ഹോം › കായികം

കെ എസ് സി പഞ്ചഗുസ്തി; ചാമ്പ്യൻ ഓഫ് ചാമ്പ്യൻസായി ജെഫ് നിക്കോൾസൺ

By Metro Journal Team · 28 Nov 2026, 02:36 PM

കരുത്തും കായികമികവും ആവേശവും കൈകോർത്ത പഞ്ചഗുസ്തി മത്സരത്തിൽ രാജ്യാന്തര താരങ്ങളുടെ തീപാറുന്ന പോരാട്ടം. അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മാറ്റുരച്ചു. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ യുകെയുടെ ജെഫ് നിക്കോൾസൺ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് കിരീടം സ്വന്തമാക്കി. 75 കിലോഗ്രാമിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ ഇന്ത്യൻ താരം ഉമേഷ് ഉണ്ണികൃഷ്ണനായിരുന്നു ഒന്നാം സ്ഥാനം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ അൻഷയീർ രണ്ടാം സ്ഥാനവും പാകിസ്ഥാന്റെ ഫൈസൽ നദീം മൂന്നാം സ്ഥാനവും നേടി. 75 മുതൽ 85 കിലോഗ്രാം വരെയുള്ള വിഭാഗത്തിൽ ഉക്രെയ്ൻ താരം മാക്സിം എതിരാളികളെ മറികടന്ന് ജേതാവായി. ഇന്ത്യയുടെ അബി എബ്രഹാം രണ്ടാം സ്ഥാനവും ബംഗ്ലാദേശിന്റെ സൈഫ് അഹമ്മദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 85 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തിൽ കരുത്തിന്റെ ആധിപത്യം ഉറപ്പിച്ച ജെഫ് നിക്കോൾസൺ ഒന്നാം സ്ഥാനം നേടിയപ്പോൾ ഉക്രെയ്‌നിന്റെ വ്ലാദ്മിർ രണ്ടാം സ്ഥാനവും ദക്ഷിണാഫ്രിക്കയുടെ ഫ്രാൻകോയിസ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓരോ വിഭാഗത്തിലും കരുത്തും തന്ത്രവും ഒരുപോലെ പരീക്ഷിക്കപ്പെട്ട മത്സരങ്ങൾ കാണികളിൽ ആവേശം നിറച്ചു. അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടങ്ങളും താരങ്ങളുടെ മികവുറ്റ പ്രകടനങ്ങളും പഞ്ചഗുസ്തി മത്സരത്തെ ശ്രദ്ധേയമാക്കി. മത്സരങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ് ടി കെ, ജനറൽ സെക്രട്ടറി സജീഷ് നായർ, അൽസാബി ഗ്രൂപ്പിന്റെ റിലേഷൻഷിപ്പ് മാനേജർ താരിഖ് മാർക്കറ്റിംഗ് മാനേജർ സിബി കടവിൽ, സ്പോർട്സ് സെക്രട്ടറി റഷീദ് അയിരൂർ, അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി വേണു, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിഭാഗം പ്രതിനിധികൾ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫോട്ടൊ: കേരള സോഷ്യൽ സെന്റർ പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പയനായി തെരഞ്ഞെടുക്കപ്പെട്ട യുകെയുടെ ജെഫ് നിക്കോൾസണിന് അൽസാബി ഗ്രൂപ്പിന്റെ റിലേഷൻഷിപ്പ് മാനേജർ താരിഖ് ട്രോഫി സമ്മാനിക്കുന്നു.

അഭിവാദനങ്ങളോടെ,

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#abu dhabi#arm wrestling#kerala social centre#പഞ്ചഗുസ്തി

ബന്ധപ്പെട്ട വാർത്തകൾ

കൂച്ച് ബെഹാർ ട്രോഫി: കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരം സമനിലയിൽആകാശ് ദീപിന് പരുക്കേറ്റിട്ടും സിറാജിനെ പരിഗണിച്ചില്ല; ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ ഗവാസ്കർകൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡ്; അമയ് മനോജിന് സെഞ്ച്വറിരണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ആധിപത്യം; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 116/6ചെൽസിക്ക് വീണ്ടും തോൽവി; ഗിബ്സ്-വൈറ്റിന്റെ ഇരട്ടഗോൾ മികവിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയംപോച്ചറ്റീനോയുടെ ഓൾഡ് ട്രാഫോർഡിലെ ആദ്യ മത്സരം ബ്രെന്റ്ഫോർഡിനെതിരെ; ചരിത്രക്കണക്കുകൾ യുണൈറ്റഡിന് അനുകൂലം
പൂർണ്ണ പേജ് കാണുക ›