ഹോം › ലോകം

ചെർണോബിൽ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം; ആശങ്കയിൽ യുക്രൈൻ

By MJ Desk · 14 Feb 2025, 05:39 PM

1986ൽ ആണവ ദുരന്തം നടന്ന ചെർണോബിൽ ആണവ നിലയത്തിലെ നാലാം റിയാക്ടറിന്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ന്യൂ സേഫ് കൺഫൈൻമെന്റ് ഷെൽട്ടറിന് നേരെ ഡ്രോൺ ആക്രമണം.ആക്രമണത്തിൽ ഷെൽട്ടറിന്റെ മേൽക്കൂരക്ക് ആഘാതമേൽക്കുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലിലൂടെ തീയണക്കുകയായിരുന്നു. യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തെ വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന കെട്ടിടത്തിന് മുകളിലാണ് വൻ സ്‌ഫോടക വസ്തുക്കൾ വഹിച്ചുള്ള ഡ്രോൺ പതിച്ചതെന്ന് സെലൻസ്‌കി പറഞ്ഞു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഡ്രോൺ പതിക്കുന്നതിന്റെയും സ്‌ഫോടനമുണ്ടാകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എൻ.എസ്.സിയുടെ അകത്തേക്ക് ആക്രമണം ബാധിച്ചിട്ടില്ലെന്നും കെട്ടിടത്തിനുള്ളിലെയും പുറത്തെയും വികിരണ നിരക്ക് സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്
പൂർണ്ണ പേജ് കാണുക ›