ഹോം › ലോകം

ഗാസയിലെ കൂട്ടക്കുരുതി: ഇതൊരു തുടക്കം മാത്രമെന്ന് നെതന്യാഹു, ലക്ഷ്യം കാണും വരെ ആക്രമണം തുടരും

By MJ Desk · 19 Mar 2025, 10:42 AM

ഗാസയെ ശവപ്പറമ്പാക്കിയ വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ നശിപ്പിക്കു, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ധികളെയും മോചിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതുവരെ ഇസ്രായേൽ ആക്രമണവുമായി മുന്നോട്ടുപോകും. വെടിനിർത്തൽ ചർച്ചകളും ഇതിനിടയിൽ നടക്കുമെന്നും നെതന്യാഹു പറഞ്ഞു ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മർദം അനിവാര്യമാണെന്ന് മുൻകാല സംഭവങ്ങൾ തെളിയിച്ചതാണെന്നും നെതന്യാഹു പറഞ്ഞു. 42 ദിവസത്തെ വെടിനിർത്തൽ അവസാനിപ്പിച്ച് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി ഇസ്രായേൽ ഗാസിയൽ നടത്തിയ വ്യോമാക്രമണത്തിൽ 404 പേരാണ് കൊല്ലപ്പെട്ടത്. 562 പേർ ആക്രമണത്തിൽ പരുക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെയും കുട്ടികളാണ്. എന്നാൽ ഹമാസ് താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. മൂന്ന് ഘട്ടമായി നടപ്പാക്കാൻ ധാരണയായ വെടിനിർത്തലിന്റെ ലംഘനമാണ് ഇസ്രായേൽ നടത്തിയതെന്ന് ഹമാസ് ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›