ഹോം › ലോകം

തകർന്ന കെട്ടിടങ്ങൾക്ക് നടുവിൽ ഈദ്ഗാഹുകളൊരുക്കി ഗസ്സയുടെ പെരുന്നാളാഘോഷം

By News Desk · 30 Mar 2025, 06:12 PM

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണവും ഉപരോധവും തുടരുന്നതിനിടെ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ ജനങ്ങൾ. യുദ്ധം തകർത്തെറിഞ്ഞ വടക്കൻ ഗസ്സയിലും ഖാൻ യൂനുസിലും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ മുസ്വല്ല വിരിച്ചാണ് പെരുന്നാൾ നമസ്കാരം. തുല്യതയില്ലാത്ത ദുരിതങ്ങൾക്കിടയിലും പെരുന്നാൾ ദിനത്തിൽ സന്തോഷം കണ്ടെത്തുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങൾ. തകർന്ന തെരുവിലൂടെ കൂട്ടമായി നടന്ന് തക്ബീർ മുഴക്കി പെരുന്നാളാഘോഷിക്കുകയാണവർ. ​അതേസമയം, പുതുവസ്ത്രവും ഭക്ഷണവുമില്ലാതെയായിരുന്നു പലരുടെയും പെരുന്നാൾ ദിനം. ഖാൻ യൂനുസിലേയും വടക്കൻ ഗസ്സയിലെ മറ്റിടങ്ങളിലെയും താത്കാലിക തമ്പുകളിൽ കുട്ടികൾക്കായി ഉമ്മമാർ പെരുന്നാൾ മധുരമൊരുക്കി. അവർ കുടുംബ ബന്ധങ്ങൾ പുതുക്കി. പ്രിയപ്പെട്ടവരുടെ ഖബറുകൾ സന്ദർശിച്ചു. എന്നാൽ, പെരുന്നാൾ ദിനത്തിലും ഗസ്സയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേൽ. കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ റഫയ്ക്ക് സമീപം കരയാക്രമണം രൂക്ഷമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›