സിദ്ധാഭിഷേകം : ഭാഗം 5
എഴുത്തുകാരി: രമ്യ രമ്മു
അഭിയും ശരത്തും വീട്ടിലേക്കുള്ള യാത്രയിൽ ആണ്…അഭി ലാപ് എടുത്ത് എന്തോ തിരയുകയായിരുന്നു…ഇത് കണ്ട് ഫ്രണ്ട് സീറ്റിൽ ഇരുന്ന ശരത് ചോദിച്ചു.. “എന്താണ് ….ഞാൻ നേരത്തെ കാണിച്ചത് പോലെ വല്ലതും നോക്കുവാണോ…”
അങ്ങനെ എല്ലാം തികഞ്ഞവൾ ഉണ്ടാവോ….അഥവാ ഉണ്ടെങ്കിൽ തന്നെ ഏതെങ്കിലും ചെക്കൻ വളച്ചൊടിച്ചു കസ്റ്റഡിയിൽ വച്ചു കാണും…” “നെഞ്ചിൽ കൊള്ളുന്ന വർത്താനം പറയല്ലേടാ തെണ്ടി…
മിഡിൽ ക്ലാസ് ഫാമിലീസ് ആണ് കൂടുതൽ…നിങ്ങളുടെ അത്ര ഹൈ ടീം ഒന്നുല്ല…” “ആ…ബെസ്റ്റ്…അവന് ആ കാര്യത്തിൽ മാത്രം ഒരു നിർബന്ധവും ഇല്ല…” “ആണോ എങ്കിൽ ഞാൻ അന്വേഷിക്കാം സർ…എന്തൊക്കെയാ ഡിമാൻഡ്…” “അത് നീണ്ട ലിസ്റ്റ് ആണ്….. കേട്ടോ…പെൺകുട്ടി മലയാളി ആയിരിക്കണം….. പാട്ട് പാടാനും നൃത്തം ചെയ്യാനും കഴിവുള്ളവൾ ആയിരിക്കണം……അടുത്തത് അവൾക്ക് ഡ്രൈവിംഗ് അറിഞ്ഞിരിക്കണം…പിന്നെ അവൾ നല്ല സ്മാർട്ട് ആയിരിക്കണം…..ആരാടാ എന്ന് ചോദിച്ചാൽ ഞാനെടാ എന്ന് പറയാൻ ചങ്കൂറ്റം ഉള്ളവൾ ആയിരിക്കണം……
പിന്നെ സഹജീവികളോട് സഹാനുഭൂതി ഉള്ളവൾ ആയിരിക്കണം…..പിന്നെ ഒരേ സമയം ശാലീന സുന്ദരിയും അതേ സമയം മോഡേണും ആയിരിക്കണം…..പിന്നെ…” “അയ്യോ മതി സാറേ.. ഞങ്ങളുടെ നാട്ടിൻപുറത്ത് ഇങ്ങനെ എല്ലാം ഒത്തിണങ്ങിയ കുട്ടികൾ ഒക്കെ ഉണ്ടാവുമെന്ന് തോന്നുന്നില്ല…എങ്കിലും ഞാൻ ആത്മാർത്ഥമായി തന്നെ അന്വേഷിക്കാം…” “ഇവൻ പറയുന്നതൊന്നും രാജീവ് കാര്യമാക്കണ്ട…… എനിക്ക് നിർബന്ധം എന്ന് പറയാൻ ഒന്നേ ഉള്ളൂ ജന്മസിദ്ധമായ കഴിവുകൾ….പാട്ട് , നൃത്തം , സ്വഭാവ ഗുണം….ബാക്കിയൊക്കെ നമ്മൾക്ക് ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ…..
എന്റെ മമ്മയുടെ സ്ഥാനത്ത് ഭാവിയിൽ ഇരിക്കേണ്ട ആളാണ് അവൾ…..അപ്പോൾ അവരെ പോലെ സ്ട്രോങ്ങ് ആയിരിക്കണം…..അവൾക്ക് ഈ ഗുണങ്ങൾ ഒക്കെ വേണം എന്ന് ചെറിയ ഒരു വാശി ഉണ്ടെന്ന് കൂട്ടിക്കോ…” “ഉയ്യോ…
അപ്പോഴേക്കും അവർ വലിയ ഒരു ഗേറ്റിനരുകിൽ വണ്ടി നിർത്തി….തൂണിൽ ‘ ആനന്ദ് വില്ല ‘എന്ന് മനോഹരമായി ആലേഖനം ചെയ്ത ബോർഡ്…സെക്യൂരിറ്റി റിമോട്ടിൽ ഗേറ്റ് ഓപ്പൺ ആക്കി ഒതുങ്ങി നിന്നു….വീടിന്റെ എൻട്രൻസിൽ അവരെ ഇറക്കി രാജീവ് വണ്ടി പാർക്കിങ് ലോട്ടിൽ ഇട്ട് ഔട്ട് ഹൗസ്സിലേക്ക് പോയി… കയ്യിൽ കവറുകളുമായി വരുന്ന സെർവന്റ്സിനെ കണ്ട് ഓഫീസ് റൂമിൽ നിന്നും ശർമ്മിള പുറത്ത് വന്നു..അവരോട് ചോദിച്ചു.. “അഭി വന്നോ…” “വന്നു മാഡം..” “ഉം…ലതയോട് അവർക്ക് കുടിക്കാൻ എടുക്കാൻ പറയ്…” അവർ ഹാളിലേക്ക് ചെന്നു….അഭിയും ശരത്തും അവിടെ ലിവിങ് റൂമിൽ ഇരിക്കുവായിരുന്നു…. “നിങ്ങൾ ഭക്ഷണം കഴിച്ചിരുന്നോ…” “കഴിച്ചതാ മമ്മ…മമ്മയോ…” “കഴിച്ചില്ല….ആഹ് ..നീ നാളെ പോകുവല്ലേ….
ഞാൻ നാളെ കൊടുക്കേണ്ട ആ വില്ല പ്രോജക്ട് ഫൈനൽ ടച്ച് ചെയ്യുവായിരുന്നു……ഒന്ന് റെസ്റ്റ് എടുത്തിട്ട് നീ അതൊന്ന് ചെക്ക് ചെയ്യ്… ശരത്ത് നാളെ കാലത്ത് ഇങ്ങോട്ട് വാ …..നമ്മൾക്ക് ഒരുമിച്ച സൈറ്റിലേക്ക് പോകാം….എന്നിട്ട് കമ്പനിയിൽ പോകാം…..ചന്ദ്രുവും അംബികയും രാവിലെ കമ്പനിയിൽ പോകും….” “ശരി ആന്റി..ഞാൻ വരാം..” മധ്യവയസ്സായ ഒരു സ്ത്രീ കയ്യിൽ ജ്യൂസുമായി അങ്ങോട്ട് വന്നു…പുഞ്ചിരിയോടെ അവർക്ക് നേരെ നീട്ടി… ” ലതാന്റി മമ്മയ്ക്ക് ഫുഡ് കൊടുക്ക് ട്ടോ… സമയം കുറെ ആയില്ലേ….” “ഞാൻ കുറെ വിളിച്ചതാ മോനെ…ഓഫീസ് റൂമിൽ കയറിയാൽ പിന്നെ അറിയാലോ….
വരണ്ടേ…” “ഉം…
“പിന്നെ മോനും ഒട്ടും മോശമല്ലല്ലോ പാടാൻ….വേണ്ടാന്ന് വച്ച് കുഴിച്ചു മൂടിയതല്ലേ പഴയ കോളേജ് ഹീറോ…എന്തോരം പെൺപിള്ളേര് പിറകെ നടന്നതാ.. അല്ലെങ്കിലും ഇത്തിരി സൗന്ദര്യവും അതിന്റെ കൂടെ എന്തേലും കഴിവും ഉണ്ടെങ്കിൽ ആരാധികമാരുടെ മേളം ആയിരിക്കും… ബട്ട് എന്തു കാര്യം… എറിയാൻ അറിയുന്നവന് വടി കൊടുക്കില്ലല്ലോ ദൈവം…
മാളിൽ എത്തി വണ്ടി പാർക്ക് ചെയ്ത് എല്ലാരും ഇറങ്ങി… “എങ്ങോട്ടാ ആദ്യം…”സുദേവൻ ചോദിച്ചു… “ഞങ്ങൾക്ക് കുറച്ചു ഡ്രസ്സ് എടുക്കണം…. കുറച്ചു ഫാൻസി ഐറ്റംസ് വാങ്ങണം…..അമ്മാ ഞങ്ങൾക്ക് ഒരു സാരി സെലക്ട് ചെയ്ത് വാങ്ങി തരണം കേട്ടോ…അമ്മയുടെ സെലക്ഷൻ സൂപ്പർ ആണ്…കോളേജിൽ ഓണം സെലിബ്രേഷൻ ആണ് നെക്സ്റ്റ് വീക്ക്…പി ജി ക്കാർക്ക് സാരിയാണ് തീം…..” “എന്നാ പിന്നെ ആദ്യം അങ്ങോട്ട് തന്നെ പോകാം..അത് നോക്കി കഴിയുമ്പോൾ തന്നെ ഏകദേശം നമ്മൾക്ക് ബോറടിക്കും…അപ്പോ എന്തേലും കഴിച്ചിട്ട് മൂവിക്ക് കയറാം…എന്താ..”ദീപു പറഞ്ഞു “ഉം..ശരി..എന്നാൽ നടക്ക്…അമ്മാളൂ അമ്മമ്മയെ ശ്രദ്ധിക്കണം കേട്ടോ..ലിഫ്റ്റിൽ അമ്മമ്മയ്ക്ക് ചിലപ്പോ തലചുറ്റും…” “ശരി അച്ഛാ..” °°°°°°°°°°° °°°°°°°°°°°° ”
വീണേ വാടി.. അമ്മ സാരി നോക്കുമ്പോഴേക്കും ഫാൻസി വാങ്ങീട്ട് വരാം..മിത്തൂ നീയും വാ..” “ആഹ്..എന്താടി ഫാൻസി ഐറ്റംസ് നോക്കാൻ ഉള്ളത്…” വീണ ചോദിച്ചു… “ആർട്സ് ഡേ ഇനോഗ്രഷൻ കൂടി ആണ് നെക്സ്റ്റ് വീക്ക്…എന്റെ രംഗ പൂജയുണ്ട്….ഡാൻസ് ഓർണമെന്റ്സ് ഒക്കെ ചീത്തയായി….പുതിയത് വാങ്ങണം….നീ വാ ….അക്കു ചേട്ടനോട് പറയാൻ ഏട്ടനോട് വിളിച്ചു പറയാം….അവര് ജൻറ്സ് സെക്ഷനിലാ…” “ശരി വാ…, ടി മിത്തൂ നീയും ഉണ്ടോ രംഗപൂജയ്ക്ക്…” “അയ്യോ നമ്മൾക്ക് ആ ഡിപാർട്മെന്റിൽ വലിയ പിടിയില്ലേ….ഇനി ഒരു ഡാൻസ് കളിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കല്യാണത്തിനാ….
നല്ല അടിപൊളി ഡപ്പാം കൂത്ത്….എന്തേ..പൊളിക്കില്ലേ നമ്മൾ…
ഞാൻ എന്റെ രണ്ട് ഏട്ടന്മാരെയും കെട്ടിച്ചു ഒരു വഴിക്ക് ആക്കിയിട്ടേ കെട്ടുന്നുള്ളൂ…” “അയ്യോ..പാവം..നടന്നത് തന്നെ…” “മതി മതി..രണ്ടും കൂടി ..ഒരു കല്യാണം…..അതേ ..നിന്റെയൊക്കെ പ്രായമാണ് എനിക്കും….എന്നെ കെട്ടിച്ചു വിടാൻ നിനക്കൊന്നും ഒരു തിരക്കും ഇല്ലല്ലോ..ഹും…
അതും പറഞ്ഞ് മിത്തൂ അവരെ അടിക്കാനായി കൈ ഓങ്ങി.. അതു കണ്ട് അവർ ഒഴിഞ്ഞു മാറി..വീണ മുന്നോട്ട് നോക്കാതെ നടന്ന് ആരെയോ ഇടിച്ചു നിന്നു.. അവൾ വേഗം അയാളോട് സോറി പറഞ്ഞു.. “അങ്ങനെ സോറിയും പറഞ്ഞു പോയാലോ മക്കൾ..ചേട്ടന്മാരും കൂടാം കളിക്ക്..ടാ ഒന്നിങ്ങോട്ട് വന്നേ..” അയാളുടെ കൂടെ വേറെ മൂന്ന് പേരും കൂടി വന്ന് നിന്നു.. “ഹലോ ചേട്ടാ.. അവൾ കാണാതെ തട്ടിപ്പോയി…. മാന്യമായി സോറിയും പറഞ്ഞു…കഴിഞ്ഞു..ഇത് വിട്ടേക്ക്.. ചുമ്മാ ഒരു പ്രശ്നം ഉണ്ടാക്കണ്ടാ..”അമ്മാളൂ പറഞ്ഞു.. അപ്പോഴാണ് അയാൾ അവളെ ശ്രദ്ധിക്കുന്നേ.. അയാൾ അവളെ കണ്ണ് കൊണ്ട് ഒന്ന് ഉഴിഞ്ഞു..
“ഉം…മോള് പറഞ്ഞതല്ലേ…അപ്പൊ ശരി.. കാണാം..പൊയ്ക്കോ…” “ഉം..
കുറച്ചു സ്നാക്ക്സ് ഒക്കെ വാങ്ങി അകത്തേക്ക് കേറി…എല്ലാർക്കും ഒരേ റോയിൽ തന്നെ സീറ്റ് കിട്ടിയിരുന്നു…എന്തോ സംസാരിച്ചു തിരിഞ്ഞു നോക്കിയ വീണ തൊട്ട് പിറകിൽ ഇരുന്ന് അവരെ തന്നെ നോക്കുന്ന ചിലരെ കണ്ട് ഒന്ന് ഭയന്നു…. അവൾ തൊട്ടടുത്ത് ഇരിക്കുന്ന അമ്മാളൂനെ വിളിച്ചു അത് പറഞ്ഞു….അവൾ ഫോൺ എടുത്തു ബാക്ക് സീറ്റ് കൂടി കവർ ആകുന്ന തരത്തിൽ സെൽഫി എടുത്തു…അവളും അതിൽ അവരെ കണ്ടു….നേരത്തെ ഉടക്കിയവന്മാർ ആയിരുന്നു അത്… സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ വീണ പതുക്കെ അമ്മാളൂനെ വിരൽ കൊണ്ട് ചുരണ്ടി വിളിച്ചു.. “എന്താടി…
അമ്മാളൂ അവളുടെ കാല് വീണയുടെ സീറ്റിന് അടിയിലേക്ക് നീട്ടി വച്ചു..കുറച്ചു കഴിഞ്ഞപ്പോൾ പിറകിൽ നിന്നും കാലിൽ ആരോ തട്ടാൻ തുടങ്ങി.. അമ്മാളൂ സീറ്റിൽ നിന്നും എണീറ്റു…ഫോണിൽ അവരുടെ ഫോട്ടോ എടുത്തു…. അവർ ഒന്ന് ഞെട്ടി…അപ്പൊ തന്നെ അവൾ ചെരുപ്പൂരി കാലിൽ തട്ടിയവന്റെ മുഖത്തിട്ട് ഒന്ന് കൊടുത്തു…. ശബ്ദം കേട്ട് എല്ലാരും ഞെട്ടി….വീണ എല്ലാരോടും കാര്യം പറഞ്ഞു..ദീപുവും അക്കുവും അവരെ ശരിക്കും പെരുമാറി വിട്ടു…കാര്യം അറിഞ്ഞ് എല്ലാരും അവളെ സപ്പോർട്ട് ചെയ്തു… അവൾ അവരെ ഫോൺ കാണിച്ചു കൊണ്ട് പറഞ്ഞു.. “കണ്ടല്ലോ ഫോട്ടോ ഇതിൽ ഉണ്ട്..ഇനി മേലിൽ ഇമ്മാതിരി പണിയും കൊണ്ട് വന്നാൽ ഇതാവില്ല അവസ്ഥ…പറഞ്ഞേക്കാം…”
“നാളെ പോയാൽ നീ ഇനി എപ്പോഴാ വരുവാ…” കറക്കം ഒക്കെ കഴിഞ്ഞു വന്ന് കാലത്ത് പോകാൻ ഉള്ള ബാഗ് പാക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ അമ്മ വന്ന് ചോദിച്ചു.. “ഇനി ഓണം വെക്കേഷന് വരാംമ്മേ..” “അതെന്താ അടുത്താഴ്ച്ച വന്നാൽ..” “അടുത്താഴ്ച്ച ആർട്സ് ഡേ ആണമ്മാ….നമ്മുടെ ബാൻഡ് ന്റെ പ്രോഗ്രാം ഉള്ളതല്ലേ….ഫൈനൽ റിഹേഴ്സൽ ഒന്നും നോക്കാതെ അവന്മാർ വിടില്ല…അല്ലെങ്കിൽ തന്നെ കംപ്ലെയിന്റാണ് ഓഫീസിൽ പോകുന്നത് കൊണ്ട് എന്നെയും മിത്തൂനേയും കിട്ടുന്നില്ല എന്നും പറഞ്ഞ്… പിന്നേ വന്നാലും ഇതു പോലെ ഒരു ദിവസം അല്ലേ.. ഞാൻ മൂർത്തിയങ്കിൾനോട് പറഞ്ഞിട്ടുണ്ട് ഓണം വെക്കേഷന് വരാൻ പറ്റില്ല എന്ന്….
അമ്പലത്തിൽ ഉത്സവവും അല്ലേ ആ സമയം…അതു കൊണ്ട് അപ്പോ വരാം അമ്മേ…” “ഉം..ശരി.. പിന്നെ…നീ ഇടയ്ക്ക് നന്ദുനെ കാണാൻ ചെല്ലണം കേട്ടോ..അവനോടും വെക്കേഷന് വരാൻ പറ.. എത്ര നാളായി അവൻ വന്നിട്ട്…നീ പറഞ്ഞാൽ അവൻ കേൾക്കും… ഞങ്ങൾ പറയുമ്പോൾ നൂറ് ഒഴിവ് പറയും…” “നന്ദൂട്ടൻ അവിടെ വല്ല വലയിലും വീണോ എന്ന് എനിക്ക് സംശയം ഉണ്ട്..ഇങ്ങോട്ട് വരാൻ ഒരു ഉത്സാഹവും ഇല്ലല്ലോ..
വേണ്ടാത്തത് പറഞ്ഞാൽ അടി വച്ചു തരും ഞാൻ പറഞ്ഞേക്കാം..” “ആർക്കാണ് അച്ഛന്റെ രാജകുമാരിയെ അടിക്കണ്ടത്…”ദേവൻ അവരുടെ സംസാരം കേട്ടു കൊണ്ട് അങ്ങോട്ട് വന്ന് ചോദിച്ചു.. “ദേ.. ഈ അമ്മയ്ക്കാ അച്ഛാ..” “ഓ..അമ്മയ്ക്ക് ആണോ..എങ്കിൽ സാരില്ല..
അതിന് അച്ഛനും മോളും കൂടി എന്നെ കരു ആക്കണ്ടാ..”അതും പറഞ്ഞു രഞ്ജു താഴേക്ക് പോയി… അമ്മാളൂ അച്ഛനെ കെട്ടിപിടിച്ചു നെഞ്ചിൽ ചാരി നിന്നു…രണ്ടാളും കുറച്ചു നേരം ഒന്നും മിണ്ടിയില്ല..പിന്നെ പതിയെ ദേവൻ അവളെ മാറ്റി നിർത്തി.. “മോള് കിടന്നോ..നാളെ കാലത്ത് പോവണ്ടതല്ലേ…ചെല്ല്… “ഉം..ലൗ യൂ അച്ഛാ…ഗുഡ് നൈറ്റ്..
എല്ലാരോടും യാത്ര പറഞ്ഞു അവർ ഇറങ്ങി… ദീപുവും അമ്മാളുവും ചെല്ലുമ്പോഴേക്കും മിത്തൂ റോഡിൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു…അവളെയും കൂട്ടി വണ്ടി എടുത്തു… “ദീപുവേട്ടാ.. ഒന്നവിടെ നിർത്തണം..” “മോളെ..അത് വേണോ..” “പ്ലീസ് ഏട്ടാ…ഞാൻ അച്ഛമ്മയെ കണ്ടിട്ട് വേഗം വരാം….ഇത് കൊടുക്കുകയേ വേണ്ടൂ…” “എന്താ ഇത്…”
അവൾ പതുക്കെ ചെന്ന് പിറകിൽ നിന്ന് അവരെ കെട്ടിപിടിച്ചു..അവളെ കണ്ട് അവർ ഒന്ന് അമ്പരന്നു.. “മോളോ..എന്താ ഇപ്പൊ.. ഇവിടെ…..ഇന്ന് പോകും എന്ന് പറഞ്ഞിട്ട്..” “പോകുന്ന വഴിയാണ്.. ഇത് അച്ഛമ്മയ്ക്ക് തരാൻ വന്നതാ…ഒരു മുണ്ടും നേര്യതും….ഞാൻ ജോലി ചെയ്ത് ഉണ്ടാക്കിയ പൈസക്ക് വാങ്ങിയതാണ്..” അവരുടെ കണ്ണ് നിറഞ്ഞു..അവളെ പുണർന്നു.. ” സന്തോഷായി അച്ഛമ്മയ്ക്ക്..ഒത്തിരി സന്തോഷായി…
“അമ്പടി കേമി.. അവൻ ദേവനോട് ചോദിച്ചാലോ..” “ആ…
സിദ്ധു ഉറക്കം ആയിരുന്നു… ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കത ഉണ്ടായിരുന്നു അപ്പോൾ അവന്റെ മുഖത്ത്.. അവൾ അവനെ വിളിച്ചു..ഒരു അനക്കവും ഇല്ലായിരുന്നു..പിന്നെ കുടിക്കാൻ വച്ച വെള്ളം കുറച്ച് കയ്യിലെടുത്ത് പതുക്കെ അവന്റെ മുഖത്ത് തെളിച്ചു…അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു.. “മാളൂട്ടി…വേണ്ടാട്ടോ..” അവൾ ഒന്ന് ഞെട്ടി..കാണാതെ എങ്ങനെ… അവൾ അതിശയിച്ചു…
അവൾ ആകെ ഞെട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു..അപ്പോഴും അവന്റെ കൈ അവളെ മുറുക്കി കൊണ്ടിരുന്നു…അവളുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്ന വെള്ളം മുഴുവൻ അവന്റെ മുഖത്തേക്ക് വീണിരുന്നു വീഴ്ചയിൽ ….. അവൻ പതുക്കെ കണ്ണ് തുറന്നു.. നെഞ്ചിൽ കിടന്നു പിടയുന്ന അമ്മാളൂനെ കണ്ട് അവൻ ഒന്ന് സംശയിച്ചു..പിന്നെ ഞെട്ടി പിടഞ്ഞ് അവളെ തള്ളി മാറ്റി എണീറ്റു… എന്തു പറയണം എന്നറിയാതെ രണ്ടുപേരും പരസ്പരം നോക്കാൻ കഴിയാതെ നിന്നു…അപ്പോഴാണ് പുറത്തു ഹോൺ അടിക്കുന്ന ശബ്ദം കേട്ടത്…അവൾ മേശ പുറത്തു വച്ച കവർ അവന് നേരെ നീട്ടി.. “എന്റെ ശമ്പളത്തിൽ നിന്ന് വാങ്ങിയതാണ്..ഓണ കോടി സിദ്ധുവേട്ടന്…”
“എനിക്കൊന്നും വേണ്ടാ…