ഉറവിടം: ഭാഗം 36

എഴുത്തുകാരി: ശക്തി കല ജി “പക്ഷേ ഉടനെ പറ്റില്ല… എനിക്കിപ്പോൾ തൻ്റെ ഈ മുത്തശ്ശനെ കസ്റ്റടിയിലെടുക്കണം… പിന്നെ തെളിവുകളും വിവരങ്ങളും ശേഖരിക്കാൻ എല്ലാരും ഇവിടെയൊക്കെ തന്നെ വേണം”
 

എഴുത്തുകാരി: ശക്തി കല ജി

“പക്ഷേ ഉടനെ പറ്റില്ല… എനിക്കിപ്പോൾ തൻ്റെ ഈ മുത്തശ്ശനെ കസ്റ്റടിയിലെടുക്കണം… പിന്നെ തെളിവുകളും വിവരങ്ങളും ശേഖരിക്കാൻ എല്ലാരും ഇവിടെയൊക്കെ തന്നെ വേണം” മനോ പറഞ്ഞു… പറഞ്ഞ് തീർന്നതും മുത്തശ്ശൻ്റെ ഗുണ്ടകൾ അവരെ വളഞ്ഞു…. ഗുണ്ടകൾ ചുറ്റും നിറഞ്ഞു നിന്നത് കണ്ട് മീനാക്ഷിയുടെ അച്ഛൻ അവളെ ചേർത്തു പിടിച്ചു .. സഞ്ജയ് ചുറ്റും നിൽക്കുന്നവരെ ഒന്നു നോക്കി .. എന്നിട്ട് മനോയെ നോക്കി കണ്ണു കാണിച്ചു.. നിമിഷനേരംകൊണ്ട് പോലീസുകാർ നിരന്നു എങ്കിലും മുത്തശ്ശൻ്റെ ഗുണ്ടകൾ അവരെ ഉപദ്രവിക്കാൻ ശ്രമിച്ചു.. കുറച്ചു നേരത്തേക്ക് അടിയും ബഹളവും കൊണ്ട് സംഘർഷാവസ്ഥ നിലനിന്നു…

സഞ്ജയ് മീനാക്ഷിയേയും കൃഷ്ണനദ്ദേഹത്തേയും മേഘയുടെ മുറിയിലാക്കാൻ ശ്രമിച്ചു .. പക്ഷേ കൃഷ്ണനദ്ദേഹം മീനാക്ഷിയേയും മേഘയേയും മാത്രം മുറിയ്ക്കകത്താക്കി പുറത്തുനിന്നും പൂട്ടി .. മഹിയുടെ അമ്മയെ രക്ഷിക്കാൻ സഞ്ജയ്ക്ക് തോന്നിയില്ല ..അവർക്ക് ശിക്ഷ ലഭിക്കട്ടെ എന്ന് കരുതി ..എത്രയോ ദ്രോഹങ്ങൾ മീനാക്ഷിയോടും അമ്മയോടും അച്ഛനോടും അവർ ചെയ്തു.. എന്നിട്ട് ഇപ്പോൾ സ്നേഹം അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് . അങ്ങനെയുള്ള ഒരു സ്ത്രീയെ സംരക്ഷിക്കേണ്ട ആവശ്യം ഇല്ല.. അഥവാ രക്ഷിക്കാൻ ശ്രമിച്ചാലും മീനാക്ഷിയെ ഇല്ലാതാക്കാൻ നോക്കുകയേയുള്ളു. സഞ്ജയ് പുച്ഛത്തോടെ അവരെ നോക്കി ..

അവർ ഒരു ആശ്രയത്തിനായി സഞ്ജയിയെ നോക്കിയപ്പോൾ അവൻ്റെ മുഖത്തെ പുച്ഛഭാവം കണ്ടു അവർ തളർന്നു .. ഗുണ്ടകൾ പോലീസുകാരുമായിട്ടുള്ള അടിയിടിൽ അവർക്കും കിട്ടി അടി.. സഞ്ജയ് മാന: പൂർവ്വം തിരിഞ്ഞ് നോക്കിയില്ല.. കൃഷ്ണനദ്ദേഹം മുണ്ട് മടക്കി കുത്തി എല്ലാവർക്കും നിരത്തി തല്ല് കൊടുന്നുണ്ട്.. ഇടയ്ക്കിടെ പറന്നടിക്കുന്നുമുണ്ട്.. പൊലീസുകാരുടെ കയ്യിൽ നിന്നും മുത്തശ്ശനും കിട്ടി കുറെ അടിയും തല്ലും .. കുറെ നേരത്തെ ഇടിയ്ക്കും ബഹളത്തിനു ശേഷം മനോയും കൂട്ടരും ചേർന്ന് മഹിയുടെ അമ്മയെയും അവൻ്റെ മുത്തച്ഛനെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി .. ഒടുവിൽ അതിനുശേഷമാണ് സഞ്ജയ് മീനാക്ഷിയേയും മേഘയേയും പൂട്ടിയിട്ട മുറി തുറന്നത് വാതിൽ തുറന്നു നോക്കിയത്.. മേഘ ചുറ്റും നോക്കി..

അവളുടെ അമ്മയെ കാണുന്നില്ല ആരോടുo ചോദിക്കാൻ അവൾക്ക് ധൈര്യം കിട്ടിയില്ല.. കാരണം അമ്മ ചെയ്ത തെറ്റ് അവൾക്ക് ഇപ്പോൾ ബോദ്ധ്യമായി.. പോലീസുകാർ അമ്മയെ കൊണ്ടു പോയി കാണും എന്ന് അവൾക്ക് അറിയാമായിരുന്നു… മഹി എല്ലാം തകർന്നവനെ പോലെ നിൽക്കുന്നുണ്ട് . മേഘ ആരോടും മിണ്ടാതെ ഒരിടത്ത് ഒതുങ്ങി നിന്നു. മീനാക്ഷി കൃഷ്ണനദ്ദേഹത്തെ നോക്കി . “അച്ഛൻ വരുന്നുണ്ടെങ്കിൽ എൻ്റെ കൂടെ ഇപ്പോൾ വരണം ഈ നിമിഷം “അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു. “പക്ഷേ ചേച്ചി ഇങ്ങനെ ഒരു അവസരത്തിൽ ഞങ്ങളെ തനിച്ചാക്കി പോകല്ലേ . ഇപ്പോൾ ഞങ്ങൾക്ക് ആരും ഇല്ലാതാകും “മഹി പറഞ്ഞു “എനിക്കും ആരും ഇല്ലായിരുന്നു മഹി .. അച്ഛൻ്റെ തുണയില്ലാതെ എത്ര വർഷക്കാലം ഞാൻ പൊരുതി ജീവിച്ചു എന്നറിയാമോ..

ഇരുപത് വർഷത്തോളം കാലം പൊരുതി ജീവിച്ചു.. അതുകഴിഞ്ഞ് അമ്മയും നഷ്ടപ്പെട്ടു. നീ എന്നെ കൂടെ കൂട്ടി എങ്കിലും പക്ഷേ എനിക്കെന്നു പറഞ്ഞു കുടുംബമോ ആരും ഇല്ലായിരുന്നു.. ഞാൻ ഒറ്റക്കായിരുന്നു ഇതുവരെ ..പക്ഷേ എനിക്ക് ഇനി ഒറ്റയ്ക്ക് ജീവിക്കാൻ പറ്റില്ല ..എൻ്റെ അച്ഛനെ കൊണ്ടു പോകുന്നു എന്ന് പറഞ്ഞാൽ കൂടെ കൊണ്ടുപോകും… എനിക്ക് നിങ്ങളുടെ സ്വത്തും വേണ്ട ഒന്നും വേണ്ട ..നിങ്ങളുടെ സ്നേഹവും വേണ്ട.. നീ പോലും സ്വാർത്ഥനാണ് ..സ്വത്തിനുവേണ്ടി തന്നെയാണ് എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത് എന്ന് എനിക്കറിയാം.. ” മീനാക്ഷി മുഖം തിരിച്ചു “ചേച്ചി അങ്ങനെ വിചാരിക്കരുത് . ആദ്യം അതിനു വേണ്ടി തന്നെയാണ് ചേച്ചിയെ വിളിച്ചു കൊണ്ടുവരണമെന്ന് തീരുമാനിച്ചത്..

പക്ഷേ ഞാൻ അവിടെ വന്നപ്പോൾ ഇന്നത്തെ സാഹചര്യം ഒക്കെ കണ്ടപ്പോൾ നിങ്ങളാണ് അതിൻ്റെ അവകാശി എന്ന് ഞാൻ തീരുമാനിച്ച ഉറപ്പിച്ചിരുന്നു ..എനിക്ക് ആരുടെയും സ്വത്ത് വേണ്ടാ..പണവും വേണ്ട..എൻ്റെ ജീവിതം ഇങ്ങനെ തന്നെ തീരട്ടെ “മഹി വിഷമത്തോടെ പറഞ്ഞു “ഇപ്പോൾ ആർക്കും വേണ്ട സ്വത്ത് .. പക്ഷേ സ്വത്ത് കാരണമാണ് എല്ലാ പ്രശ്നങ്ങളും … എൻ്റെ അച്ഛൻ്റെ സ്നേഹം നഷ്ട്ടപ്പെട്ടത്., എൻ്റെ അമ്മയെ നഷ്ട്ടപ്പെട്ടത്.. എൻ്റെ നിർമ്മലിനെ നഷ്ട്ടപ്പെട്ടത്… ഒന്നു നിർത്തി അവൾ സഞ്ജയുടെ നേരെ തിരിഞ്ഞു… സഞ്ജയേട്ടൻ ഒരു ദിവസം എല്ലാം ഏർപ്പാടാക്കിയിട്ട് വിളിക്ക്.. ഒപ്പ് ഇടാൻ മാത്രം ഞാൻ വന്നാൽ മതിയല്ലോ പക്ഷേ ഇന്ന് ഇനി ഞാൻ ഇവിടെ നിൽക്കുന്നില്ല.. ഇവിടെ നിന്നാൽ ചിലപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കും ..

അച്ഛൻ എന്നോടൊപ്പം വന്നേ പറ്റൂ … ഞാൻ സഞ്ജയേട്ടൻ്റെ വീട്ടിലേക്കും അല്ല വരുന്നത് എനിക്ക് എൻ്റെ വീട്ടിലേക്ക് പോണം… എൻ്റെ അമ്മയുറങ്ങുന്ന മണ്ണിലേക്ക്.. വീട്ടിലേക്ക് പോയി അമ്മയെ കാണിച്ചു കൊടുക്കണം എനിക്ക്..അച്ഛനെ ഞാൻ കൂട്ടിക്കൊണ്ടുവന്നു എന്ന് കാണിക്കണം.. അതുകൊണ്ട് അച്ഛനെ കൂടെ കൊണ്ടു പോവുകയാണ് . ഒപ്പിടേണ്ട ദിവസം പറഞ്ഞാൽ മതി ഞാൻ ഒന്ന് വന്നു പൊയ്ക്കോളാം”.ഒരുപകാരം മാത്രം എന്നെയും അച്ഛനേയും വീട്ടിലാക്കാണം” എന്ന് പറഞ്ഞ് മീനാക്ഷി വെളിയിലേക്കിറങ്ങി .. അവൾക്ക് സഞ്ജയുടെ മുഖത്തേക്ക് നോക്കാൻ ഭയം തോന്നി.. എത്രയും വേഗം രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി.. അല്ലെങ്കിൽ ആ മിഴികളിലെ പ്രണയത്തിൽ വീണുപോകും… അവൾ കാറിൽ കയറി ഇരുന്നു..

ഫോൺ ഓഫ് ചെയ്ത് ബാഗിൽ വച്ചു.. പുറകേ അച്ഛനും എല്ലാരെയും ഒന്ന് നോക്കിയിട്ട് പുറത്തേക്കിറങ്ങി.. മീനാക്ഷി പറയുന്നത് കേട്ട് സഞ്ജയ് മഹിയും മേഘയും എല്ലാം തറഞ്ഞ് നിൽക്കുകയാണ്… ഇത്രപെട്ടെന്ന് മീനാക്ഷി ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് കരുതിയതല്ല.. സഞ്ജയ്ക്ക് അവളോട് പോകരുത് എന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷെ എന്ത് അധികാരത്തിൽ ആണ് താൻ പോവരുത് എന്ന് പറയുന്നത്.. ഞങ്ങളുടെ വിവാഹം കഴിച്ചത് തന്നെ ഉടമ്പടി കാരണം പറഞ്ഞല്ലേ.. മനസ്സിലെ സ്നേഹം ഒരിക്കൽപോലും അവളോട് പ്രകടമാക്കിയിട്ടില്ല..വിവരിച്ചു പറഞ്ഞിട്ടുമില്ല .അവളെ തടയാൻ തനിക്ക് യാതൊരു അവകാശവും ഇല്ല എന്ന് അവന് തോന്നി . അവളുടെ അച്ഛൻ്റെ ജീവിച്ചു കൊതി തീരട്ടെ.. തൻ്റെ പ്രണയം അവൾ സ്വീകരിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു..

പക്ഷേ ഇപ്പോൾ ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുന്നു.. .. അവൾ തന്നെ സ്വീകരിക്കുന്ന കാലം വരും..അതുവരെ ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കും .. തന്നോട് പ്രണയിക്കരുത് എന്നുമാത്രം അതൊക്കെ പറയാനാവില്ലല്ലോ .. അവൻ മനസ്സിലെ ചിന്തയെ മുറിച്ച് കൊണ്ട് നിരാശയോടെ മഹിയെ നോക്കി .. എന്നിട്ട് പുറത്തേക്കിറങ്ങി. സഞ്ജയ് ഡ്രൈവിംഗ് കയറി .. മീനാക്ഷിയും അച്ഛനും പുറകിലാണ് കയറിയത്. വണ്ടി നേരെ വിട്ടു . മണിക്കൂറുകൾ കടന്നുപോയി ആരും പരസ്പരം മിണ്ടിയില്ല.. ഇടയ്ക്ക് ഇറങ്ങി ആഹാരം കഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു.. മീനാക്ഷിയുടെ വീട്ടിൽ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു .. സഞ്ജയോട് നിൽക്കണമെന്നോ പോകണ്ട എന്നോ മീനാക്ഷി പറഞ്ഞില്ല.. അത് അവനിൽ കൂടുതൽ വിഷമമുണ്ടാക്കി ..

അച്ഛനും മകളും ഉള്ള ലോകത്ത് താൻ ഒരു അധികപ്പറ്റാണ് എന്ന് അവന് തോന്നി .. പക്ഷേ കൃഷ്ണനദ്ദേഹം കുറേ നിർബന്ധിച്ചിട്ടും സഞ്ജയ് അവിടെ നിൽക്കാൻ സമ്മതിച്ചില്ല.. അവൾക്ക് പറയാൻ തോന്നിയില്ലല്ലോ തന്നോട് ഇവിടെ നിൽക്കാൻ.. അവളുടെ അച്ഛന് ഉള്ള സ്നേഹം പോലും അവൾക്ക് ഇല്ല.. പിന്നെ എന്തിനാണ്.. അവന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.. എത്രത്തോളം തന്നെ സ്നേഹത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിട്ടും മനസ്സിലാക്കാത്ത അവൾ എന്തു ചെയ്യാൻ പറ്റും… അവൻ അവർക്ക് വേണ്ടി പിന്നെ ടൗണിൽ പോയി അത്യാവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങി നൽകി തിരികെ പോകാനിറങ്ങുമ്പോൾ മീനാക്ഷി വരാന്തയിൽ നിൽക്കുന്നത് കണ്ടു . എന്തൊക്കെയാണ് ആ മനസ്സിലുള്ള ചിന്ത ..,

മുഖത്തെ ഭാവം എന്താണെന്ന് പോലും മനസ്സിലാകുന്നില്ലായിരുന്നു .. “സാർ എനിക്ക് ഒരു കാര്യം പറയണം” മീനാക്ഷി പറഞ്ഞപ്പോൾ സഞ്ജയ് നിന്നു ‘എന്താ കാര്യം “അവളുടെ മുഖത്ത് നോക്കാതെ അവൻ ചോദിച്ചു ” സ്വത്തുവകകൾ എഴുതിക്കൊടുക്കുന്നതിൻ്റെ കൂടെ നമ്മുടെ ഡിവോഴ്സിൻ്റെ പേപ്പേർസും ശരിയാക്കി വെക്കണം…. നമ്മുടെ വാക്ക് അതായിരുന്നല്ലോ… നിർമ്മലിൻ്റെ ഘാതകരെ കണ്ടു പിടിച്ച് തന്നാൽ സ്വത്ത് മഹിയുടെ പേരിലാക്കിയിട്ട് ഒഴിഞ്ഞു പോകണം എന്ന്… വാക്ക് പ്രകാരം എല്ലാം നടന്നു… കൂടാതെ ഞാൻ കൊതിച്ച അച്ഛൻ്റെ സ്നേഹം എനിക്ക് കിട്ടി.. ഒത്തിരി സന്തോഷത്തിലാണ്… എല്ലാത്തിൽ നിന്നും സ്വതന്ത്രയാകാൻ ആഗ്രഹിക്കുന്നു.. ഒരു കെട്ടുപാടുകളില്ലാതെ മുന്നോട്ടുള്ള ജീവിതം ആതാരുടെയും നന്ദിയോ കടപ്പാടോ വെച്ച് കെട്ടിയിടാൻ ആഗ്രഹിക്കുന്നില്ല…

സർ ഒന്നും വിചാരിക്കരുത് ഞാൻ നന്ദിയില്ലാത്തവൾ അല്ല. സാറിന് തന്ന വാക്ക് പാലിച്ചു.. പാലിക്കണ്ടേ അതുകൊണ്ട് മാത്രം.. പിന്നെ എല്ലാത്തിനും ഏർപ്പാടാക്കിക്കോളു എനിക്ക് ഒപ്പിടാൻ സമ്മതമാണ് … “. സാറിൻ്റെ അച്ഛൻ പറയുന്നത് കേൾക്കണം.. സ്വീറ്റിയുമായി പുതിയ ജീവിതം തുടങ്ങണം.. അതാണ് നല്ലത്..” എന്ന് പറഞ്ഞ് അവൾ മറുപടി കാക്കാതെ അകത്തേക്ക് പോയി.. സഞ്ജയ് എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം അവിടെ തന്നെ നിന്നു.. അങ്ങനെയാണ് തീരുമാനം എങ്കിൽ പിന്നെ എന്ത് പറഞ്ഞാലും പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നി വണ്ടിയെടുത്ത് തിരികെ പോയി . തിരികെയുള്ള യാത്രയിൽ വല്ലാത്ത വിഷമം തോന്നി .. അവൾക്ക് വേണ്ടി ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിട്ടുമുണ്ട്..

മനസ്സിലെ പ്രണയം അവൾ മനസ്സിലാക്കിയിട്ടും അവൾ തന്നെ ഒഴിവാക്കുന്നത് വിവാഹത്തിനു മുൻപേ ഒരു ഉടമ്പടി പറഞ്ഞു എന്ന കാരണം പറഞ്ഞാണ് വാക്കുപാലിക്കാൻ നടക്കുന്നത് . ഇപ്പോൾ അതിനു മറുപടി പറയാനുള്ള സമയമില്ല .കുറച്ചു കൂടി കഴിയട്ടെ. എന്ന് കരുതി …തിരികെ വീട്ടിലേക്ക് വന്നപ്പോൾ ഒരുപാട് താമസിച്ചിരുന്നു… സഞ്ജയുടെ അമ്മ കാത്തുനിൽക്കുന്നുണ്ടായിരുന്നു.. അവരുടെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു .. അമ്മയോട് നടന്ന പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവൻ വിഷമം കൊണ്ട് കരഞ്ഞു പോയിരുന്നു .. അവർ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ഇതൊക്കെ കേട്ട് സഞ്ജയുടെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു . “എല്ലാം ഞാൻ കാരണമാണ്.. എൻ്റെ സ്വത്ത് മോഹമാണ് മീനാക്ഷിയെ പോലുള്ള ഒരു പെൺകുട്ടിയെ ഈ വീടിന് നഷ്ടമാകാൻ കാരണം….

ഞാൻ അവളോട് സംസാരിക്കാo… എനിക്ക് എൻ്റെ മകൻ്റെ സന്തോഷമാണ് വലുത്. സ്വത്ത് വേണ്ട അവളെ മരുമകളായ് മാത്രം മതി എന്ന് ഞാൻ മീനാക്ഷിയോട് സംസാരിച്ചോളാം “സഞ്ജയുടെ അച്ഛൻ പറഞ്ഞു.. ” ഇനി അവൾ വരില്ലച്ഛ. അവളുടെ വീട്ടിൽ വെച്ച് ഉറച്ച തീരുമാനത്തോടെയാണ് പറഞ്ഞത്.. അച്ഛനൊടൊപ്പം കൊതി തീരെ ബാക്കി ജീവിക്കണത്രേ..കെട്ടുപാടുകളും മറ്റു ബന്ധങ്ങളും അവളുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു ” പ്രമാണം മാറ്റിയെഴുതുന്നതിനൊപ്പം മ്യൂച്ചൽ ഡൈവോഴ്സ് കാര്യങ്ങൾ ഏർപ്പാടാക്കാൻ അവൾ പറഞ്ഞു. എനിക്ക് എന്ത് ചെയ്യാൻ പറ്റും അവൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു . അവളെ കുറ്റം പറയാൻ പറ്റില്ല… കാരണം എനിക്ക് തന്ന വാക്ക് ആണ് അവൾ പാലിക്കുന്നത് .

മഹിയുടെ പേരിൽ എഴുതി കൊടുത്തു കഴിഞ്ഞാൽ സിന്ധ്യയുമായുള്ള വിവാഹം നടക്കും… അത് കഴിഞ്ഞാൽ അവൾ എന്നിൽ നിന്ന് ഡിവേഴ്സ് വാങ്ങി പൊക്കോളാം എന്ന് അന്നേ വാക്കു പറഞ്ഞിരുന്നു… അല്ല ഞാൻ വാക്ക് മേടിച്ചിരുന്നു … എന്നിട്ട് സ്വിറ്റിയെ വിവാഹം കഴിക്കും എന്ന് വെറുതെ പറഞ്ഞതാണ്.. എന്നാലെ ഞാനുമുള്ള വിവാഹത്തിന് അവൾ സമ്മതിക്കു എന്നുകരുതി പറഞ്ഞതാണ് പക്ഷേ ആ പറഞ്ഞത് തന്നെ ഇപ്പോൾ വിനയായി.. അവൾ അതിൽ ഉറച്ചു നിൽക്കുകയാണ് അച്ഛാ. അവളുടെ തീരുമാനം മാറ്റാൻ കഴിയില്ല ” തകർന്ന ഹൃദയത്തോടെ അകത്തേക്കു പോകുന്നത് സഞ്ജയിയേ അവർ നോക്കി നിന്നു .. ഇതൊക്കെ കണ്ട് വേദനയോടെ സിന്ധ്യ നിന്നു.. തനിക്ക് നല്ല ജീവിതം കിട്ടാനാണ് ഏടത്തി ഒഴിഞ്ഞ് പോയത്.. അവൾക്ക് വേദന തോന്നി.

” അച്ഛന് ഇപ്പോൾ സമാധാനമായല്ലോ.. ഇനിയും തീർന്നില്ലായിരിക്കും സ്വത്തിനോടുള്ള ആർത്തി… രണ്ടു മക്കളുടെയും ഇഷ്ട്ടം ഇല്ലാതാക്കിയിട്ട് വേണമായിരിരുന്നോ സ്വത്ത് “.. എങ്കിൽ കേട്ടോളു ഏടത്തി മഹിയേട്ടന് സ്വത്ത് എഴുതി കൊടുത്താൽ ഞാൻ മഹിയേട്ടനെ വിവാഹം കഴിക്കില്ല.. അച്ഛൻ ചൂണ്ടി കാണിക്കുന്നയാളെ ഞാൻ വിവാഹം കഴിച്ചോളാം.. അല്ലേൽ വേണ്ട ഓഫീസിലെ ഒരു വിവേക് ഉണ്ടല്ലോ അവൻ മതി” സിന്ധ്യ ദേഷ്യത്തോടെ പറഞ്ഞു. മകളുടെ വാക്കുകൾ കേട്ട് ദാമോധറിൻ്റെ മുഖം കുനിഞ്ഞ് പോയി.. ” എൻ്റെ തെറ്റ് ഞാൻ തിരുത്തും.. എന്നോട് ക്ഷമിക്കു” ദാമോധർ പറഞ്ഞു. “എങ്കിൽ രാവിലെ തന്നെ അച്ഛനുമമ്മയും എന്നോടൊപ്പം ഏടത്തിയുടെ വീട്ടിലേക്ക് വരണം ” എന്ന് പറഞ്ഞ് സിന്ധ്യ സഞ്ജയുടെ മുറിയിലേക്ക് നടന്നു..

പക്ഷേ വാതിൽ പൂട്ടിയിരുന്നു….. പാവം വേദനിക്കുന്നുണ്ടാവും… ഏട്ടൻ്റെ ഹൃദയവേദന മറ്റുള്ളവർ കാണാതിരിക്കാനാവും വാതിൽ അടച്ചത്… അവൾ തൻ്റെ മുറിയിലേക്ക് പോയി. രാവിലെ തന്നെ സിന്ധ്യയും അച്ഛനുമമ്മയും മീനാക്ഷിയുടെ വീട്ടിലേക്ക് തിരിച്ചു.. മണിക്കൂറുകൾ യാത്ര ചെയ്ത് അവിടെ എത്തിയപ്പോൾ അവരെ കാണാൻ കഴിഞ്ഞില്ല.. ബാംഗ്ലൂർ പോയി എന്ന് അറിഞ്ഞു .. അവർ നിരാശയോടെ മടങ്ങി.. മീനാക്ഷിയ്ക്ക് മറ്റൊരു ലോകത്തിൽ എത്തിയ പോലെ ആയിരുന്നു.. അവളുടെ അച്ഛൻ മാത്രമുള്ള ലോകം … സന്തോഷത്തോടുകൂടി അച്ഛനൊടൊപ്പം കുറെ യാത്രകൾ ചെയ്തു… കാണാത്ത പല സ്ഥലങ്ങളും കണ്ടു.. ഒരാഴ്ചയ്ക്ക് ശേഷം ബാംഗ്ലൂരിൽ നിന്ന് വീണ്ടും വീട്ടിലേക്ക് വന്നു .

അമ്മയുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ അദ്ദേഹം വിവരിച്ചുകൊടുത്തു ..അച്ഛൻ്റെയും അമ്മയുടെയും പ്രണയവും കാവും അമ്പലവും അവർ നടന്ന കാടിൻ്റെ വഴികളും എല്ലാം അദ്ദേഹം അവളെ കാണിച്ചുകൊടുത്തു .. കാടിൻ്റെ മനോഹാരിതയിൽ മുഴുകി നടക്കുമ്പോഴും അവൾ സഞ്ജയിയെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.. രണ്ടുമൂന്ന് ആഴ്ച അങ്ങനെ കടന്നുപോയി…. പിന്നെയും ഒരാഴ്ച കഴിഞ്ഞു.. ഏകദേശം ഒരു മാസം കഴിഞ്ഞ് അവൾ ഫോൺ ഓൺ ചെയ്തു……സഞ്ജയ് ഫോണിലേക്ക് വിളിച്ചു ” എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട് ഒപ്പ് ഇടാൻ വേണ്ടി മാത്രം വന്നാൽ മതി” എന്ന് പറഞ്ഞിട്ട് സഞ്ജയ് ഫോൺ വെച്ചു ….അവൻ്റെ സ്വരത്തിലെ വിഷമം മനസ്സിലായെങ്കിലും അവൻ്റെ നന്മയ്ക്കുവേണ്ടി അവൾ മനസ്സിനെ സ്വയം നിയന്ത്രിച്ചു .. .

അവളുടെ ഫോൺ വീണ്ടും റിംഗ് ചെയ്തു… അവൾ ഫോൺ എടുത്ത് നോക്കി… സിന്ധ്യയാണ്… മീനാക്ഷി ഫോൺ കട്ട് ചെയ്തു… ആരുമായും ഒരു ബന്ധവും വേണ്ട.. സഞ്ജയുടെ അച്ഛന് ഒരിക്കലും തന്നെ മരുമകളായി അംഗീകരിക്കാൻ കഴിയില്ല … സ്വീറ്റി ആകുമ്പോൾ അവരുടെ സ്റ്റാറ്റസ് ഏറ്റ മരുമകൾ ആയിരിക്കും … ഇഷ്ട്ടമില്ലാത്തിടത്ത് അള്ളി പിടിച്ചിരിക്കാൻ വയ്യ.. തനിക്കൊരിക്കലും ചിലപ്പോൾ സാറിൻ്റെ ഭാര്യയാകാൻ കഴിയില്ല എന്ന തോന്നൽ…. ഭാഗ്യമില്ലാത്തവളാണ്…, നിർമ്മലിനെ നഷ്ട്ടപ്പെട്ടത് പോലെ സാറിനെയും നഷ്ട്ടപ്പെടുത്താൻ വയ്യ.. എവിടെയായിരുന്നാലും ജീവനോടിരുന്നാൽ മതി.. അവൾ തൻ്റെ താലിയിൽ മുറുകെ പിടിച്ചു. ചുണ്ടിൽ മുട്ടിച്ചു. രണ്ടു തുള്ളി കണ്ണീർ അടർന്ന് താലിയിലേക്ക് പതിച്ചു…………………………. ” തുടരും…………..

ഉറവിടം: ഭാഗം 35

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…