ഹോം › കായികം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം; സഞ്ജു വിക്കറ്റ് കീപ്പറായേക്കും

By MJ Desk · 09 Dec 2025, 10:34 AM

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരക്ക് ഇന്ന് തുടക്കം. കട്ടക്കിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2024 ലോകകപ്പ് വിജയത്തിന് ശേഷം ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കളിച്ച 30 എണ്ണത്തിൽ 26 എണ്ണത്തിലും വിജയിച്ചു. 

അടുത്ത ലോകകപ്പിന് രണ്ട് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ നിലവിലെ ഫോം തുടരാനാണ് ഇന്ത്യയുടെ ശ്രമം. പരുക്കിൽ നിന്ന് മുക്തി നേടിയ ശുഭ്മാൻ ഗില്ലും ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ നിരയിൽ തിരിച്ചെത്തും. വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമോ ജിതേഷ് ശർമ വരുമോ എന്നാണ് അറിയാനുള്ളത്

ഓപണറായി അഭിഷേക് ശർമ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഗിൽ അഭിഷേകിനൊപ്പം ഇറങ്ങും. സൂര്യകുമാർ യാദവും തിലക് വർമയും പിന്നാലെ എത്തും. അഞ്ചാമനായി സഞ്ജുവോ ജിതേഷോ ഇറങ്ങും. ഹാർദിക് പാണ്ഡ്യ ആറാമനാകും. ഹാർദികിനൊപ്പം അക്‌സർ പട്ടേലും ഓൾ റൗണ്ടറായി ടീമിലെത്തും. ബുമ്ര, അർഷ്ദീപ് സിംഗ് എന്നിവർ പേസർമാരായും ടീമിലെത്തും
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യത
പൂർണ്ണ പേജ് കാണുക ›