ചരിത്രനേട്ടം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; 900 ഗോളുകൾ നേടുന്ന ആദ്യ താരം
ചരിത്രനേട്ടം കുറിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിൽ 900 ഗോളുകൾ നേടുന്ന ലോകത്തെ ആദ്യ താരമെന്ന ഖ്യാതി റൊണാൾഡോ സ്വന്തമാക്കി. യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് തന്റെ ഗോൾ നേട്ടം 900 ആയി ക്രിസ്റ്റിയാനോ ഉയർത്തിയത്. പോർച്ചുഗലിനായുള്ള ക്രിസ്റ്റിയാനോയുടെ 131ാം ഗോൾ കൂടിയായിരുന്നു ഇത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ കളിക്കാരനെന്ന റെക്കോർഡും റൊണാൾഡോയുടെ പേരിലാണ്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ 34ാം മിനിറ്റിലാണ് ചരിത്ര ഗോൾ വീണത്. ഗോൾ സ്കോററർമാരുടെ പട്ടികയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള അർജന്റീനയുടെ ലയണൽ മെസി തന്റെ കരിയറിൽ ഇതുവരെ 859 ഗോളുകളാണ് നേടിയത്. അതേസമയം ക്രൊയേഷ്യക്കെതിരായ മത്സരം പോർച്ചുഗൽ 2-1ന് സ്വന്തമാക്കി. അടുത്ത മത്സരം 8ാം തീയതി സ്കോട്ട്ലാൻഡിനെതിരെയാണ്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പെനാൽറ്റിക്ക് മുൻപ് റൊണാൾഡോ ‘ബിസ്മില്ലാഹ്’ എന്ന് പറഞ്ഞോ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ ക്ലിപ്പ്

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇസ്ലാമിലേക്ക്; വെളിപ്പെടുത്തലുമായി സഹതാരം
സി ആര് 7 ആരാധകാരെ അടങ്ങു…; റൊണാള്‍ഡോയേക്കാള്‍ മികച്ചത് മെസ്സി തന്നെയാണ്….പറഞ്ഞത് ആരാണെന്നല്ലേ….?

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി
