എന്നിട്ടും : ഭാഗം 15
എഴുത്തുകാരി: നിഹാരിക
ടീ….. ഇതാ നിൻ്റെ വയ്യായ്ക അല്ലേ?? നിന്നെ ഞാൻ ” എന്നു് പറഞ് ഓടി ചെന്ന് നിന്നത് ധ്രുവിൻ്റെ മുന്നിലായിരുന്നു…. “എന്താ ഇത് ചന്തയാണോ ” എന്നും പാർവ്വണയോട് പറഞ്ഞ് കപട ദേഷ്യം കാട്ടി വേഗം നടന്ന് നീങ്ങി….. അപ്പുറത്ത് എല്ലാം നിന്ന് കണ്ട് ആസ്വദിക്കുന്ന ഗായത്രിയെ, “ഗായു താൻ വാടോ …..” എന്നും പറഞ്ഞ് ധ്രുവ് കൂടെ കൂട്ടി, എല്ലാം കൂടെ ആകെ വിളറി കരയാറായി നിൽക്കുന്ന പാറുവിനെ കൂട്ടി പോകുമ്പോൾ ജെനിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു, ‘ ….
പിന്നെ അസ്വസ്ഥമാവുന്ന പാറുവിനെ കണ്ടപ്പോൾ അവളെ ദേഷ്യം പിടിപ്പിക്കാനാവുമെന്ന് കരുതി അവളും മാക്സിമം കൊഞ്ചി …… “പോ ധ്രുവ്, ഇങ്ങനെ പുകഴ്ത്തല്ലേ മാൻ! ഞാനങ്ങ് പൊങ്ങി റൂഫ് പൊളിച്ച് പോവുമേ” “ഹേയ് നോ ഗായു…. ദിസ് ഈസ് നോട്ട് ഫ്ലാറ്ററി…. ഇറ്റ്സ് ട്രൂ ഡിയർ ” ഗായത്രിക്ക് ശരിക്ക് സുഖിക്കുന്നുണ്ടായിരുന്നു, പാറുവിന് ഇറങ്ങി ഓടാൻ തോന്നി, സ്വന്തം എന്ന് പറഞ്ഞ് മനസിലിട്ട് നടക്കുന്നവർ എത്ര അകന്നെന്ന് പറഞ്ഞാലും മറ്റൊരാളോട് അടുപ്പം കാണിക്കുന്നത് കാണുമ്പോ ഹൃദയം മുറിയും…. അതിൽ നിന്ന് രക്തം പൊടിയും: .. ശരിക്കും ഇപ്പോൾ തൻ്റെ വീണയെ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അവളുടെ ശ്രീയേട്ടന് ”… പക്ഷെ പെണ്ണേ ഒന്നും നിന്നോട് പറയാൻ നേരായില്ല….. ക്ഷമിക്കെടി… എന്ന് മനസുകൊണ്ട് ഒരു നൂറാവൃത്തി പറഞ്ഞു കഴിഞ്ഞിരുന്നു ധ്രുവ് ….. “സർ! എന്തിനാ എന്നെ വിളിപ്പിച്ചേ?” ഇത്തിരി ഈർഷ്യയോടെ തന്നെ പാർവ്വണ ചോദിച്ചു. “ഗായൂ…. ഏത് പെർഫ്യൂമാടാ താൻ ഉപയോഗിക്കുന്നേ….? നൈസ് ഓഡർ ” പാർച്ചണയുടെ ക്ഷമ മുഴുവൻ കെട്ടിരുന്നു, “സർ ” അവൾ ഉറക്കെ വിളിച്ചു, “വാട്ട്….. എനിക്ക് തോന്നുമ്പോ ഞാൻ വിളിക്കും….
എന്നിട്ട് തോന്നുമ്പോ കാര്യം പറയും….. ഹൂ യൂ ആർ ടു ക്വസ്റ്റ്യൻ മീ?? ” ഗായത്രിയുടെ മുഖം വീണ്ടും വിടർന്നു, ഇടംകണ്ണിട്ട് ധ്രുവ് അത് ആസ്വദിച്ചു. കണ്ണ് നിറയാൻ സമ്മതിക്കാതെ പിടിച്ച് നിന്നു പാറു, ” ഗെറ്റ് ഔട്ട് ” അത് ധ്രുവിൻ്റെ വായിൽ നിന്നും കേട്ടതും വേഗം പുറത്തേക്കോടി പാറു,
ധ്രുവിൻ്റെ നിർദ്ദേശപ്രകാരം രാവിലെ തന്നെ കുഞ്ഞുമായി ഇറങ്ങി ജെനി….. “നീയും ഹരി സാറും കൂടി ഊര് ചുറ്റുന്നതിൻ്റെ ഇടയിൽ എന്തിനാ പൊന്നേ കട്ടുറുമ്പായിട്ട് കുഞ്ചൂസിനെ കൊണ്ട് പോകണെ??” “ൻ്റെ കുഞ്ചൂസാ നീ പോടി…..ല്ലേടാ മുത്തേ, ജെനി മ്മേടെ കൂടെ അവന്നും വരും ” ” ആയിക്കോട്ടെ മാഡo…. ” ചിരിച്ച് പാറു അവരെ യാത്രയാക്കി, ഞായറാഴ്ച ആയതു കൊണ്ട് ഹരി സാർ ടെ കൂടെ കറങ്ങാൻ പോവാണ് എന്നായിരുന്നു ജെന്നി പറഞ്ഞത്… മുമ്പും ജെനി കുഞ്ചുസുമായി പുറത്ത് പോയിട്ടുള്ളത് കൊണ്ട് പാർവ്വണ കൂടുതൽ ചിന്തിച്ചില്ല! ഹരി കാറുമായി വന്നു, നേരെ ഇന്ദീവരം”” എന്ന ധ്രുവിൻ്റെ വീട്ടിലേക്ക് നേരെ പോയി,
അച്ഛൻ്റെ പൊന്ന് വാടാ” എന്ന് പറഞ്ഞവനെ കയ്യിൽ വാങ്ങിയപ്പോൾ കണ്ണ് നിറഞ്ഞിരുന്നു ധ്രുവിൻ്റെ ….. നിറഞ് വന്ന കണ്ണുമായി ഭ്രാന്തമായി കുഞ്ഞിനെ ചുംബിക്കുന്ന അവനെ അലിവോടെ നോക്കി ഹരിയും ജെനിയും, ചിലരുടെ ദുഷ്ട മനസിൻ്റെ ചെയ്തികൾ കാരണം നിഷേധിക്കപ്പെട്ട ആ സ്നേഹം എത്ര പവിത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു ജെനി …..