ഹോം › കായികം

ചരിത്രനേട്ടം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; 900 ഗോളുകൾ നേടുന്ന ആദ്യ താരം

By MJ Desk · 06 Sep 2024, 08:14 AM

ചരിത്രനേട്ടം കുറിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിൽ 900 ഗോളുകൾ നേടുന്ന ലോകത്തെ ആദ്യ താരമെന്ന ഖ്യാതി റൊണാൾഡോ സ്വന്തമാക്കി. യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് തന്റെ ഗോൾ നേട്ടം 900 ആയി ക്രിസ്റ്റിയാനോ ഉയർത്തിയത്. പോർച്ചുഗലിനായുള്ള ക്രിസ്റ്റിയാനോയുടെ 131ാം ഗോൾ കൂടിയായിരുന്നു ഇത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ കളിക്കാരനെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ 34ാം മിനിറ്റിലാണ് ചരിത്ര ഗോൾ വീണത്. ഗോൾ സ്‌കോററർമാരുടെ പട്ടികയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അർജന്റീനയുടെ ലയണൽ മെസി തന്റെ കരിയറിൽ ഇതുവരെ 859 ഗോളുകളാണ് നേടിയത്. അതേസമയം ക്രൊയേഷ്യക്കെതിരായ മത്സരം പോർച്ചുഗൽ 2-1ന് സ്വന്തമാക്കി. അടുത്ത മത്സരം 8ാം തീയതി സ്‌കോട്ട്‌ലാൻഡിനെതിരെയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#christiano ronaldo

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›