മഞ്ജീരധ്വനിപോലെ… : ഭാഗം 26

എഴുത്തുകാരി: ജീന ജാനകി മാധവ് ഭാമയെയും കൊണ്ട് മുകളിലെ റൂമിലേക്ക് പോയി… കുട്ടൻ മുറിയിൽ പെട്ടി വച്ച ശേഷം പുറത്തേക്ക് പോയി… മാധവ് അവളെ ബെഡിലേക്ക് കിടത്തിയതും
 

എഴുത്തുകാരി: ജീന ജാനകി

മാധവ് ഭാമയെയും കൊണ്ട് മുകളിലെ റൂമിലേക്ക് പോയി… കുട്ടൻ മുറിയിൽ പെട്ടി വച്ച ശേഷം പുറത്തേക്ക് പോയി… മാധവ് അവളെ ബെഡിലേക്ക് കിടത്തിയതും ഭാമ ഒളികണ്ണിട്ടു അവനെ നോക്കി…. “ആഹാ…. ഉണർന്നു കിടക്കുവാരുന്നോടീ…” “ഈ….” “എന്നിട്ടാണോ എന്നെക്കൊണ്ട് നിന്നെ ചുമപ്പിച്ചത്…” “നിങ്ങൾ ജിമ്മിൽ പോയി ഉരുട്ടിക്കേറ്റുന്നത് വല്ലപ്പോഴും ഉപകാരപ്പെടണ്ടേ….” “എങ്കിൽ ഒന്ന് ഉപകാരപ്പെടുത്തിയാലോ…” അവൻ ഷർട്ടിന്റെ ഒരു ബട്ടൺ അഴിച്ച് അവളുടെ അടുത്തേക്ക് വന്നു…. “ക…കണ്ണേട്ടാ…. എ….എന്തിനുള്ള പുറപ്പാടാ….”

“അടങ്ങിക്കിടക്കെടീ….” അവൻ അവളുടെ ഇരുവശത്തും കൈ കുത്തി നിന്നു… പതിയെ അവൻ അവളുടെ മുഖത്തിന് നേരെ താഴ്ന്നു വന്നതും ഡോറിൽ മുട്ട് കേട്ടു…. “ശ്ശൊ…. ആർക്കാ ഇത്ര ടൈമിംഗ്…” ഭാമ വാ പൊത്തി ചിരിച്ചതും മാധവ് അവളെ നോക്കി കണ്ണുരുട്ടി… “നീ കിണിച്ചോ… ഇന്ന് രാത്രി എന്റടുത്ത് തന്നെ കിട്ടും….” സ്വിച്ച് ഇട്ടത് പോലെ അവളുടെ ചിരി നിന്നു…. ഭാമയുടെ കിളികൾ ദേശാടനത്തിന് പോയി… അവൻ എണീറ്റ് പോയി വാതിൽ തുറന്നതും മൂന്ന് വാലുകളും അവിടേക്ക് ഓടിക്കയറി…. അച്ചു – ഹേയ്…. ടീ എങ്ങനെ ഉണ്ടായിരുന്നു ഭജന…. ഭാമ – നന്നായിരിന്നെടീ…. അമ്പു – നാഡീ ജ്യോതിഷം ഒക്കെ നോക്കിയോ…. ഭാമ – മ്… അമ്പു –

എന്നിട്ട് ഭാമ – അവർ എല്ലാം കറക്ടായിട്ട് പറഞ്ഞു…. അമ്പു – കഴിഞ്ഞ ജന്മമൊക്കെ പറഞ്ഞിരിക്കുമല്ലോ…. ഭാമ ഒരു പുഞ്ചിരിയോടെ മാധവിനെ നോക്കി…. മാധവ് – പിന്നെ…. കഴിഞ്ഞ ജന്മത്തിലും ഈ ജന്മത്തിലും വരുന്ന ജന്മത്തിലും ഇവളുടെ ഇര ഞാനാണെന്ന് പറഞ്ഞു…. അജു – സാറിന് ഇതിലും വലുതൊന്നും വരാനില്ലല്ലോ…. ഭാമ പില്ലോ എടുത്ത് അജുവിനെ എറിഞ്ഞു…. മാധവ് – സർ ഒക്കെ ഓഫീസിൽ… അല്ലാത്തപ്പോൾ കിച്ചുവേട്ടനെന്ന് വിളിച്ചാൽ മതി….. അമ്പു – ഓക്കെ കിച്ചുവേട്ടാ…. ശ്ശൊ ഞാനും പോയിരുന്നേൽ എന്റേം കഴിഞ്ഞ ജന്മത്തിനെ കുറിച്ച് അറിയാർന്നു…. അച്ചു – അത് ഞാൻ പറഞ്ഞു തരാം…

കഴിഞ്ഞ ജന്മത്തിൽ നിന്റെ പേര് ടിന്റു എന്നായിരുന്നു…. മാസ്റ്റർ ടിന്റുമോൻ…. നഴ്സറിയിൽ പഠിക്കുമ്പോൾ ഷുഗർ വന്ന് പടമായി…. നീ പഠിച്ച സ്കൂൾ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ, നടത്തറ…. അമ്പു – എന്നെക്കണ്ടിട്ട് നിനക്ക് പൂഞ്ഞിക്കരയായിട്ട് തോന്നണുണ്ടോ…. ദേ കിച്ചുവേട്ടൻ ഇരിക്കുന്നോണ്ട് ഞാൻ നിന്നെ വെറുതെ വിടുന്നു…. എല്ലാവരും കളിയും ചിരിയുമായി ഇരിക്കുകയായിരുന്നു…. അപ്പോഴാണ് കുട്ടൻ അവിടേക്ക് വന്നത്…. കുട്ടൻ – എല്ലാം ഇവിടെ സൊറ പറഞ്ഞോണ്ട് ഇരിക്കുവാണോ…. ടീ നിന്റെ ഉറക്കം തീർന്നോ…. ഭാമ – തീർന്നല്ലോ…. കുട്ടൻ – എങ്കിൽ എല്ലാം താഴോട്ട് വാ….

പാചകം ചെയ്യാനുണ്ട്… ഭാമ – തീർന്നില്ലായിരുന്നോ…. കുട്ടൻ – ഇവിടെ ആഹാരം രണ്ട് മണിക്കാ കൊടുക്കുന്നത്… പതിനൊന്നര ആയതേയുള്ളൂ…. ടൈം ഉണ്ടല്ലോ…. ഒത്ത് പിടിച്ചാൽ ഇപ്പോ തീരും…. കിച്ചാ നീ ഉറങ്ങിക്കോ… ഡ്രൈവ് ചെയ്തതല്ലേ…. മാധവ് – ഏയ്…. ഞാനും കൂടാം… എല്ലാവരും കൂടി താഴേക്ക് പോയി….. ************ അമ്പു – സളാവ ഗിരി അരി ഗിരി ഗിരി… സളാവ ഗിരി അരി ഗിരി ഗിരി… അജു – വായടക്കെടാ പന്നി…. എന്റെ കോൺസൺട്രേഷൻ പോണൂന്ന്…. അമ്പു – ശ്ശെടാ….. എനിക്ക് ഒന്ന് മിണ്ടാനുള്ള സ്വാതന്ത്ര്യം ഈ വീട്ടിലില്ലേ… കേസ് കൊടുക്കണം പിള്ളേച്ചാ…. ശ്രീനാഥ് – അത് ഏതച്ഛൻ…. അമ്പു – സോറി പേര് മാറിപ്പോയി….

കേസ് കൊടുക്കണം ശ്രീയച്ഛാ…. ടീ ഭാമേ നിന്റെ തിരുമ്മൽ തീരെ പോര…. നീ അച്ചൂന്റേൽ കൊടുക്കെടീ…. അവള് നല്ല അസ്സൽ തിരുമ്മുകാരിയാ… അജു – അത് തിന്ന് തീർക്കാനല്ല…. തിരുമ്മാനാ…. ടാ നീ സവാള അരിഞ്ഞ് കഴിഞ്ഞോ…. അമ്പു – ഉവ്വ…. ന്നാ മുണുങ്ങ്…. ഭാമ – ടാ അമ്പൂ, നീയാ എണ്ണ ചൂടായോ ന്ന് നോക്കിയേ…. പപ്പടം പൊരിക്കണം…. അമ്പു – അച്ചു…. ഇങ്ങോട്ട് വന്നേ…. അച്ചു – എന്താടാ…. അമ്പു – കൈ ഒന്ന് നീട്ടിയേ…. അച്ചു കൈ നീട്ടിയതും അമ്പു ഒരു കൊച്ചു സ്പൂണിൽ നിന്നും ലേശം എണ്ണ അച്ചുവിന്റെ കൈയിലേക്ക് ഒഴിച്ചു…. അച്ചു – അയ്യോ…… എന്റെ കൈ…. അമ്പു – ഐവാ…. ടാ അജു എണ്ണ ചൂടായി കേട്ടോ…. അച്ചു – എടാ പന്നീ…..

അച്ചു മുറത്തിലിരുന്ന പച്ചക്കറി അവന്റെ മേലേ എറിഞ്ഞു…. എല്ലാവരും നോക്കുമ്പോൾ അമ്പുവിന്റെ തല മുടിയുടെ ഇടയിൽ അമരയ്കകളും കറിവേപ്പിലയും വായിൽ മുളകും…. ദേഷ്യം വന്ന് അവൻ പല്ല് കടിച്ചു… പക്ഷേ വായിൽ ഇരിക്കുന്ന മുളകിനെ പാവം മറന്ന് പോയി….. അമ്പു – ക്രാ…..തൂഫ്….. അയ്യോ നീറീട്ട് വയ്യേ…. അമ്പുവിന്റെ കണ്ണിലൂടെയും മൂക്കിക്കൂടെയും വെള്ളം ചറപറാന്ന് വന്നു…. അജുവും ഭാമയും അച്ചുവും കൂടി അവനെ പുറത്ത് കൊണ്ടിരുത്തി…. അമ്പു – വെള്ളം….വെള്ളം മൂന്ന് പേരും വെള്ളമെടുക്കാൻ മൂന്ന് വഴിക്ക് ഓടി…. ഭാമയും അജുവും മൊന്തയിലാണ് വെള്ളമെടുത്തോണ്ട് ഓടി വന്നത്…

രണ്ടും രണ്ട് വഴിയേ വന്ന് കൂട്ടിയിടിച്ച് താഴെ വീണു…. അച്ചു ഒരു വലിയ ബക്കറ്റിലാണ് വെള്ളവും എടുത്തോണ്ട് ഓടിവന്നത്…. സ്പീഡിൽ ഓടി വന്ന കാരണം പെട്ടെന്ന് നിക്കാൻ കഴിഞ്ഞില്ല…. അച്ചു – വഴീന്ന് മാറ്…. മാറ്…. അജുവും ഭാമയും ഒരു വിധം എണീക്കാൻ നോക്കിയെങ്കിലും പറ്റിയില്ല… അച്ചു അവരെ വന്നിടിച്ച് ബക്കറ്റും വെള്ളവും നേരേ അമ്പുവിന്റെ മുതുകത്ത് വീണു…. അമ്പു – അയ്യോ…. എന്നെ കൊല്ലുന്നേ…. ഓടിവായോ നാട്ടുകാരേ…. ഭാമ – മേലേന്ന് എണീക്കെടീ പന്നി…. അജു – ടീ പന്നീ, കാല് നോക്കി വലിക്കെടീ…. അതെന്റെ കാലാടീ…. അച്ചു – അപ്പോ ഇതായിരിക്കും എന്റേത്… ഭാമ – ഫ! ഊളേ….

അതെന്റെ കാലാ…. നിനക്ക് കണ്ണ് കണ്ടൂടേടീ…. അച്ചു – മുടി മുഴുവൻ കണ്ണിക്കൂടെ വീണ് കിടക്കുന്ന കണ്ടൂടേടീ…. ഈ പുല്ലൊന്ന് മാറ്റ്…. അജു – നിന്റെ കൈ എവിടെ…. അച്ചു – എന്റെ കൈയുടെ മേലെയാ ഈ തെണ്ടി കേറിയിരിക്കുന്നത്…. ങീ….ങീ…. ഭാമ – സോറി മുത്തേ ഞാൻ കണ്ടില്ല…. ഒരുവിധം അജുവും ഭാമയും എണീറ്റു… ഭാമ അച്ചുവിന്റെ ഒരു കയ്യിൽ പിടിച്ച് എഴുന്നേൽക്കാൻ നോക്കി…. അച്ചു – ആഹ്….. ആ കൈ വേണ്ട… ഇതിൽ പിടി…. ഒരുവിധം വലിച്ചെണീപ്പിച്ചു…. അമ്പുവിനെ നോക്കിയപ്പോൾ അവിടെയെങ്ങും കാണാനില്ല….. അജു – ഇവിടെയിരുന്ന മുതലിനെ വല്ല പരുന്തും റാഞ്ചിക്കൊണ്ട് പോയോ ആവോ…..

മാധവും കുട്ടനും അവിടേക്ക് വന്നതും മൂന്ന് പേരെയും കണ്ട് അന്ധാളിച്ചു നിന്നു….. കുട്ടൻ – എന്തുവാ ഇതൊക്കെ…. കണ്ടത്തിൽ മറിയാൻ പോയോ…. അച്ചു – അത് അമ്പൂന് എരിഞ്ഞപ്പോ വെള്ളം എടുത്തോണ്ട് വന്നപ്പോ അറിയാതെ കാല് തട്ടിയപ്പോ എല്ലാവരും കൂടി താഴെ വീണു…. മാധവ് എല്ലാവരെയും നോക്കി കണ്ണുരുട്ടി…. ഭാമ – ഈ കറ നല്ലതല്ലേ കണ്ണേട്ടാ…. മാധവ് – പോയി കുളിക്കെടീ…. എല്ലാം പൊയ്ക്കോ….. വൃത്തിയാകാതെ ഒരൊറ്റയെണ്ണത്തിന് ആഹാരം തരൂല…. അച്ചു – അമ്പൂനെ കണ്ടോ…. കുട്ടൻ – അവിടിരുന്ന കാടിക്കലത്തിൽ തലയിട്ട് കിടക്കുന്നത് കണ്ടു…. പിന്നെ എല്ലാം ഒരോട്ടമായിരുന്നു…. ചിലപ്പോൾ ഫുഡ് തന്നില്ലെങ്കിലോ…. അതിൽ മാത്രം നോ കോംപർമേസ്… ************

ജനാലയിലൂടെ ആ സ്ത്രീരൂപം പുറത്തേക്ക് നോക്കി നിന്നു…. പിന്നീട് ഫോൺ എടുത്ത് മനീഷ എന്ന കോണ്ടാക്ട് നമ്പറിലേക്ക് വിളിച്ചു… “ഹലോ…..” “മനീഷ…. ” “അതെ…. ഇപ്പോ എന്തിനാ വിളിച്ചേ…” “ഒരാവശ്യം ഉണ്ടെന്ന് കൂട്ടിക്കോ….” “എന്താ ഞാൻ പറയേണ്ടത്…” “നീ ഒന്ന് അഭിനയിക്കണം….” “തെളിച്ചു പറ….” “നീ ഭാമയുമായി അടുക്കണം…. അവളെ വിശ്വസിപ്പിച്ച് ഞാൻ പറയുന്ന സ്ഥലത്ത് എത്തിക്കണം…” “എവിടെ….” “അതൊക്കെ സമയമാകുമ്പോൾ ഞാൻ പറയാം… അവളുടെ തറവാട്ടിൽ പോയിരിക്കുവല്ലേ… അവൾ കുറച്ചു സന്തോഷിക്കട്ടെ…. തിരികെ വന്ന് പഴയ പോലെ ഓഫീസിലേക്കുള്ള വരവുപോക്കാവട്ടെ….

അതുവരെ നിനക്ക് അവളോട് അടുക്കാനുള്ള സമയമാണ്…” “അത് ഞാൻ ഏറ്റു…. പക്ഷേ അവളെ എന്തിനാ നീ പറഞ്ഞ സ്ഥലത്ത് എത്തിക്കുന്നത്….” “നമുക്കും ലാഭമുണ്ടെന്ന് കൂട്ടിക്കോ… മാധവില്ലാതെ അവൾ തനിച്ചെങ്ങനെ ജീവിക്കും… അതുകൊണ്ട് ഞാനവളെ ഒരാൾക്ക് വിൽക്കും… അയാൾ കെട്ടിക്കൊണ്ടു പോകും… പിന്നെ അവളിങ്ങോട്ട് വരാതെ അയാൾ നോക്കിക്കോളും….” “കിട്ടുന്നതിൽ ഫിഫ്റ്റി ഫിഫ്റ്റി….” “ഓകെ… ഡൺ…. ഇനി ഓരോ സ്റ്റെപ്പും സൂക്ഷിച്ചു വയ്ക്കണം…. ആർക്കും ഡൗട്ട് തോന്നരുത്…. പ്രത്യേകിച്ച് മാധവിന്…” “അപ്പോ ഓകെ….” “ശരി….” ഫോൺ വെച്ച ശേഷം അവൾ ക്രൂരമായി ചിരിച്ചു…. “ഹും…. ഫിഫ്റ്റി ഫിഫ്റ്റി…

നീ അവളേയും കൊണ്ട് ചെല്ല്…. നിനക്കൂടെ ചേർത്താ ഞാൻ വിലയിട്ടത്…. അവളെയങ്ങ് തീർക്കും… എന്നിട്ട് അത് നിന്റെ തലയിലാക്കും…. തകർന്നിരിക്കുന്ന മാധവിനെ ആശ്വസിപ്പിച്ച് ഞാൻ അവന്റെ മനസ്സിൽ കേറും…. നേരായതോ വളഞ്ഞതോ ഏത് വഴിയിലൂടെയും ഞാൻ അവനെ സ്വന്തമാക്കിയിരിക്കും….” അവൾ പൊട്ടിച്ചിരിച്ചു ഒരു ഭ്രാന്തിയെപ്പോലെ… ************ കഥാകാരിയായി നിന്ന് കഥ പറച്ചിൽ നിർത്തി…. ചക്കിയായിട്ട് പറയാം ഇനി….. ************ “ഉഫ്…. ഇമ്മാതിരി ചകിരി…. ഉരച്ച് ഉരച്ച് തൊലിയും പോകുമല്ലോ…. ഓഹ്…. പുല്ല് കൈയൊക്കെ ഉരഞ്ഞ് വായിയെന്ന് തോന്നണു…..”

എങ്ങനെയൊക്കെയോ കുളിച്ച് വൃത്തിയായി തലയിലൊരു ടൗവലും കെട്ടി റൂമിൽ വന്ന് കണ്ണെഴുതി പൊട്ടും തൊട്ട് സിന്ദൂരവും ലേശം ഭസ്മവും ഇട്ട് പുറത്തേക്ക് ഇറങ്ങി…. കെട്ട്യോൻ ആകെയൊരു വശപ്പിശക്…. അങ്ങോട്ട് പോകുന്നു…. ഇങ്ങോട്ട് പോകുന്നു…. വെള്ളം കുടിക്കുന്നു…. സംതിഗ് ഫിഷി…. ദേ ഇങ്ങോട്ട് വരണു…. നോട്ടം അത്ര പന്തിയല്ലല്ലോ….. “തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാൻ…” അയ്യോ…. ഇന്ന് തിങ്കളാഴ്ച ആണല്ലോ… എവിടെ എവിടെ… എന്റെ കിളിയെവിടെ… അതിലൂടെ കറങ്ങി ഇതിലൂടെ കറങ്ങി എന്റെ ഇടുപ്പിൽ ഒരു നുള്ളും നുള്ളയിട്ട് വേറെങ്ങോട്ടോ പോയി….

ആഹ്…. ഈ കാലൻ…. ഇങ്ങേരെക്കൊണ്ട് ഞാൻ തോറ്റു… എന്തിനുള്ള പുറപ്പാടാ…. എന്നെ റൊമാൻസിക്കാനുള്ള സൈക്കളോടിക്കൽ മൂവ്മെന്റ്… പക്ഷേ നോട്ട് വാക്കിംഗ്… നടക്കൂല… എനിക്ക് ഇപ്പൊ വരുന്ന ഒരേയൊരു വികാരമേയുള്ളൂ…. വിശപ്പ്…. അടുക്കളയിൽ പോയി എന്തേലും കൈയിട്ട് വാരണം…. എല്ലാം അടുക്കളയിലേക്ക് പോയോ…. ഓഹ് മൈ ഗോഡ്…. ആരും കാണാതെ ഞാൻ ഒളിപ്പിച്ചു വെച്ച എന്റെ ചിപ്സ്… ഓടി അടുക്കളയിൽ എത്തിയപ്പോഴേക്കും അമ്പു മുഴുവൻ തിന്നിട്ട് ആ പാട്ടയും കൈയിൽ വച്ചോണ്ട് ഇരിക്കണു…. എന്നെ കണ്ടപ്പോൾ ഒരു ഇളിയും പാസാക്കി… പന്നി…..

ഇനി ഇതൊക്കെ ഞാൻ അരിപ്പാത്രത്തിൽ പൂഴ്ത്തി വെക്കും… വീട് നിറയെ തൊരപ്പൻ മാരാന്നേ….. അമ്പലത്തിലെ ഊട്ടുപുരയിൽ ആയിരുന്നു എല്ലാർക്കും ആഹാരം വിളമ്പിയത്… പണിക്കാരോട് ഒപ്പം…. ഞാൻ കണ്ണേട്ടന്റേം കുട്ടേട്ടന്റേം നടുവിലായിട്ടാണ് ഇരുന്നത്…. ഇഞ്ചി, നാരങ്ങ, മാങ്ങ അച്ചാർ, തോരൻ, അവിയൽ, കൂട്ട്കറി, പരിപ്പ്, പപ്പടം, സാമ്പാർ, പുളിശ്ശേരി, മോര്, പിന്നെ പാലട പ്രഥമൻ…. അത്രയും ആയിരുന്നു വിഭവങ്ങൾ…. കണ്ണേട്ടന്റേം കുട്ടേട്ടന്റേം പുളിയിഞ്ചി ഞാൻ കയ്യിട്ട് വാരി…. കുട്ടേട്ടൻ ഉരുള ഉരുട്ടി…. ഞാൻ വാ തുറന്നു…

ദുഷ്ടൻ എനിക്ക് തരാതെ കണ്ണേട്ടന് കൊടുത്തു… കണ്ണേട്ടനും ഉരുള ഉരുട്ടി എനിക്ക് തരാതെ കുട്ടേട്ടന് കൊടുത്തു… അപ്പോ ഞാനാരാ…. ഹും അളിയനും അളിയനും ഒന്നായി ഇപ്പോ…. പിണങ്ങി പപ്പടം എടുത്ത് തിന്നോണ്ടിരുന്നപ്പോൾ എന്റെ മുന്നിലേക്ക് ഒരു ഉരുള ചോറ് വന്നു… നോക്കുമ്പോൾ ആരാ…. മ്മടെ കെട്ട്യോൻ…. ഞാനത് സന്തോഷത്തോടെ കഴിച്ചു… അത് കഴിഞ്ഞപ്പോൾ കുട്ടേട്ടനും തന്നു ഒരെണ്ണം… ഏട്ടൻ അച്ചുവിനും അജുവിനും അമ്പുവിനും കൊടുത്തു…. മനസ് നിറഞ്ഞ പോലെ…. ഇത്രയും സന്തോഷത്തോടെ ഇതുവരെയും ആഹാരം കഴിച്ചിട്ടില്ല…. ഊണ് കഴിച്ച ശേഷം ഉമ്മറത്ത് എല്ലാവരും കൂടി ഇരുന്നു…. കണ്ണേട്ടൻ എന്റെ അടുത്തിരുന്ന് എന്നെ നുള്ളിയും പിച്ചിയും നിർവൃതി അടയുന്നുണ്ട്…

ഞാൻ കണ്ണുരുട്ടി നോക്കുമ്പോൾ അങ്ങേര് ചുണ്ട് കൂർപ്പിച്ച് ഉമ്മയൊക്കെ കാണിക്കുന്നു…. കാമദേവൻ ഒരു അമ്പിന് പകരം അത് മുഴുവനായും എടുത്ത് എറിഞ്ഞ പോലുണ്ട്…. പ്രോത്സാഹിപ്പിച്ചാൽ ഇഞ്ചൂറിയസ് ടു ഹെൽത്ത് ആയോണ്ട് ഞാൻ ഹനുമാനേം ധ്യാനിച്ചൊക്കെ ഇരുന്നു…. പെട്ടെന്നാണ് മുത്തശ്ശി ഞങ്ങളോട് പറഞ്ഞത്…. “ഭാമയും കിച്ചുവും വേണം നവദമ്പതികളുടെ പൂജയ്ക്ക് ഇരിക്കാൻ…. വൃതശുദ്ധിയോടെ വേണം പൂജ ചെയ്യാൻ… വൈകുന്നേരം ക്ഷേത്രദർശനത്തോടൊപ്പം വൃതവും തുടങ്ങണം…. അതുകൊണ്ട് ഭാമ അച്ചുവിന്റെ മുറിയിൽ കിടന്നോട്ടെ….” അടിപൊളി…. ഞാൻ ചിരി കടിച്ചമർത്തി കണ്ണേട്ടനെ നോക്കിയതും അങ്ങേരെന്നെ നോക്കി പേടിപ്പിച്ചു…. “ഹാഛീ….

തുമ്മലാ കണ്ണേട്ടാ….” “നീ തുമ്മെടീ…. നിന്റെ മുടിഞ്ഞൊരു തുമ്മൽ….” നഷ്ട സ്വപ്നങ്ങളേ നിങ്ങളെനിക്കൊരു ദു:ഖ സിംഹാസനം നൽകി…. ങേ… ആരാ ബാക്ഗ്രൗണ്ട് മ്യൂസിക്കൊക്കെ ഇട്ടത്…. ഓഹ്…. മുത്തശ്ശീടെ റേഡിയോയിലാ…. ആകാശവാണി…. ഐവാ… വേറേ ആരേലും ഇടോ ഇത്ര കറക്ടായി…. അങ്ങേര് റേഡിയോ തല്ലിപ്പൊളിക്കോ റേഡിയോ നിലയം തല്ലിപ്പൊളിക്കോ എന്നൊക്കെ കണ്ടറിയാം…. ഞാൻ നന്നായി ഒന്ന് ഇളിച്ച് കാണിച്ച ശേഷം ഡ്രസ്സൊക്കെ അച്ചുവിന്റെ റൂമിലേക്ക് മാറ്റാനായിട്ട് പോയി… ഞാൻ ഡ്രസ്സൊക്കെ അടുക്കിയെടുത്ത് തിരിഞ്ഞതും താഴെക്കിടന്ന സ്പ്രേ ബോട്ടിലിൽ ചവിട്ടി പിന്നിലേക്കാഞ്ഞൂ…. “ആഹ്……”.. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 25