ഹോം › ലോകം

ആറ് വർഷത്തെ വിടവാങ്ങലിന് ശേഷം ഹാരിയും മേഗനും ബ്രിട്ടനിലേക്ക് മടങ്ങിയെത്തി

By Metro Desk · 26 Aug 2026, 06:36 PM

ലണ്ടൻ: രാജകീയ ചുമതലകൾ ഒഴിഞ്ഞു അമേരിക്കയിലേക്ക് ചേക്കേറിയ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും കുടുംബസമേതം ലണ്ടനിൽ മടങ്ങിയെത്തി. 2020-ൽ രാജകുടുംബവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് യുകെ വിട്ട ഇരുവരും ആറ് വർഷങ്ങൾക്ക് ശേഷമാണ് മക്കളായ ആർച്ചിക്കും ലിലിബെറ്റിനുമൊപ്പം മടങ്ങിയെത്തുന്നത്.

​ഔദ്യോഗിക ‘വർക്കിങ് റോയൽ’ (Working Royal) പദവിയിലേക്കുള്ള തിരിച്ചുവരവല്ല ഇതെന്നും, സാധാരണ പൗരന്മാരായി ലണ്ടന് പുറത്തുള്ള സ്വകാര്യ വസതിയിലാണ് ഇവർ താമസിക്കുകയെന്നും രാജകുടുംബ വൃത്തങ്ങൾ വ്യക്തമാക്കി. മക്കളുടെ പഠന ആവശ്യങ്ങൾ കണക്കിലെടുത്താണ് പ്രധാനമായും ഈ മടങ്ങിവരവ്.

​ചാൾസ് രാജാവിനെയും മറ്റ് കുടുംബാംഗങ്ങളെയും വിവരമറിയിച്ച ശേഷമാണ് കുടുംബം ബ്രിട്ടനിൽ എത്തിയത്. മുൻപ് അമേരിക്കയിലേക്ക് മാറിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നെങ്കിലും, നിലവിലെ തിരിച്ചുവരവ് രാജകുടുംബവുമായുള്ള അകൽച്ച കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›