ഹോം › ടെക്നോളജി

എയർടെൽ കണക്ഷനിലൂടെ കൂടുതൽ നേട്ടങ്ങൾ: 30,000 രൂപയിൽ അധികം മൂല്യമുള്ള എയർടെൽ ഇൻസൈഡർ റിവാർഡുകൾ

By Metro Journal Team · 17 Nov 2026, 11:32 PM

നിങ്ങളുടെ എയർടെൽ കണക്ഷൻ കേവലം കണക്ടിവിറ്റിക്ക് അപ്പുറം നൽകുന്നു, ഒരു എയർടെൽ ഉപഭോക്താവ് ആയിരിക്കുകയെന്നാൽ കൂടുതൽ നേട്ടങ്ങൾ ലഭിക്കുന്നു. എയർടെൽ ഇൻസൈഡറിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ നിത്യജീവിതത്തിൽ ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയുന്ന 30,000 രൂപയിൽ അധികം മൂല്യമുള്ള അനുഭവങ്ങളും ബ്രാൻഡുകളും ലഭിക്കുന്നു.

എയർടെൽ ഇൻസൈഡറിന് പിന്നിലെ ആശയം ലളിതമാണ്: ഒരു എയർടെൽ ഉപഭോക്താവാകുന്നതിലൂടെ ആശയവിനിമയ സൗകര്യത്തിന് പുറമെ അധിക നേട്ടങ്ങളും ലഭിക്കണം. ഡ്യുവോലിംഗോയിലൂടെ പുതിയൊരു ഭാഷ പഠിക്കുകയാകട്ടെ, ക്രോമയിൽ നിന്നും ഗാഡ്ജെറ്റുകൾ വാങ്ങുന്നതാകട്ടെ, സിനിപോളിസിൽ നിന്നും സിനിമ കാണുന്നതാകട്ടെ, പോക്കറ്റ് എഫ്.എമ്മിലൂടെ സംഗീതം ആസ്വദിക്കുന്നതാകട്ടെ ഉപഭോക്താക്കൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നേട്ടങ്ങൾ കണ്ടെത്താനാകും.

എയർടെൽ ഇൻസൈഡറിൽ എന്താണുള്ളത്?

എല്ലാ ഓഫറുകളും വ്യക്തിഗത വ്യവസ്ഥകൾക്കും യോഗ്യതകൾക്കും വിധേയം.

നിലവിൽ ലഭ്യമായിട്ടുള്ള എല്ലാ ഓഫറുകളും റെഡീം ചെയ്ത് 30,000 രൂപയിൽ അധികമുള്ള റിവാർഡുകൾ ഉപഭോക്താക്കൾക്ക് അൺലോക്ക് ചെയ്യാം. പുതിയ കാര്യങ്ങൾ പഠിക്കുന്നത് മുതൽ ഗാഡ്ജെറ്റുകൾ അപ്ഗ്രേഡ് ചെയ്യുന്നതിനും, അടുത്ത അവധിക്കാല യാത്ര പ്ലാൻ ചെയ്യുന്നതിനും, പുറത്തുപോയി ഭക്ഷണം ആസ്വദിക്കുന്നതിനും വരെ, ഉപഭോക്താക്കൾക്ക് അവരുടെ ദൈനംദിന ചെലവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ എയർടെൽ ഇൻസൈഡർ കൂടുതൽ അവസരങ്ങൾ നൽകുന്നു.

ഇത് ഉപയോഗിച്ചു തുടങ്ങാൻ വളരെ എളുപ്പമാണ്. യോഗ്യരായ എയർടെൽ മൊബൈൽ, എയർടെൽ ഹോം ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പിൽ 'എയർടെൽ ഇൻസൈഡർ' എന്ന ഭാഗം സന്ദർശിച്ച് ലഭ്യമായ ഓഫറുകൾ പരിശോധിക്കാം. താൽപ്പര്യമുള്ള ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാനും ഓഫർ നിബന്ധനകൾക്കനുസരിച്ച് അവ റെഡീം ചെയ്യാനും സാധിക്കും.

ലിങ്ക്ഡ്ഇൻ പ്രീമിയം സബ്സ്‌ക്രിപ്ഷനുകൾ, ഈസിഡൈനർ, മേക്ക്മൈട്രിപ്പ് അംഗത്വങ്ങൾ തുടങ്ങിയ നേട്ടങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനായി എയർടെൽ ഇൻസൈഡർ മുമ്പ് പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ചിരുന്നു. എയർടെൽ ഇൻസൈഡർ പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ ബ്രാൻഡുകളെയും ഓഫറുകളെയും തുടർന്നും കൊണ്ടുവരും; ഇതിലൂടെ ഉപഭോക്താക്കൾക്കായി ധാരാളം ആനുകൂല്യങ്ങൾ ലഭ്യമാകും. ഉപഭോക്തൃബന്ധത്തിന് കൂടുതൽ മൂല്യം നൽകാനും, എയർടെല്ലുമായുള്ള ബന്ധം ഒന്നിലധികം രീതികളിൽ നേട്ടങ്ങൾ നൽകുന്നതാക്കി മാറ്റുന്നതിനുമുള്ള എയർടെല്ലിന്റെ മറ്റൊരു ചുവടുവെപ്പാണിത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#airtel#mobile#offers#telecom

ബന്ധപ്പെട്ട വാർത്തകൾ

വലിയ മാറ്റങ്ങൾ വരുന്നു; വാട്സ്ആപ്പിൽ മൊബൈൽ നമ്പർ മറച്ചുവെക്കാൻ പുതിയ ഫീച്ചർഅയ്യേ നാണമില്ലേ ഞങ്ങൾ ഉണ്ടാക്കിയത് ചൂടാക്കി കഴിക്കാൻ; ആപ്പിളിനെ പരിഹസിച്ച് സാംസങ്ചന്ദ്രനിൽ കാവലിന് റോബോട്ട് നായ്ക്കൾ: ചൈനയുടെ ചാന്ദ്ര ദൗത്യം ബഹിരാകാശ ഗവേഷണത്തിന്റെ ഭാവി മാറ്റിയെഴുതുന്നത് എങ്ങനെ?ഡിപിഡിപി നിയമം: ഇന്ത്യയിൽ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാൻ പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്ട്‌സ്ആപ്പ്ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഇന്ത്യയിലെ റെയ്ൽവേ സ്റ്റേഷൻ; ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോമിന്‍റെ വിശേഷങ്ങൾസാംസങ്ങിനെയും എസ്‌കെ ഹൈനിക്സിനെയും വെല്ലുവിളിക്കാൻ ചൈനീസ് ചിപ്പ് ഭീമൻ; 8.5 ബില്യൺ ഡോളറിന്റെ ചരിത്ര ഐപിഒയുമായി സിഎക്സ്എംടി
പൂർണ്ണ പേജ് കാണുക ›