ഹോം › കായികം

സെഞ്ച്വറിയുമായി ഇന്ത്യൻ നായകനും; ഇന്ത്യ 518ന് 5 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു

By MJ Desk · 11 Oct 2025, 03:03 PM

ഡൽഹി ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നാമിന്നിംഗ്‌സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 518 റൺസിന്  ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്കായി നായകൻ ശുഭ്മാൻ ഗില്ലും സെഞ്ച്വറി തികച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എന്ന നിലയിലാണ്

2ന് 318 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്ന് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. 175 റൺസെടുത്ത ജയ്‌സ്വാൾ നിർഭാഗ്യവശാൽ റൺ ഔട്ടാകുകയായിരുന്നു. പിന്നാലെ ക്രീസിൽ ഒന്നിച്ച ഗില്ലും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് സ്‌കോർ 416 വരെ എത്തിച്ചു

54 പന്തിൽ 43 റൺസെടുത്ത നിതീഷ് പുറത്തായതോടെ ക്രീസിലെത്തിയ ധ്രുവ് ജുറേൽ 44 റൺസിന് വീണു. പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഗിൽ 129 റൺസുമായി പുറത്താകാതെ നിന്നു.
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കംപോർച്ചുഗൽ ജേഴ്സിയിൽ 23 വർഷം; ക്രിസ്റ്റ്യാനോയുടെ പ്രധാന നാഴികക്കല്ലുകൾ അറിയാംയുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും
പൂർണ്ണ പേജ് കാണുക ›