പരാഗ്വെയോട് തോൽവി ഏറ്റുവാങ്ങി അർജന്റീന; വെനസ്വേലയോട് സമനിലയിൽ കുരുങ്ങി ബ്രസീൽ
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അടിപതറി ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയും ബ്രസീലും. ലോകചാമ്പ്യൻമാരായ അർജന്റീന തോൽവി ഏറ്റുവാങ്ങിയപ്പോൾ ബ്രസീൽ സമനില കുരുക്കിൽ കുടുങ്ങി. പരാഗ്വയാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാഗ്വ അർജന്റീനയെ വീഴ്ത്തിയത് പരാഗ്വയിൽ നടന്ന മത്സരത്തിൽ 11ാം മിനിറ്റിൽ ലൗട്ടാര മാർട്ടിനസിലൂടെ അർജന്റീനയാണ് ലീഡ് പിടിച്ചത്. എന്നാൽ 19ാം മിനിറ്റിൽ അന്റോണിയോ സാനാബ്രിയ പരാഗ്വയ്ക്ക് സമനില നേടിക്കൊടുത്തു. 47ാം മിനിറ്റിൽ ഒമർ അൽഡേരറ്റിന്റെ ഹെഡർ ഗോളിലൂടെ പരാഗ്വ മുന്നിലെത്തി. സമനിലക്കായി അർജന്റീന കിണഞ്ഞ് പരിശ്രമിച്ചെങ്കിലും തോൽവി ഏറ്റുവാങ്ങുകയായിരുന്നു വെനസ്വേലയോടാണ് ബ്രസീൽ സമനില വഴങ്ങിയത്. റാഫീന്യോയുടെ ഫ്രീകിക്ക് ഗോളിലൂടെ ബ്രസീലാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. എന്നാൽ 46ാം മിനിറ്റിൽ ടെലസ്‌കോ സെഗോവിയ വെനസ്വേലക്കായി ഗോൾ വീഴ്ത്തി. 62ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്ക് എടുത്ത വിനീഷ്യസിന് ലക്ഷ്യം ഭേദിക്കാനായില്ല.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കാർലോസിനെ കുഴക്കിയ താരം മെസ്സിയോ റൊണാൾഡോയോ അല്ല
ടീം അര്ജന്റീന കേരളത്തിലേക്ക് വരുന്നു
അബുദാബി കിരീടാവകാശി ബ്രസീല് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ചുംബിക്കാൻ ശ്രമിച്ച യുവാവിന്റെ കരണത്തടിച്ചു: നാല് കുട്ടികളുടെ അമ്മയായ യുവതിയെ കൊലപ്പെടുത്തി സഹപ്രവര്ത്തകൻ
ബൊളീവിയയെ എതിരില്ലാത്ത 6 ഗോളിന് തകർത്ത് അർജന്റീന, മെസിക്ക് ഹാട്രിക്; ബ്രസീലിനും ജയം
