ഇറാനിലെ കൽക്കരി ഖനിയിൽ സ്ഫോടനം; 51 പേർ കൊല്ലപ്പെട്ടു
ഇറാനിലെ കൽക്കരി ഖനി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. 20 പേർക്ക് പരുക്കേറ്റു. മീഥെയ്ൻ വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വിവരം. ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ ഖനിയിലാണ് സ്ഫോടനമുണ്ടായത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയുടെ രണ്ട് ബ്ലോക്കുകളിലായാണ് മീഥെയ്ൻ വാതക ചോർച്ചയുണ്ടായത്. പ്രദേശത്ത് വാതകം നിറഞ്ഞതിനാൽ സംഭവം നടന്നതിന്റെ 400 മീറ്റർ അകലെ വരെ രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിച്ചുള്ളു. പത്തോളം കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നൂറംഗ രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഇറാനുമേലുള്ള സൈനിക നീക്കം താത്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്; ‘ഉടൻ ധാരണയിലെത്തുമെന്ന്’ പ്രതീക്ഷ

ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം; നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് ടെഹ്റാൻ

എന്നെ വധിച്ചാൽ ചരിത്രത്തിലില്ലാത്തവിധം ഇറാനെ ബോംബിട്ടു തകർക്കുക; തിരിച്ചടിക്ക് ഉത്തരവിട്ട് ട്രംപ്: ഇസ്രായേലിന്റെ രഹസ്യവിവരങ്ങൾ തള്ളി

പരമോന്നത നേതാവിന്റെ ശവസംസ്കാര ചടങ്ങുകൾക്കിടെ യുഎസ്-ഇറാൻ മിസൈലാക്രമണം ശക്തം

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം: ഇറാനിൽ ശക്തമായ തിരിച്ചടി നൽകി അമേരിക്ക
