ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു
ഐപിഎൽ കിരീടം നേടിയ ആർസിബിയുടെ വിക്ടറി പരേഡിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിന് പിറകെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സെക്രട്ടറി എ ശങ്കറും ട്രഷറർ ഇ എസ് ജയറാമും രാജിവെച്ചത് ലക്ഷക്കണക്കിന് ആളുകളാണ് സ്റ്റേഡിയം പരിസരത്ത് തടിച്ചുകൂടിയത്. തിക്കിലും തിരക്കിലും പെട്ട് 13 വയസുകാരി കുട്ടി അടക്കം 11 പേർ മരിച്ചു. ആർസിബിയുടെ കന്നി ഐപിഎൽ കിരീടാഘോഷം വലിയ ദുരന്തത്തിലേക്ക് വഴി മാറുകയായിരുന്നു. രാജിക്കത്ത് അസോസിയേഷൻ പ്രസിഡന്റിന് അയച്ചതായി എ ശങ്കർ പ്രതികരിച്ചു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവിയടക്കം നാല് പേരാണ് അറസ്റ്റിലായത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കം

പോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാം

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി
