താലി 🥀: ഭാഗം 6

 

എഴുത്തുകാരി: Crazy Girl

"വാവേ ആര വന്നത്... കഴിക്കാൻ കൊണ്ട് വന്നോ..." മുറിയിലേക്ക് കയറി വരുന്ന വൈശാലിയെ നോക്കി കാശി ചോദിച്ചു... "അത് ദേവില്ലേ.. അവനെ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണാ.. സ്വപ്ന "അത് പറയുമ്പോൾ അവളുടെ മനസ്സൊന്നു പിടച്ചു... "വാവക്ക് വയ്യേ... എന്തെ ചിരിക്കാത്തെ ". കാശി ചോദിച്ചത് കേട്ട് അവൾ അവനു നേരെ പല്ലു കാണിച്ചു ചിരിച്ചു കാട്ടി... "മതിയോ ചിരിച്ചത് "അവൾ കുറുമ്പൊടെ ചോദിച്ചു... "മതീലാ "അവന് പറഞ്ഞത് കേട്ട് അവൾ ചിരിയോടെ അവനടുത്തു നടന്നു... "മതി ചിരിച്ചതൊക്കെ... വാ പുറത്തിറങ്ങാം... മുറിയിൽ തന്നെ ഇരുന്നാലേ മടുപ്പ് തോന്നും "അവന്റെ മുടിയിഴയിൽ തലോടി അവൾ പറഞ്ഞുകൊണ്ട് അവനേം വലിച്ചു... എന്നാൽ അവന്റെ ഭലം അവൾക് താങ്ങാൻ പറ്റുന്നില്ലായിരുന്നു... "വാ എണീക്ക്..."അവൾ അവന്റെ കയ്യില് വീണ്ടും വലിച്ചു... "മ്മ്ഹ്ഹ്... എന്നേ എടുക്ക്"അവന് പറഞ്ഞത് കേട്ട് അവൾ അവനെ മൊത്താകെ മിഴിച്ചു നോക്കി...

"ആഹാ ഈ ശരീരം എടുക്കാനുള്ള ത്രാണി ഉണ്ടായിരുന്നേൽ ഞാൻ താഴെ വിക്കില്ലായിരുന്നു... കളിക്കാതെ എണീക്ക്" അവൾ വിളിച്ചത് കേട്ട് അവന് കുറുമ്പോടെ നോക്കി... "അയ്യേ ശക്തിയില്ലല്ലേ "അവന് അവളെ കളിയാക്കി... "അയ്യോ ഞാൻ പാവം എനിക്ക് ശക്തിയൊന്നുമില്ലേ "അവൾ അയ്യോ പാവം പോലെ പറഞ്ഞത് കേട്ടവൻ ബെഡിൽ നിന്ന് എണീറ്റു കൊണ്ട് അവളെ പൊക്കിയെടുത്തു... "എനിക്ക് ശക്തിയുണ്ടല്ലോ "അവളെ പൊക്കിയവൻ പറഞ്ഞതും അവൾ ഞെട്ടി... "വിടെന്നെ "അവന്റെ കൈകളിൽ കിടന്നവൾ കുതറി... "ദേ വീഴുമെ വാവേ... അടങ്ങി ഇരുന്നോ " അവന് പറഞ്ഞത് കേൾക്കെ അവൾക് പേടിയായി... അവന് ഒന്ന് ഉയർത്തിയതും പേടിയോടെ അവൾ അവന്റെ കഴുത്തിനു ചുറ്റിപിടിച്ചു... അവൾക് ഒച്ചവെക്കണം എന്നുണ്ട്... പക്ഷെ എന്തോ ശബ്ദം പുറത്തേക്ക് വന്നില്ല... "ഞാനേ മുത്തശ്ശിയെ കാണിക്കട്ടെ "എന്നും പറഞ്ഞവൻ അവളേം കൊണ്ട് പുറത്തേക്ക് നടന്നു...

പുറത്തെ സോഫയിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന സ്വപ്നയും ദേവും പകപ്പോടെ പുറത്തിറങ്ങുന്നവരെ നോക്കി... വൈശാലിക്ക് വല്ലാതെ ആയി... അവൾ അവന്റെ കയ്യില് നിന്ന് കുതറികൊണ്ടിരുന്നു..എന്നാൽ പ്രധീക്ഷിക്കാതെ സ്വപ്നയെ കണ്ടതും കാശി കൈകൾ വിട്ടു... വൈശാലി നിലംപതിച്ചു വീണു... "വൈച്ചു "ദേവ് അവള്കരികിൽ ഓടി വന്നു.... കാശിക്ക് നാണമായിരുന്നു... ആദ്യമായി സ്വപ്നയെ കണ്ടതിന്റെ... എന്നാൽ ദേവ് നിലത്ത് വീണ വൈശാലിയെ എടുത്തുയർത്തുന്നത് കണ്ടതും കാശി അവനെ തള്ളി മാറ്റി... "എന്റെയാന്ന് പറഞ്ഞില്ലേ "കാശി അവനെ കൂർപ്പിച്ചു നോക്കി... വൈശാലിക്ക് നടു വേദന തോന്നി... അവൾ കാശിയുടെ കാലിൽ പിടിച്ചു ഉയർന്നെഴുനേറ്റു സോഫയിൽ മുടന്തി മുടന്തി ഇരുന്നു... "വേദനിച്ചോ വാവേ "അവളുടെ വേദനകൊണ്ട് ചുളിഞ്ഞ മുഖം കാണെ കാശി ചുണ്ട് വിതുമ്പി അവൾക്ടുത്തു വന്നു... അവന്റെ സങ്കടം നിഴലിച്ച മുഖം കണ്ടവൾ ചിരി വരുത്തി ഇല്ലെന്ന് തലയാട്ടി... അത് കാണെ അവന്റെ മുഖം പ്രകാശിച്ചു...

അവന് ചിരിയോടെ അടുത്തുള്ള ഫ്ലവർ വൈസിൽ കയ്യിട്ട് കളിക്കാൻ തുടങ്ങി... " i feel so bad for you "വൈശാലിയെ നോക്കി സ്വപ്ന പറഞ്ഞാതും കാശിയിൽ നിന്ന് കണ്ണെടുത്തു വൈശാലി സ്വപ്നയെ സംശയത്തോടെ നോക്കി... "ഗേൾസിന്റെ ഡ്രീംമിൽ ഒന്നാണ് അവള്ടെ ലൈഫ് പാർട്ണർ... ഓരോ ബോയ്സിനെ കാണിക്കുമ്പോഴും അവനു എന്തേലും ചെറിയ ഒരു ദുശീലം ഉണ്ടേൽ ഒഴിവാക്കുന്നവരാണ് ഗേൾസ്... but തനിക്കോ... ബുദ്ധിയില്ലാത്ത ഒരുവനെ... oh my god... i can't imagine that " സ്വപ്ന പറഞ്ഞത് കേൾക്കേ വൈശാലിക്ക് എന്തിനോ ദേഷ്യം വന്നു പക്ഷെ അവൾ അത് ഉള്ളിലൊതുക്കി... "അദ്ദേഹത്തിന് ബുദ്ധിയില്ലെന്ന് ആര പറഞ്ഞത്... ഞാൻ കരയുമ്പോൾ അദ്ദേഹവും കരയും അല്ലാതെ ചിരിക്കില്ല... കാരണം എനിക്ക് വേദനയാണെന്ന് അദ്ദേഹത്തിന് അറിയാം... കഴിക്കാൻ അറിയാം ഒറ്റക്ക് കുളിക്കാൻ അറിയാം എല്ലാം അറിയാം... ഇവിടെ ബുദ്ധിക്ക് കുറവ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല...

എനിക്കറിയാം സ്വപ്ന സാധാരണ ഒരു പുരുഷനെ പോലെ അല്ല അയാൾ... he is special... അങ്ങനെ പറയാനാണ് എനിക്കിഷ്ടം..." വൈശാലി പുഞ്ചിരിയോടെ പറയുന്നത് കേൾക്കെ ദേവിന്റെ മുഷ്ടി ചുരുട്ടി പിടിച്ചു... തന്നെ മാത്രം ഉയർതി പറയുന്നവൾ തന്നെ മാത്രം മനസ്സിലേറ്റി നടക്കുന്നവൾ... ഇന്ന് മറ്റൊരുത്തന്റെ അസുഗം പോലും ഓർക്കതേ സ്പെഷ്യൽ ആണെന്ന് പറയുന്നു അവനു ദേഷ്യം തോന്നി... "ഞാൻ കരുതി തനിക്കൊരിക്കലും ഇങ്ങനെ ഒരാളെ അക്‌സെപ്റ് ചെയ്യാൻ കഴിയില്ലെന്ന്... ബികോസ് അത് പോലെ ആണല്ലോ തന്റെ മാര്യേജ്... സത്യം പറയാലോ താൻ ചെയ്തത് ശുദ്ധ മണ്ടത്തരം ആണ്... നാട്ടുകാർ അങ്ങനെ പലതും പറയും... വൈശാലി ഫ്രണ്ടിന്റെ വീട്ടിൽ അവിടെ ആരുമില്ലെന്ന് അറിയാതെ ചുമ്മാ ഒന്ന് വന്നു... യാദ്രിശ്ചികമായി തലക് സുഖമില്ലാത്ത ആളെ കണ്ടു..

എന്ന് വെച്ചു താൻ അപമാനിക്കാ പെട്ടു എന്നാണോ കരുതുന്നെ അയാളെ കല്യാണം കഴിക്കണം എന്ന് നാട്ടുകാർ പറഞ്ഞാൽ പെട്ടെന്ന് അങ്ങനെ ചെയ്യാൻ പാടുണ്ടോ... തനിക്കും റൈറ്റ്സുണ്ട് സ്വന്തം ഇഷ്ടത്തിന് നടക്കാനും കല്യാണം കഴിക്കാനും " സ്വപ്ന പറഞ്ഞത് കേട്ട് വൈശാലി ദേവിനെ ഒന്ന് നോക്കി... ഫ്രണ്ടിനെ കാണാൻ ഞാൻ ഒറ്റക്ക് വീട്ടിൽ വന്നെന്ന്... അപ്പോഴാണ് ആരുമില്ലെന്ന് ഞാൻ അറിയുന്നതെന്ന്... ഹ്മ്മ്... എത്ര മനോഹരമായ കള്ളം പറഞ്ഞ് പഠിപ്പിച്ചു വെച്ചേക്കുന്നേ... അവനെ നോക്കിയവൾ പുച്ഛിച്ചു... അത് മനസ്സിലായവണ്ണം അവന് തല താഴ്ത്തി... അവൾ ചുണ്ടിൽ പുഞ്ചിരി വരുത്തി സ്വപ്നയെ നോക്കി... "സത്യം പറഞ്ഞാൽ ഈ വിവാഹം എനിക്ക് മരണ തുല്യമായിരുന്നു... മനസ്സിൽ ഭർത്താവായി മറ്റൊരുവനെ സങ്കല്പിച്ചിരുന്നു... അതുകൊണ്ട് തന്നെ ഒരിക്കലും തനിക് അയാളെ മനസ്സാലെ സ്വീകരിക്കാൻ കഴിയില്ലായിരുന്നു...

പക്ഷെ ഈ വിവാഹം നടക്കേണ്ടി വന്നു ഇത്രയും കാലം മനസ്സിലേറ്റ് നടന്നവന്റെ തനി കൊണം കാണാൻ വേണ്ടി... വെറും സ്വാർത്താനാണവൻ എന്നറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെയാ ദേഷ്യം തോന്നിയത്... ഇങ്ങനെ ഒരുവനെ എങ്ങനെ സ്നേഹിക്കാൻ തോന്നി എന്നോർത്ത്... സ്വപ്നക്കറിയുമോ... ചിലപ്പോൾ എല്ലാം തികഞ്ഞ മനുഷ്യനെക്കാൾ ഏറ്റവും എന്റെ ഭർത്താവിനെ പോലെയുള്ളവരാ...ഒന്നും അറിയില്ലെങ്കിലും അവരിൽ നിന്ന് ലഭിക്കുന്ന സ്നേഹം അതിനു കളങ്കമില്ല... വഞ്ചനയില്ല... പൊള്ളയല്ലാ... മനസ്സിൽ നിന്ന് വരുന്നതാണ്... അല്ലാതെ ബുദ്ധിയിൽ നിന്ന് ഉണ്ടാക്കുന്നതല്ലാ... അതുകൊണ്ട് ഇപ്പൊ ഞാൻ ഹാപ്പി ആണ്... എനിക്ക് ഈ ജന്മം ഈ മനുഷ്യനുമൊത്തുള്ള ജീവിതം തന്നെ മതി " സ്വപ്നയെ നോക്കി ശാന്തമായി പറഞ്ഞുകൊണ്ട് വൈശാലി എണീറ്റു... "കാശിയേട്ട വാ..." വൈശാലി വിളിച്ചത് കേട്ട് കാശി ഫ്ലവർ വൈസ് അവിടെ വെച്ചു കൊണ്ട് അവൾക്കടുത്തേക്ക് നടന്നു...

അവൾ അവന്റെ കയ്യില് പിടിത്തമിട്ടു കൊണ്ട് താഴെക്കിറങ്ങി... ദേവ് എന്നാൽ വൈശാലിയുടെ കാശിയേട്ട എന്ന വിളിയിൽ തറഞ്ഞു നിൽക്കുകയായിരുന്നു... ആദ്യമായി ആണ് അവൾ അവനെ പേര് ചേർത്തു വിളിക്കുന്നത്....അവളുടെ മനസ്സിൽ അവന് മാത്രമേ ഉള്ള് എന്നവളുടെ വിളിയിൽ നിന്ന് തന്നെ മനസിലാക്കാം....നെഞ്ചിൽ വല്ലാതെ കൊണ്ടത് പോലെ അവന് നിന്നു... "i think she is mad... അല്ലെങ്കിൽ ആക്ടിങ്... അല്ലാതെ ഇങ്ങനെ ഒരാളെ അവൾക് സ്നേഹിക്കാൻ കഴിയുമോ..."സ്വപ്ന അവഗജ്ഞതയോടെ പറഞ്ഞ്... "അവൾക് കഴിയും അവൾക് മാത്രമേ കഴിയൂ... കാരണം അത് വൈശാലി ആണ്..."അവന് ഏതോ യാമത്തിൽ എന്ന പോലെ മൊഴിഞ്ഞു... "ഓ ഫ്രണ്ടിനെ പറഞ്ഞപ്പോൾ കൊണ്ടു അല്ലെ...

ഞാൻ ശ്രേദ്ധിച്ചു അവളെ നോക്കുന്ന നിന്റെ ഭാവം... എനി നിനക്ക് അവളോട് വല്ല " "stop it swapna... അവൾ എന്റെ ചേട്ടന്റെ വൈഫ്‌ ആണ്... എനി നീ ഇങ്ങനെ ഒന്നും ചോദിക്കരുത്..."അവന് അവളെ തറപ്പിച്ചു നോക്കി... "ഓ സോറി സോറി... ഞാൻ ചുമ്മാ പറഞ്ഞതാ... പക്ഷെ ഒന്ന് ഞാൻ പറയാം ദേവ്... അവൾ പെണ്ണാണ്... അതിക കാലമൊന്നും അവനൊപ്പം അവൾക് കഴിയാൻ കഴിയില്ല... കല്യാണം കഴിഞ്ഞാൽ ലഭിക്കേണ്ട മറ്റൊന്നും കൂടെ ഉണ്ട്... കുട്ടികൾ അങ്ങനെ എല്ലാം... അതൊന്നും അവനെ കൊണ്ട് അവൾക് ലഭിക്കും എന്ന് തോന്നുന്നില്ല...അതുകൊണ്ട് മറ്റൊരുവനിൽ സുഖം തേടി പോകും അവൾ "സ്വപ്ന പറഞ്ഞത് കേൾക്കെ ദേവിന്റെ മുഖം വിടർന്നു... "ഏയ്... അവൾ അങ്ങനെയൊരുവൾ അല്ലാ "ദേവ് സംശയ ഭാവം വരുത്തി അവളോട് പറഞ്ഞ്... "എന്ത് നല്ലവൾ ആണേലും...സ്വന്തം ഭർത്താവിൽ നിന്ന് ആവശ്യമുള്ളത് കിട്ടിയില്ലെങ്കിൽ...

.പെണ്ണിന്റെ ഹോർമോൺ കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ചില അവസരം വരും... അപ്പൊ അറിയാതെ പോലും മറ്റൊരുവനിലേക്ക് അവൾ ചാഞ്ഞു പോകും... ഇതൊക്കെ ഞാൻ കുറെ കണ്ടതാ ദേവ് "സ്വപ്ന ചുണ്ടും കോട്ടി പോകുമ്പോൾ അവന്റെ മനസ്സ് മുഴുവൻ വൈശാലി ആയിരുന്നു.... അവൾക്കെന്നോട് പ്രണയമായിരുന്നു... ഈ അകൽച്ച അവളെ താലി ചാർത്താത്തത് കൊണ്ടാ... എന്നോടുള്ള ദേഷ്യത്താൽ ആണ് അവൾ അവനെ പൊക്കി നടക്കുന്നത്... സ്വപ്ന പറഞ്ഞത് പോലെ ദിവസങ്ങൾ കൊഴിയുമ്പോൾ അവൾക് അവനെ മടുക്കും... ഒരുകാലം അവളുടെ പ്രണയം ഞാൻ ആയിരുന്നതിനാൽ വീണ്ടും അവളെന്നോട് അടുക്കും... അവളെന്നോട് വാശി കാണിക്കില്ല... താലി വേണമെന്ന് പറയില്ല...പകരം ആരുമറിയാതെ ബന്ധം പുലരാൻ അവൾ ആഗ്രഹിക്കും... നീ എന്റെതാ വൈശാലി... വെണ്ണയിൽ കൊത്തിയെടുത്ത നിന്റെ മേനിയും എന്റെതാ....

അവന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു... ************** ഭക്ഷണം കഴിച്ചു കിടക്കാൻ മുറിയിലേക്ക് വന്നപ്പോൾ ജനലരികിൽ നിൽക്കുന്ന കാശിയെ കണ്ടു ചിരിയോടെ അവൾ അവനടുത്തു നടന്നു... നല്ല ശക്തമായ മഴയുടെ ശബ്ദം കാതിൽ തുളച്ചു കയറി... അതിനൊപ്പം വീശിയടിക്കുന്ന കാറ്റിൽ മഴ പാറി ഇരുവരുടേം മുഖത്ത് തെറിച്ചു കൊണ്ടിരുന്നു... ഇതൊക്കെ കണ്ണടച്ച് ആസ്വദിക്കുന്ന കാശിയെ കാണെ അവളുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു... "വാവേ എന്ത് രസാലെ "കണ്ണ് തുറന്നവൻ വൈശാലിയെ നോക്കി... "ഇതിനേക്കാൾ രസവാ മഴ നനയാൻ "അവൾ ആവേശത്തോടെ പറഞ്ഞു... "നമുക്ക് മഴ നനയാം... "കാശിയുടെ കണ്ണുകൾ വിടർത്തി ചോദിച്ചു... "മുത്തശ്ശി "വൈശാലി ചുണ്ട് പിളർത്തിയവനെ നോക്കി... "മുത്തശ്ശിയെ വിളിക്കണ്ടാ " കാശി പറഞ്ഞത് കേട്ട് അവൾ അവന്റെ തലക്ക് മേട്ടം കൊടുത്തു... "മുത്തശ്ശിയെ വിളിക്കാൻ അല്ല മുത്തശ്ശി വഴക്ക് പറഞ്ഞാലോ "അവൾ പറഞ്ഞത് കേട്ട് അവന് താടിക്ക് കൈ കൊടുത്തു ആലോചിച്ചു... "നമുക്ക് ശബ്ദമാക്കാതെ പോകാം "അവന് കാതോരം പറഞ്ഞത് കേട്ട് അവൾ വേണോ എന്നമട്ടിൽ നോക്കിയവനെ...

എന്നാൽ പ്രദീക്ഷയോടെ മറുപടിക്കായി നോക്കുന്നവനെ കാണെ അവളിൽ വാത്സല്യം തോന്നി.. "വാ പോകാ "അവൾ കൈ വീശി കൊണ്ട് മുന്നിൽ നടന്നു ഡോർ തുറന്നു... ശേഷം മെല്ലെ ശബ്ദമുണ്ടാക്കാതെ ഇരുവരും താഴേക്ക് നടന്നു... "എനിക്ക് കാണുന്നില്ല വാവേ " ആകെ ഇരുട്ടായതിനാൽ കാശി ശബ്ദമുണ്ടാക്കുന്നത് കണ്ടു വൈശാലി അവന്റെ ചുണ്ടിൽ ചൂണ്ടു വിരൽ കൊണ്ട് തടഞ്ഞു... "ഒച്ചവെക്കല്ലേ "അവൾ മെല്ലെ പറഞ്ഞത് കേട്ടവൻ തലയാട്ടി ... അവൾ കയ്യെടുത്തതും അവൻ വേഗം അവന്റെ ചൂണ്ടു വിരൽ ചുണ്ടിൽ വെച്ചു... വൈശാലി അവനെ നെറ്റിച്ചുളിച്ചു നോക്കി.. "അല്ലേൽ ഞാൻ സംസാരിക്കും "നിഷ്കളങ്കമായി അവന് പറഞ്ഞത് കേട്ട് അവൾക് ചിരി വന്നു... വീണ്ടും ശബ്ദമുണ്ടാക്കാതെ നടന്നു മുന്നിലെ ഹാളിലെ ഡോർ മെല്ലെ തുറന്നു പുറത്ത് ഇറങ്ങിക്കൊണ്ടവൾ ഡോർ ചാരി..... മണ്ണിൽ ഉറ്റിവീഴുന്ന മഴത്തുള്ളിയുടെ ശബ്ദം ഇരുവരിലും ഉന്മാദം നൽകി...

ആവേശത്തോടെ ചെരുപ്പണിയാതെ മുറ്റത്തേക്ക് ഇറങ്ങി.... ദേഹത്തു ശക്തിയോടെ ഉറ്റിവീഴുന്ന മഴ തുള്ളികൾ ഇരുവരിലും സന്തോഷം നിറഞ്ഞു... "വാവേ "മഴയിൽ അവന് അവളെ ശബ്ദമുയർത്തി വിളിച്ചു... "കാശിയേട്ടാ "അവളും ഒച്ചയിൽ വിളിച്ചു... "വാവേ....."അവന് ഒച്ചയിൽ നീട്ടി വിളിച്ചു... "കാശിയേട്ടാ....."അവളും അവനെ പോലെ നീട്ടി വിളിച്ചത് കേട്ട് അവന് അവളെ നോക്കി... അവൾ അവനേം... ഇരുവരും ചിരിച്ചു പോയി... അവന്റെ താടിയിലും മുടിയിലും മഴ തുള്ളികളാൽ ഒതുങ്ങി പറ്റി കിടന്നു.... അവൾ ഉയർന്നുകൊണ്ട് അവന്റെ താടിയിൽ വലിച്ചു വെള്ളം ഒഴുക്കി കളഞ്ഞു... അവന് ചിരിച്ചു...കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചു... അവൾ കുതറിക്കൊണ്ട് ദൂരെ മാറി നിന്നു.... "വാവേ "അവന് സങ്കടത്തോടെ വിളിച്ചത് കേട്ട് അവൾ ചുണ്ടിൻകോണിൽ ചിരിയോളുപ്പിച്ചു...

മഴയാൽ നിലത്തെ കുഞ്ഞ് കുഞ്ഞ് കുഴിയിൽ കുമിഞ്ഞു കൂടിയ ചെളിവെള്ളത്തിൽ കാലിട്ടുകൊണ്ട് അവന്റെ ദേഹത്തേക്ക് തെറിപ്പിച്ചു... അവന്റെ മുഖം വിടർന്നു... അവൾ ചെയ്തത് പോലെ ചെയ്യാൻ നിന്നതും അവൾ അവിടം നിന്ന് ഓടി... അവന് ചിരി വന്നു... അവൾക് പുറകെ അവനും ഓടി... ഇരുവരും ചിരിയോടെ പരസ്പരം മഴയിൽ ആർത്തു കളിച്ചുകൊണ്ടിരുന്നു... സങ്കടം വേദന ഒന്നും അവളിൽ ഇല്ലായിരുന്നു കൊച്ചു കുട്ടിയോടെന്ന പോലെ വാത്സല്യം സ്നേഹം... അവനുമൊത്ത സുന്ദര നിമിഷം.... അവൾ അർമാതിച്ചു കൊണ്ടിരുന്നു....  "സ്വപ്ന എനിക്ക് പറ്റില്ല.... നീ പറഞ്ഞ കോട്ടും സൂട്ടും ധരിച്ചു നിന്റെ ഫ്രണ്ട്സിനു മുന്നിൽ ആട്ടം തുള്ളാൻ എന്നേ കിട്ടില്ല " ദേവ് ഫോണിലൂടെ ദേഷ്യപ്പെട്ടു... "ദേവ്... ഈ ഒരു ചെറിയ കാര്യത്തിന് പോലും നീ മുടക്കം പറയുന്നതെന്തിനാ.... സത്യത്തിൽ നിന്റെ വീട്ടിൽ വന്നത് തന്നെ ആ ഡ്രസ്സ്‌ തരാൻ ആണ്... നാളെ എന്റെ ഫ്രണ്ട്സിനു മുന്നിൽ ആ വേഷം ധരിച്ചു വന്നാൽ മതി നീ " സ്വപ്നയുടെ ശബ്ദവും കടുത്തു... "കാശിയേട്ടാ....."

ഫോണിനിടയിലും കിളികൊഞ്ചൽ പോലെയുള്ള ശബ്ദം കേട്ടവൻ ചെവിയിൽ നിന്ന് ഫോൺ അടർത്തി മാറ്റി... കാതോർത്തു.... "ഇവിടെ വാ കാശിയെട്ടാ "വീണ്ടും ആ സ്വരം കാതിൽ പതിഞ്ഞതും അവന് ബെഡിൽ നിന്ന് എണീറ്റു തുറന്നിട്ട ജനലോരം നടന്നു.... "വാവേ " എന്നും വിളിച്ചു വൈശാലിക്കടുത്തേക്ക് ഓടുന്ന കാശിയെയും അവനെ മാടി വിളിക്കുന്ന വൈശാലിയെയും കണ്ടവന്റെ മുഖം വലിഞ്ഞു മുറുകി... "ദേവ് "ഫോണിലെ സ്വപ്നയുടെ അലർച്ച കേട്ടതും അവന് ഫോൺ ചെവിയിൽ വെച്ചു കണ്ണ് താഴെ മഴയത്തു കളിക്കുന്നവരിൽ പതിപ്പിച്ചു വെച്ചു... "ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ "സ്വപ്ന "ആഹ്ഹ "അവന് മടുപ്പോടെ പറഞ്ഞുകൊണ്ട് താഴെയുള്ളവളിൽ കണ്ണ് പതിപ്പിച്ചു... "വാവേ " കാശി അവളെ എടുത്തു പൊക്കി കറക്കുന്നത് കണ്ടതും ദേവിന്റെ കൈകൾ ജനക്കമ്പിയിൽ മുറുകി... കൂടെ മഴയോടപ്പം അവളുടെ ചിരിയും അവനിൽ അസ്വസ്ഥത നിറച്ചു...

സ്വപ്ന പറയുന്നതൊന്നും അവന്റെ കാതിൽ പതിയുന്നില്ല... കാശി അവളെ നിലത്ത് നിർത്തി... ദൂരേക്ക് ഓടി... അവനു പുറകെ ഓടുമ്പോൾ ദേഹത്തു ഒട്ടികിടന്ന സാരി തെന്നി മാറി... അവന്റെ കണ്ണുകൾ ആ ദൂരതയിലും അവളുടെ ശരീരത്തിൽ പതിഞ്ഞു...അവന്റെ കണ്ണുകൾ വിടർന്നു വന്നു... "i need to spent a night with you madly ഡീ " വൈശാലിയെ കണ്ണ് പതിപ്പിച്ചവന്റെ ശബ്ദം നേര്മയോടെ മൊഴിഞ്ഞു... "ദേവ്... i am ready daa "സ്വപ്നയുടെ ശബ്ദം കാതിൽ പതിഞ്ഞതും അവന് ഞെട്ടലോടെ അവളിൽ നിന്ന് നോട്ടം മാറ്റി... "what "അവന് പറഞ്ഞത് ഓർമയില്ലാതെ ചോദിച്ചു... "നാളെ നീ വാ... നീ ആഗ്രഹിക്കുന്നത് ഞാൻ നടത്തി തരും... പക്ഷെ ഞാൻ കൊണ്ട് വന്ന ഡ്രസ്സ്‌ ആയിരിക്കണം നീ അണിഞ്ഞത് "അത്രയും പറഞ്ഞവൾ ഫോൺ കട്ട്‌ ചെയ്തതും അവന് ദേഷ്യത്തോടെ ചുമരിൽ ആഞ്ഞിടിച്ചു... 

ശരീരത്തിൽ തണുപ്പ് പടരുന്നത് അറിഞ്ഞതും ഇരുവരും മെല്ലെ അകത്തേക്ക് കയറി.... പല്ലുകൾ കൂട്ടിയിടിച്ചു വിറച്ചുകൊണ്ടവർ ഡോർ ലോക്ക് ചെയ്തതും അവിടം വെട്ടം പരന്നു... വൈശാലി ഞെട്ടി... കാശി മുഖം പൊത്തി... ഞെട്ടലോടെ വൈശാലി തിരിഞ്ഞതും സ്വിച്ച്ബോർഡിന് അടുത്ത് നിൽക്കുന്ന മുത്തശ്ശിയെ കണ്ടു അവൾ കാശിക്ക് പുറകിൽ നീങ്ങി നിന്നു.... "രണ്ടും ഇങ് വാ "മുത്തശ്ശിയുടെ ഗംഭീര ശബ്ദം കേട്ടതും അവൾ കാശിയുടെ പുറത്ത് പിടിച്ചു... അവന് മുഖത്ത് നിന്ന് കയ്യെടുത്തു മുത്തശ്ശിയെ നോക്കി ചിരിച്ചു കാട്ടി.... "ചിരിച്ചു മയക്കാതെ ഇങ് വാ കാശി "മുത്തശ്ശി അവനു നേരെ കൂർപ്പിച്ചു നോക്കി... "ഞാനല്ല മുത്തശ്ശി വാവയാ... ഞാൻ പറഞ്ഞതാ പനി വരും എന്ന് "കാശി മുത്തശ്ശിക്ക് അടുത്തേക്ക് നടന്നു കൊണ്ട് പാവം പോലെ പറയുന്നത് കേട്ട് വൈശാലി കണ്ണ് മിഴിച്ചവനെ നോക്കി... മുത്തശ്ശി അവൾക് നേരെ നോട്ടം എറിഞ്ഞതും അവൾ കണ്ണുകൾ താഴ്ത്തി... "ഹ്മ്മ് ഒറ്റിയല്ലേ... വാവെന്ന് വിളിച്ചിട്ട് വാ മിണ്ടില്ല ഞാൻ "അവൾ ചുണ്ടുകൾ മാത്രം അനക്കി പിറുപിറുത്തു... "സോറി മുത്തശ്ശി കാശി പാവല്ലേ "മുത്തശ്ശിയെ കാശി സോപ്പിടുന്നത് കണ്ടതും അവൾക് ചിരി വന്നു...

മുത്തശ്ശി അവൻ പറഞ്ഞത് കേട്ടതും ഗൗരവം മാറി അവരിൽ ചിരി നിറഞ്ഞു... പുറകിൽ. വെച്ചിരുന്ന തോർത്ത്‌ എടുത്തുകൊണ്ടവർ അവന്റെ മുടി തൂവർത്തികൊടുത്തു... "നല്ല രസായിരുന്നു മുത്തശ്ശി മഴയത്ത്"കാശി പറഞ്ഞത് കേട്ട് മുത്തശ്ശി അവനെ നോക്കി.. അവന് ഓരോന്ന് പറയുന്നതിനും ആ സ്ത്രീ ചിരിയോടെ കേട്ടു നിന്നു ... എന്തിനോ വൈശാലിയുടെ ചുണ്ടിൽ പുഞ്ചിരിയും വേദനയും നിറഞ്ഞു...അവളെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് കണ്ടവൾ അവരെ ഒന്നൂടെ നോക്കി പടികളിൽ നടക്കാൻ ഒരുങ്ങി... "വൈശാലി " മുത്തശ്ശിയുടെ ദൃഢമായ ശബ്ദം കേട്ടവൾ ഞെട്ടി പേടിയോടെ അവരെ നോക്കി... "ഇങ് വാ " അവരുടെ ഭാവം കാണെ അവൾ പേടിയോടെ അവർക്കടുത്തേക്ക് നടന്നു... "എന്റെ കാശിക്ക് പനി വന്നാൽ നീ ഉത്തരം പറയുമോ "അവർ ചോദിച്ചത് കേട്ട് അവൾ തല കുമ്പിട്ടു നിന്നു.... "മുത്തശ്ശി വാവാ പാവല്ലേ " വൈശാലിയുടെ മുഖം കണ്ടു കാശിയുടെ മുഖം മങ്ങി...

"നീ മിണ്ടാതിരിക് കാശി..."മുത്തശ്ശി അവനെ കണ്ണുരുട്ടി നോക്കി... തലകുമ്പിട്ട് നില്കുന്നവളിലേക്ക് തിരിഞ്ഞു... "എന്റെ മോനെ കുരുത്തക്കേട് പഠിപ്പിച്ചു കൊടുക്കുവാ അല്ലെ... കുരുത്തംകെട്ട പെണ്ണ് "അവളുടെ ചെവിയിൽ പിടിച്ചു പദ്മവതി കുറുമ്പൊടെ ശകാരിച്ചതും അവൾ അത്ഭുത്തോടെ കണ്ണുകൾ വിടർത്തി അവരെ നോക്കി... ആദ്യമായി തനിക് നേരെ പുഞ്ചിരിക്കുന്നെ മുത്തശ്ശിയെ കാണെ അവളുടെ കണ്ണുകൾ വിടർന്നു... സന്തോഷത്താൽ കെട്ടി പിടിക്കാൻ നിന്നതും ദേഹത്തെ വെള്ളം ഓർത്തവൾ നാക്ക് കടിച്ചു.... "മതി മതി... രണ്ടും പോയി കുളിച്ചു കിടക്ക്... എനിയും വെള്ളത്തോടെ നിൽക്കണ്ടാ " ഗൗരവത്തോടെയാണ് പറഞ്ഞതെങ്കിലും അവരിൽ വാത്സല്യമായിരുന്നു.... വൈശാലിക്ക് മനസ്സ് നിറഞ്ഞു സന്തോഷം തോന്നി.... തെറ്റിനുള്ള മാപ്പ് ലഭിച്ചിരിക്കുന്നു... അവൾ ഓർത്തു...

"വാവേ വാ " കുളിച്ചു കഴിഞ്ഞതും ചെറുചിരിയോടെ തല തൂവാർത്തി ഇറങ്ങിയ വൈശാലി ബെഡിൽ തട്ടി കൊണ്ട് കാശി വിളിക്കുന്നത് കേട്ട് കണ്ണുരുട്ടി അവനെ നോക്കി... "മുത്തശ്ശിയെ കണ്ടപ്പോൾ എന്നേ ഒറ്റിയല്ലേ കള്ളാ "അവൾ തൂവർത് വെച്ചുകൊണ്ട് കാശിയെ ദേശിച്ചു നോക്കി... "അത് മുത്തശ്ശി എന്നേ വഴക്ക് പറയുന്നോണ്ടല്ലേ വാവേ "അവന് നിഷ്കളങ്കമായി പറഞ്ഞു... "അപ്പൊ എന്നേ പറഞ്ഞോട്ടെ എന്ന് അല്ലെ... നോക്കിക്കോ ഞാൻ മിണ്ടൂലാ "അവനെ നോക്കി ചുണ്ട് കോട്ടിയവൾ ബെഡിൽ കിടന്നു ലൈറ്റ് ഓഫ്‌ ചെയ്തു... "വാവേ സോറി "അവളെ തോളിൽ അവന് തട്ടി വിളിച്ചതും അവൾ കുസൃതിയോടെ അവന്റെ കൈ തട്ടിമാറ്റി... കപട ദേഷ്യത്തിൽ കിടന്നു... "മിണ്ടൂലെ "അവന്റെ ചുണ്ട് വിതുമ്പി.. "ഇല്ലാ മിണ്ടൂലാ "അവൾ തറപ്പിച്ചു പറഞ്ഞു...

"ഞാൻ മുത്തശ്ശിയോട് പറഞ്ഞു കൊടുക്കും "അവന് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു... അവൾ ചിരി വന്നു...ജനലോരം വീശിയടിച്ച തണുത്ത കാറ്റ് അവളുടെ ദേഹമാകെ വിറയൽ വരുത്തി.... പല്ലുകൾ കൂട്ടിയിടിച്ചുകൊണ്ടവൾ നിരങ്ങി നിരങ്ങി അവന്റെ പുതപ്പിൽ ചുരുണ്ടു കൂടി... "കാശിയേട്ടാ വാവക്ക് തണുക്കുന്നു"വിറയലോടെ അവൾ പുറം തിരിഞ്ഞു കിടക്കുന്നവനെ തോണ്ടി പറഞ്ഞു... "എനിക്കും തണുക്കുന്നു വാവേ "അവന് അവൾക് നേരെ കിടന്നു... "എന്ന കെട്ടിപ്പിടിക്കോ എന്നേ "അവൾ ചോദിച്ചത് കേട്ട് അവന് ആലോചിച്ചു... "എന്നോട് മിണ്ടുവോ "അവന് ചോദിച്ചത് കേട്ട് ആ തണുപ്പിനിടയിലും അവൾക് ചിരി വന്നു... "കെട്ടിപിടിച്ചാൽ മിണ്ടാം "അവൾ കുറുമ്പൊടെ പറഞ്ഞുകഴിഞ്ഞതും അവന്റെ ഇരുകൈകളും അവളെ പൊതിഞ്ഞു പിടിച്ചിരുന്നു..... അവന്റെ ദേഹത്തവൾ പറ്റികിടന്നു........................തുടരും…………

താലി : ഭാഗം 5