ഹോം › കായികം

ഇതൊക്കെ ഞങ്ങൾ പ്രതീക്ഷിച്ചതാണ്; വിമർശനങ്ങൾ ടീമിനെ ബാധിക്കില്ല: റൊണാൾഡോയ്ക്ക് പിന്തുണയുമായി ഡീഗോ ഡാലോട്ട്

By Metro Desk · 21 Jun 2026, 11:23 AM

ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗൽ ടീമിനും നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിരോധ താരം ഡീഗോ ഡാലോട്ട്. ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ ഇത്തരം സാഹചര്യങ്ങളെയും വിമർശനങ്ങളെയും കുറിച്ച് ടീം അംഗങ്ങൾ തമ്മിൽ സംസാരിച്ച് കൃത്യമായ ധാരണയുണ്ടാക്കിയിരുന്നതായി ഡാലോട്ട് വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിലവിലെ വിമർശനങ്ങൾ ടീമിന്റെ ഐക്യത്തെയോ പ്രകടനത്തെയോ ഒട്ടും ബാധിച്ചിട്ടില്ലെന്ന് താരം കൂട്ടിച്ചേർത്തു.

​ലോകകപ്പിൽ പോർച്ചുഗലിന്റെ ആദ്യ മത്സരത്തിൽ നിറംമങ്ങിയ പ്രകടനമാണ് 41-കാരനായ റൊണാൾഡോ കാഴ്ചവെച്ചത് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനോടായിരുന്നു ഡാലോട്ടിന്റെ പ്രതികരണം.

​”കാര്യങ്ങൾ വളരെ ലളിതമാണ്. ലോകകപ്പിനായി ഇവിടെ എത്തുന്നതിന് മുൻപ് തന്നെ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഞങ്ങൾ ഇതിനെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങൾ നേരത്തെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. റൊണാൾഡോയെപ്പോലെ ഒരു വലിയ താരം ടീമിലുള്ളപ്പോൾ സാധാരണയേക്കാൾ കൂടുതൽ ഇത്തരം കാര്യങ്ങളെ നേരിടാൻ ഞങ്ങൾ സജ്ജരായിരിക്കണം.” – ഡീഗോ ഡാലോട്ട് പറഞ്ഞു.

​വിമർശനങ്ങളെ എങ്ങനെ നേരിടണമെന്ന് ക്രിസ്റ്റ്യാനോയ്ക്ക് നന്നായി അറിയാമെന്നും കഴിഞ്ഞ 20 വർഷത്തിലേറെയായി അദ്ദേഹം ദേശീയ ടീമിനായി കളിക്കുന്നതാണെന്നും ഡാലോട്ട് ഓർമ്മിപ്പിച്ചു. റൊണാൾഡോയ്ക്ക് ടീമിലുള്ള വിശ്വാസവും ടീമിന് അദ്ദേഹത്തിലുള്ള വിശ്വാസവും എപ്പോഴും ഒരേപോലെയായിരിക്കുമെന്നും പോർച്ചുഗൽ പ്രതിരോധ താരം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തിപോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയുംതുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യതക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടിഫുട്ബോൾ ലോകത്തെ ഈറനണിയിച്ച് ലിയോണൽ മെസ്സി കളിക്കളം വിട്ടു; അവസാന മത്സരത്തിലും ഗോൾ നേട്ടം
പൂർണ്ണ പേജ് കാണുക ›