ഹോം › ലോകം

മൈതാനത്തിന് പുറത്ത് പുതിയ അധ്യായം: നടന്റെയും നിർമാതാവിന്റെയും വേഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സിനിമയിലേക്ക്

By Metro Desk · 27 Jul 2026, 04:41 PM

ലണ്ടൻ: ഫുട്ബോൾ മൈതാനത്ത് വിസ്മയങ്ങൾ തീർത്ത പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ചലച്ചിത്ര ലോകത്തും സജീവമാകുന്നു. ഫുട്ബോൾ ബൂട്ട് അഴിച്ചുവെക്കും മുൻപേ സിനിമയിൽ നിർമാതാവായും നടനായും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ അഞ്ചുതവണത്തെ ബാലൺ ഡി ഓർ ജേതാവ്.

​ഹോളിവുഡിലെ പ്രശസ്ത സംവിധായകൻ മാത്യു വോണുമായി (Matthew Vaughn) ചേര്‍ന്ന് ‘UR•Marv’ എന്ന പ്രൊഡക്ഷൻ സ്റ്റുഡിയോയ്ക്ക് റൊണാൾഡോ തുടക്കമിട്ടിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ദി ഏർളി ഡേയ്‌സ്’ (The Early Days) എന്ന ബിഗ് ബജറ്റ് ഡ്രാമ പരമ്പരയിലാണ് റൊണാൾഡോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളിലും എത്തുന്നത്.

​ആഴ്സണൽ മുൻ ഇതിഹാസം തിയറി ഹെൻറിയും ഈ പ്രൊജക്റ്റിന്റെ ഭാഗമാകുന്നുണ്ടെന്നതാണ് മറ്റൊരു പ്രധാന വിശേഷം.

മൈതാനത്ത് ക്രിസ്റ്റ്യാനോ സൃഷ്ടിച്ച കഥകൾ എനിക്ക് ഒരിക്കലും എഴുതാൻ കഴിയില്ല. അദ്ദേഹം ഒരു യഥാർത്ഥ സൂപ്പർ ഹീറോയാണ്.— മാത്യു വോൺ (സംവിധായകൻ)

​ഫാഷൻ, പെർഫ്യൂം, യൂട്യൂബ് ചാനൽ തുടങ്ങി ബിസിനസ് രംഗത്ത് തന്റേതായ സാമ്രാജ്യം പടുത്തുയർത്തിയ റൊണാൾഡോയുടെ പുതിയ ചുവടുവെപ്പ് സിനിമാ-കായിക ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›