മഞ്ജീരധ്വനിപോലെ… : ഭാഗം 25

മഞ്ജീരധ്വനിപോലെ… : ഭാഗം 25

എഴുത്തുകാരി: ജീന ജാനകി

അന്നത്തെ ദിവസം മുഴുവൻ അവർ തങ്ങളുടെ സ്നേഹവും പരിഭവങ്ങളും പങ്ക് വച്ചു… കുറച്ചു മണിക്കൂറുകൾക്ക് മുമ്പുള്ള ഭാമയും മാധവും ആയിരുന്നില്ല അവർ…. ജന്മങ്ങളായ് തമ്മിൽ ബന്ധിക്കപ്പെട്ടവർ ആയിരുന്നു… ഇന്നലെ വരെ ഇഷ്ടാനിഷ്ടങ്ങൾ വരെ പരസ്പരം ധാരണയില്ലാത്തവർ ആയിരുന്നു… എന്നാൽ ഇപ്പോൾ ഈ നിമിഷം ആരും പറയാതെ ഇഷ്ടവും ഇഷ്ടക്കേടും എന്തിനേറെ നോട്ടത്തിൽ കൂടി പോലും മനസ്സിലാക്കുന്നു… അതിശയം എന്നല്ലാതെ എന്ത് പറയാൻ….

കാണുന്നതിലും അറിയുന്നതിലും അപ്പുറം അത്ഭുതങ്ങൾ ലോകത്ത് നടക്കുന്നുണ്ട്… പക്ഷേ ഇതിനിടയിലും അവരെ ഒരു ഭീതി പൊതിഞ്ഞു…. “കണ്ണേട്ടാ…” “മ്….” “ആരായിരിക്കും ആ ശത്രു… നമുക്ക് സ്വന്തമായവർ ആരെങ്കിലും ആയിരിക്കോ…” “ആരെയും വിശ്വസിക്കാൻ പറ്റില്ല… നീ നന്നായി ശ്രദ്ധിക്കണം… പാമ്പ് ബാൽക്കണിയിലൂടെ വന്നതാകും… പിന്നെ നിന്റെ അശ്രദ്ധ കാരണം കാല് തെറ്റി വിണതാകും… ഇതുവരെ എന്തോ ഭാഗ്യം കൊണ്ട് ഒന്നുമുണ്ടായില്ല… ഇനി അങ്ങനെ ഭാഗ്യം തുണയ്കണമെന്നില്ല….” “സംഭവിച്ച് കഴിഞ്ഞു….”

“വാട്ട്…. നീ എന്ത് ഭ്രാന്താ ഈ പറയുന്നത്….” “അത് കണ്ണേട്ടാ…. ഞാൻ കാല് തെറ്റി വീണതല്ല….” “പിന്നെ….” “ആരോ എന്നെ മനഃപൂർവം തള്ളിയിട്ടതാ….” “വാട്ട്…!!!!… നീയെന്താ എന്നോട് പറയാത്തത്….” “കണ്ണേട്ടൻ ടെൻഷൻ ആകുമെന്ന് കരുതിയാ ഞാൻ…..” “നീ കണ്ടോ അതാരെന്ന്…” “ഇല്ല….” “ആരേലും സംശയം ഉണ്ടോ…” മനീഷയെ സംശയം തോന്നിയെങ്കിലും തെളിവില്ലാത്തതിനാൽ അവൾ തുറന്നു പറഞ്ഞില്ല…. “ഇല്ല കണ്ണേട്ടാ….” “ഇനി എന്ത് കാര്യമായാലും തല പോകും എന്നവസ്ഥ വന്നാൽ പോലും ഒന്നും മറച്ചു വയ്ക്കാൻ പാടില്ല…. കേട്ടല്ലോ….” “മ്….” ഭാമയുടെ ജീവിതം സുരക്ഷിതമല്ലെന്ന ഓർമ്മയിൽ അവനിൽ ഒരു ഭീതി രൂപപ്പെട്ടു…. അവനവളെ മുറുകെ പുണർന്ന് നിദ്രയിലേക്കാണ്ടു… ***********

പിറ്റേന്ന് അമാവാസി നാൾ…. രാവിലെ മുതൽ ഇരുവരും ക്ഷേത്രത്തിൽ നാമജപത്തോടെ ഭജനയിരുന്നു… അവിടുത്തെ തീർത്ഥവും പ്രസാദവും മാത്രം കഴിച്ചുകൊണ്ട്…. ഇരുവരും മനമുരുകി പ്രാർത്ഥിച്ചു…. പഞ്ചാക്ഷരി മന്ത്രം ഉരുവിട്ടുകൊണ്ട് എല്ലാം ഭഗവാനിൽ അർപ്പിച്ചു…. പൂജകളിൽ പങ്കെടുത്തു… രാത്രി ഉറങ്ങാതെ ഭജനയിൽ മുഴുകിയിരിക്കുന്നു…. അന്ധകാരം ഭൂമിയെ വിഴുങ്ങി…. ചന്ദ്രന്റെ അഭാവത്തിൽ ആകാശം കറുത്തിരുണ്ട് കിടന്നു… എന്നാൽ ക്ഷേത്രം ദീപലങ്കാരങ്ങളാൽ സൂര്യനെ പോലെ ജ്വലിച്ചു നിന്നു….

അവയെ കെടുത്താനായി ഒരു കാറ്റ് പോലും വഴി തെറ്റി വന്നില്ല…. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ എല്ലാവരും ലയിച്ചിരുന്നു…. സൂര്യകിരണങ്ങൾ എത്തും മുൻപ് ഇരുവരും മുറിയിൽ പോയി കുളിച്ച് വൃത്തിയായി വന്ന് നിർമാല്യം തൊഴുതു…. ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…. (ഒരിക്കലും എന്നെ എന്റെ കണ്ണേട്ടനിൽ നിന്നും അകറ്റരുതേ…. പലപ്പോഴും കണ്ണേട്ടനെ കാണുമ്പോൾ എന്റെ നെഞ്ച് വല്ലാതെ പിടച്ചിരുന്നു… അന്ന് എനിക്ക് അതിന്റെ കാരണം അറിയില്ലായിരുന്നു… പക്ഷേ ഇപ്പോ അറിയാം….

ഒരു ജന്മത്തിലും നീ ഞങ്ങളെ പിരിയ്കരുതേ…. -ഭാമ) (ഇവിടെ വന്നത് ഒരു നിമിത്തമായിരുന്നു എന്നെനിക്കു മനസ്സിലായി… ഞങ്ങളുടെ ജന്മത്തെക്കുറിച്ച് അറിയാനായിരുന്നു അത്…. എല്ലാ ജന്മങ്ങളിലും ഇണയായി അവൾ മാത്രം മതി…. അവസാന ശ്വാസം വരെയും…. -മാധവ്) ഇരുവരും മനസ്സിൽ പ്രാർത്ഥിച്ച ശേഷം അന്യോന്യം നോക്കി പുഞ്ചിരിച്ചു… ആറു മണിക്ക് ശേഷമാണ് മുറിയിലേക്ക് പോയത്…. “കണ്ണേട്ടാ….. നിങ്ങൾ കിടന്ന് ഉറങ്ങ്…” “നിനക്ക് ഉറങ്ങണ്ടേ….” “കണ്ണേട്ടനല്ലേ ഡ്രൈവ് ചെയ്യുന്നത്….

എനിക്ക് എപ്പോ വേണേലും ഉറങ്ങാലോ… അതുകൊണ്ട് എന്റെ തക്കുടു വാവ കിടന്ന് ഉറങ്ങിക്കേ….” “ആണോ….. എന്നാലേ നീ കുറച്ചു നേരം എന്റെ അടുത്ത് ഇരിക്ക്….” “ആം…. എപ്പോ തിരിക്കും…” “രാത്രി ഇറങ്ങാം…. അതാകുമ്പോൾ ഉച്ചയോടെ വീട്ടിൽ എത്തും…” “മ്…. ശരി കിടന്നോ…..” ഭാമ ബെഡിൽ ഇരുന്നു…. മാധവ് അവളുടെ മടിയിൽ തല വെച്ച് കിടന്നു…. അവൾ അവന്റെ മുടിയിഴകൾക്കിടയിലൂടെ വിരലുകൾ കൊണ്ട് തഴുകി…. “ചക്കീ….” “മ്….” “ഒരു പാട്ട് പാടെടീ….” “മ്….. കണ്ണടച്ച് കിടക്ക്….” “മ്….”

🎶ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍.. ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍ സ്‌നേഹത്തിന്‍ ദാഹവുമായ് നമ്മള്‍.. ശാരോനിന്‍ തീരത്തിന്നും നില്‍പ്പൂ.. സ്‌നേഹത്തിന്‍ ദാഹവുമായ് നമ്മള്‍.. ശാരോനിന്‍ തീരത്തിന്നും നില്‍പ്പൂ.. ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായി വന്നു രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ… പൂമിഴികള്‍ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി സ്വപ്നങ്ങള്‍ പൂവിടും പോലേ.. നീ..ളെ….. വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്താരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്താരങ്ങള്‍ രാരീ രാരീരം രാരോ.. പാടീ രാക്കിളി പാടീ…. ഉം.. ഉം… ഉം… രാരീ രാരീരം രാരോ..🎶

അവളുടെ താരാട്ട് കേട്ട് അവൻ ഉറങ്ങി… തന്റെ മടിയിൽ കിടക്കുന്ന മാധവിനെ വാത്സല്യത്തോടെ ഭാമ നോക്കി… അവൾ അവന്റെ നെറ്റിത്തടത്തിൽ ചുംബിച്ചു… പതിയെ അവനെ ഉണർത്താതെ തലയിണയിലേക്ക് മാധവിന്റെ തല വെച്ച ശേഷം അവൾ ഡ്രസ്സൊക്കെ വൃത്തിയാക്കി മടക്കി ബാഗിൽ നിറച്ചു… പോകാനായി എല്ലാം ബാഗിലാക്കിയ ശേഷം എങ്ങനൊക്കെയോ അതിന്റെ മേലേ കേറിയിരുന്ന് സിബ് പിടിച്ചിട്ടു… എന്നിട്ട് ഫോണിൽ അലാറം വെച്ച ശേഷം മാധവിന്റെ അടുത്ത് പോയി കിടന്നു… കയ്യും കാലും അവന്റെ മേലേയിട്ട് സുഖമായി കിടന്നുറങ്ങി…. ************

രണ്ട് ദിവസത്തിന് മുമ്പുതന്നെ കുട്ടനും ശ്രീനാഥും ദേവകിയും തറവാട്ടിൽ എത്തിയിരുന്നു…. “കുട്ടാ…. കിച്ചു വിളിച്ചോ….” “വിളിച്ചു അച്ഛാ…. അവർ സുഖായിട്ട് ഇരിക്കുന്നു…. നാളെ ഉച്ചയോടെ എത്തും എന്ന് പറഞ്ഞു….” “മോനേ അവർ പൂജയൊക്കെ ചെയ്തോ…” “ചെയ്തമ്മേ…. ഇന്നലെ മുഴുവൻ ഭജനയിരുന്നു…. രാത്രി തിരിക്കും എന്നാ പറഞ്ഞത്… ഇന്നലെ ഉറങ്ങാത്തോണ്ട് ഒന്ന് മയങ്ങട്ടെ എന്ന് മെസേജ് ഇട്ടിരുന്നു…” “ശ്രീയേട്ടാ നാഗപൂജയുടെ ഏർപ്പാട് ഒക്കെ ചെയ്തോ….” “നീ വെപ്രാളപ്പെടാതെ…. എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്….

തറവാട്ടിൽ അവർ ഇരിക്കേണ്ട പൂജയ്ക് വേണ്ടി കിച്ചുവിന് മുണ്ട് എടുക്കണം…. ഭാമയ്ക് സെറ്റ് സാരിയും…. പുത്തൻ വസ്ത്രം ധരിച്ച് ഇരിക്കണം…. കുട്ടാ…. അമ്മയേം കൊണ്ട് പോവോ നീ…..” “അച്ഛൻ ടെൻഷനാവണ്ട…. ഉച്ചയ്ക്ക് അമ്പുവും അജുവും അച്ചുവും വരും… ഞാൻ അവരെ പിക് ചെയ്യാൻ ടൗണിൽ പോണുണ്ട്…. അവരേം കൂട്ടിക്കൊണ്ടു പോയി മേടിക്കാം…. ഭാമയ്ക് ഉള്ളത് അച്ചു എടുക്കും…. അത് പോരെ….” “ആം…. ആ കുട്ട്യോൾക്ക് കൂടി ഡ്രസ് എടുക്കൂട്ടോ കുട്ടാ…..” “ശരിയമ്മേ….”

“ദേവകി ഞാൻ ക്ഷേത്രത്തിലേക്ക് പോട്ടെ…. കുറച്ചു തിരക്കുണ്ട്….” “അതേ ഉച്ചയ്ക്ക് ഭക്ഷണം അവിടുത്തെ ഊട്ടുപുരയിൽ എത്തിക്കാട്ടോ…. കുട്ടാ…. ദേ വന്നിട്ട് കുറച്ച് തേങ്ങ തിരുമ്മി തായോ…..” “ഞാനെന്താ അടിമയാണോ…. കഷ്ട്ടം ഉണ്ട് ട്ടോ അമ്മേ….” “ആഹാ…. ഉച്ചയ്ക്ക് പോയാൽ പോരേ…. അത് വരെ ഒന്ന് സഹായിക്ക് ചെക്കാ….” ദേവകി കുട്ടനെയും ഉന്തിത്തള്ളി അടുക്കളയിലേക്ക് കൊണ്ട് പോയി….. ************

ഉച്ചയോട് കൂടി അമ്പുവും അജുവും അച്ചുവും ബസ്റ്റാന്റിൽ വന്നിറങ്ങി…. അമ്പു – ഈ ബസ്റ്റാന്റ് നിറയെ ബസാണല്ലോ…. അച്ചു – നിങ്ങടവിടൊക്കെ ബസിന് പകരം ലോറി ആയിരിക്കോ…. അമ്പു – അല്ല… കാറ്…. അജു – വോ…. രണ്ടും കൂടി തുടങ്ങി… മിണ്ടാതെ വരണുണ്ടോ…. അമ്പു – നീ പറഞ്ഞോണ്ട് ഞാനിവളെ വധിക്കണില്ല…. സില്ലി ചപ്രത്തലച്ചീ…. അച്ചു – നിന്റെ കുഞ്ഞമ്മ…. അജു – മിണ്ടാതിരി പിശാചുക്കളേ…. ദേ കുട്ടേട്ടൻ…. അവർ നടന്ന് കുട്ടന്റെ അടുത്തെത്തി… കുട്ടൻ – യാത്രയൊക്കെ സുഖായിരുന്നോ…. അച്ചു –

അതൊക്കെ ഓകെ ആയിരുന്നു ഏട്ടാ…. കുട്ടൻ – ആദ്യം നമുക്ക് ഒരു ടെക്സ്റ്റൈൽസിൽ കേറാം…. അമ്പു – എന്തിന്…. അച്ചു – തേങ്ങയിടാൻ…. സാധാരണ നീ എന്തിനാടാ ടെക്സ്റ്റൈൽസിൽ പോകുന്നേ…. അമ്പു – അതെനിക്കും അറിയാം… ഇപ്പോ എന്തിനാ ഡ്രെസ്സ് എടുക്കുന്നത് എന്നാ ഉദ്ദേശിച്ചത്… ഞങ്ങൾ ഡ്രസ്സ് കൊണ്ട് വന്നു…. കുട്ടൻ – പൂജയുള്ള ദിവസം എല്ലാവരും പുത്തൻ വസ്ത്രം ധരിക്കണം… അത് ഒരു ആചാരത്തിന്റെ ഭാഗമാണ്… വാ…. കേറ്… എല്ലാവരും കാറിൽ കയറി… കുട്ടൻ വലിയൊരു ടെക്സ്റ്റൈൽസിന്റെ മുന്നിൽ വണ്ടി നിർത്തി…. കുട്ടൻ – അച്ചു…. നീ നിനക്കും ഭാമയ്കും കൂടി എടുക്കണം കേട്ടോ…. അച്ചു – അത് ഞാൻ എടുക്കാം ഏട്ടാ….

അച്ചു സെറ്റ് സാരിയുടെ സെക്ഷനിൽ ചെന്ന് ഓരോന്ന് എടുത്തു നോക്കി… അമ്പുവും അവളുടെ അടുത്ത് ഇരുന്ന് നോക്കുന്നുണ്ട്… അമ്പു – അതേ…. ഇവിടെയീ പച്ചയിൽ മഞ്ഞ കലർന്ന പച്ചമഞ്ഞ സാരി ഉണ്ടോ…. സെയിൽസ് ഗേൾ അവന്റെ വർത്താനം കേട്ട് വാ പൊളിച്ചു നിന്നു… അച്ചു – ദൈവത്തെ ഓർത്ത് നീ വാ തുറക്കരുത്…. അച്ചു അവൾക്ക് മെറൂൺ കരയുള്ള സെറ്റ് സാരിയും ബ്ലൗസും എടുത്തു…. ഭാമയ്കായിട്ട് പൊൻമാൻനീലക്കരയുള്ള സെറ്റ് സാരിയും ബ്ലൗസും എടുത്തു…. കുട്ടൻ മാധവിന് വേണ്ടി ഭാമയുടെ സാരിയ്ക് മാച്ചായി വരുന്ന ഷർട്ടും മുണ്ടും എടുത്തു…

അമ്പുവും അജുവും ഒരുമിച്ചാണ് ഡ്രസ് നോക്കിയത്… അമ്പു – അജു ഈ ചക്ക എവിടെ കിട്ടും…. അജു – പ്ലാവിൽ…. അമ്പു – അതല്ലെടാ ഈ നൂലുപോലെ… അജു – അത് ചക്കേട അരക്ക്… അതാണ് നൂല് പോലെ വരുന്നത്… അമ്പു – എടാ ഗാന്ധിജി നൂല് നൂത്തൊക്കെ എടുക്കും എന്ന് പഠിച്ചിട്ടില്ലേ… അജു – നീ ചർക്കയാണോ ഉദ്ദേശിച്ചത്…. അമ്പു – ആം… അത് നല്ല തുണിയല്ലേ… അജു – ചർക്ക ആ യന്ത്രമാണ് ഹേ… ആ തുണിയുടെ പേരാണ് ഖാദി… പരമകഷ്ടം… അമ്പു – അതുണ്ടല്ലോ…. ഞാൻ ഇംഗ്ലീഷ് മീഡിയം ആയോണ്ടാ… ഇനി ഞാൻ എന്തും മലയാളത്തിലേ സംസാരിക്കുള്ളൂ… അജു – അറിയുന്ന പണിക്ക് പോയാൽ പോരേ…. അമ്പു – നീ നോക്കിക്കോ…

ഒരാഴ്ച കൊണ്ട് ഞാൻ മലയാളി മുൻഷി ആകും… അമ്പുവും അജുവും കുട്ടനും നീല കളർ മുണ്ടും ഷർട്ടും എടുത്തു…. എല്ലാം ഒരമ്മ പെറ്റ അളിയനെ പോലെ…. അമ്പു ട്രയൽ റൂമിൽ പോയി ഇട്ട് വന്നു… പുറത്തേക്ക് ഇറങ്ങി ഒരു റെയ്ബാൻ ഗ്ലാസും വെച്ച് അച്ചുവിനെ നോക്കി ചോദിച്ചു…. “നോക്കെടീ…. എന്നെ കണ്ടാൽ ഇപ്പോ സിനിമാ നടന്റെ ലുക്കില്ലേ….” “ഓഹ്…. ഒരു സിനിമാ നടനും ഇമ്മാതിരി ഓഞ്ഞ ലുക്ക് കൊടുക്കല്ലേ…. ഭഗവാനേ…” “നീ പോടീ മാങ്ങാമോറി…. നിന്നെക്കാൾ കൊള്ളാം…

ടീ സിംപിൾ ആയി നടക്കുന്ന ആൺപിള്ളേരെയാ ചിക്സിന് ഇഷ്ടം….” “എന്നിട്ട് എനിക്കെവിടെ….” “എന്ത്….” “ചിപ്സ്…..” “പറഞ്ഞിട്ട് കാര്യമില്ല…. നിന്റെ അച്ഛന് വല്ല തേക്കും വച്ചാൽ പോരായിരുന്നോ…” “സാധാരണ വാഴയല്ലേ പറയുന്നത്….” “അങ്ങേര് വെച്ചത് ഒരു പടുവാഴ ആയിപ്പോയോണ്ട് പറഞ്ഞതാ….” അടികൂടി നിന്നപ്പോഴാണ് അജുവും കുട്ടനും അവിടേക്ക് വന്നത്…. അജു – ഒന്ന് വായടച്ച് വാ രണ്ടും…. കുട്ടൻ – ഇനി വഴക്കിട്ടാ രണ്ടിനേം ഞാൻ റോഡിലിറക്കി വിടും പറഞ്ഞേക്കാം….

അമ്പു – ഏയ് ഞങ്ങൾ കോമ്പർമേസ് ആയി…. ഏട്ടൻ തറവാട്ടിലേക്ക് വിട്ടോ… വിശന്നിട്ട് വയർ തള്ളയ്ക് വിളിക്കുന്നു… അച്ചു – ഏട്ടാ അവരെപ്പോൾ തിരിക്കും… കുട്ടൻ – രാത്രി തിരിക്കും… നാളെ ഉച്ചയോടെ ഇങ്ങെത്തും… അവർ വർത്താനം പറഞ്ഞ് തറവാട്ടിലേക്ക് പുറപ്പെട്ടു…. ************ അലാറം കേട്ട് മാധവ് ഉണർന്നു…. “ങേ…. അയ്യോ എന്റെ കാഴ്ച പോയോ… മുഴുവൻ കറുപ്പ്…. ഓഹ്… മുഖം നിറച്ചും മുടിയായിരുന്നോ…. നെഞ്ചിലെന്താ ഭാരം….” മുഖത്ത് നിന്നും മുടി മാറ്റി നോക്കുമ്പോൾ ഭാമ അവന്റെ നെഞ്ചിൽ കേറി കിടപ്പുണ്ട്…. “ഇതെന്താ ഉറാംഗ്കുട്ടാനാണോ…. ടീ എണീക്കെടീ….”

ഭാമ കണ്ണ് തുറക്കാതെ ചിണുങ്ങി…. “കുറച്ചൂടെ കിടക്കട്ടെ കണ്ണേട്ടാ…..” “എണീക്ക് കുരുപ്പേ….” “ങൂഹും… ഈ ബെഡ് മാറ്റണം കേട്ടോ… തടി പോലുണ്ട്….” ഭാമ അതും പറഞ്ഞ് അവന്റെ നെഞ്ചിൽ ഇടിച്ചു…. “അയ്യോ…. എന്റെ നെഞ്ചിടിച്ച് കലക്കി ഈ മറുത….” ഭാമ വേഗം ചാടി എണീറ്റു… “അയ്യോ സോറി കണ്ണേട്ടാ…. ഞാൻ ഓർത്തില്ല…. പോട്ടെട്ടോ….” അവളവന്റെ നെഞ്ചിൽ തടവിയ ശേഷം അവിടെ ചുംബിച്ചു…. “ഇപ്പോ കുറച്ച് വേദന കുറവുണ്ട്…. ഒന്നൂടെ തന്നാൽ കുറച്ചൂടെ കുറയും…”

ഭാമ മുഖം കൂർപ്പിച്ചു നോക്കിയതും മാധവ് കള്ളച്ചിരിയോടെ സൈറ്റടിച്ച ശേഷം ഒരു പിരികം ഉയർത്തി കാണിച്ചു… “അയ്യെടാ…. കൊഞ്ചല്ലേ….” ഭാമ ഫ്രഷാകാൻ ബാത്ത്റൂമിലേക്ക് ഓടി…. മാധവ് അവളുടെ ഓട്ടം കണ്ട് ചിരിച്ചുകൊണ്ട് കിടന്നു…. ആഹാരമൊക്കെ കഴിച്ച ശേഷം രാത്രിയാകും മുമ്പേ അവർ പുറപ്പെട്ടു…. പകൽ ഉറങ്ങിയത് കൊണ്ട് തന്നെ മാധവിന് ക്ഷീണം ഉണ്ടായിരുന്നില്ല…. കുറേ നേരം ഇരുവരും വർത്താനം പറഞ്ഞിരുന്നു… പിന്നീട് എഫ് എം ഓണാക്കി…. യുഗ്മഗാനങ്ങൾ ആ നിമിഷങ്ങളെ കൂടുതൽ സുന്ദരമാക്കി…. ഭാമയുടെ കണ്ണുകൾ അവന് മേലേ പാറി വീഴുന്നുണ്ടായിരുന്നു….

മാധവ് അവളെ നോക്കുമ്പോൾ ഒരു പിടച്ചിലോടെ മിഴികൾ മാറ്റും….. അവൻ ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ ഡ്രൈവ് ചെയ്തു…. പന്ത്രണ്ട് മണിയോട് അടുത്തപ്പോൾ വഴിയോരത്ത് കണ്ട ഒരു തട്ടുകടയിൽ നിന്നും ഇരുവരും ആഹാരം കഴിച്ചു…. ഓരോ നിമിഷവും അവർ ആസ്വദിച്ചു… പിന്നെയും യാത്ര തുടർന്നു… കുറേ നേരം കഴിഞ്ഞപ്പോഴേക്കും ഭാമ സീറ്റിലിരുന്നു ഉറങ്ങി… മാധവ് ശ്രദ്ധയോടെ അവളുടെ സീറ്റ് പിന്നിലേക്ക് താഴ്ത്തി….

രാത്രി ബ്ലോക്ക് ഒന്നും ഇല്ലാത്തതിനാൽ പിറ്റേന്ന് രാവിലെ പതിനൊന്നു മണിയോടെ അവർ തറവാടെത്തി…. മാധവ് ഭാമയെ നോക്കി… നല്ല ഉറക്കത്തിലാണ്…. അവനവളെ ഉണർത്താൻ തോന്നിയില്ല…. കുട്ടൻ മുറ്റത്തേക്ക് ഇറങ്ങി വന്നു…. “എത്തിയോ….” “ആം…. ബ്ലോക്ക് ഇല്ലായിരുന്നെടാ….” “എന്റെ ഝാൻസി റാണി എവിടെ….” “തട്ടി ഉണർത്തെടാ….” “ഏയ് വേണ്ടെടാ… ക്ഷീണം കാണും… ഞാനെടുത്ത് കിടത്താം….” “എങ്കിൽ ഞാൻ പെട്ടി എടുക്കാം…” മാധവ് ഭാമയെ ശ്രദ്ധയോടെ കോരിയെടുത്ത ശേഷം അകത്തേക്ക് കയറിപ്പോയി….. തുടരും-

മഞ്ജീരധ്വനിപോലെ… : ഭാഗം 24

Share this story