ബംഗ്ലാദേശ് 149 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 227 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്
ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 227 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 376 റൺസിനെതിരെ ബാറ്റേന്തിയ ബംഗ്ലാദേശ് 149 റൺസിന് പുറത്തായി. 47 ഓവറുകൾ മാത്രമാണ് ഇവർക്ക് പിടിച്ചുനിൽക്കാനായത്. 4 വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയാണ് ബംഗ്ലാദേശ് നിരയെ തകർത്തത് മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. 32 റൺസെടുത്ത ഷാകിബ് അൽ ഹസനാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. മെഹ്ദി ഹസൻ മിറാസ് 27 റൺസും ലിറ്റൺ ദാസ് 22 റൺസും ഷാന്റോ 20 റൺസുമെടുത്തു. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് 5 റൺസിനാണ് വീണത്. ജയ്‌സ്വാൾ 10 റൺസുമായും ഗിൽ ഒരു റൺസുമായും ക്രീസിലുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക്; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

യുറേനിയം ഇടപാടും പ്രതിരോധ സഹകരണവും; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി

”സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ…” മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു
