ഉറവിടം: ഭാഗം 35

ഉറവിടം: ഭാഗം 35

എഴുത്തുകാരി: ശക്തി കല ജി

ഇന്നവൾക്ക് മുഖം മറയില്ലാതെ തലയുയർത്തി നടക്കാൻ കഴിഞ്ഞത് അവൻ്റെ പ്രയത്നം കൊണ്ടാണ് എന്നവൾക്ക് നന്നായി അറിയാം… അവൾ തൻ്റെ പാതിയുടെ ആയുസ്സിനായി മനമുരുകി പ്രാർത്ഥിച്ചു… രണ്ടു മൂന്നു ദിവസങ്ങൾ കടന്നു പോയി.. എവിടെ പോയാലും സഞ്ജയിടെ കൂടെ മീനാക്ഷിയും കൂടി… അവൾക്ക് മനസ്സിൽ ഭയമുണ്ടായിരുന്നു മുത്തശ്ശൻ അവനെ അപകടപ്പെടുത്തുമോ എന്ന്… അവളുടെ കരുതലും സ്നേഹവും ആവോളം അവനും ആസ്വദിച്ചു തുടങ്ങിയിരുന്നു.. അതുകൊണ്ടുതന്നെ അവളെ ചില യാത്രകളിൽ ഒഴിവാക്കി പോകാറുണ്ട്.. തിരികെ വരുമ്പോൾ അവളുടെ മുഖത്തെ പരിഭവവും വിഷമങ്ങളും എല്ലാം നേരിട്ട് കാണാൻ വേണ്ടി മാത്രം ..

അവളുടെ ഉള്ളിൽ താൻ എത്രമാത്രം ഉണ്ട് എന്നത് കണ്ട് ആസ്വദിക്കാൻ വേണ്ടി മാത്രം… മുറിയിൽ ഒരു കൈയകലത്തിൽ കിടക്കുമ്പോഴും അവൻ്റെ മിഴികൾ അവളെ പ്രണയിച്ചു കൊണ്ടിരുന്നു…. നിദ്രയിൽ ഏതോ സ്വപ്നത്തിൻ്റെ ഫലമെന്നോണം അവളുടെ മുഖത്ത് വിടരുന്ന ഭാവങ്ങൾ കൗതുകത്തോടെ നോക്കി കിടന്നു… അവളറിയാതെ ഒരു ചുംബനം പോലും നൽകിയില്ല…. അവളുടെ സമ്മതത്തോടെയും അറിവോടേയും വേണം ആദ്യ പ്രണയചുംബനം നൽകാൻ… അവധിയൊക്കെ കഴിഞ്ഞ് ഓഫീസിൽ നിന്ന് തിരിച്ച് വരുന്ന വഴി സ്റ്റേഷനിൽ കയറി വിവരങ്ങൾ സഞ്ജയുടെ സുഹൃത്തായ അവിടത്തെ എസ്.ഐ മനോയോട് ധരിപ്പിച്ചു..

തെളിവുകൾ കൈമാറുകയും ചെയ്തു… സഞ്ജയ് സാറിന് വേണ്ടി മഹിയുടെ അമ്മയെ മാപ്പ് സാക്ഷിയാക്കേണ്ടി വന്നു…. എങ്കിലും യഥാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടും എന്ന് ആശ്വാസമുണ്ടായിരുന്നു… സ്റ്റേഷനിൽ നിന്ന് നേരെ മഹിയുടെ വീട്ടിലേക്കാണ് പോയത്.. മനോയും ഞങ്ങൾക്കൊപ്പം വേഷം മാറി വന്നു… വരാന്തയിൽ നിൽക്കുന്ന അച്ഛനെ വീടിൻ്റെ മുറ്റത്തേക്കെത്തിയപ്പോഴേ മീനാക്ഷി കണ്ടു.. അവൾ കാറിൽ നിന്നിറങ്ങിയതും ഓടി ചെന്ന് അച്ഛനെ ചുറ്റിപ്പിടിച്ചു നിന്നു… ഒരു മാസം കൊണ്ട് അവർ തമ്മിൽ നല്ലൊരു ആത്മബന്ധം ഉടലെടുത്തിരുന്നു…. ” വരു.. അകത്തേക്കിരിക്കാം..

ഇതെന്താ സഞ്ജയ് പോലീസ് ഒക്കെ” അദ്ദേഹം മനോയെ കണ്ട് പറഞ്ഞു. ” കാര്യമുണ്ട്.. നമ്മുക്ക് അകത്ത് നിന്ന് സംസാരിക്കാം” സഞ്ജയ് പറഞ്ഞു.. “നിങ്ങൾ അകത്തേക്കു പോകു.. കാര്യങ്ങൾ അച്ഛനെ പറഞ്ഞു മനസ്സിലാക്കു.. എനിക്ക് ഈ വീട്ടിലെ മറ്റുള്ളവരെ പരിചയപ്പെടണം… “മനോ പറഞ്ഞത് കൊണ്ട് അവർ അകത്തേക്ക് പോയി… മനോയുടെ ശ്രദ്ധ പറമ്പിലെ വല്യ മാവിൽ നിന്നും മാമ്പഴം പറിക്കാൻ ശ്രമിക്കുന്ന മേഘയിലായിരുന്നു… അയാൾ കൗതുകത്തോടെ മുൻപോട്ട് നടന്നു…. മേഘ ഒരു കുഞ്ഞു വടിയെടുത്ത് ആ വല്യ മാവിൻ്റെ മുകളിലേക്ക് മാമ്പഴo ലക്ഷ്യമാക്കി വീശിയെറിയുന്നുണ്ട്…

പൊഴിഞ്ഞ് വീണ മാങ്ങയും മാമ്പഴവും ഒരു കൊട്ടയിൽ പെറുക്കിയിടുന്നുണ്ട്.. അവസാനം ഒരു മാമ്പഴം ലക്ഷ്യമാക്കി വീശിയെറിഞ്ഞു. അത് കൃത്യമായി മാവിൽ തട്ടി മനോയുടെ നെറ്റിയിൽ ഇടിച്ച് താഴേക്ക് വീണു.. അതിലുള്ള പൊടിയെന്തോ മനോയുടെ കണ്ണിലും വീണു.. കണ്ണ് തുറക്കാനാവാതെ നിൽക്കുന്ന പോലീസുകാരനെ കണ്ട് മേഘ പരിഭ്രമിച്ചു.. അവൾ വീടിനകത്തേക്ക് ഓടിക്കയറി… മനോ ഒരു വിധത്തിൽ പൈപ്പിനടുത്ത് എത്തി മുഖം കഴുകി… ❤❤❤❤❤❤❤❤❤❤❤❤❤❤❤ മീനാക്ഷിയും സഞ്ജയും അച്ഛനൊപ്പം വരുന്നത് കണ്ട് മഹി മുറിയിൽ നിന്നിറങ്ങി വരുമ്പോൾ മേഘ ഓടി അവനെ ഇടിച്ചു നിന്നു.. മഹി മേഘയെ പിടിച്ചു നിർത്തി.

“എന്താ “മഹി പരിഭ്രമത്തോടെ ചോദിച്ചു.. ” അത് പുറത്ത്… പോലീസ് ” അവൾ കിതപ്പോടെ പറഞ്ഞു. “ഓ അത് മനോയാണ്.. ഞങ്ങളുടെ ഒപ്പം വന്നതാണ് ” സഞ്ജയ് പറഞ്ഞു… ” ഇവിടെ പോലീസിനെ കൊണ്ടുവരേണ്ട കാര്യം എന്താ “മഹി ഗൗരവത്തിൽ ചോദിച്ചു.. “ആവശ്യം വന്നു…മഹിക്ക് ചുറ്റുമുള്ള ആൾക്കാരുടെ സ്വഭാവം ഒന്നും അറിയാത്തതുകൊണ്ടാണ്.. എന്തുകൊണ്ടാണ് അച്ഛൻ്റെ അച്ഛൻ സ്വത്ത് എൻ്റെ പേരിൽ ആക്കിയത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് കാരണം. അച്ഛൻ്റെ ചുറ്റും ശത്രുക്കൾ തന്നെയാണ് .. നന്മയുടെ മുഖം മൂടിയിട്ട ശത്രുക്കൾ “അവൾ പുച്ഛത്തോടെ പറഞ്ഞു.

” എന്താ മീനൂട്ടി നീ പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .ഇവിടെ ആര് എന്ത് ചെയ്തു എന്നാണ് പറയുന്നത് “കൃഷ്ണനദ്ദേഹം മുമ്പോട്ടു വന്നു ചോദിച്ചു.. “കമ്പ്യൂട്ടറിൽ ഇട്ടു കാണിക്കു സർ.. അച്ഛൻ മനസ്സിലാക്കട്ടെ ഇവിടുത്തെ ആൾക്കാരുടെ സ്വഭാവം” എന്ന് പറഞ്ഞു അവൾ പേഴ്സിൽ നിന്നുo പെൻഡ്രൈവ് എടുത്ത് സഞ്ജയുടെ കൈയ്യലേക്ക് കൊടുത്തു … സഞ്ജയ് ഹാളിൽ സെറ്റിയിൽ ഇരുന്നു കൈയിരുന്ന ലാപ്പ്ടോപ്പ് കുത്തി ഓൺ ചെയ്തു… ലാപ്പ്ടോപ്പിൽ പെൻഡ്രൈവ് കുത്തി .. സ്ക്രീനിൽ ഓരോ ദൃശ്യങ്ങളും തെളിഞ്ഞു…. മുത്തശ്ശനും അമ്മയും പരസ്പരം സംസാരിച്ച കാര്യങ്ങൾ വ്യക്തമായി കാണുകയും കേൾക്കുകയും ചെയ്തു ..

കൂടാതെ മുത്തശ്ശൻ മുറിയിൽ ഇരുന്ന് ഫോണിൽ കൂടി സഞ്ജയിയെ ഇല്ലാതാക്കാൻ ഗുണ്ടകൾക്ക് നിർദ്ദേശം കൊടുക്കുന്നതും കണ്ടു.. ആ സമയത്ത് മഹിയുടെ അമ്മ അടുക്കളയിൽ നിന്നു അങ്ങോട്ടേക്ക് വന്നു.. അവർ എന്താണ് കാണുന്നത് എന്ന് ആകാംക്ഷയോടെ എത്തി നോക്കി.. സ്ക്രീനിൽ കാണുന്ന ദൃശ്യങ്ങൾ കണ്ട് അവരുടെ മുഖത്ത് ഭയവും പരിഭ്രമവും നിറഞ്ഞു.. പിടിക്കപ്പെട്ടിരിക്കുന്നു അവരുടെ മനസ്സ് മന്ത്രിച്ചു.. ഏറ്റവും ഭയപ്പെട്ട നിമിഷം… താഴേക്ക് വീഴുമെന്ന് തോന്നി.. ഒരു ആശ്രയത്തിനായി അവരുടെ മിഴികൾ അച്ഛനായി തിരഞ്ഞു നടന്നു.. മഹിയും അച്ഛനും മേഘയും കണ്ണിൽ കാണുന്നത് വിശ്വസിക്കാനാകാതെ നിന്നു..

കൃഷ്ണദ്ദേഹം ദേഷ്യത്തോടെ ആഞ്ഞടിച്ചു.. അവർ താഴേക്ക് വീണു പോയിരുന്നു.. ശബ്ദം കേട്ട് മുത്തശ്ശൻ ഓടി വന്നു.. അയാളുടെ കൂടെ ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന മൂന്നാലു പേർ ഉണ്ടായിരുന്നു.. മുത്തശ്ശൻ അവരെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു…. ” നീ അത്രയ്ക്ക് നീച ആയിപ്പോയല്ലോ എൻ്റെ ജീവിതം നല്ലതായിയിരിക്കാനും, നിൻ്റെ ജീവിതം തകരാതിരിക്കാനും ആണ് എൻ്റെ രാധു നമ്മുടെ ജീവിതത്തിലേക്ക് വരാതിരുന്നത്.. എന്നിട്ടുംഅവളുടെ മകളുടെ ജീവിതം തകർക്കാൻ കൂട്ടുനിന്നുവോ .. മീനൂട്ടിയും നിൻ്റെ മകളുടെ സ്ഥാനമല്ലേ. എങ്ങനെ അവളുടെ ജീവിതം തകർത്തെറിഞ്ഞത്.. വിവാഹ ദിവസം തന്നെ വിധവയായതോർത്ത് എൻ്റെ രാധൂൻ്റെ ഹൃദയം നീറി പുകഞ്ഞിട്ടുണ്ടാവില്ലേ ..

തൻ്റെ മകളുടെ വിവാഹ ജീവിതം തകർന്നുപോയത് കണ്മുന്നിൽ കണ്ടുകൊണ്ട് ഹൃദയം പൊട്ടി മരിച്ചതാവും എൻ്റെ രാധൂ. അവൾ നിനക്ക് നൽകിയ ഭിക്ഷയാണ് എൻ്റെ കൂടെയുള്ള നിൻ്റെ ജീവിതo. എനിക്ക് ബുദ്ധിമുട്ട് ആകരുത് എന്ന് കരുതി ഒഴിഞ്ഞു മാറിയിട്ടും നീ അവളെ വെറുതെ വിടില്ല അല്ലേ … എനിക്ക് നിന്നോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല .. നിൻ്റെ മനസ്സ് ഇത്രത്തോളം അഴുക്കു നിറഞ്ഞത് ആയിരുന്നല്ലോ ഞാൻ മനസ്സിലാക്കാൻ വൈകി .. എൻ്റെ മകൾ തിരിച്ചു വന്നില്ലായിരുന്നെങ്കിൽ ഇക്കാര്യം അറിയാതെ തന്നെ ജീവിതം മണ്ണടിഞ്ഞു പോയേനെ.. ദൈവം എന്നൊരാൾ ഉണ്ട് ..അതുകൊണ്ടാണ് നീയും നിൻ്റെ അച്ഛനും തകർക്കാൻ ശ്രമിച്ചിട്ടും ൻ്റ രാധു ജീവിച്ചത്.. ഒരു മകളെ പ്രസവിച്ചത് . ദാ എൻ്റെ മുമ്പിൽ വന്നു നിൽക്കുന്നത് ..എല്ലാം ദൈവ വിധിയാണ് ..

“… നിന്നെ ഒരു പാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു… ആ വിശ്വാസമാണ് നീ തകർത്തത് “അദ്ദേഹം തകർച്ചയോടെ സെറ്റിയിലേക്ക് ഇരുന്നു അദ്ദേഹത്തിന് അപ്പോഴുo മുന്നിൽ കണ്ടത് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല .. ഇത്രനാളും കരുതലോടെ കൂടെ കഴിഞ്ഞ തൻ്റെ ജീവൻ്റെ പാതി തന്നെ വഞ്ചിച്ചിരിക്കുന്നു.. ഒരാളെ കൊല്ലാൻ കൂട്ടുനിൽക്കാൻ മാത്രം മനസ്സു ദുഷിച്ചതായിരുന്നോ അവളുടെ മനസ്സ്… എങ്ങനെ തോന്നി അവൾക്ക് .. അദ്ദേഹം തളർച്ചയോടെ ചാരിയിരുന്നു… മീനാക്ഷി അദ്ദേഹത്തെ ചേർത്തു പിടിച്ചിരുന്നു.. ” ഞാൻ ആദ്യം അറിഞ്ഞത് അല്ല ഏട്ടൻ ഒരാളെ പ്രണയിക്കുന്നു എന്നും അറിഞ്ഞത് അല്ല ..

അച്ഛനോട് എൻ്റെ പ്രണയം വേണം എന്ന് മാത്രമേ പറഞ്ഞുള്ളൂ.. പക്ഷേ അതിന് അച്ഛൻ ഇദ്ദേഹത്തെ അപകടത്തിൽ ആകും എന്ന് കരുതിയില്ല… ആശുപത്രിയിൽ വാസ ശേഷം വീട്ടിലേക്ക് വരുന്നത് വരെ ഞാൻ കരഞ്ഞ കണ്ണീര് എനിക്ക് അറിയൂ .. ഓർമ്മ നഷ്ടപ്പെട്ടപ്പോൾ ഞാൻ കൂടുതൽ വിഷമിക്കുകയാണ് ചെയ്തത് … ഇദ്ദേഹത്തിൻ്റെ പഴയ പ്രണയവും ഒന്നും അറിയില്ലായിരുന്നു പക്ഷേ നമ്മുടെ വിവാഹം കഴിഞ്ഞ് മീനാക്ഷി അന്വേഷിച്ചു വന്നത് പിന്നീടാണ് അറിഞ്ഞത് … അപ്പോൾ സഞ്ജയുടെ അച്ഛനാണ് കണ്ടതും സംസാരിച്ചതും.. അദ്ദേഹം വന്ന് എൻ്റെ അച്ഛനോട് പറയുന്നത് കേട്ടാണ് ഇവിടുത്തെ കാര്യങ്ങളെല്ലാം അറിഞ്ഞതും മീനാക്ഷി തിരിച്ചു പോയതും അറിഞ്ഞത്.. അവരുടെ ജീവിതവും എല്ലാം ഞാനറിയുന്നുണ്ടായിരുന്നു അച്ഛൻ അറിയിക്കുന്നുണ്ടായിരുന്നു.

. മകളാണ് പിറന്നതെന്നും അറിഞ്ഞു.. പിന്നേയും കൂറെ കാലം കഴിഞ്ഞാണ് ഇളയ മകളുടെ മുഖച്ഛായ ഉണ്ടെന്നും അറിഞ്ഞത്.. അതു കൊണ്ട് അവൾ എതെങ്കിലും രീതിയിൽ കാര്യങ്ങൾ എല്ലാം തിരിച്ചറിയുമെന്ന് ഉറപ്പുണ്ടായിരുന്നു .. അതുകൊണ്ടാണ് അവിടെ വിവാഹം നടക്കുമ്പോൾ വിവാഹം കഴിക്കുന്ന ആളെ അച്ഛൻ ഗുണ്ടകളെ വിട്ട് കൊന്നുകളഞ്ഞത്.. പക്ഷേ കൊന്നുകളഞ്ഞത് ഞാനറിഞ്ഞതല്ല.. എല്ലാം കഴിഞ്ഞിട്ടാണ് എന്നോട് അച്ഛൻ പറയുന്നത് .. കൊല്ലാൻ ഞാനൊരിക്കലും കൂട്ടുനിന്നിട്ടില്ല.. സത്യങ്ങളെല്ലാം പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല … ഇദ്ദേഹത്തെ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു.. .. മീനാക്ഷി ഇവിടെ താമസിച്ചിരുന്ന സമയത്ത് സഞ്ജയിയേയും ഇല്ലാതാക്കാനുo മീനാക്ഷിയെ ഒരിക്കലും എഴുന്നേൽക്കാൻ പറ്റാതെ പോലാക്കാനും അച്ഛൻ ഗുണ്ടകളെ ഏർപ്പാടാക്കിയിരുന്നു..

അതുകൊണ്ടാണ് മീനാക്ഷിയെ എത്രയും വേഗം സഞ്ജയുടെ വീട്ടീലേക്ക് പറഞ്ഞയച്ചത് “.. മാപ്പ് ചോദിക്കാൻ പോലും അർഹതയില്ലാ എന്നറിയാം… ഇദ്ദേഹത്തിൻ്റെ കൂടെയുള്ള ജീവിതം അത്രമേൽ കൊതിച്ചു പോയിരുന്നു.അതു കൊണ്ടാണ് ഭാര്യയും കുഞ്ഞുo ഉണ്ട് എന്നറിഞ്ഞിട്ടും വിട്ടുകൊടുക്കാൽ മനസ്സ് വന്നില്ല” എന്നോട് ക്ഷമിക്കണേ”അവർ അദ്ദേഹത്തിൻ്റെ കാലിൽ പിടിച്ചു കൊണ്ട് അലമുറയിട്ട് കരഞ്ഞു.. “നീ രണ്ട് ജീവനെ ഇല്ലാതാക്കി ..ഒന്ന് നിർമ്മലും പിന്നെ ൻ്റ രാധൂവും ” അദ്ദേഹം പുച്ഛത്തോടെ എഴുന്നേറ്റു മാറി .. മനോ എല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.. മഹി ചുറ്റും നടക്കുന്നത് കണ്ടു ഞെട്ടി നിൽക്കുകയാണ് … അച്ഛനും അമ്മയും ജീവിതത്തിൽ ആദ്യമായി വഴക്ക് ഉണ്ടാക്കുന്നത് കാണുകയാണ് ..അത്ര സ്നേഹത്തോടെ കഴിഞ്ഞിരുന്നവർ ആണ്.

ചേച്ചിയെ ഇങ്ങോട്ടു കൊണ്ടു വന്നില്ലായിരുന്നെങ്കിൽ ഒരിക്കലും അറിയില്ലായിരുന്നു എന്ന് അവന് സ്വയം കുറ്റബോധം തോന്നി.. പക്ഷേ മീനാക്ഷി ചേച്ചിയുടെ ജീവിതം ഇല്ലാതാക്കിയത് വല്യ തെറ്റ് തന്നെയാണ് അതോർത്തപ്പോൾ അവൻ്റെ മനസ്സിൽ അമ്മയോടും മുത്തശ്ശനോടുo വെറുപ്പ് തോന്നി.. ” സ്വത്ത് എഴുതി വാങ്ങാൻ വേണ്ടിയാണ് എന്നെ വിളിപ്പിച്ചത്. അല്ലാതെ സ്നേഹത്തോടെ ഒന്നുമല്ല ..ആർക്കും സ്നേഹമില്ലച്ഛ.. അച്ഛൻ്റെ അച്ഛൻ ഉണ്ടാക്കിവെച്ച പൂർവീക സ്വത്തിൽ മാത്രമാണ് എല്ലാവർക്കും താൽപര്യം .. എല്ലാവർക്കും സ്വത്തുക്കൾ മതി .. നമുക്ക് സ്വത്തുക്കൾ വേണ്ട .. മഹിയുടെ പേരിലാക്കി കൊടുത്തേക്കാം.. എൻ്റെ കൂടെ അച്ഛൻ മാത്രം വന്നാൽ മതി.. ഇനി ആരും വേണ്ട നമുക്ക്.. നമുക്ക് നമ്മൾ മാത്രം ” എന്ന് അവൾ പറഞ്ഞു കഴിയുമ്പോൾ കരഞ്ഞിരുന്നു. കൃഷ്ണദ്ദേഹം അവളെ ചേർത്തു പിടിച്ചു തലയിൽ തലോടി കൊടുത്തു .

“പാവം ഇത്രയും ചെറുപ്രായത്തിലും എന്തോരം വിഷമതകൾ അനുഭവിച്ചു അതുo അച്ഛൻ ജീവിച്ചിരിക്കെ.. എല്ലാത്തിനും കാരണം ഈ സ്വത്തു തന്നെയാണ് ..അങ്ങനെയുള്ള സ്വത്ത് എനിക്ക് വേണ്ട …ഇനിയുള്ള ജീവിതം മകളോടൊപ്പം ജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം “എന്നാണ് ഒരു ദിവസം തീരുമാനിച്ചോളൂ അന്ന് സ്വത്തുക്കൾ തിരിച്ചു മഹിയുടെ പേരിലേക്ക് ആക്കാനുള്ള ഏർപ്പാടുകൾ ചെയ്തോളു. എനിക്കിവിടെ നിൽക്കണ്ട “എനിക്കിന്ന് തന്നെ ബാംഗ്ലൂർക്ക് പോവണം”കൃഷ്ണനദ്ദേഹം പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ സന്തോഷം നിറഞ്ഞു.. ഇതൊക്കെ കേട്ട് മനോ മുൻപോട്ട് വന്നു.. “പക്ഷേ ഉടനെ പറ്റില്ല… എനിക്കിപ്പോൾ തൻ്റെ ഈ മുത്തശ്ശനെ കസ്റ്റടിയിലെടുക്കണം… പിന്നെ തെളിവുകളും വിവരങ്ങളും ശേഖരിക്കാൻ എല്ലാരും ഇവിടെയൊക്കെ തന്നെ വേണം” മനോ പറഞ്ഞു… പറഞ്ഞ് തീർന്നതും മുത്തശ്ശൻ്റെ ഗുണ്ടകൾ അവരെ വളഞ്ഞു……………………….. ” തുടരും…………..

ഉറവിടം: ഭാഗം 34

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story