മൗനം : ഭാഗം 22 – അവസാനിച്ചു

എഴുത്തുകാരി: ഷെർന സാറ ഏട്ടനും കുഞ്ഞിപ്പെണ്ണും ഭക്ഷണനേരത്ത് കളിയും ചിരിയും ആയിട്ട് അവരിലേക്ക് ഒതുങ്ങുന്നത് കണ്ടപ്പോൾ പെണ്ണിന് ചെറിയൊരു പരിഭവം ഉള്ളിൽ പൊട്ടി തുടങ്ങിയിരുന്നു… എങ്കിലും അതിനെ
 

എഴുത്തുകാരി: ഷെർന സാറ

ഏട്ടനും കുഞ്ഞിപ്പെണ്ണും ഭക്ഷണനേരത്ത് കളിയും ചിരിയും ആയിട്ട് അവരിലേക്ക് ഒതുങ്ങുന്നത് കണ്ടപ്പോൾ പെണ്ണിന് ചെറിയൊരു പരിഭവം ഉള്ളിൽ പൊട്ടി തുടങ്ങിയിരുന്നു… എങ്കിലും അതിനെ സമർത്ഥമായി മറച്ചു പിടിച്ചു അവൾ…. ” സ്വര… പുഴയുടെ അടുത്തോട്ടു ഒറ്റയ്ക്ക് പോകരുത്.. ഗായത്രിയോട് പറയാതെ ഒറ്റയ്ക്ക് പുറത്തിറങ്ങിരുത്… ” കരുതൽ വാക്കിൽ നിറച്ചു കൊണ്ട് അവൻ തന്റെ കുഞ്ഞിപ്പെണ്ണിനെ വിലക്കി.. ” പിന്നെ… പറയുന്ന കേട്ടാൽ തോന്നും ഞാൻ കൊച്ചു കുട്ടിയാണെന്ന്… ” ചുണ്ട് ഒരു വശത്തേക്ക് കോട്ടി അവൾ പറയുന്നത് കേട്ടപ്പോൾ വാതിൽ പടിയിൽ ചാരി നിന്ന ഗായത്രി ഒന്ന് ചിരിച്ചു… ” നിന്നോട് പറയാൻ വന്ന എന്നെ വേണം പറയാൻ… രണ്ടും കണക്കാ… ”

പറഞ്ഞു കൊണ്ടവൻ ഇരുവരെയും നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു… ” എങ്ങോട്ടാ…. ” ദേഷ്യത്തിൽ മുന്നോട്ട് നടക്കാൻ തുടങ്ങിയവനെ നോക്കി പൊട്ടി വന്ന ചിരി അടക്കി പിടിച്ചു കൊണ്ട് ഗായത്രി ചോദിച്ചു… ” ഞാൻ ടൗൺ വരെ ഒന്ന് പോയിട്ട് വരാം… കുറച്ചു ആവശ്യം ഉണ്ട്…പെട്ടെന്ന് വരാം… ” അവൻ പറഞ്ഞ് കഴിഞ്ഞതും മിഥുൻ ബൈക്കിൽ വന്നതും ഒരുമിച്ച് ആയിരുന്നു… ഇരുവരും കൂടി യാത്ര പറഞ്ഞു ഒരുമിച്ച് പോകുന്നതും നോക്കി അവർ അവിടെ ഉമ്മറ പടിയിൽ ഇരുന്നു… ” ന്റെ ഏട്ടൻ എന്ത് പാവാല്ലെ… ” അവൻ പോയ വഴിയേ നോക്കി സ്വര അത് ചോദിക്കുമ്പോൾ അവളുടെ സ്വരം ഇടറുന്നുണ്ടായിരുന്നു… ” മ്മ്… ” ഒന്ന് മൂളുകയല്ലാതെ മറ്റൊരു മറുപടി പറയാൻ ഗായത്രിയ്ക്കും കഴിഞ്ഞില്ല… ”

നിനക്ക് എന്റെ ഏട്ടനെ ശെരിക്കും ഇഷ്ടാണോ…. ” അല്പം കുറുമ്പോടെ സ്വരയത് ചോദിക്കുമ്പോൾ ഗായത്രി ഒന്ന് കൂർപ്പിച്ചു നോക്കി… ” കിച്ചേട്ടന് നിന്നെ ഇഷ്ടായിരുന്നു…. “മറ്റേങ്ങോ നോട്ടമെറിഞ്ഞു കൊണ്ട് നിർവികാരയായി സ്വര അത് പറയുമ്പോൾ ഗായത്രിയുടെ മുഖം അത്ഭുതം കൊണ്ടൊന്ന് കൂറി… തീർത്തും പുതിയ അറിവാണ്… ഇലവുങ്കലെ പേരകുട്ടികൾ ആണെങ്കിലും ചന്തുവും കിച്ചുവും നല്ല കൂട്ടാണെങ്കിലും ഇരുവരും സ്വഭാവം തമ്മിൽ നല്ല വിത്യാസം ഉണ്ട്…. ചന്തു എപ്പോഴും മറ്റുള്ളവരോട് പുഞ്ചിരിച്ചു നടക്കുമ്പോൾ കിച്ചു ആവശ്യത്തിന് മാത്രമാണ് മിണ്ടുന്നത്… ചന്തു വാതോരാതെ സംസാരിക്കുന്ന കൂട്ടത്തിൽ ആണെങ്കിൽ കിച്ചു നേരെ മറിചാണ്… ” ഏട്ടനോട് അതിന്റെ കൂടി ദേഷ്യം കൂടിയിട്ടുണ്ട് ഇപ്പോൾ… ”

” അതിന്… ” ഒരു സംശയത്തോടെ ഗായത്രി ചോദിച്ചു… ” അതിനൊന്നൂല്ല… നീ വന്നേ നമുക്ക് ആ പുഴ വക്ക് വരെ ഒന്ന് പോയിട്ട് വരാം… “പറഞ്ഞ് കൊണ്ട് എണീക്കാൻ തുടങ്ങിയവളെ കയ്യിൽ പിടിച്ചു നിർത്തി ഗായത്രി… ” അടങ്ങി ഇവിടെ ഇരുന്നോണം… നിന്റെ ഏട്ടൻ പറഞ്ഞിട്ട് പോയത് കേട്ടതല്ലേ… ” ശാസനയോടെ അവളെ അവിടെ പിടിച്ചിരുത്തുമ്പോൾ സ്വര എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു… ################# അന്ന് രാത്രിയിൽ നിലത്ത് പാ വിരിച്ചു കൊണ്ട് ഏട്ടനോട് ചേർന്ന് കിടന്നു കുഞ്ഞിപ്പെണ്ണ്… വാ തോരാതെ ഇരുവരും സംസാരിക്കുമ്പോൾ മൗനമായി കിടന്നവളെ അവൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും കൂടുതൽ ശ്രെദ്ധി ഏട്ടന്റെ സ്വരത്തിന് ആണ് നൽകിയത്…. എന്നും അവന്റെ നെഞ്ചോട് ചേർന്ന് കിടന്നവൾക്ക് ഇന്ന് പരിഭവം വല്ലാതെ ഏറിയിരുന്നു…

ഒടുവിൽ മൗനത്തേ കൂട്ട് പിടിച്ചവൾ തിരിഞ്ഞു കിടക്കുമ്പോൾ ഒരു നോട്ടം അവൻ അവൾക്കായി നൽകി… സ്വര ഉറങ്ങി കഴിഞ്ഞതും അവൻ ഗായത്രിയെ തന്നോട് ചേർത്ത് പിടിക്കാൻ ശ്രെമിച്ചെങ്കിലും പരിഭവത്തോടെ കുതറി മാറുന്നവളെ കണ്ട് അവൻ ഒന്ന് ചിരിച്ചു… ശേഷം ബലമായി അവളെ മലർത്തി കിടത്തിയപ്പോൾ മാത്രമാണ് മുഖത്ത് കൂടി ചാലിട്ടൊഴുകിയ കണ്ണ് നീരിനെ അവൻ കാണുന്നത്… എന്തോ ആ നിമിഷം ഒരു സങ്കടം അവനിലേക്ക് ചേക്കേറിയിരുന്നു….. ” അവളെ നിനക്ക് അറിയില്ലേ ഗായത്രി…ഞാൻ എന്ന് വെച്ചാൽ ജീവനാണ്… ” അവളുടെ മുഖം കൈക്കുള്ളിൽ ആക്കി കൊണ്ട് അവൻ ചോദിച്ചപ്പോൾ ഒന്ന് മൂളുക മാത്രം ചെയ്തു അവൾ… ” പിന്നെന്തിനാടോ ഈ പരിഭവം…. ”

അതിന് മറുപടി ഒന്നും പറയാതിരുന്നവളുടെ മൗനത്തിൽ നിന്നും വാക്കുകൾ ഊഹിച്ചെടുത്തു കൊണ്ട് അവൻ അവളെ കൂടുതൽ തന്നോട് ചേർത്ത് കിടത്തി… ” ചില സമയങ്ങളിൽ നിന്റെയീ നേർത്ത മൗനത്തേ പോലും ഞാൻ വല്ലാതെ പ്രണയിച്ചു പോകുന്നു പെണ്ണെ… “അവളുടെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്ത് കൊണ്ട് അത്രമേൽ ആർദ്രമായി അവൻ പറഞ്ഞതും ഗായത്രി അവനെ തള്ളി മാറ്റി… “അടങ്ങി കിടന്നോണം… പത്തു ചെവിയുള്ള സാധനമാണ് അപ്പുറത്ത് കിടക്കുന്നത്… ” ഗായത്രി പറഞ്ഞത് കേട്ടതും അവൻ ഒന്ന് ചിരിച്ചു… ” തനിക്ക് ഒരു മനുവിനെ അറിയോ…. “ഏറെ നേരത്തെ മൗനത്തിന് വിരാമമിട്ടുകൊണ്ടവൻ ചോദിക്കുമ്പോൾ അവളൊന്നവനെ നോക്കി… ” തന്റെ കൂടെ വർക്ക്‌ ചെയ്ത… ” അവളുടെ ചോദ്യം മനസ്സിലാക്കി അവൻ മറുപടി പറഞ്ഞു… “മ്മ്… ”

അലസമായവളൊന്ന് മൂളി… അപ്പോൾ മാത്രമാണ് അന്നൊരിക്കൽ അവൻ ചന്തുവിനെ അറിയുമോ എന്നവൻ ചോദിച്ചത് അവൾക് ഓർമ വന്നത്… ” തനിക്ക് അവനെ മനസിലായില്ലെ… ” ” ഇല്ല… ” ” ഒട്ടും മനസ്സിലായില്ലേ…. എവിടെയെങ്കിലും കണ്ടതായിട്ട് പോലും ഓർമ ഇല്ലെ…. ” ഇല്ല എന്ന രീതിയിൽ അവൾ തല ചലിപ്പിച്ചു കാണിച്ചു… ” എന്നാ കുഴപ്പമില്ല… നാളെ നേരിട്ട് പരിചയപ്പെടുത്താം… ” അവൻ പറഞ്ഞു… ” അതിന് അയാൾ നാളെ ഇവിടെ വരുന്നുണ്ടോ… ” സംശയത്തോടെ അവൾ ചോദിച്ചു.. ” മ്മ്… “അവൻ ഒന്ന് മൂളുക മാത്രം ചെയ്തു… “അപ്പോ…സ്വരയുടെ മനുവേട്ടൻ അയാൾ ആണോ… ” ഒരു ഞെട്ടലോടെ അവന്റെ മൂളൽ കേൾക്കേ അവൾ ചോദിച്ചു… “മ്മ്.. അതേ… ” ” അപ്പോൾ… അയാൾ മാനവിന്റെ അനിയൻ ആണോ… ”

ഒരുതരം വെപ്രാളം അവളിൽ ഉറഞ്ഞു കൂടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… ” നീ എന്തിനാ പെണ്ണെ അതിനിങ്ങനെ പേടിക്കുന്നത്…”ചോദിച്ചു കൊണ്ടവൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു… ################## പിറ്റേന്ന് ചന്തു പറഞ്ഞത് പോലെ മനു വന്നിരുന്നു…. ഗായത്രിയോട് ഒരുപാട് സംസാരിക്കുകയും ചെയ്തു… മനുവിന്റെ മനസ്സിൽ ചന്തുവിനോട് വൈരാഗ്യം ഒന്നും ഇല്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് അവൾക് സമാധാനമായത്… അന്ന് മാനവിന്റെ മരണത്തിൽ പൂർണമായും തകർന്നു പോയ അച്ഛനെയും അമ്മയെയും,, ഒരു മാറ്റത്തിന് വേണ്ടി മനുവിന്റെ ചേച്ചി കൂടെ കൂട്ടുകയായിരുന്നു… ഇപ്പോഴും അവർ അവരുടെ കൂടെ us ൽ ആണെന്നും ഉടനെ നാട്ടിലേക്ക് കാണുമെന്നും മനു പറയുന്നുണ്ടായിരുന്നു …. അന്ന് ഒരുപാട് നേരം അവിടെ നിന്നിട്ടാണ് അയാൾ പോയത്… പോകാൻ നേരം സ്വരയിലേക്ക് ഒരു നോട്ടം എയ്ത് വിടാനും അയാൾ മറന്നില്ല… ##################

ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞു പോകേ നല്ലൊരു ദിവസം നോക്കി,, മനു അച്ഛനെയും അമ്മയെയും കൂട്ടി സ്വരയെ കാണാൻ വന്നു… ചന്തുവിന് അവരെ അഭിമുഖീകരിക്കാൻ നന്നേ ബുന്ധിമുട്ട ഉണ്ടായിരുന്നു… പക്ഷെ തന്റെ മകന്റെ പ്രവർത്തികൾക്കുള്ള പ്രതിഫലം ആണ് അവന്റെ മരണം എന്നും,, അതോർത്തു ചന്തു ദുഖിക്കേണ്ട എന്നും അവനെ പറഞ്ഞു മനസ്സിലാക്കുകയാണ് ആ അച്ഛനും അമ്മയും ചെയ്തത്…ഒരു മകനെ പോലെ ചേർത്ത് പിടിക്കുകയായിരുന്നു അവനെ… നല്ലൊരു ദിവസം കുറിച്ച്,, ലളിതമായൊരു ചടങ്ങായി വിവാഹം നടത്താമെന്നും വാക്ക് നൽകി അവർ ഇറങ്ങുമ്പോൾ അവനിലെ ഏട്ടന്റെ മനം നിറഞ്ഞിരുന്നു… അപ്പോഴും ഒരു ചെറു പരിഭവത്തോടെ സ്വര മനുവിനെ നോക്കുന്നുണ്ടായിരുന്നു…

തന്നോട് ഇതുവരെ ഒന്ന് മിണ്ടിയില്ലല്ലോ… പരസ്പരം ഒരുപാട് സ്നേഹിച്ചവരാണ്… ഒരു ദിവസം എല്ലാം ഉപേക്ഷിച്ചു നാട് വിട്ടു പോയതാണ്… പക്ഷെ,, ഈ നിമിഷം തനിക്ക് മാത്രമായി തിരികെ കിട്ടിയതും ആണ്.. എന്നിട്ടും ഒരു വാക്ക് തന്നോട് മിണ്ടിയില്ലല്ലോ… അവളുടെ ഹൃദയമിങ്ങനെ ചോദിച്ചു കൊണ്ടിരുന്നു… ################### അന്നൊരു രാത്രിയിൽ പുഴയോരത്തേ തണുത്ത കാറ്റേറ്റ് കൊണ്ട് നക്ഷത്രകൂട്ടത്തേ നോക്കി നിൽക്കുകയായിരുന്നു ചന്തുവും ഗായത്രിയും… വിരലുകൾ തമ്മിൽ കോർത്തു പിടിച്ചിട്ടുണ്ട്… ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന നേർത്ത മൗനത്തേ,,ആവോളം ആസ്വദിക്കുന്നുണ്ടായിരുന്നു ഇരുവരും… ” എടൊ… എറണാകുളത്ത് ഒരു പ്രൈവറ്റ് കമ്പനിയിൽ ചെറിയൊരു ജോലി കിട്ടിയിട്ടുണ്ട്… ഈ ബസ് ഓടി കിട്ടുന്നതിന്റെ ഇരട്ടി തുകയുണ്ട്… എന്താ തന്റെ അഭിപ്രായം… ” മൗനത്തേ അവസാനിപ്പിച്ചു കൊണ്ടവൻ ചോദിച്ചപ്പോൾ അവളൊന്ന് അവനെ നോക്കി… ” ഇതിലിപ്പോ ഇത്ര ചോദിക്കാൻ എന്തിരിക്കുന്നു… ”

ഒരു ചെറു ചിരിയോടെ അവൾ ചോദിക്കുമ്പോൾ അവനും ഒന്ന് ചിരിച്ചു… ” പോകാൻ തോന്നുന്നില്ലെടോ… ഈ പുഴയും തണുത്ത കാറ്റും പുഞ്ചിരിയും പൂമ്പാറ്റയും ഒന്നുമില്ലാതെ… ” ഒരു ചിരിയോടെ അവൻ പറഞ്ഞപ്പോൾ ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു… ” എന്തിനാപ്പോ ആടിൽ നിർത്തിയെ… പറമ്പില് വരണ പട്ടിയേം പൂച്ചയെയും കൂടി പറയാരുന്നില്ലെ… ” തന്റെ പേര് പറഞ്ഞില്ലല്ലോ എന്ന പരിഭവത്തിൽ മറ്റൊരു മൗനത്തിന് തുടക്കമിട്ടുകൊണ്ടവൾ തിരികെ നടക്കുന്നത് ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ നോക്കി നിന്നു അവനും… ഇനിയും ഒരുപാട് പിണക്കങ്ങൾ കടന്നു വരാനുണ്ട്… മൗനം വിരിച്ച തണൽ വഴികളിൽ കൈ ചേർത്ത് പിടിച്ചു നടക്കാൻ ഉണ്ട്…സ്വപ്നങ്ങൾ ഏറെ കാണുവാൻ ഉണ്ട്… കണ്ടതൊക്കെയും സാക്ഷാത്കരിക്കാൻ ഉണ്ട്… മൗനം തീർത്ത പ്രണയത്തിന്റെ പാതയിൽ ഒത്തിരി ഇണക്കത്തോടെ ചന്തുവും അവന്റെ പെണ്ണും ഇനിയും ഒരുപാട് കാലം ജീവിക്കട്ടെ…

പുതിയൊരു മൗനത്തിന്റെ തുടക്കത്തിൽ എന്നിലെ നേർത്ത മൗനം ഇവിടെ വിടവാങ്ങുകയാണ്… ഒരുപാട് സന്തോഷം ഉണ്ട് കൂടെ നിന്നതിൽ…. എഴുതി തുടങ്ങിയപ്പോൾ നിങ്ങൾ സ്വീകരിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു… പക്ഷെ എന്നെ ഞെട്ടിപ്പിച്ചു കേട്ടോ നിങ്ങൾ… ഇന്ന് ഒരുപാട് വിഷമവും ഉണ്ട്… ചന്തുവും ഗായത്രിയും വിടവാങ്ങുന്നതിൽ… സാധാരണപോലെ എഴുതാൻ സമയം കിട്ടുന്നുണ്ടായിരുന്നില്ല… Duty യ്ക്ക് ഇടയിൽ ഉറുമ്പ് അരിമണി കൂട്ടി വെക്കണപോലെ എന്തൊക്കെയോ എഴുതി എഴുതി edit പോലും ചെയ്യാതെ ആയിരുന്നു മിക്കദിവസങ്ങളിലും പോസ്റ്റ്‌ ചെയ്തിരുന്നത്…എന്തൊക്കെയോ പറയണം ന്ന് കരുതിയതാ…പക്ഷെ ഇപ്പൊ ഒന്നും ഓർമ കിട്ടുന്നുമില്ല… എനിക്ക് വേണ്ടി രണ്ട് വരി കുറിക്കാൻ മറക്കല്ലേ… അവസാനിച്ചു

മൗനം : ഭാഗം 21