ഹോം › ലോകം

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൂവ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

By MJ Desk · 27 Mar 2025, 10:29 AM

വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൂവ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ജബലിയയിലെ ടെന്റിൽ കഴിയവെയാണ് ആക്രമണം നടന്നത്. കുട്ടികൾ അടക്കം നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു ഗാസയിൽ വ്യാപക ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിടുന്നത്. ഗാസ സിറ്റിയിലെ അസ് സഫ്താവി പ്രദേശത്ത് വീടിന് നേർക്കുണ്ടായ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ആറ് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 38 പേർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് വിവരം ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ധനകാര്യ സ്ഥാപനങ്ങളുടെ തലവൻ ഇസ്മായിൽ ബർഹൂം അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനുസിൽ നടന്ന ആക്രമണത്തിൽ ഹമാസ് രാഷ്ട്രീയ നേതാവും പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സലാഹ് അൽ ബർദവീലും ഭാര്യയും കൊല്ലപ്പെട്ടിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകുംഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായിചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›