ഹോം › ലോകം

ഗാസയില്‍ നരനായാട്ട് നടത്തുന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്

By MJ News Desk · 21 Nov 2024, 08:11 PM

ഗാസയില്‍ കുഞ്ഞുങ്ങളെയടക്കം ആയിരങ്ങളെ കൊന്നൊടുക്കുന്ന ഇസ്രഈല്‍ നരനായാട്ടില്‍ ഒടുവില്‍ അന്താരാഷ്ട്ര സമൂഹം മിണ്ടിത്തുടങ്ങി. ഗാസയില്‍ നടക്കുന്ന യുദ്ധക്കുറ്റത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്രാഈല്‍ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് , ഹമാസ് സൈനിക മേധാവി മുഹമ്മദ് ദീഫ് എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് ജഡ്ജിമാരുടെ പാനല്‍ ഏകകണ്ഠമായാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഗാസയിലെ സാധാരണക്കാര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള അതിജീവനത്തിന് ഒഴിച്ചുകൂടാനാവാത്ത സംവിധാനങ്ങള്‍ ബോധപൂര്‍വ്വം നഷ്ടപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് ചേംബര്‍ വിലയിരുത്തി. ഇസ്രാഈലില്‍ ആക്രമണം നടത്തിയതിന് ഡീഫിന് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഹേഗ് ആസ്ഥാനമായുള്ള കോടതിയുടെ അധികാരപരിധി അംഗീകരിക്കാന്‍ ഇസ്രായേല്‍ വിസമ്മതിക്കുകയും ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ നിരസിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കോടതിയുടെ അധികാരപരിധി അംഗീകരിക്കേണ്ടതില്ലെന്ന് ഐസിസി പറഞ്ഞു. അതേസമയം, അറസ്റ്റ് വാറണ്ടുകളെ അപലപിച്ച നെതന്യാഹു, ഐസിസിയുടെ അസംബന്ധവും തെറ്റായതുമായ നടപടികളെ ഇസ്രായേല്‍ തള്ളിക്കളയുന്നുവെന്നും വ്യക്തമാക്കി.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#benchamin netanyahu#criminal court#icc#israel pm#war crime

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്
പൂർണ്ണ പേജ് കാണുക ›