ടെസ്‌ല സിഇഒ ഇലോൺ മസ്കിൻ്റെ കുഞ്ഞിന് ജന്മം നൽകിയെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെന്റ് ക്ലെയർ. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്. അഞ്ച് മാസം മുൻപാണ് മസ്കിന്റെ കുഞ്ഞിനു ജന്മം നൽകിയതെന്നാണ് യുവതിയുടെ അവകാശവാദം. അതേസമയം കുഞ്ഞിന്റെ സ്വകാര്യത മാനിക്കണമെന്നും ആഷ്‌ലി കുറിച്ചു. ‘അഞ്ച് മാസം മുമ്പ്, ഞാൻ ഒരു കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്‌കാണ് കുഞ്ഞിന്റെ പിതാവ്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഞാൻ ഇത് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ ടാബ്ലോയിഡ് മാധ്യമങ്ങൾ അത് പരസ്യമാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് മനസിലായെന്നും അതുകൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങൾ എന്താണെന്ന് തിരിച്ചറിയാതെയാണ് അവർ ഇതിന് ശ്രമിക്കുന്നതെന്നും ആഷ്‌ലി പറഞ്ഞു.
‘എന്റെ കുഞ്ഞിന്റെ അച്ഛൻ ഇലോൺ മസ്ക് ആണ്’; വെളിപ്പെടുത്തലുമായി എഴുത്തുകാരി ആഷ്‌ലി സെന്റ് ക്ലെയർ
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin