ഹോം › ടെക്നോളജി

​19 മണിക്കൂർ പിന്നിട്ടിട്ടും മൈക്രോസോഫ്റ്റ് തകരാർ തുടരുന്നു; ഇമെയിൽ ടൈംഔട്ട് 48 മണിക്കൂറായി നീട്ടി

By Metro Journal Team · 13 Nov 2026, 05:11 PM

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയും കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ബാധിച്ച മൈക്രോസോഫ്റ്റിന്റെ സാങ്കേതിക തകരാർ 19 മണിക്കൂർ പിന്നിട്ടിട്ടും പൂർണ്ണമായി പരിഹരിക്കാനായില്ല. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, അയക്കാനും സ്വീകരിക്കാനും വൈകുന്ന ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാൻ മൈക്രോസോഫ്റ്റ് ഇമെയിൽ ടൈംഔട്ട് (Email Timeout) പരിധി 48 മണിക്കൂറായി നീട്ടിയിട്ടുണ്ട്.

​വ്യാഴാഴ്ച ആരംഭിച്ച സെർവർ തകരാറിനെ തുടർന്ന് മൈക്രോസോഫ്റ്റ് 365, ഔട്ട്‌ലുക്ക് (Outlook), ടീംസ് (Teams), കോപൈലറ്റ് (Copilot) തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. വ്യോമയാന മേഖലയെയും വിവിധ സർക്കാർ ഏജൻസികളെയും എഐ പ്ലാറ്റ്‌ഫോമുകളെയും ഈ തകരാർ സാരമായി ബാധിച്ചു.

​സെർവറുകളിലുണ്ടായ അമിതഭാരമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സേവനങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും പൂർണ്ണ സ്ഥിരത കൈവരിക്കാൻ ഇനിയും സമയമെടുത്തേക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#out#Team#കരാർ#തകരാർ#മൈക്രോസോഫ്റ്റ്#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

വലിയ മാറ്റങ്ങൾ വരുന്നു; വാട്സ്ആപ്പിൽ മൊബൈൽ നമ്പർ മറച്ചുവെക്കാൻ പുതിയ ഫീച്ചർഅയ്യേ നാണമില്ലേ ഞങ്ങൾ ഉണ്ടാക്കിയത് ചൂടാക്കി കഴിക്കാൻ; ആപ്പിളിനെ പരിഹസിച്ച് സാംസങ്ചന്ദ്രനിൽ കാവലിന് റോബോട്ട് നായ്ക്കൾ: ചൈനയുടെ ചാന്ദ്ര ദൗത്യം ബഹിരാകാശ ഗവേഷണത്തിന്റെ ഭാവി മാറ്റിയെഴുതുന്നത് എങ്ങനെ?ഡിപിഡിപി നിയമം: ഇന്ത്യയിൽ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാൻ പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്ട്‌സ്ആപ്പ്ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യയിലെ റെയ്ൽവേ സ്റ്റേഷൻ; ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോമിന്‍റെ വിശേഷങ്ങൾസാംസങ്ങിനെയും എസ്‌കെ ഹൈനിക്സിനെയും വെല്ലുവിളിക്കാൻ ചൈനീസ് ചിപ്പ് ഭീമൻ; 8.5 ബില്യൺ ഡോളറിന്റെ ചരിത്ര ഐപിഒയുമായി സിഎക്സ്എംടി
പൂർണ്ണ പേജ് കാണുക ›