ഹോം › കായികം

കൂച്ച് ബെഹാർ ട്രോഫി: കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരം സമനിലയിൽ

By Metro Journal Team · 29 Nov 2026, 05:49 PM

19 വയസ്സിൽ താഴെയുള്ളവരുടെ കൂച്ച് ബെഹാർ ട്രോഫിയിൽ കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്ത് നിൽക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ അമയ് മനോജ് രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. ആദ്യ ഇന്നിങ്സിൽ പോണ്ടിച്ചേരി 332 റൺസും കേരളം 280 റൺസുമായിരുന്നു നേടിയത്.

സ്കോർ – പോണ്ടിച്ചേരി 332 & 241/9, കേരളം 280

ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരിക്ക് 20 റൺസെടുത്ത ഹരിപ്രശാന്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. സമനില ലക്ഷ്യമാക്കി കരുതലോടെയും സാവധാനത്തിലുമായിരുന്നു പോണ്ടിച്ചേരിയുടെ ബാറ്റർമാർ ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. 54 റൺസുമായി പുറത്താകാതെ നിന്ന ശ്രുജൻ സിൻഹാസനാണ് പോണ്ടിച്ചേരിയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ആഹിൽ കച്ച്റു 32 റൺസും ജീവിതേശൻ 35 റൺസും ശൈലേഷ് വൈദ്യനാഥൻ 34 റൺസും നേടി. കേരളത്തിന് വേണ്ടി അമയ് മനോജ് നാലും ഇഷാൻ കുനാൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

ഫോട്ടോ: കേരളത്തിനായി നാല് വിക്കറ്റും പുറത്താകാതെ 101 റൺസും നേടി അമയ് മനോജ്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#amay manoj#cooch behar trophy#cricket#kerala cricket#ക്രിക്കറ്റ്

ബന്ധപ്പെട്ട വാർത്തകൾ

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് കിരീടം ശ്രീലങ്ക എയ്ക്ക്; പാകിസ്ഥാനെ വീഴ്ത്തിയത് അവസാന വിക്കറ്റിൽ!ആകാശ് ദീപിന് പരുക്കേറ്റിട്ടും സിറാജിനെ പരിഗണിച്ചില്ല; ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ ഗവാസ്കർരണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ആധിപത്യം; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 116/6കെ എസ് സി പഞ്ചഗുസ്തി; ചാമ്പ്യൻ ഓഫ് ചാമ്പ്യൻസായി ജെഫ് നിക്കോൾസൺചെൽസിക്ക് വീണ്ടും തോൽവി; ഗിബ്സ്-വൈറ്റിന്റെ ഇരട്ടഗോൾ മികവിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിന് ജയംപോച്ചറ്റീനോയുടെ ഓൾഡ് ട്രാഫോർഡിലെ ആദ്യ മത്സരം ബ്രെന്റ്ഫോർഡിനെതിരെ; ചരിത്രക്കണക്കുകൾ യുണൈറ്റഡിന് അനുകൂലം
പൂർണ്ണ പേജ് കാണുക ›