ഹോം › കായികം

ബംഗ്ലാദേശ് 149 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 227 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

By MJ Desk · 20 Sep 2024, 03:51 PM

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 227 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 376 റൺസിനെതിരെ ബാറ്റേന്തിയ ബംഗ്ലാദേശ് 149 റൺസിന് പുറത്തായി. 47 ഓവറുകൾ മാത്രമാണ് ഇവർക്ക് പിടിച്ചുനിൽക്കാനായത്. 4 വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയാണ് ബംഗ്ലാദേശ് നിരയെ തകർത്തത് മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 32 റൺസെടുത്ത ഷാകിബ് അൽ ഹസനാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. മെഹ്ദി ഹസൻ മിറാസ് 27 റൺസും ലിറ്റൺ ദാസ് 22 റൺസും ഷാന്റോ 20 റൺസുമെടുത്തു. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് 5 റൺസിനാണ് വീണത്. ജയ്‌സ്വാൾ 10 റൺസുമായും ഗിൽ ഒരു റൺസുമായും ക്രീസിലുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india#india-bangladesh test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›