ഹോം › ലോകം

അമേരിക്ക ബുദ്ധിമോശം ആവർത്തിക്കുന്നു; അവസാനം വരെ പോരാടുമന്ന് ചൈന

By MJ Desk · 08 Apr 2025, 10:49 AM

ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ രൂക്ഷ വിമർശനവുമായി ചൈന. ചൈനീസ് ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ചൈന രംഗത്തുവന്നു. ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസ് 34 ശതമാനം നികുതി പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസ് ഉത്പന്നങ്ങൾക്ക് മേൽ ചൈന പകരച്ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ചൈനക്കെതിരെ 50 ശതമാനം പകരച്ചുങ്കം ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ഈ സംഭവത്തിലൂടെ അമേരിക്കയുടെ ബ്ലാക്ക് മെയിൽ സ്വഭാവം തുറന്നുകാണിക്കുകയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ ഭാഗത്ത് നിന്ന് ബുദ്ധിമോശം ആവർത്തിക്കുകയാണ്. തങ്ങളുടെ ഇഷ്ടത്തിന് വഴങ്ങണമെന്ന് അമേരിക്ക നിർബന്ധം പിടിച്ചാൽ അവസാനം വരെ പോരാടും. യുഎസിന്റെ പകര ചുങ്കം തങ്ങളെ ബാധിക്കില്ലെന്ന് ചൈനീസ് വാണിജ്യ സഹമന്ത്രി ലിങ് ജി പറഞ്ഞു. വിദേശ നിക്ഷേപങ്ങൾക്കുള്ള വാഗ്ദത്ത ഭൂമിയായി ചൈന തുടരുമെന്നും അദ്ദേഹം പറഞ്ഞു എന്നാൽ യുഎസിനെതിരെ പ്രതികാര നടപടിയുമായി നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവരുന്ന ഏതൊരു രാജ്യത്തിനും അധിക നികുതി നൽകേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. യുഎസിന് മേൽ ചൈന ചുമത്തിയ 34 ശതമാനം നികുതി ഏപ്രിൽ എട്ടിനകം പിൻവലിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›