ഹോം › ലോകം

ഇറാനിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 51 പേർ കൊല്ലപ്പെട്ടു

By MJ Desk · 23 Sep 2024, 02:49 PM

ഇറാനിലെ കൽക്കരി ഖനി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. 20 പേർക്ക് പരുക്കേറ്റു. മീഥെയ്ൻ വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വിവരം. ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയുടെ രണ്ട് ബ്ലോക്കുകളിലായാണ് മീഥെയ്ൻ വാതക ചോർച്ചയുണ്ടായത്. പ്രദേശത്ത് വാതകം നിറഞ്ഞതിനാൽ സംഭവം നടന്നതിന്റെ 400 മീറ്റർ അകലെ വരെ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചുള്ളു. പത്തോളം കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നൂറംഗ രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#blast#coal mine#iran

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›