ഹോം › കായികം

ന്യൂസിലാൻഡ് വൻ ലീഡിലേക്ക്; രണ്ടാം ടെസ്റ്റിലും തോൽവി ഭീതിയിൽ ഇന്ത്യ

By MJ Desk · 25 Oct 2024, 05:00 PM

പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡ് വൻ ലീഡിലേക്ക്. രണ്ടാം ദിനം ദിനം കളിനിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാമിന്നിംഗ്‌സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ്. നിലവിൽ കിവീസിന് 301 റൺസിന്റെ ലീഡുണ്ട്. നേരത്തെ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 156 റൺസിന് ഓൾ ഔട്ടായിരുന്നു ന്യൂസിലാൻഡിനായി ടോം ലാഥം86 റൺസെടുത്ത് പുറത്തായി. ഡെവോൺ കോൺവേ 17 റൺസിനും വിൽ യംഗ് 23 റൺസിനും പുറത്തായി. രചിൻ രവീന്ദ്ര 9 റൺസിന് വീണു. ഡാരിൽ മിച്ചൽ 18 റൺസെടുത്തു. രണ്ടാം ദിനം കളി നിർത്തുമ്പോൾ 30 റൺസുമായി ടോം ബ്ലൻഡലും 9 റൺസുമായി ഗ്ലെൻ ഫിലിപ്‌സുമാണ് ക്രീസിൽ. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റെടുത്തു. അശ്വിൻ ഒരു വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ഇന്ത്യ 156 റൺസിന് ഒന്നാമിന്നിംഗ്‌സിൽ പുറത്തായിരുന്നു. 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ 30 വീതം റൺസെടുത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#india-new zealand test

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›