ന്യൂസിലാൻഡ് വൻ ലീഡിലേക്ക്; രണ്ടാം ടെസ്റ്റിലും തോൽവി ഭീതിയിൽ ഇന്ത്യ
പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡ് വൻ ലീഡിലേക്ക്. രണ്ടാം ദിനം ദിനം കളിനിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാമിന്നിംഗ്‌സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എന്ന നിലയിലാണ്. നിലവിൽ കിവീസിന് 301 റൺസിന്റെ ലീഡുണ്ട്. നേരത്തെ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 156 റൺസിന് ഓൾ ഔട്ടായിരുന്നു ന്യൂസിലാൻഡിനായി ടോം ലാഥം86 റൺസെടുത്ത് പുറത്തായി. ഡെവോൺ കോൺവേ 17 റൺസിനും വിൽ യംഗ് 23 റൺസിനും പുറത്തായി. രചിൻ രവീന്ദ്ര 9 റൺസിന് വീണു. ഡാരിൽ മിച്ചൽ 18 റൺസെടുത്തു. രണ്ടാം ദിനം കളി നിർത്തുമ്പോൾ 30 റൺസുമായി ടോം ബ്ലൻഡലും 9 റൺസുമായി ഗ്ലെൻ ഫിലിപ്‌സുമാണ് ക്രീസിൽ. ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദർ നാല് വിക്കറ്റെടുത്തു. അശ്വിൻ ഒരു വിക്കറ്റ് സ്വന്തമാക്കി. നേരത്തെ ഇന്ത്യ 156 റൺസിന് ഒന്നാമിന്നിംഗ്‌സിൽ പുറത്തായിരുന്നു. 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവർ 30 വീതം റൺസെടുത്തു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്പിൻ കെണിയിൽ കുരുങ്ങി ന്യൂസിലാൻഡ്; മുംബൈ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ 235 റൺസിന് പുറത്ത്

വാംഖഡെയിലും ടോസിന്റെ ഭാഗ്യം ന്യൂസിലാൻഡിന്; ബാറ്റിംഗ് തെരഞ്ഞെടുത്തു

രണ്ടാം ടെസ്റ്റിലും ചീട്ടുകൊട്ടാരം പോലെ തകർന്ന് ഇന്ത്യ; 95 റൺസിനിടെ 6 വിക്കറ്റുകൾ വീണു

ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 259ന് പുറത്ത്; ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടമായി

പൂനെ ടെസ്റ്റിൽ ന്യൂസിലാൻഡിന് ഒരു വിക്കറ്റ് നഷ്ടം; ഇന്ത്യൻ ടീമിൽ മൂന്ന് നിർണായക മാറ്റങ്ങൾ
