൊണ്ട് കാർത്തി റൂം വിട്ട് ഇറങ്ങി

എന്റെ ജീവിതം നശിപ്പിച് അവള് അവന്റെ കൂടെ സന്തോഷമായി നിൽക്കുന്നു വിടില്ല ഞാൻ അവളെ ആ ഓട്ടോകാരനെ കെട്ടിയിട്ടും അവൾക്ക് സന്തോഷത്തിന് കുറവൊന്നുമില്ല പക്ഷെ ഞാനോ സന്തോഷത്തോടെ ഒരു ജീവിതം സ്വപ്നം കണ്ട എനിക്ക് ഒന്ന് സന്തോഷിക്കേണ്ട ഒരു അവസരവും കിട്ടിയില്ല എല്ലാം ആ നശിച്ചവൾ കാരണമാണ് എല്ലാവർക്കും അവള് വലിയ പുണ്യവതിയാണല്ലോ അതിന് മാത്രം അവളിൽ എന്താണുള്ളത്. എല്ലാവരെയും മയക്കി എടുക്കാൻ അല്ലെങ്കിലും അവൾക്ക് പ്രതേക കഴിവാണ്. സുമ പായസം കുടിക്കാൻ വിളിച്ചിട്ടും അച്ചു അവിടുന്ന് പുറത്തിറിങ്ങിയില്ല.

അനു കുറെ ഏറെ സമയം ഐഷുവിനോട് ഈ ദിവസങ്ങളിലൊക്കെ അമ്മയുടെ മാറ്റാത്തെ കുറിച്ച് പറയുന്നുണ്ടായിരുന്നു പിന്നെ അനു അവളില്ലാത്തതിന്റെ പരിഭവവും ഐഷുവിന് അതൊക്കെ കേട്ടപ്പോൾ വിഷമമായി ലീവുള്ള ദിവസം രാവിലെ തന്നെ അവിടെ വന്നോ എന്ന് പറഞ്ഞു ഏൽപ്പിച്ചു കിച്ചുവും അവിടെയുള്ളത് കൊണ്ട് അവന് കൂട്ടവുമല്ലോ എന്നുള്ള സന്തോഷത്തിലാണ് അനു കുഞ്ഞേച്ചി… എന്താടാ അവിടെ ഹാപ്പി അല്ലെ അതേലോ അത് എന്റെ കുഞ്ഞേച്ചിയുടെ മുഖത്തു കാണുന്നുണ്ട് ഞാൻ ചോദിച്ചെന്നെയുള്ളൂ ആണോ എന്റെ കുഞ്ഞേച്ചി എന്നും ഇങ്ങനെ സന്തോഷത്തോടെ നിൽക്കുന്നത എനിക്ക് ഇഷ്ടം എന്ത് വിഷമമുണ്ടെങ്കിലും പറയണേ കുഞ്ഞേച്ചി ഞാൻ ചെറുതാണെന്ന് വിചാരിച്ചു എന്നോട് പറയാതിരിക്കരുത് അവന്റെ വാക്കുകൾ കേട്ട് ഐഷുവിനും വല്ലാതായി അവന്റെ മുടിയിൽ മെല്ലെ തലോടി എന്റെ കുഞ്ഞേച്ചിയോടൊപ്പം എന്നും ഞാൻ ഉണ്ടാവും എനിക്ക് അറിയാം നീ എന്റെ ആങ്ങളയല്ലേ അപ്പൊ പിന്നെ ഉണ്ടാവണ്ടേ ഐഷു ചിരിയോടെ അവനെ ചേര്ത്ത പിടിച്ചു

എന്ന ഞങ്ങള് ഇറങ്ങട്ടെ കാർത്തി പറഞ്ഞു ഇന്ന് പോണോ മോനെ നാളെ പോയാൽ പോരെ കിച്ചു അവിടെ ഒറ്റക്കല്ലേ അമ്മേ അതാണ് മോനെയും ഇവിടേക്ക് വിളിച്ചോ അത് അത് ഞങ്ങള് പിന്നെയൊരു ദിവസം വരാം കാർത്തി അങ്ങനെ പറഞ്ഞത് കൊണ്ട് സുമ പിന്നെ ഒന്നും പറയാൻ പോയില്ല എല്ലാവരോടും യാത്ര പറഞ്ഞു ഐഷുവും കാർത്തിയും ഇറങ്ങി. അച്ചു പുറത്ത് ഇറങ്ങിയില്ല ആരും അവളെ വിളിക്കാനും പോയില്ല അവര് പോയതിന് പിന്നാലെ സന്ദീപ് അച്ചുവിന്റെ മുറിയിലേക്ക് ചെന്നു വന്നിട്ട് ഈ സമയം വരെയും അവൻ ആ റൂമിൽ കേറിയിട്ടില്ല അച്ചു ഒട്ട് അതിൽ നിന്ന് ഇറങ്ങിയിട്ടുമില്ല അവൻ കേറിയതിന് ശേഷം വാതിൽ അടച്ചു ലോക്ക് ചെയ്തു എന്താ അവളെ ഇവിടെ ആക്കി പോകുന്നതിന്റെ ദേഷ്യം മൊത്തം അവളുടെ ചോദ്യത്തിൽ ഉണ്ടായിരുന്നു ഇന്നേവരെ ഞാൻ ഒരു സ്ഥലത്തു നിന്നും ഇത്‌ പോലൊരു നാണക്കേട് അനുഭവിച്ചിട്ടില്ല

അച്ചു മനസിലാകാത്ത പോലെ അവനെ നെറ്റി ചുളിച്ചു നോക്കി സത്യത്തിൽ ഇത്‌ നിന്റെ വീട് തന്നെയല്ലേ നിന്റെ അമ്മയും അനിയനും അനിയത്തിയുമല്ലേ ഇവിടെയുള്ളത് വന്നു കേറി ഇത്രയും സമയമായിട്ടും നീ അവരോട് ഒന്ന് മിണ്ടിയോ അറ്റ്ലീസ്റ്റ് നിന്റെ അമ്മയോടെങ്കിലും അവര് എത്ര പ്രാവശ്യം നിന്റെ അരികിൽ വന്നു എന്നിട്ട് നീ ചെയ്തതോ ഓരോ കാരണം പറഞ്ഞു ഒഴിവാക്കി അവന്റെ ശബ്ദത്തിൽ എപ്പോഴുമുള്ളതിൽ കൂടുതൽ ഗൗരവം ഉണ്ടായിരുന്നു ആദ്യം സ്വന്തം അമ്മയോടും കൂടെപിറപ്പിനെയുമൊക്കെ സ്നേഹിച്ചു പഠിക്ക് എന്നാലേ മറ്റുള്ളവരെയും ഒരു കറയില്ലാതെ സ്നേഹിക്കാൻ കഴിയു നിന്റെ നശിച്ച ചിന്താഗതി ആദ്യം തന്നെ എടുത്ത് കളയണം എന്നാലേ നീ നന്നാവൂ സന്ദീപ് ഇത്രയും പറഞ്ഞു കഴിഞ്ഞതിന് ശേഷം അവൾക്ക് ഒരു കവർ നീട്ടി ഇത്‌ അവരുടെ വക തന്നതാണ് എനിക്കും നിനക്കും,

നീ എന്തായാലും ഇത്‌ വലിച്ചു എറിയുകയേ ചെയ്യു എന്ന് എനിക്ക് അറിയാം അതോണ്ട് മാത്രമ ഞാൻ തന്നെ ഇത്‌ വാങ്ങിയത് നിനക്ക് വേണ്ടെങ്കിലും എനിക്ക് ഇത്‌ വേണം അവരുടെ സ്നേഹമാണ് ഇത്‌ അത്രയും പറഞ്ഞു അവൻ ഡോർ തുറന്നു എന്തൊക്കെ പറഞ്ഞാലും അത്ര പെട്ടെന്ന് ഒന്നും നീ നന്നാവില്ല എന്ന് എനിക്ക് അറിയാം എന്നാലും ഒന്ന് കൂടെ പറയുകയാ നന്നായാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ ഇവിടെ തന്നെ സ്ഥിര താമസം ആക്കിക്കോ i dont care. അത്രയും പറഞ്ഞു അവൻ മുറി വിട്ട് ഇറങ്ങി. അച്ചു അവൻ പോയതും ആ കവർ വലിച്ചെറിഞ്ഞു അമ്മേ എന്ന ഞാനും ഇറങ്ങുകയാ സന്ദീപ് സുമയോടും അനുവിനോടും യാത്ര പറഞ്ഞു മോനെ അച്ചു അവള് കുറച്ചു ദിവസം ഇവിടെ ഉണ്ടാവും ഒരു മരുമകൾ അല്ല ഒരു മകൾ വീട്ടിൽ എങ്ങനെ പെരുമാറണം എന്നെങ്കിലും പഠിപ്പിച്ചു കൊടുക്കണം അത്രയും പറഞ്ഞു സന്ദീപ് അവിടുന്ന് ഇറങ്ങി…തുടരും….

സ്മൃതിപദം: ഭാഗം 27