സെഞ്ച്വറിയുമായി ഇന്ത്യൻ നായകനും; ഇന്ത്യ 518ന് 5 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു
Oct 11, 2025, 15:03 IST
ഡൽഹി ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നാമിന്നിംഗ്‌സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 518 റൺസിന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്കായി നായകൻ ശുഭ്മാൻ ഗില്ലും സെഞ്ച്വറി തികച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എന്ന നിലയിലാണ്
2ന് 318 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഇന്ന് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. 175 റൺസെടുത്ത ജയ്‌സ്വാൾ നിർഭാഗ്യവശാൽ റൺ ഔട്ടാകുകയായിരുന്നു. പിന്നാലെ ക്രീസിൽ ഒന്നിച്ച ഗില്ലും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് സ്‌കോർ 416 വരെ എത്തിച്ചു
54 പന്തിൽ 43 റൺസെടുത്ത നിതീഷ് പുറത്തായതോടെ ക്രീസിലെത്തിയ ധ്രുവ് ജുറേൽ 44 റൺസിന് വീണു. പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഗിൽ 129 റൺസുമായി പുറത്താകാതെ നിന്നു.
