ഹോം › കായികം

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു

By MJ Desk · 07 Jun 2025, 12:18 PM

ഐപിഎൽ കിരീടം നേടിയ ആർസിബിയുടെ വിക്ടറി പരേഡിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന് പിറകെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സെക്രട്ടറി എ ശങ്കറും ട്രഷറർ ഇ എസ് ജയറാമും രാജിവെച്ചത് ലക്ഷക്കണക്കിന് ആളുകളാണ് സ്‌റ്റേഡിയം പരിസരത്ത് തടിച്ചുകൂടിയത്. തിക്കിലും തിരക്കിലും പെട്ട് 13 വയസുകാരി കുട്ടി അടക്കം 11 പേർ മരിച്ചു. ആർസിബിയുടെ കന്നി ഐപിഎൽ കിരീടാഘോഷം വലിയ ദുരന്തത്തിലേക്ക് വഴി മാറുകയായിരുന്നു. രാജിക്കത്ത് അസോസിയേഷൻ പ്രസിഡന്റിന് അയച്ചതായി എ ശങ്കർ പ്രതികരിച്ചു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവിയടക്കം നാല് പേരാണ് അറസ്റ്റിലായത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›