ഹോം › ലോകം

ഹോർമുസ് കരാർ അനിശ്ചിതത്വത്തിൽ: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ്

By Metro Desk · 11 Aug 2026, 08:18 AM

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനായുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലായതിനിടെ, ഇറാന് മേൽ കടുത്ത നിബന്ധനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ കാലങ്ങളിലുണ്ടായ വിവിധ സംഘർഷങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

​തങ്ങളുടെ രാജ്യത്ത് യു.എസ്-ഇസ്രായേൽ സഖ്യം നടത്തിയ ആക്രമണങ്ങളിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്ന ഇറാന്റെ ആവശ്യത്തിന് മറുപടിയായാണ് ട്രംപിന്റെ ഈ പുതിയ നീക്കം.

​”വിവിധ സംഘർഷങ്ങളിലൂടെയും ആക്രമണങ്ങളിലൂടെയും ഇറാൻ കൊലപ്പെടുത്തുകയോ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ ചെയ്ത ആളുകൾക്ക് നഷ്ടപരിഹാരം നൽകാൻ ഞാൻ ആവശ്യപ്പെടുകയാണ്,” എന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. ഭാവിയിൽ ഇറാനുമായി നടക്കുന്ന എല്ലാ ചർച്ചകളിലും ഈ വിഷയം ഉന്നയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

​യു.എസ് പ്രസിഡന്റിന്റെ പുതിയ നിലപാടോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകൾ മങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›