താലി 🥀: ഭാഗം 5

thali

എഴുത്തുകാരി: Crazy Girl

"വാ മോളെ " തീന്മേഷയിൽ എല്ലാരും ഇരുന്നു കൊണ്ട് പടികൾ ഇറങ്ങി വരുന്ന വൈശാലിയെ അമ്മ വിളിച്ചു..അവൾ അവർക്കടുത്തേക്ക് നടന്നു എന്നും പോലെ കാശിക്കടുത്തുള്ള ചെയറിൽ ഇരുന്നു... അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു... മുഖമാകെ വിളറി വെളുത്ത പോലെ... "ഒരു നേരത്തെ ഭക്ഷണം പോലും ഇനി നീ കഴിക്കാതെ പോകരുത്... ഭക്ഷണമില്ലാത്തവർ ഒരു പിടി അന്നത്തിനു വേണ്ടി പിടയുമ്പോഴാ ഇവിടെ മുന്നിൽ കൊണ്ട് വെച്ചിട്ടും കഴിക്കാതെ പോകുന്നത്... മുത്തശ്ശിയുടെ ശകാരം നിറഞ്ഞ ശബ്ദം കേട്ടവൾ തല കുനിച്ചിരുന്നു.. "വേണ്ടമ്മേ... കുട്ടിക്ക് വയ്യ എന്ന് തോന്നുന്നു "വൈശാലിയുടെ കുമ്പിട്ട മുഖം കണ്ട് അച്ഛൻ മുത്തശ്ശിയോട് പറഞ്ഞു.. "എങ്ങനെ വയ്യാതിരിക്കും... കഴിക്കാഞ്ഞിട്ടല്ലേ... ഇതിന്റെ കോലം കണ്ടാൽ ഇവിടെ തിന്നാനും കുടിക്കാനും ആരും കൊടുക്കാറില്ല എന്നല്ലേ കരുതുന്നെ.... പറഞ്ഞിട്ടെന്താ അഹങ്കാരം "

മുത്തശ്ശി ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കഴിക്കാൻ തുടങ്ങി.... അവൾക് സങ്കടം തോന്നി... അച്ഛനേം അമ്മയെയും നോക്കി അവൾ ചിരി വരുത്തി... ദേവിന്റെ നോട്ടം തന്നിലേക്കാണെന്ന് അവൾക്കറിയാമായിരുന്നു അവൾ അവനെ പാടെ അവഗണിച്ചു... "കഴിക്ക് വാവേ..."കാശി പറഞ്ഞത് കേട്ടവൾ അവൻ നീട്ടിയ പത്രത്തിൽ നോക്കി കണ്ണ് ഉയർത്തി അവനു നേരെ പുഞ്ചിരിച്ചു... ഒരു വറ്റു പോലും ബാക്കി വെക്കാതെ അവൾ കഴിച്ചു... എന്തോ വഴക്ക് പറയുമെങ്കിലും മുത്തശ്ശിയോട് അവൾക് ബഹുമാനം ആയിരുന്നു.. കഴിച്ചു പത്രമെല്ലാം കഴുകാൻ സഹായിച്ചവൾ മുകളിലേക്ക് നടന്നു.... മുറിയിലേക്ക് കയറി ഡോർ അടക്കാൻ നേരം വാതിക്കൽ നിൽക്കുന്ന മുത്തശ്ശിയെ കണ്ടവൾ ഒന്ന് പുഞ്ചിരിച്ചു... "ജഗിൽ വെള്ളമെടുത്തില്ലേ..."മുത്തശ്ശി ചോദിച്ചത് കേട്ട് അവൾ തലയാട്ടി... "ഹ്മ്മ്മ് വൈകണ്ടാ കിടന്നോ "കടുപ്പിച്ചു കൊണ്ട് പറഞ്ഞു മുത്തശ്ശി ഡോർ അടച്ചതും അവളുടെ മുഖം മങ്ങി...

മുത്തശ്ശിക്ക് എല്ലാം അറിയാം... അതുകൊണ്ടാ തന്നോട് ഇത്രയും ദേഷ്യം... അല്ലേലും സ്നേഹിക്കപ്പെടേണ്ട കാര്യമല്ലലോ ഞാൻ ചെയ്തത്... ബുദ്ധിമോശം... വിവരമില്ലായിമ... എന്താ ഞാൻ പറയേണ്ടത്.... മടുപ്പു തോന്നുന്നു ജീവിതത്തോട്... ഇങ്ങനെ ഒരു ജീവിതം വേണ്ടിയിരുന്നില്ല.. ആർക്കും ഒരു ഗുണമില്ല തന്നെകൊണ്ട്... ജനിപ്പിച്ചവർക്ക് അപമാനം താലി കെട്ടിയവനു വേദന കയറി ചെന്ന വീട്ടിലവർക് സങ്കടം... ഇത് മാത്രമാണ് ഞാൻ നൽകുന്നത്.... വയ്യ ഇനിയും ഇങ്ങനെ... ഒന്നീന്നെ തുടങ്ങണം... പുതിയ ഒരുവളായി മാറണം തനിക്... അറിയാം പറിച്ചു കളയാൻ കഴിയില്ല എന്ന്... എങ്കിലും ചതിയനാണവൻ... അവന്റെ ഓർമ്മകൾ മായിച്ചു കളയണം... ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം എന്ന പോലെ ഈ സാധുവിന്റെ കൂടെ ജീവിത കാലം മുഴുവൻ കഴിയണം... ഇനിയൊരു പ്രണയം എനിക്ക് സാധ്യമോ എന്നറിയില്ല...എങ്കിലും നിങ്ങളെ ഞാൻ വേദനിപ്പിക്കില്ല...

നിങ്ങളുടെ ഈ കളങ്കമില്ലാത്ത സ്നേഹം മതി നമുക്ക് ഈ ജന്മം മുഴുവൻ ജീവിക്കാൻ.... ഉറങ്ങുന്നവന്റെ നെറ്റിയിൽ തഴുകിയവൾ ഓർത്തു... അവളുടെ കൈകൾ അവന്റെ താടിയിൽ ഒഴുകി നെഞ്ചി നിന്നു.... "ഈ മനസ്സിൽ ഞാൻ ഉണ്ടോ... അറിയില്ലാ... പക്ഷെ ഒന്നറിയാം നിങ്ങൾക് ഭ്രാന്തില്ലായിരുന്നുവെങ്കിൽ നിങ്ങളും എന്നെ വെറുത്തേനെ.... അത്രയും ദുഷിച്ച ജന്മമാ എന്റേത്...."അവളുടെ കണ്ണുകൾ നിറഞ്ഞു... ബെഡിനോരം അവൾ ചുരുണ്ടു കിടക്കുമ്പോൾ അവളുടെ കണ്ണുകൾ നിർത്തിവെച്ചിടം വീണ്ടും പെയ്തുതുടങ്ങി...അവസാനമായി... ഇനിയൊരിക്കലും അവനു വേണ്ടി ഒരു തുള്ളി കണ്ണുനീർ പൊഴികില്ലെന്ന് ഉറപ്പിച്ചുകൊണ്ട്... "വാവേ "ഇരുട്ടിൽ അവന്റെ വിളി അവളെ തേടിയെത്തിയതും അവൾ ഞെട്ടളോടെ തിരിഞ്ഞു കിടന്നു... "വെള്ളം വേണോ... എന്ത് പറ്റി കിടന്നില്ലേ "അവൾ വെപ്രാളംത്തോടെ ചോദിച്ചു... "മ്മ്മ്ഹ വാവ കരയവാണോ..."

അവന്റെ ചോദ്യം കേട്ട് അവളുടെ ചുണ്ടിൽ തെളിച്ചമില്ലാത്ത പുഞ്ചിരി തെളിഞ്ഞു.. "അല്ലല്ലോ "കരയാതിരിക്കാൻ പാട് പെട്ടുകൊണ്ടവൾ പറഞ്ഞു... "അല്ലാ കരയുവാ എനിക്കറിയാം "ഇരുട്ടിലും തന്റെ മുഖം പോലും കാണാതെ അവൻ പറയുന്നത് കേട്ട് അവൾ കണ്ണുകൾ തുടച്ചു.. "എങ്ങനെ അറിയാം "അവളുടെ ശബ്ദം നേർത്തു "ന്റെ മനസ്സ് പറഞ്ഞു..."അവൻ പറഞ്ഞത് കേൾക്കേ അവളുടെ നെഞ്ചിൽ തട്ടിയൊരു പുഞ്ചിരി തെളിഞ്ഞു... ഇരുട്ടിൽ മെല്ലെ കൈകൾ പൊക്കിയവൾ പരതി.. അവസാനം അവന്റെ കവിളിൽ കൈ പതിഞ്ഞു... അവൾ അവിടം പതിയെ തഴുകി... "കിടന്നോ..."അവൾ പറഞ്ഞത് കേട്ട് അവൻ കണ്ണുകൾ അടച്ചു... അവളുടെ കൈകൾ അപ്പോഴും അവന്റെ കവിളിൽ തലോടികൊണ്ടിരുന്നു... എന്തുകൊണ്ടോ പിന്നീട് അവൾ കരയാൻ മറന്നുപോയിരുന്നു.... **************

"അമ്മേ " " വൈശാലി എണീറ്റോ... അവന് എവിടെ " അടുപ്പത്തു ചായക്കുള്ള വെള്ളം വെച്ചു കൊണ്ട് അമ്മ ചോദിച്ചു.. "എണീറ്റില്ലമ്മേ "അവളും ഗ്ലാസുകൾ കഴുകി പറഞ്ഞ്... "അമ്മേ " വീണ്ടും മൗനമായതും അവൾ വിളിച്ചു... "ഹ്മ്മ് എന്തെ "അവർ അവളെ സംശയത്തോടെ നോക്കി... "ഞാൻ എന്റെ വീട് വരെ ഒന്ന് പൊക്കോട്ടെ "അവൾ പ്രദീക്ഷയോടെ അമ്മയെ നോക്കി "എന്തെ മോളെ പെട്ടെന്ന്.. മടുത്തോ ഇവിടെ " "ഏയ് അല്ലാ... ഒന്ന് കാണണം...അച്ഛനേം അമ്മയെയും ഒക്കെ..." അവൾ പറഞ്ഞത് കേട്ട് സുഭദ്ര ഒന്ന് ചിരിച്ചു അവൾക്കടുത്തേക്ക് നടന്നു... അവൾ അവരെ ഉറ്റുനോക്കി... അവരുടെ കൈകൾ അവളുടെ കവിളിൽ തലോടി... "മോൾക് വല്ലാതെ ഒറ്റപെട്ടു പോയത് പോലെ ഉണ്ടല്ലേ... എന്റെ മകന് വെറുക്കല്ലേ മോളെ "അവരുടെ കണ്ണുകൾ നിറഞ്ഞു...ഒരുമാത്ര അവളുടേതും... "എന്നോട് ക്ഷമിക്കുമോ... അന്ന് ഞാൻ... അറിയാതെ...

ഇനിയൊരിക്കലും അറിഞ്ഞുകൊണ്ട് നോവിക്കില്ല ഞാൻ..."അവൾ കവിളിലെ അമ്മയുടെ കൈകളിൽ ചേർത്തു പിടിച്ചു അവർ ഉയർന്നുകൊണ്ട് അവളുടെ നെറ്റിയിൽ നേർമായായി മുത്തി... "മോൾ പോയിട്ട് വാ.."അവളോട് പറഞ്ഞ് ചായയുമായി അമ്മ പോകുമ്പോൾ അവളുടെ മനസ്സിൽ കുറച്ചാശ്വാസം തോന്നിയിരുന്നു... ************** അച്ഛന്റെ നെഞ്ചിൽ ചാഞ്ഞവൾ മതിയാവോളം കരഞ്ഞു തീർത്തു... ആ വൃദ്ധമനസ്സും കണ്ണുകൾ തുടച്ചവളെ ചേർത്തുപിടിച്ചു കൊണ്ടിരുന്നു.... "തെറ്റി പോയി അച്ഛാ... എല്ലാത്തിനും ഒന്നാമതായിരുന്നവൾ ജീവിതത്തിൽ തോറ്റു പോയി.. ഒരുവന്റെ വഞ്ചന അറിയാതെ കളിയാടികൊണ്ടിരുന്നു അവസാനം അച്ഛന്റേം അമ്മേടേം കണ്ണ് നിറക്കേണ്ടി വന്നു എനിക്ക്... പറ്റിപ്പോയി അച്ഛാ... വെറുക്കല്ലെന്നേ... താങ്ങില്ല ഞാൻ "അയാളുടെ നെഞ്ചിൽ കിടന്നവൾ പുലമ്പി കൊണ്ടിരുന്നു...അയാളുടെ ചുളിഞ്ഞ കൈകൾ അവളുടെ മുടിയിഴയിൽ തലോടി...

തൊട്ടടുത്തു ഇരുന്നു അമ്മയും കണ്ണുകൾ നിറച്ചവരെ നോക്കി... "സാരില്ല... മനുഷ്യന് തെറ്റ് പറ്റുന്നത് സ്വാഭാവികം... അത് മനസ്സിലാക്കി തിരുത്തി ജീവിക്കുന്നതിലാണ് ജയം... ഇപ്പൊ നീ അറിഞ്ഞില്ലേ ദേവ് സ്വാർത്തനാണ്.... സ്വന്തം താല്പര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ടി മറ്റുള്ളവരുടെ മനസ്സ് നോവിപ്പിക്കുന്നവൻ.... മോള് എനി അവിടെ നിൽക്കണ്ടാ... എനിക്കറിയാം നിനക്കവിടെ പറ്റുന്നുണ്ടാവില്ലെന്ന്... അച്ഛനും അമ്മയ്ക്കും മോളോട് ദേഷ്യമാണ് എന്ന് കരുതി ഇഷ്ടമില്ലാത്തൊരിടാം കടിച്ചു തൂങ്ങി കഴിയണ്ടാ... ഇങ് പൊന്നോ... രണ്ട് നേരം കഴിക്കാനുള്ളതൊക്കെ ഈ അച്ഛന് കഴിയും..." അവർ അവളുടെ മുർദ്ധാവിൽ തലോടി... "എന്താ ചേട്ടാ പറയുന്നേ.... അവൾ നമ്മുടെ മകൾ മാത്രമല്ല അവൾ ഇന്നൊരാളുടെ ഭാര്യ ആണ്... അവൾക്കൊരു ഭർത്താവുണ്ട്... അവൾ അവിടെയാണ് താമസിക്കേണ്ടത് "അമ്മ അച്ഛനെ നോക്കി പറഞ്ഞത് കേട്ട് അയാൾ അവളെ ചേർത്ത് പിടിച്ചു...

"അവന് സുഖമില്ലെടി... എത്ര കാലം അവൾ അങ്ങനൊരുത്തന്റെ കൂടെ കഴിയും... ഇങ്ങോട്ട് കൊണ്ട് വരാം "അയാളുടെ ശബ്ദം ഇടറി... "അച്ചേ... അച്ഛനും ഇപ്പൊ സ്വാർത്ഥത കാണിക്കുന്നു അച്ഛാ... മോളോട് സ്നേഹത്താൽ ഒരു സാധുവിനെ നോവിക്കാൻ പറയുന്നു... വേണ്ടച്ചാ... ഈ ജീവിതം ഈശ്വരൻ എനിക്ക് വിധിച്ചതാണ്...അയാളെ സ്നേഹിച്ചത് കൊണ്ടല്ല പകരം അച്ഛനേം അമ്മയെയും കബളിപ്പിച്ചു അയാൾക്കൊപ്പം പോയത് കൊണ്ട് ദൈവത്തിന്റെ കുഞ്ഞ് ശിക്ഷ..." അവള്ടെ കണ്ണൊന്നു നിറഞ്ഞു... "പക്ഷെ പാവാ അച്ഛാ... എന്നേ ഇഷ്ടമാണ്... ഞാൻ കരയുമ്പോൾ കൂടെ കരയും... വാവേന്ന് വിളിച്ചു പുറകെ വരും... എന്തുകൊണ്ടും ദേവിനെ ക്കാൾ എത്രയോ നല്ലവൻ ആണ്... ഈ ജന്മം അയാൾ മതിയെനിക്..."അവൾ ചുണ്ടിൽ മന്ദഹാസം വിടർത്തി പറഞ്ഞു.. "എന്നാലും മോളെ " "അച്ഛന്റെ മോള് അല്ലെ ഞാൻ...വയ്യെന്ന് കരുതി ഒരു സാധുവിനെ ഇട്ടേച്ചു വരാനുള്ള കട്ടിയൊന്നും ഈ മനസ്സിൽ ഇല്ലാ...ചിലപ്പോ കല്യാണം കഴിഞ്ഞതിനു ശേഷമാണെങ്കിലോ വയ്യായിക വന്നെങ്കിൽ അച്ഛാ എന്നോട് ഇത് പറയുമായിരുന്നോ...

ഇല്ലാ ഒരിക്കലും പറയില്ല... അതുപോലെ... എനിയും പറയരുത്... അയാൾ എന്റെ ഭർത്താവാണ്... ഭർത്താവിന്റെ വേദനയിലും സന്തോഷത്തിലും വയ്യായികയിലും കൂടെ നിൽക്കേണ്ടത് അവന് താലിച്ചർത്തിയവളാണ്... എന്റെ മനസ്സിനെ ഞാൻ പറഞ്ഞു പഠിപ്പിക്കുന്നതും അതാണ്‌... അതുകൊണ്ട് എനിക്കിപ്പോ വേദന ഒന്നുമില്ലച്ചേ "ചെറുചിരിയോടെ അവൾ പറയുമ്പോൾ അയാൾ നോക്കുകയായിരുന്നു... എന്നും കൊഞ്ചലോടെ കൊഞ്ചുന്നവൾ പക്വദ്ധയോടെ സംസാരിക്കുന്നു....അതെ അവളെന്റെ മകളാണ് തെറ്റ് തിരുത്താൻ അവൾ ഏതറ്റം വരെ പോകും.... എന്റെ കുട്ടിക്ക് എന്നും നല്ലതേ വരൂ... അയാൾ മനസ്സിൽ ഓർത്തു... എന്നാൽ അവളുടെ മനസ്സിൽ വലിയ ഭാരം ഒഴിഞ്ഞിരുന്നു....തന്റെ അച്ഛനും അമ്മയും എന്നും തനിക്കൊപ്പമുണ്ടെന്ന് അറിയവേ അവളിൽ വലിയ ആശ്വാസം തോന്നി... നെഞ്ചിൽ കയറ്റി വെച്ചിരുന്ന കല്ലു ഇറക്കി വെച്ചത് പോലെ തോന്നി അവൾക്... സങ്കടങ്ങൾ ചികഞ്ഞു മാറ്റിയവൾ വിശേങ്ങൾ മൊഴിഞ്ഞു തുടങ്ങി... ഇരുവരും മകളുടെ കേൾവിക്കാരിയായി കാതോർത്തിരുന്നു...

************* "അമ്മേ " അവൾ ചെറുചിരിയോടെ അകത്തേക്ക് കയറി വിളിച്ചു.. കയ്യിലെ പൊതി ടേബിളിൽ വെച്ചു... "മോള്... വന്നോ... എന്തെ വൈകിയേ "അമ്മയുടെ വെപ്രാളം പിടിച്ച ശബ്ദം കേൾക്കെ അവൾ ചെറുചിരിയോടെ അവർക്കടുത്തേക്ക് നടന്നു.... "അമ്മാ വെറും കയ്യോടെ വരാൻ സമ്മതിച്ചില്ല... ഇലയട കൊണ്ട് വന്നിട്ടുണ്ട്... ഇന്ന് ചായക്ക് കടിയൊന്നും ആക്കണ്ടാ... എവിടെ എല്ലാരും "അവൾ പറഞ്ഞുകൊണ്ട് ചുറ്റും കണ്ണോടിച്ചു..... "മോള് പോയതിൽ പിന്നെ സമാധാനം ഉണ്ടായിട്ടില്ല... കാശി ആകെ വാശിയും ദേഷ്യവുമായിരുന്നു കഴിക്കാൻ കൊടുത്ത പ്ലേറ്റ് പൊട്ടിച്ചു... വാവേ എവിടെ... എന്ന് പറഞ്ഞ് അലറി... മുത്തശ്ശിയുടെ കയ്യില് പോലും അവന് ഒതുങ്ങുന്നില്ലായിരുന്നു അവസാനം മുറിയിൽ അടച്ചിട്ടു...രാവിലെ മുതൽ പട്ടിണിയാ എന്റെ കുഞ്ഞ് "അമ്മ പറഞ്ഞത് കേൾക്കേ അവൾക് വല്ലാതെ തോന്നി... അവൾ മുകളിലേക്ക് ഓടി...

"വൈച്ചു വന്നോ നീ... എന്നോട് പറയാതെ പോയതെന്തിനാ കൊണ്ട് വിടുമായിരുന്നല്ലോ ഞാൻ..."മുറിയിൽ നിന്ന് ഇറങ്ങി ദേവ് പറഞ്ഞത് അവഗണിച്ചുകൊണ്ടവൾ പുറത്ത് ലോകിൽ വെച്ചിരുന്ന താക്കോൽ കൊണ്ട് മുറി തുറന്നു... അവൾ ഒന്ന് നോക്കുക പോലും ചെയ്യാത്തത് കാണെ അവനു ദേഷ്യം നുരഞ്ഞു പൊന്തി.... മുറിയിലേക്ക് കയറിയതും ബെഡിനോരം മുട്ടിന്മേൽ തല വെച്ചു കിടക്കുന്നവനെ പാവം തോന്നി... അവൾ അവനിരുന്നയിടം ഇരുന്നു അവന്റെ തലയിൽ തൊട്ടതും കാലുവെച്ചു ഒറ്റ ചവിട്ടായിരുന്നു.... അവൾ വേദനയോടെ അലറിക്കൊണ്ട് ബെഡിൽ നിന്ന് നിലത്തേക്ക് തെറിച്ചു വീണു... ശബ്ദം കേട്ടു ദേവ് അകത്തേക്ക് കയറി... അവളുടെ കണ്ണുകൾ നിറഞ്ഞു വെറും നിലത്തവൾ പുളഞ്ഞു പോയി... അവളെ കാണെ കാശി വേഗം ബെഡിൽ നിന്ന് എണീറ്റു... "വാവെ "അവന് അവൾക്കടുത്തേക്ക് നീങ്ങിയതും അവൾ പിടഞ്ഞുകൊണ്ട് പേടിയോടെ പുറകിലേക്ക് നിരങ്ങിയിരുന്നു...

"വാവേ... എന്നേ കൂട്ടാതെ " "ഡാ " വീണ്ടും വിതുമ്പിക്കൊണ്ട് അവളിലേക്ക് നടക്കാൻ ഒരുങ്ങിയവനെ ദേവ് പുറകിലേക്ക് തള്ളി.... "വാ എണീക്ക് വൈച്ചു "ദേവ് അവളെ പിടിച്ചെഴുനേൽപ്പിച്ചു... "എന്റെയാ "ദേവിനെ തള്ളി കാശി പറയുമ്പോൾ ദേവിന്റെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു..... "ദേവ് "വൈശാലി അവനെ ശബ്ദമുയർത്തി വിളിച്ചു... "വൈച്ചു അവന് നിന്നെ "ദേവ് അവളെ പകപ്പോടെ നോക്കി.... "നീ തന്ന വേദനയൊന്നും അവന് തന്നിട്ടില്ല..."അവനെ എരിയുന്ന കണ്ണോടെ അവൾ നോക്കിയതും ദേവ് പുറകിലേക്ക് നീങ്ങി... "വാവേ ഞാൻ... വാവ ആണെന്ന് അറിഞ്ഞില്ലാ....വാവയെ ഞാൻ ചവിട്ടില്ലല്ലോ... മുത്തശ്ശിയെ ആണേ സത്യം "അവന് പറയുന്നത് കേട്ട് അവൾ മെല്ലെ അവനടുത്തു നടന്നു... നടുവിന് വേദന ഉണ്ടെങ്കിലും അവൾ അറിയുന്നില്ലായിരുന്നു...

"എന്നേ ഒരുപാട് ഇഷ്ടമാണോ "അവൾ അവനോട് ചോദിച്ചത് കേൾക്കേ ദേവിന്റെ മുഷ്ടി ചുരുട്ടി പിടിച്ചു... "ആഹ് " "എത്രയാ "അവൾ ചെറുചിരിയോടെ അവനെ നോക്കി.. "അത്... അതറിയില്ല "അവന് പറഞ്ഞത് കെട്ടവൾക് ചിരി വന്നു... "എന്നാലേ അറിയുമ്പോൾ പറയണം കേട്ടോ "അവൾ പറഞ്ഞത് കേട്ട് അവന് നിഷ്കളങ്കമായി തലയാട്ടി... "എനിക്ക് വിശക്കുന്നു..."വയറിൽ കൈ വെച്ചവൻ പറഞ്ഞത് കേട്ട് അവന്റെ കൈകളിൽ അവൾ പിടിച്ചു... "കഴിക്കാഞ്ഞിട്ടല്ലേ..."അവൾ അവനെ നോക്കി കപട ദേഷ്യത്തോടെ ചോദിച്ചു.. "എന്നേ കൂട്ടാതെ പോയിട്ടല്ലേ....എനി എന്നേ ഒറ്റക്കാക്കല്ലേ... എത്രവേണേലും ഞാൻ കെട്ടിപിടിക്കാം... കരയല്ലേ "അവന് പറഞ്ഞത് കേൾക്കെ അവൾക് ചിരി വന്നു പോയി... "വാ ഇലയട കൊണ്ട് വന്നിട്ടുണ്ട്...നമുക്ക് കഴിക്കാം "അവന്റെ കൈകൾ വലിച്ചുകൊണ്ടവൾ മുന്നിലുള്ളവനെ തള്ളി പുറത്തേക്ക് നടന്നു...

"എന്റെയാ " ദേവിനെ മറികടന്നു പോകുമ്പോൾ അവനെ കാശി കണ്ണുരുട്ടി നോക്കി അവനകേൾക്കാൻ പാകം പറഞ്ഞുകൊണ്ട് അവൾക്കൊപ്പം പുറത്തേക്ക് നടന്നു.... ദേവിന് വല്ലാതെ ദേഷ്യവും ആസ്വസ്ഥതയും തോന്നി.... വൈശാലി അവളെ വേണമെന്ന് മനസ്സ് വിളിച്ചു പറയുന്ന പോലെ... പക്ഷെ സ്വപ്നയെ ഒഴിവാക്കാനും തനിക് വയ്യാ... അവന് മുഷ്ടി ചുരുട്ടി ചുമരിൽ ആഞ്ഞിടിച്ചു... വൈശാലിയുടെയും കാശിയുടെയും അടുപ്പം എല്ലാവരിലും അത്ഭുദം നിറയിച്ചു... എത്രത്തോളം അവനുള്ളിൽ അവൾ ഉണ്ടെന്ന് ഒരു നിമിഷം അവളെ കാണാതായാൽ അവന് കാട്ടികൂട്ടുന്ന ബഹളങ്ങളിൽ നിന്നു മനസ്സിലായികൊണ്ടിരുന്നു.... ദേവിന്റെ ഓർമ്മകൾ മറന്നു അവനിൽ നിന്ന് അകലാൻ കാശി അവൾക് സഹായമായി... അവനുമൊപ്പമുള്ള നിമിഷം അവളിലും സന്തോഷം നിറച്ചു.... എന്നാൽ ദേവിന്റെ കല്യാണ തിയ്യതി അറിയിച്ചു...

അവളിൽ ചെറു നോവ് ഉണർന്നെങ്കിലും അവൾ ഒന്നുമില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു...ഇടയ്ക്കിടെ ദേവുമായുള്ള കൂടി കാഴ്ചകൾ അവൾ മനപ്പൂർവം ഒഴിഞ്ഞു മാറി... ദിവസങ്ങൾ നീങ്ങി...അവളും ആ വീട്ടിൽ മരുമകളായി മനസ്സ്കൊണ്ട് തയ്യാറായി.... എന്നാൽ പ്രധീക്ഷിക്കാതെ ആയിരുന്നു അവളുടെ വരവ്...  "വീട്ടിൽ ആരുമില്ല ആന്റി.. ഫ്രണ്ടിന്റെ വീട് വരെ പോയതായിരുന്നു... പിന്നെ തോന്നി ഇവിടം ഒന്ന് കയറാം എന്ന് " "കല്യാണം കഴിഞ്ഞതിനു ശേഷം ഗൃഹപ്രവേഷം അതായിരുന്നു നല്ലത് "അമ്മ "സുഭദ്രേ ജനറേഷൻ ഒക്കെ മാറി...ഇപ്പൊ വരാൻ പോകുന്ന ഭാവി ഭർത്താവിന്റെ വീട് കണ്ടെന്നു വെച്ചോ ഒന്ന് സംസാരിച്ചെന്ന് വെച്ചോ ഒന്നും സംഭവിക്കാൻ പോണില്ല...

കെട്ടേണ്ടത് അവരാ... അവർക്കെല്ലാം അവകാശവും ഉണ്ട് "മുത്തശ്ശി പറഞ്ഞത് കേൾക്കേ അമ്മ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല സ്വപ്നയും അമ്മയും മുത്തശ്ശിയും സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് വൈശാലി അടുക്കളയിൽ നിന്ന് ജ്യൂസുമായി വന്നത്.... "ഇതാണോ... കാശിനാദിന്റെ "സ്വപ്ന വൈശാലിയെ നോക്കി.. അവൾ അതെയെന്ന് തലയാട്ടി... " i know... ദേവ് എല്ലാം പറഞ്ഞിട്ടുണ്ട് "അവൾ ജ്യൂസ്‌ കുടിച്ചുകൊണ്ട് പറഞ്ഞത് കേൾക്കേ വൈശാലി അവൾക് നേരെ ഒന്ന് പുഞ്ചിരിച്ചു മുറിയിലേക്ക് നടന്നു... പടികൾ ഇറങ്ങി വരുന്ന ദേവിനെ അവൾ ഒന്ന് നോക്കി... അവളെ കണ്ണു ഉയർത്തി നോക്കാൻ പോലും ആകാതെ അവന് തല കുമ്പിട്ടു ഇറങ്ങി പോകുന്നത് കണ്ടു അവളുടെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു........................തുടരും…………

താലി : ഭാഗം 4

Share this story