ഹോം › ലോകം

ഗാസയിലെ കൂട്ടക്കുരുതി: ഇസ്രായേൽ ആക്രമണ വിവരം അറിയിച്ചിരുന്നതായി വൈറ്റ് ഹൗസ്

By MJ Desk · 18 Mar 2025, 10:25 AM

ഗാസയിൽ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേൽ വിവരം അറിയിച്ചിരുന്നതായി അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ ആക്രമണങ്ങളെ കുറിച്ച് ട്രംപിനോടും വൈറ്റ് ഹൗസിനോടും ഇസ്രായേൽ ഭരണകൂടം കൂടിയാലോചിച്ചിരുന്നുവെന്നാണ് വിവരം ഹമാസും ഹൂതികളും അടക്കം ഇസ്രായേലിനെ മാത്രമല്ല, അമേരിക്കൻ ഐക്യനാടുകളെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവരും വലിയ വില നൽകേണ്ടി വരുമെന്നും കരോലിൻ ലെവിറ്റ് പറഞ്ഞു. നിയമം അനുസരിക്കുന്ന ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ മടിക്കില്ലെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാടെന്നും അവർ പറഞ്ഞു ചൊവ്വാഴ്ച പുലർച്ചെയാണ് വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ ഗാസയിൽ വ്യാപക ആക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 130 പേർ ഇസ്രായേലിന്റെ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›