ഹോം › കായികം

പരാഗ്വെയോട് തോൽവി ഏറ്റുവാങ്ങി അർജന്റീന; വെനസ്വേലയോട് സമനിലയിൽ കുരുങ്ങി ബ്രസീൽ

By MJ Desk · 15 Nov 2024, 10:52 AM

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അടിപതറി ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയും ബ്രസീലും. ലോകചാമ്പ്യൻമാരായ അർജന്റീന തോൽവി ഏറ്റുവാങ്ങിയപ്പോൾ ബ്രസീൽ സമനില കുരുക്കിൽ കുടുങ്ങി. പരാഗ്വയാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാഗ്വ അർജന്റീനയെ വീഴ്ത്തിയത് പരാഗ്വയിൽ നടന്ന മത്സരത്തിൽ 11ാം മിനിറ്റിൽ ലൗട്ടാര മാർട്ടിനസിലൂടെ അർജന്റീനയാണ് ലീഡ് പിടിച്ചത്. എന്നാൽ 19ാം മിനിറ്റിൽ അന്റോണിയോ സാനാബ്രിയ പരാഗ്വയ്ക്ക് സമനില നേടിക്കൊടുത്തു. 47ാം മിനിറ്റിൽ ഒമർ അൽഡേരറ്റിന്റെ ഹെഡർ ഗോളിലൂടെ പരാഗ്വ മുന്നിലെത്തി. സമനിലക്കായി അർജന്റീന കിണഞ്ഞ് പരിശ്രമിച്ചെങ്കിലും തോൽവി ഏറ്റുവാങ്ങുകയായിരുന്നു വെനസ്വേലയോടാണ് ബ്രസീൽ സമനില വഴങ്ങിയത്. റാഫീന്യോയുടെ ഫ്രീകിക്ക് ഗോളിലൂടെ ബ്രസീലാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. എന്നാൽ 46ാം മിനിറ്റിൽ ടെലസ്‌കോ സെഗോവിയ വെനസ്വേലക്കായി ഗോൾ വീഴ്ത്തി. 62ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്ക് എടുത്ത വിനീഷ്യസിന് ലക്ഷ്യം ഭേദിക്കാനായില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#argentina#Brazil

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›