ഹോം › ലോകം

അമേരിക്കയിൽ നിന്നുള്ള മൂന്നാം വിമാനവും അമൃത്സറിലെത്തി; വിമാനത്തിൽ 112 പേർ

By MJ Desk · 17 Feb 2025, 08:27 AM

അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറിൽ എത്തി. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 44 പേർ ഹരിയാന സ്വദേശികളും 31 പേർ പഞ്ചാബ് സ്വദേശികളുമാണ്. മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ ചെയ്ത പോലെ കൈവിലങ്ങും ചങ്ങലയും അണിയിച്ചാണോ ഇന്നും ഇന്ത്യക്കാരെ തിരികെ എത്തിച്ചതെന്ന കാര്യം വ്യക്തമല്ല. ഒന്നാം വിമാനത്തിന് പുറമെ രണ്ടാം വിമാനത്തിലും കുടിയേറ്റക്കാരെ കൈ വിലങ്ങും ചങ്ങലയും അണിയിച്ചാണ് എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ട്രംപുമായി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›