സിദ്ധാഭിഷേകം : ഭാഗം 4

സിദ്ധാഭിഷേകം : ഭാഗം 4

എഴുത്തുകാരി: രമ്യ രമ്മു

അവൾ അച്ഛമ്മയെ ചേർത്ത് പിടിച്ചു…കവിളിൽ ഉമ്മ വച്ചു…പുറത്തേക്ക് ഇറങ്ങുന്ന വഴി സിദ്ധുവിന്റെ അടുത്ത് ഒന്ന് നിന്നു… “ആട്ടി പായിച്ചാലും ഞാൻ വരും..കാരണം നിങ്ങൾ ആണ് എന്നെ നിങ്ങളിലേക്ക് വലിച്ചടുപ്പിച്ചത്….എന്ന് അത് എനിക്ക് പറിച്ചുമാറ്റാൻ കഴിയുന്നോ അന്ന് വരെ ഞാൻ പിന്നാലെ വരും…” അവന് മാത്രം കേൾക്കാനായി പറഞ്ഞ് അവൾ ഇറങ്ങി നടന്നു…. 📯📯📯📯📯📯📯📯📯📯📯📯📯📯 “മറ്റുള്ളവരുടെ അടുത്തും കോളേജിലുമൊക്കെ പുലികുട്ടി…ഈ കാലന്റെ അടുത്ത് എത്തുമ്പോൾ എലികുട്ടി…എന്താ അങ്ങേരെ കാണുമ്പോൾ മുട്ട് കൂട്ടി ഇടിക്കുന്നോ….” തിരിച്ചു പോകും വഴി മിത്തൂ കളിയാക്കി…

“നിനക്ക് അറിയില്ല എന്റെ വിഷമം….ആ മുഖത്തു നോക്കുമ്പോൾ ഇപ്പോഴും ആ ദിവസവും ,..എന്റെ മുന്നിൽ തല കുനിച്ചു നിന്ന് കണ്ണീർ വാർക്കുന്ന ആ കണ്ണുകളും ആണ് തെളിയുന്നത്…..ഞാൻ കാരണം പെട്ടെന്നൊരുന്നാൾ ഒന്നും ഇല്ലാത്തവനായി ആരുമില്ലാത്തവനായി എന്റെ വീടിന്റെ ആ പടി ഇറങ്ങി …..നെഞ്ചു പിടക്കുന്ന വേദനയോടെ എന്നെ നോക്കിയ ആ നോട്ടം….ഇന്നും അതൊക്കെ എന്നെ വേട്ടയാടുന്നു മിത്തൂ…”അവൾ അത്രയും പറയുമ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയി… “അയ്യേ ….ഇത്രേ ഉള്ളൂ നീ….എനിക്ക് അറിയാത്തതാണോ നിന്നെ…എന്നെ കൂടി കരയിക്കാതെ വരുന്നുണ്ടോ…..”മിത്തൂ അവളെ ചേർത്ത് പിടിച്ചു നടന്നു..”എന്താടി ഇന്ന് ഉച്ചയ്ക്ക് രഞ്ജു സ്‌പെഷ്യൽ..”

അവളുടെ മൂഡ് മാറ്റാനായി അവൾ വിഷയം മാറ്റി… “😊😊….അറിയില്ല…ചിക്കൻ ആവും..ഏട്ടൻ എന്തൊക്കെയോ ഇന്നലെ കൊണ്ടു വന്നിട്ടുണ്ടായിരുന്നു..ഞാൻ നോക്കിയില്ല… എന്തായാലും ഇപ്പൊ നിനക്കെന്താ…😜” “😁😁…അത് അറിയില്ലേ….രഞ്ജു അമ്മയ്ക്ക് ഞാൻ അവിടെ വന്നാൽ എന്തേലും കഴിക്കണം..ഇല്ലെങ്കിൽ ഭയങ്കര ഫീലിംഗ്‌സ് ആണ്…അതാ…😁” “ഉം..ഉം…അങ്ങനെ ആണോന്ന് ഞാൻ ചെന്നിട്ട് ചോയ്ക്കട്ടെ അമ്മയോട്…” ☺☺ “ഓ…എന്തിനാ വെറുതെ ചോയ്ച്ചു ബുദ്ധിമുട്ടുന്നെ…ഞാൻ ഇന്ന് ഫുൾ നിന്റെ ചിലവിലല്ലേ….അല്ല പിന്നെ…..😏😏 നടക്കങ്ങോട്ട്…..” അവർ സംസാരിച്ച് വീട്ടിൽ എത്തി..സീനയോട് പറഞ്ഞ് ഫോണും എടുത്ത് റോഡിനടുത്ത് നടന്നു…അപ്പോഴേക്കും ദീപുന്റെ വണ്ടി വരുന്നത് കണ്ടു..

ദീപു അവരെ കണ്ട് സൈഡ് ആക്കി… “മോള് എടുക്കുന്നോ വണ്ടി…” “വേണ്ടേട്ടാ…ഒരു മൂഡില്ല… ശരിയാവില്ല..” “ഉം…”സിദ്ധുവിനെ സ്നേഹിക്കുന്ന കാര്യം അറിയില്ലെങ്കിലും അമ്മാളൂ അവിടെ ചെന്നാൽ അവൻ വല്ലതും പറഞ്ഞ് അവളെ കരയിച്ചിട്ടുണ്ടാകും എന്ന് അവന് അറിയാം…..അതു കൊണ്ട് കൂടുതൽ സംസാരിക്കാതെ അവരെയും കൂട്ടി വണ്ടിയെടുത്ത് വീട്ടിലേക്ക് പോയി…. മിത്തുവും അക്കുവും എന്തൊക്കെയോ സംസാരിക്കുമ്പോഴും അമ്മാളുവും ദീപുവും എന്തോ ആലോചനയിൽ ആയിരുന്നു… 📀📀📀📀📀📀📀📀📀📀📀📀📀📀📀📀 ഷോപ്പിങ്ങ് ഒക്കെ കഴിഞ്ഞ്‌ ഫുഡ് കോർട്ടിൽ ഇരിക്കുകയായിരുന്നു അഭിയും ശരത്തും…അപ്പോഴാണ് വാഷ്‌റൂമിൽ നിന്നും ഇറങ്ങുന്നവരെ ശരത്ത് കണ്ടത്…..

ഒരു പെൺകുട്ടിയും ചെറുപ്പക്കാരനും ആയിരുന്നു അത്….അവൻ അഭിയെ വിളിച്ച് അവരെ കാട്ടി കൊടുത്തു…. “നീ അത് നോക്ക്….”അഭി അവൻ ചൂണ്ടിയിടത്തേക്ക് നോക്കി…. “പുതിയതാ….. ജസ്റ്റ് വൺ വീക്ക് ആയിട്ടേ ഉള്ളൂ…..ബാംഗ്ലൂർന്നുള്ള ഇറക്കുമതിയാണ്….അവിടെ കിടന്ന് കുറെ കറങ്ങിയതാ…..വീട്ടുകാര് പിടിച്ച പിടിയാലെ ഇങ്ങോട്ട് ഒരു രണ്ടു മാസം മുൻപ് പാക്ക് ചെയ്തു…..ഇപ്പൊ എന്റെ അറിവിൽ ഇവൻ ഇവിടുത്തെ രണ്ടാമത്തെ ആണ്….അറിയാതെ…🤷 🤷” “ഉം…പറ്റിയ പെയറിനെ തന്നെ കിട്ടിയല്ലോ…നടക്കട്ടെ….പറഞ്ഞാൽ മനസ്സിലാവില്ലെങ്കിൽ പിന്നെന്തു ചെയ്യാൻ…” അപ്പോഴേക്കും അവൻ അഭിയെയും ശരത്തിനെയും കണ്ടിരുന്നു…

ചെറിയ ചമ്മലോടെ അവർ അങ്ങോട്ട് ചെന്നു… “ഹായ് ഭയ്യാ…ഹായ് ബ്രോ…എന്താ ഇവിടെ..” “ഇവിടെ മുടി വെട്ടാൻ കേറിയതാ…എന്താ ചന്ദ്രു കൂടുന്നോ…കട്ടിങ്ങും ഷേവിങ്ങും ഉണ്ട്..ട്രൈ ചെയ്യാം…ശരത്താണ് മറുപടി പറഞ്ഞത്… അവൻ ഇത്തിരി ചമ്മി..കുനിഞ്ഞ് അവന്റെ ചെവിയിലായി പറഞ്ഞു.. “ബ്രോ..പ്ലീസ്..നാറ്റിക്കരുത്…” പിന്നെ ചിരിച്ചു കൊണ്ട് കൂടെ ഉള്ള പെൺകുട്ടിയെ നോക്കി അഭിയെ ചൂണ്ടി പറഞ്ഞു….”സൂസൻ ഇത് അഭിഷേക്…എന്റെ ഭയ്യാ…മീൻസ് മൈ കസിൻ ബ്രദർ … ആൻഡ് ദിസ് ഇസ് ശരത്ത്….ഹീ ഈസ് ആൾസോ മൈ ബ്രോ…ബന്ധം കൊണ്ടല്ലെങ്കിലും…

ഇവര് തിക്ക് ഫ്രണ്ട്സ് ആണ്….” അവൾ അവരെ നോക്കി വശ്യതയോടെ ചിരിച്ചു…അഭിയെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു..പിന്നെ അവന് നേരെ കൈ നീട്ടി… “ഹായ്..ഐ ആം സൂസൻ സക്കറിയ…എനിക്ക് അറിയാം..ഒരുപാട് കേട്ടിട്ടുണ്ട് AS Groups നെ കുറിച്ച്… എനിവേ..നൈസ് ടു മീറ്റ് യൂ ബോത്ത്…” അവൻ തിരിച്ചു ജസ്റ്റ് ഒന്ന് ഹാൻഡ് ഷെയ്ക്ക് ചെയ്തു കൊണ്ട് ഗൗരവത്തിൽ പറഞ്ഞു…”ഹായ്…പ്ലീസ് ബി സ്റ്റീറ്റഡ്” അവൾ അഭിക്കടുത്ത് ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് ഇരിക്കാനായി ചെന്നു..അത് കണ്ട ഉടനെ ശരത്ത് എഴുന്നേറ്റ് അഭിക്കടുത്തേക്ക് ചെന്ന്…”ഇയാൾ അവിടെ ഇരുന്നോളൂ…”അവൻ അഭിക്കടുത്ത് ഇരുന്നു…

അഭി ഒരു ചെറു ചിരിയോടെ അവളെ നോക്കി..”സൂസൻ ഇരിക്കൂ….ചന്ദ്രു യൂ ടൂ…” നിങ്ങൾ ഓർഡർ ചെയ്തിരുന്നോ.. ഇല്ലെങ്കിൽ പറയൂ….എന്താ വേണ്ടത്…” “നോ ഭയ്യാ..ഞങ്ങൾ കഴിച്ചു കഴിഞ്ഞ് വാഷ് ചെയ്യാൻ പോയതാ…നിങ്ങളെ കണ്ടപ്പോൾ ഇങ്ങോട്ട് വന്നു എന്നേ ഉള്ളൂ..” “ഓ..അങ്ങനെ ആണോ…നീ അപ്പോൾ ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോയില്ലേ…” “ഇല്ല..ഞങ്ങൾ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ..ഞാൻ ആന്റിയെ വിളിച്ചു പറഞ്ഞിരുന്നു….” “ആഹ്..അത് നന്നായി…ബൈ ദ ബൈ സൂസൻ എന്തു ചെയ്യുന്നു..” “ഞാൻ ഒരു മോഡൽ ആണ്..ബാംഗ്ലൂർ സെറ്റിൽഡ്‌ ആയിരുന്നു…ഇവിടെ പുതിയ വർക്കുമായി ബന്ധപ്പെട്ട് വന്നതാ…” “ഏത് കമ്പനിയുടെ വർക്കാണ്…”ശരത് ആണ് ചോദിച്ചത്..

അവൾ ഒന്ന് പരുങ്ങി…എന്തോ പറയാൻ വന്നതും..ശരത് ഒരു കള്ളച്ചിരിയോടെ തടഞ്ഞു..”വേണ്ടാ..ഞാൻ ചുമ്മാ ചോദിച്ചതാ..” അപ്പോഴേക്കും അവർ ഓർഡർ ചെയ്ത ഫുഡ് വന്നു.. “നിങ്ങൾ കഴിക്ക് ഞങ്ങൾ ഇറങ്ങാം.. സൂസന് കുറച്ചു ഷോപ്പിങ്ങ് കൂടി ഉണ്ട്….” “ഉം..ഓക്കേ.. ബൈ…അധികം വൈകണ്ട…വീട്ടിൽ എത്താൻ നോക്ക്..” “ശരി ഭയ്യാ..ബൈ…” °°°°°°°°°°°°°°°°°°°°°°° “ഇവൻ എന്താ ഇങ്ങനെ…കോലുമ്മൽ തുണി ചുറ്റി കണ്ടാൽ മതി….ഛേ…അംബികമ്മയും അങ്കിളും അറിഞ്ഞാൽ…🤦🤦 ..ഉം…സൂക്ഷിക്കേണ്ടിയിരിക്കുന്നു…ആരെയും വിശ്വസിക്കാൻ വയ്യ…..അവന് മനസ്സിൽ ഒന്നുമില്ല….പക്ഷെ അവളുടെ കണ്ണുകൾ കള്ളം പറയുന്നു……

വരട്ടെ നോക്കാം…” “അവളുടെ കണ്ണുകൾ കള്ളം പറയുകയല്ല കള്ള കൃഷ്ണനെ സ്കാൻ ചെയ്യുകയായിരുന്നു…☺☺☺… ഇന്ന് അവന്റെ കാശ് കുറെ പൊടിക്കും അവള്..” “ഉം..എവിടെ വരെ പോകും എന്ന് നോക്കാം…”അഭി ഗൂഢതയോടെ ചിരിച്ചു.. 📀📀📀📀📀📀📀📀📀📀📀📀📀📀📀📀 വീട്ടിൽ ചെല്ലുമ്പോൾ അമ്മമ്മ വരാന്തയിൽ ഇട്ടിരുന്ന സോഫ സെറ്റിൽ ഇരുന്ന് എന്തോ വായിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു….അവർ എല്ലാരും അങ്ങോട്ട് ചെന്നു.. “ആഹ്..എത്തിയോ എല്ലാരും…..ആഹ്…അക്കു..നിന്നെ വീണ അന്വേഷിച്ചു വന്നിരുന്നു….വിളിച്ചിട്ട് എടുത്തില്ല എന്ന് പറഞ്ഞു…” “വിളിച്ചോ..🤔🤔ഫോൺ കയ്യിൽ തന്നെ ഉണ്ടായിരുന്നല്ലോ…റിങ്ങോന്നും വന്നിട്ടില്ല….”

അത് കേട്ട് അമ്മാളുവും മിത്തുവും ദീപുനെ നോക്കി കളിയാക്കി ചിരിച്ചു….അവൻ ഒന്ന് പരുങ്ങി….അപ്പോഴാണ് അക്കുനും കത്തിയത്..”ഓ…അങ്ങനെ…എന്നാ ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ…ഞാൻ എത്തിയ വിവരം അറിയിച്ചിട്ടു വരാം…” “ആഹ്.. ചോറ്‌ കഴിച്ചിട്ട് പോകാം അക്കുവേട്ടാ…”അമ്മാളൂ പറഞ്ഞു.. “ഇപ്പൊ വേണ്ടെടി….വല്ലപ്പോഴുമാണ് വീട്ടിൽ എല്ലാരും കൂടി ഒരുമിച്ച് ഇരുന്ന് കഴിക്കാൻ പറ്റുന്നെ….അവിടുന്ന് കഴിക്കാം….ഞാൻ പോയിട്ട് ഭക്ഷണം കഴിച്ച് ,റെഡി ആയി അവളെയും കൂട്ടി വരാം…..” അതും പറഞ്ഞ് അവർ പിരിഞ്ഞു… അകത്തേക്ക് കയറാൻ പോകുമ്പോഴാ അമ്മമ്മ മിത്തൂവിനെ തടഞ്ഞത്….

“നിക്കെടി കാന്താരി ചോയ്ക്കട്ടെ…” അവളെ അമ്മമ്മ പിടിച്ചു നിർത്തിയത് അറിയാതെ അമ്മാളൂ അകത്തേക്ക് ചെന്നു….അമ്മയെ ഹാളിലൊന്നും കാണാതെ അടുക്കളയിലേക്ക് പോയി നോക്കി….അവിടെ പപ്പടം കാച്ചുന്ന രഞ്ജിനിയെ ചേർത്ത് പിടിച്ച് അവരോട് എന്തോ കളിതമാശ പറയുകയായിരുന്നു സുദേവൻ…. “ഓ..ഇവിടെ വയസ്സന്മാരുടെ റൊമാൻസ് നടക്കുവാണോ….അങ്ങോട്ട് വരാവോ..” “ആർക്കാടി വയസ്സ് ആയത്..ഞങ്ങൾ ഇപ്പോഴും യംങ്ങ് ആണ്..പഴയ ടീച്ചറും മാഷും തന്നെ…അല്ലെടി ഭാര്യേ..”ദേവൻ ചിരിച്ചു കൊണ്ട് രഞ്ജുവിനെ നോക്കി…അവർ ചിരിച്ചു…☺☺ “ഉം…ഉം…ചുമ്മാതല്ല അമ്മമ്മ പുറത്തിരുന്ന് ഭാഗവതം വായിക്കുന്നേ.. ഇവിടുത്തെ റൊമാൻസ് കാണാൻ വയ്യാഞ്ഞിട്ടാ…☺☺

” “പോടി.. പോടി…തരത്തിൽ പോയി കളിക്കെടി😉😉… ആഹ് അല്ല മോളെ മിത്തൂ വന്നില്ലേ..” “വന്നല്ലോ…പറയും പോലെ അവൾ എവിടെ ..ഞാൻ നോക്കട്ടെ…” മിത്തൂനെ അടുത്ത് വിളിച്ചിരുത്തി വിശേഷങ്ങൾ ചോദിക്കുവായിരുന്നു സാവിത്രിയമ്മ.. “ടി…മോളെ…അവൾക്ക് സുഖമാണോ അവിടെ…വയ്യായ്ക ഒന്നുമില്ലല്ലോ…” കാര്യം മനസിൽ ആയെങ്കിലും അവൾ അറിയാത്ത പോലെ ചോദിച്ചു… “ആർക്ക്..🤔🤔” “പോടി അറിയാത്ത പോലെ…സുലുവിന്… അല്ലാതെ ആർക്കാ..എനിക്ക് അറിയാം അമ്മാളൂ അവിടെ വന്നാൽ തറവാട്ടിൽ പോകാതിരിക്കില്ല..നീയും പോകും..പറയെടി അവിടെ എന്തൊക്കെയുണ്ട് വിശേഷം…” “അവിടെ പ്രത്യേകിച്ചു വിശേഷം ഒന്നുല്ല അമ്മമ്മേ…

അച്ഛമ്മയും പേരക്കുട്ടിയും സുഖമായിരിക്കുന്നു…”അമ്മാളൂ ആണ് മറുപടി പറഞ്ഞത്… “അമ്മമ്മയ്ക്ക് അത്ര ആഗ്രഹമുണ്ടെങ്കിൽ രാവിലെ ഞങ്ങൾ പോകുമ്പോ വന്നൂടായിരുന്നോ…” “ഉം…കാണണം എന്നൊക്കെ ഉണ്ട്..എങ്ങനെ കഴിഞ്ഞതാണ് ഞങ്ങൾ….ഹും…തലയിൽ എഴുതിയത് തൂത്താൽ പോകുവോ…😔😔” “അമ്മാളൂ പോയി ദീപുനെ വിളിച്ചിട്ട് വാ…ഊണ് കഴിക്കാം… അമ്മേ, മിത്തൂ വാ..കഴിക്കാം”രഞ്ജിനി അങ്ങോട്ട് വന്ന് പറഞ്ഞു…. “ശരിയമ്മേ…” അവൾ മുകളിൽ ദീപുന്റെ റൂമിൽ ചെന്ന് നോക്കി..അവിടെ കാണാഞ്ഞു ബാൽക്കണിയിൽ ഉണ്ടോന്ന് നോക്കാനായി ചെന്നു…അവിടെ ചെന്നപ്പോൾ ദീപു തൊട്ടടുത്ത വീടിന്റെ ബാൽക്കണിയിൽ നോക്കി ആംഗ്യം കാണിക്കുകയിരുന്നു..

അമ്മാളൂ പിറകിൽ നിന്നത് അവൻ കണ്ടില്ല..എന്നാൽ അപ്പുറത്ത് നിക്കുന്ന പെൺകുട്ടി അത് കണ്ട് നാണിച്ചു തിരിഞ്ഞു അകത്തേക്ക് കേറി… “ഇവൾക്കിത് എന്താ പറ്റിയത് പെട്ടെന്ന്…🤔🤔 ” “ഈച്ച പറ്റിയത് ആവും..” അവൻ ഞെട്ടി പിറകിൽ നോക്കി…അവിടെ കൈ മാറിൽ കെട്ടി നിക്കുന്ന അമ്മാളൂനെ കണ്ട് അവൻ ചമ്മി.. “എന്റെ ഏട്ടാ..ഞാൻ നേരത്തെ പറഞ്ഞത് പോലെ കെട്ടി കൂടെ കൂട്ട് വേഗം..വീട്ടിൽ ഒരാൾ കൂടെ ആവട്ടെ… അല്ലാതെ ഇവിടെ ഇങ്ങനെ.. “..അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും..നിങ്ങടെ ആശ തീരും… ഒന്നുകിൽ ആൺകിളി അക്കരേക്കോ… അല്ലെങ്കിൽ പെൺകിളി ഇക്കരേക്കോ…”

അവൾ കളിയാക്കി പാടി കൊണ്ട് അവനെയും കൂട്ടി താഴേക്ക് ചെന്നു… എല്ലാരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു.. അവൾ മിത്തൂനേയും കൂട്ടി അവളുടെ റൂമിലേക്ക് പോയി… “ടി…ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം..നീ ഇരിക്ക്..” “ആഹ്..ഞാൻ പുറത്ത് കാണും..നീ റെഡി ആയിട്ട് വാ…” മിത്തൂ റൂമിൽ നിന്ന് ഹാളിലേക്ക് ഇറങ്ങി..അവിടെ സെറ്റ് ചെയ്ത സോഫയിൽ ഇരുന്നു….ടീപ്പോയിൽ ഇരുന്ന മാസിക മറിച്ചു നോക്കി…ഇടയ്ക്ക് എന്തോ ശബ്ദം കേട്ട് അവൾ അങ്ങോട്ട് ചെന്നു..ബാൽക്കണിയിൽ നിന്നായിരുന്നു അത്.. അവൾ പതുക്കെ ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ട് ചെന്നു..അവിടെ പുറത്തേക്കുള്ള ജനൽ വഴി നോക്കി….അവൾ ഞെട്ടി.. ദീപു വീണയെ ചേർത്ത് പിടിച്ചിരിക്കുന്നു… ”

എന്തൊക്കെ പറഞ്ഞാലാ പെണ്ണ് ഒന്ന് അടുത്തേക്ക് വരുവാ…ഇങ്ങനെ പോയാൽ ശരിയാവില്ല കേട്ടോ..” “ഉം..പിന്നേ…ഫോണിൽ സംസാരിക്കുന്നില്ലേ.. പിന്നെന്താ നേരിട്ട് പറയാൻ ഉള്ളത്…” “നേരിട്ട് പറയാനല്ലെടി..ചെയ്യാൻ അല്ലെ ഉള്ളത്..” അതും പറഞ്ഞ് അവൻ അവളെ കൂടുതൽ അടുപ്പിച്ചു പിടിച്ചു.. അവൾ നാണിച്ച് തല കുനിച്ചു…അവൻ അവളുടെ മുഖം ചൂണ്ടു വിരൽ കൊണ്ട് ഉയർത്തി…അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു…അവളുടെ അധരത്തിൽ ആഴ്ന്നിറങ്ങി…അവളും അതിൽ ലയിച്ചു..കൂടുതൽ ശക്തിയോടെ അവർ മുറുകെ പുണർന്നു… ഇതൊക്കെ കണ്ട് മിത്തൂന്റെ കിളികൾ എങ്ങോ പറന്നു…അവൾ തിരിഞ്ഞ് റൂമിലേക്ക് ഏതോ മായലോകത്തിൽ എന്ന പോലെ നടന്ന് ബെഡിൽ ചെന്നിരുന്നു….

ബാത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മാളൂ അവളെ കണ്ട് ഒന്ന് നിന്നു….എന്തോ തകരാർ തോന്നി അവളുടെ അടുത്തേക്ക് ചെന്ന് ചുമലിൽ കൈ വച്ചു…മിത്തൂ ഒന്നും അറിഞ്ഞില്ല..അമ്മാളൂ അവളെ ഒന്ന് പിടിച്ചു കുലുക്കി വിളിച്ചു… “ടി…പോത്തെ…എന്താടി….എന്ത് പറ്റി…നിന്റെ ബോധം പോയാ…” “ആഹ്…ഏഹ്…അല്ലെടി ഇതാണോ ഈ റൊമാൻസ്…” “എന്ത്…ഏത്…🤔നിന്നെ ആരേലും തല്ലിയോ..” അതും പറഞ്ഞ് അമ്മാളൂ അവളുടെ പുറത്തൊന്ന് അടിച്ചു… അവൾ ബോധത്തിലേക്ക് വന്നു.. “എന്റെ പൊന്നോ…നിന്റെ ഏട്ടനെ കുറിച്ച് ഞാൻ ഇങ്ങനെയൊന്നും അല്ല വിചാരിച്ചത്…” “എങ്ങനെ അല്ലാന്ന്….അല്ല നീ എന്തിനാ ഓരോന്ന് വിചാരിക്കാൻ പോയത്..ഏട്ടൻ എന്ത് ചെയ്തെന്നാ…”

“ഞാൻ കരുതിയത് പുള്ളി ഒരു റഫ് ആൻഡ് റ്റഫ്‌ ആണെന്നാ…ഇപ്പോഴാ മനസിലായേ റൊമാന്റിക് ഹീറോ ആണെന്ന്…അല്ല ഈ വീണ എപ്പോ വന്നു…🤔 അമ്മാളൂ കാര്യം ഊഹിച്ചു…😁😁😁 “അവൾ കുറച്ചു നേരായി…നീ കണ്ടില്ലായിരുന്നോ അവൾ വന്നത്…എന്തേ നീ സീൻ പിടിക്കാൻ പോയാ…ഒരു തറ ടിക്കറ്റ് എങ്കിലും എടുത്തൂടായിരുന്നോടി പന്നി…..” “പോടി അവിടുന്ന്…ഞാൻ അറിഞ്ഞോ അവിടെ മായാനദി ഓടുന്നത്…😏😏🤣🤣🤣 വാ…താഴേക്ക് പോകാം…” എല്ലാരും ഉള്ളത് കൊണ്ട് സുദേവന്റെ ഇന്നോവയിൽ ആണ് അവർ പോയത്… അക്കുവും ദീപുവും ആയിരുന്നു ഫ്രണ്ടില്… “അമ്മാളൂ ഒരു അടിപൊളി പാട്ട് പാടിയേ.. ഒരു ഉഷാർ വരട്ടെ”…അക്കു പറഞ്ഞു.. “ഓ..ആയിക്കോട്ടെ…🤔

ഏതാ ഇപ്പൊ പാടുക… ഉം……🤔ആ കിട്ടി….എല്ലാരും കൂടെ പിടിക്കണം കേട്ടോ… “ഓക്കേ…അതെറ്റെന്നേ….” അമ്മാളൂന് പാട്ടെന്ന് വച്ചാൽ ജീവനാണ്…അതുപോലെ തന്നെ നൃത്തവും… ചെറുപ്പം തൊട്ട് പഠിക്കുന്നത് ആണ് രണ്ടും… ആര് എപ്പോ ആവശ്യപ്പെട്ടാലും അവൾ ഒരു മടിയും ഇല്ലാതെ ചെയ്യും…ദൈവം തന്ന വരദാനം മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ ഉപയോഗിക്കരുത് എന്ന് അവൾക്ക് നിർബന്ധമാണ്… മറ്റുള്ളവർ ആഗ്രഹിച്ചു ചോദിക്കുമ്പോൾ അത് കൊണ്ട് തന്നെ അവൾ നിഷേധിക്കാറില്ല…..അവളുടെ കഴിവുകൾ അവളെ അറിയാവുന്നവർക്കെല്ലാം നന്നായി അറിയാം…ശരിക്കും ദൈവാനുഗ്രഹം കിട്ടിയ സ്വരവും വടിവൊത്ത അംഗലാവണ്യവും അവൾ ഒരു കലാകാരിയാണെന്ന് എടുത്തു കാണിക്കുന്നവയായിരുന്നു… ..ഹേ തന്താ നാ നേ തന്താ നാ നാ ഹേ തന്താ നാ നേ തന്താ നാ നാ ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം ആലിനു ചേർന്നൊരു കുളവും വേണം .. ഹേ തന്താ നാ നേ തന്താ നാ നാ ഹേ തന്താ നാ നേ തന്താ നാ …തുടരും..

സിദ്ധാഭിഷേകം : ഭാഗം 3

Share this story