ഹോം › ലോകം

പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു; 24 പേർക്ക് പരുക്ക്

By MJ Desk · 28 Jun 2025, 04:47 PM

പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലാണ് സ്‌ഫോടനമുണ്ടായത്. 24 പേർക്ക് പരുക്കേറ്റു. വസീറിസ്ഥാൻ ജില്ലയിലെ ഖദ്ദി പ്രദേശത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനത്തിലേക്ക് ഇടിച്ചുകയറ്റിയാണ് പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. പലരുടെയും നില ഗുരുതരമാണ്. സൈനിക നീക്കം നടന്നു കൊണ്ടിരിക്കുന്നതിനാൽ സംഭവസമയത്ത് പ്രദേശത്ത് കർഫ്യൂ ആയിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു ഉസൂദ് അൽ ഹർബ് എന്ന തീവ്രവാദ സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വസീറിസ്ഥാനിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളിചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
പൂർണ്ണ പേജ് കാണുക ›