ഹോം › ടെക്നോളജി

വാട്സാപ്പിൽ പുതിയ ഫീച്ചർ; 14 ദിവസം മുമ്പ് വരെ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം: ഫോൺ ഓഫായാലും മെസ്സേജ് എത്തും

By Metro Journal Team · 28 Nov 2026, 01:00 PM

ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന മെസ്സേജ് ഷെഡ്യൂളിങ് ഫീച്ചര്‍ ആഗോളതലത്തില്‍ അവതരിപ്പിച്ച് വാട്സാപ്പ്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള തീയതിയും സമയവും നിശ്ചയിച്ച് സന്ദേശങ്ങള്‍ മുന്‍കൂട്ടി അയക്കാന്‍ സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചര്‍. ബുധനാഴ്ച മുതല്‍ ആന്‍ഡ്രോയിഡ്, ഐ ഒ എസ് ഉപയോക്താക്കള്‍ക്കായി ഈ അപ്ഡേറ്റ് ലഭ്യമാക്കിത്തുടങ്ങി.

കുറഞ്ഞത് 10 മിനിറ്റ് മുതല്‍ പരമാവധി 14 ദിവസം മുമ്പ് വരെ സന്ദേശങ്ങള്‍ ഇത്തരത്തില്‍ ഷെഡ്യൂള്‍ ചെയ്തുവെക്കാന്‍ സാധിക്കും. മെസ്സേജ് അയക്കുന്ന സമയത്ത് ഉപയോക്താവ് ഓണ്‍ലൈനില്‍ ഉണ്ടാകണമെന്ന നിര്‍ബന്ധമില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കിലും നെറ്റ്വര്‍ക്ക് കണക്ഷന്‍ ഇല്ലെങ്കിലും നിശ്ചയിച്ച കൃത്യസമയത്ത് തന്നെ സന്ദേശങ്ങള്‍ അയക്കപ്പെടും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് പുറമെ ചിത്രങ്ങളും വീഡിയോകളും ഇത്തരത്തില്‍ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും.

സന്ദേശം ഷെഡ്യൂള്‍ ചെയ്യുന്നതിനായി ചാറ്റിലെ സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിപ്പിടിച്ച ശേഷം ആവശ്യമുള്ള തീയതിയും സമയവും തിരഞ്ഞെടുക്കുകയാണ് വേണ്ടത്. സന്ദേശം ലഭിക്കുന്ന വ്യക്തിക്ക് സാധാരണ മെസ്സേജ് പോലെ തന്നെയാണ് ഇത് ലഭിക്കുക. മുന്‍കൂട്ടി ക്രമീകരിച്ചിരിക്കുന്ന എല്ലാ സന്ദേശങ്ങളും ഉപയോക്താക്കള്‍ക്ക് പരിശോധിക്കാനും, അവ അയക്കപ്പെടുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും. എന്നാല്‍ ഒരിക്കല്‍ ഷെഡ്യൂള്‍ ചെയ്ത സന്ദേശത്തിന്റെ സമയം പിന്നീട് മാറ്റാന്‍ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഫീച്ചറുകളില്‍ ഒന്നാണിതെന്ന് വാട്സാപ്പ് വ്യക്തമാക്കി. വ്യത്യസ്ത സമയമേഖലകളിലുള്ളവര്‍ക്ക് കൃത്യസമയത്ത് ജന്മദിനാശംസകള്‍ കൈമാറാനും, ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് ഉപഭോക്താക്കള്‍ക്കായി സന്ദേശങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാനും, ടീം അംഗങ്ങള്‍ക്ക് ജോലിസംബന്ധമായ റിമൈന്‍ഡറുകള്‍ നല്‍കാനും ഈ ഫീച്ചര്‍ ഏറെ സഹായകരമാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#എല്ലാ#പുതിയ#മുമ്പ്#മെസ്സേജ്#ഷെഡ്യൂള്‍#സന്ദേശങ്ങള്‍

ബന്ധപ്പെട്ട വാർത്തകൾ

13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി പുതിയ ഫീച്ചർ; മാതാപിതാക്കൾക്ക് ഇനി എക്‌സിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാം53 വിരലുകളുമായി റോബോട്ട് പിയാനിസ്റ്റ്; മനുഷ്യ സംഗീതജ്ഞനെ വെല്ലുവിളിച്ച് ടെഓട്രോണിക്കോയു.പി.ഐ വഴി പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ? പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇതാതീ കണ്ടാൽ ഓടിയെത്തും, ബോട്ടിന്റെ ഗേറ്റ് തനിയെ അടയും; എഐ ടീച്ചറായും ക്ലാസെടുക്കും; കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങൾ ശ്രദ്ധേയമാകുന്നുഎയർടെൽ കണക്ഷനിലൂടെ കൂടുതൽ നേട്ടങ്ങൾ: 30,000 രൂപയിൽ അധികം മൂല്യമുള്ള എയർടെൽ ഇൻസൈഡർ റിവാർഡുകൾവാട്‌സാപ്പിൽ പുതിയ ഫീച്ചർ: ‘വ്യൂ വൺസ് ടെക്സ്റ്റ് മെസ്സേജ്’ അവതരിപ്പിച്ചു
പൂർണ്ണ പേജ് കാണുക ›